ദുബായ്: യുഎഇയിൽ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കുമെന്ന് യുഎഇ പ്രസിഡൻഷ്യൽ കോർട്ട് അറിയിച്ചു. മാസപ്പിറവി നിരീക്ഷണ സമിതിയുടെ സ്ഥിരീകരണത്തെ തുടർന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
വിശുദ്ധ ഖുർആൻ അവതരിച്ച മാസമായ റമദാൻ ഇസ്ലാമിക് കലണ്ടറിലെ ഏറ്റവും പുണ്യമാസമായാണ് കണക്കാക്കപ്പെടുന്നത്. വ്രതശുദ്ധിയുടെയും പ്രാർത്ഥനയുടെയും നാളുകളിലേക്കാണ് വിശ്വാസികൾ പ്രവേശിക്കുന്നത്.