വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു. ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലേക്ക് പ്രവേശിക്കുന്നത്.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ വർഷിക്കുന്ന മാസമാണ് റമസാൻ. ഖുർആൻ അവതരിച്ച മാസം. നന്മകൾക്ക് പതിൻമടങ്ങ് പ്രതിഫലം ലഭിക്കുന്ന ഈ ദിനരാത്രങ്ങളിൽ പ്രാർത്ഥനകൾക്കും ദാനധർമ്മങ്ങൾക്കും വിശ്വാസികൾ കൂടുതൽ പ്രാധാന്യം നൽകുന്നു. സമാധാനത്തിന്റെയും സഹനത്തിന്റെയും ഈ മുപ്പത് ദിനങ്ങൾ ആത്മവിശുദ്ധീകരണത്തിനുള്ള അവസരമായാണ് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ കാണുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ഒന്നാം നോമ്പായി ഖാസിമാർ പ്രഖ്യാപിച്ചത്. ഇതോടെ നാളെ (ബുധൻ) ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച വിശ്വാസികൾ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കും.
Gold rate in uae: സന്തോഷ വാർത്ത!! യുഎഇയിൽ സ്വർണവില താഴോട്ട്;പുതിയ നിരക്കുകൾ ഇങ്ങനെ
UAE February 17, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Gold rate in uae:ദുബായ്: സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകർക്കും യുഎഇ സ്വർണവിലയിലെ വൻ ഇടിവ് അശ്വാസമാകുന്നു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ഗ്രാമിന് ഏകദേശം 14 ദിർഹത്തിന്റെ കുറവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവില താഴാനുള്ള പ്രധാന കാരണമായി വിദഗ്ദ്ധർ പറയുന്നത്.ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ന് രാവിലെ യുഎഇയിൽ വൻ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണത്തിന് 596.75 ദിർഹമാണ് നിലവിലെ വില. ഇന്നലെ വിപണി അടയ്ക്കുമ്പോൾ ഇത് 602.0 ദിർഹമായിരുന്നു. 22 ഗ്രാം കാരറ്റിന് 552.5 ദിർഹം, 21 കാരറ്റിന് 529.75 ദിർഹം എന്നിങ്ങനെയാണ് വില വരുന്നത്.
അതേസമയം അമേരിക്കയിലെ പണപ്പെരുപ്പം കുറയാത്തതും പലിശ നിരക്കുകളിൽ മാറ്റം വരാനുള്ള സാധ്യതയുമാണ് നിലവിലെ വിലയിടിവിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. സ്വാഭാവികമായും യുഎസ് ഡോളറിന്റെ മൂല്യം ഉയരുമ്പോൾ സ്വർണവിലയും താഴാറുണ്ട്.
വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ വിലയിടിവ് വലിയ ഒരു ആശ്വാസം തന്നെയാണ്. നേരത്തെ കൂടിയ വില കുറയാൻ നിരവധി ആളുകളാണ് കാത്തിരുന്നത് അത്തരം ആളുകൾക്ക് ഈ ഇടിവ് അനുഗ്രഹമാണ്. അതേസമയം ഈ വില ഇനിയും കുറയുമോ എന്ന് കാത്തിരിക്കുന്നവരും യുഎഇയിൽ ഏറെയാണ്.
കൂടാതെ നിലവിൽ ഈ കുറഞ്ഞ വിലയിലും നിക്ഷേപം നടത്തുന്നവരും വിപണിയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് പുറമെ ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവരും യുഎഇയിൽ വർധിക്കുകയാണ്. വിലയിൽ ഇടയ്ക്കിടയ്ക്ക് മാറ്റങ്ങൾ വരുന്നതിനാൽ വിപണി നിരീക്ഷിക്കുന്നത് ലാഭകരമായിരിക്കും.
ഇനി സ്വർണം വാങ്ങിക്കാൻ താത്പര്യപെടുന്നവർ ജ്വല്ലറികളിലെ അന്നത്തെ കൃത്യമായ നിരക്കും അതുപോലെ പണിക്കൂലിയും കൃത്യമായി പരിശോധിച്ച് മാത്രം മുൻപോട്ട് പോകാൻ ശ്രമിക്കുക. കൂടാതെ സ്വർണ വിലയിലെ മാറ്റങ്ങൾ അറിയാൻ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
റമദാൻ: അബുദാബിയിൽ ടോൾ, പാർക്കിംഗ് സമയങ്ങളിൽ മാറ്റം; യു.എ.ഇയിൽ ജോലി സമയം കുറച്ചു
അബുദാബി: റമദാൻ മാസത്തിന് മുന്നോടിയായി അബുദാബിയിലെ ദാർബ് (Darb) ടോൾ ഗേറ്റ്, മവാഖിഫ് (Mawaqif) പബ്ലിക് പാർക്കിംഗ് സമയക്രമങ്ങൾ Q മൊബിലിറ്റി (Q Mobility) പ്രഖ്യാപിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പുതുക്കിയ സമയക്രമം താഴെ പറയുന്നവയാണ്:
ദാർബ് ടോൾ ഗേറ്റ് (Darb Toll Gate): തിങ്കൾ മുതൽ ശനി വരെ രണ്ട് സമയങ്ങളിലാണ് ടോൾ നിരക്ക് (4 ദിർഹം) ഈടാക്കുക:
- രാവിലെ: 8:00 മുതൽ 10:00 വരെ.
- ഉച്ചയ്ക്ക് ശേഷം: 2:00 മുതൽ 6:00 വരെ.
മവാഖിഫ് പാർക്കിംഗ് (Mawaqif Parking): തിങ്കൾ മുതൽ ശനി വരെ താഴെ പറയുന്ന സമയങ്ങളിൽ പാർക്കിംഗ് ഫീസ് ബാധകമായിരിക്കും:
- രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ.
- രാത്രി 9:00 മുതൽ പുലർച്ചെ 2:00 വരെ. ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും. സ്റ്റാൻഡേർഡ് പാർക്കിംഗിന് മണിക്കൂറിന് 2 ദിർഹവും, പ്രീമിയം പാർക്കിംഗിന് 3 ദിർഹവുമാണ് നിരക്ക്.
ജോലി സമയത്തിൽ ഇളവ്: റമദാനിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവ് ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും, വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെയുമാണ് ജോലി സമയം. സ്കൂളുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
UAE visa grace period after job loss :ജോലി അവസാനിച്ചാൽ യുഎഇയിൽ എത്ര ദിവസം തുടരാം? നിയമം പറയുന്നത് ഇതാണ്
UAE visa grace period after job loss : ദുബായിലെ ഒരു മെയിൻലാൻഡ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് Dubai എമിറേറ്റിൽ ബാധകമായത് 2022ലെ കാബിനറ്റ് റെസല്യൂഷനും യുഎഇ ഇമിഗ്രേഷൻ നിയമവുമാണ്.
യുഎഇയിൽ ഒരു ജീവനക്കാരൻ രാജിവെയ്ക്കുകയോ ജോലി അവസാനിപ്പിക്കപ്പെടുകയോ ചെയ്താൽ, ആദ്യം തൊഴിലുടമ ജീവനക്കാരന്റെ വർക്ക്പെർമിറ്റ് റദ്ദാക്കണം. ഇത് നിയമപരമായ എല്ലാ ബാധ്യതകളും ഇരുപക്ഷവും പാലിച്ച ശേഷമായിരിക്കും.
വർക്ക്പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ Ministry of Human Resources and Emiratisation (MOHRE) ന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം. 2022ലെ കാബിനറ്റ് റെസല്യൂഷൻ പ്രകാരം,
- വർക്ക്പെർമിറ്റ് റദ്ദാക്കാനുള്ള അപേക്ഷ മന്ത്രാലയം നിർദേശിച്ച ചാനലുകൾ വഴി സമർപ്പിക്കണം
- ആവശ്യമായ രേഖകളും വിവരങ്ങളും പൂർണ്ണമായി നൽകണം
- പിഴയുണ്ടെങ്കിൽ അത് അടയ്ക്കണം
- ജീവനക്കാരന്റെ എല്ലാ അവകാശങ്ങളും (ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയവ) നൽകിയതായി തൊഴിലുടമ ഉറപ്പ് നൽകണം
വിസ റദ്ദാക്കിയാൽ യുഎഇയിൽ തുടരാമോ?
യുഎഇയിൽ റെസിഡൻസ് വിസ റദ്ദാക്കിയതിന് ശേഷം, വിസ കാൻസലേഷൻ ഡോക്യുമെന്റിൽ പറയുന്ന ഗ്രേസ് പീരിയഡ് കാലയളവിൽ രാജ്യത്ത് തുടരാൻ അനുവാദമുണ്ട്.
എന്നാൽ ഗ്രേസ് പീരിയഡ് കഴിഞ്ഞിട്ടും യുഎഇയിൽ തുടരുകയാണെങ്കിൽ, പ്രതിദിനം പിഴ അടയ്ക്കേണ്ടി വരും. ഇത് യുഎഇ ഇമിഗ്രേഷൻ നിയമപ്രകാരം ശിക്ഷാർഹമാണ്
പുതിയ ജോലി കിട്ടിയാൽ എന്ത് ചെയ്യാം?
ഗ്രേസ് പീരിയഡിനുള്ളിൽ പുതിയ ജോലി ലഭിച്ചാൽ,
- പുതിയ തൊഴിലുടമക്ക് വർക്ക്പെർമിറ്റിന് അപേക്ഷിക്കാം
- യുഎഇ വിടാതെ തന്നെ റെസിഡൻസ് സ്റ്റാറ്റസ് മാറ്റാം
പുതിയ വർക്ക്പെർമിറ്റ് അംഗീകരിച്ച ശേഷം, രാജ്യത്തിനുള്ളിൽ നിന്ന് തന്നെ പുതിയ റെസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാനും സാധിക്കും. ചില സാഹചര്യങ്ങളിൽ, യുഎഇ വിടാതെ തന്നെ വിസിറ്റ് അല്ലെങ്കിൽ ടൂറിസ്റ്റ് വിസയിലേക്കും മാറാനാവും.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) നെ സമീപിക്കുന്നത് നല്ലതാണ്.
കുറിപ്പ്: ഈ വിവരങ്ങൾ പൊതുവായ അറിവിനായി മാത്രമാണ്. വ്യക്തിഗത നിയമോപദേശത്തിനായി വിദഗ്ധനായ അഭിഭാഷകനെ സമീപിക്കുന്നത് ഉചിതമാണ്.
റമദാൻ മാസപ്പിറവി: യുഎഇയിൽ നിർണ്ണായക അറിയിപ്പ്
UAE Ramadan moon sighting : റമദാൻ മാസപ്പിറവി ദർശനവുമായി ബന്ധപ്പെട്ട് യുഎഇ ഫത്വ കൗൺസിൽ പൊതുജനങ്ങളോട് നിർണായക അഭ്യർഥന നടത്തി. ഹിജ്റ കലണ്ടറിലെ ശഅ്ബാൻ ഇരുപത്തി ഒൻപതാം തീയതിയായ ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷണം നടത്തണമെന്ന് കൗൺസിൽ അറിയിച്ചു.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാകുന്ന പക്ഷം ബുധനാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിക്കും. പിറവി കാണാനാകാത്ത പക്ഷം ശഅ്ബാൻ മാസം മുപ്പത് ദിവസം പൂർത്തിയാക്കി വ്യാഴാഴ്ച വിശുദ്ധ റമദാൻ ആരംഭിക്കുമെന്നും അറിയിച്ചു.
മാസപ്പിറവി നിർണയ സമിതി ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് അബൂദബിയിലെ കാസർ അൽ ഹോസനിൽ യോഗം ചേരും. കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ശൈഖ് അൽ മഹ്ഫൂസ് ബിൻ ബയ്യ അധ്യക്ഷനായ സമിതിയിൽ വൈസ് ചെയർമാൻ ഡോ ഉമർ ഹബ്തൂർ അൽ ദാരിയും പങ്കെടുക്കും.
മഗ്രിബ് നമസ്കാരത്തിന് ശേഷം നടപടികൾ ആരംഭിക്കും. രാജ്യത്തെ വിവിധ അംഗീകൃത മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും സാക്ഷ്യങ്ങളും സമിതി പരിശോധിക്കും. നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും വിലയിരുത്തൽ.
മാസപ്പിറവി ദർശിക്കുന്നവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോം വഴി വിവരം അറിയിക്കാമെന്നും കൗൺസിൽ നിർദേശിച്ചു. സമിതിയുടെ ചർച്ചകൾ പൂർത്തിയായ ശേഷം റമദാൻ ആരംഭവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അംഗീകൃത ചാനലുകൾ വഴി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു