
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Extreme cruelty in Nigeria;ലോകത്തെ തന്നെ നടുക്കി നൈജീരിയയിൽ കൊടും ക്രൂരത. ഐഎസുമായി ബന്ധമുള്ള സായുധ കൊള്ളക്കാർ മൂന്നു ഗ്രാമങ്ങളിൽ നടത്തിയ ആക്രമത്തിൽ 46 പേർ കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളുകളിൽ എത്തിയ സായുധ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ചിലരുടെ കഴുത്തറുക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. ഈ മാസം 3-ന് നടന്ന സമാനമായ ആക്രമണങ്ങളിൽ 162 പേർ കൊല്ലപ്പെട്ടിരുന്നു.
air passenger rules India ഡൽഹി : വിമാനത്തിൽ ഇയർഫോൺ ഉപയോഗിക്കാതെ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ഇനി ശിക്ഷാനടപടി നേരിടേണ്ടി വരും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റേതാണ് മുന്നറിയിപ്പ്. മറ്റു യാത്രക്കാർക്ക് യാത്രാ തടസ്സമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയാൽ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നാണ് പാർലമെൻ്റിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കിയത്. നാമക്കൽ എംപി വി.എസ്. മാതേശ്വരന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് 1937 ലെ എയർക്രാഫ്റ്റ് റൂൾസ് പ്രകാരം തന്നെ ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഉച്ചത്തിൽ പാട്ടുകൾ പ്ലേ ചെയ്യുന്നത് തടയാൻ പ്രത്യേകമായി നിയമമൊന്നുമില്ലെങ്കിലും, ജീവനക്കാർക്കും യാത്രക്കാർക്കും അസ്വസ്ഥത ഉണ്ടാക്കുകയാണെങ്കിൽ നടപടി സ്വീകരിക്കാനാവും വിമാനത്തിൽ അനുചിതമായ പെരുമാറ്റമോ സുരക്ഷാ ഭീഷണി ഉയർത്തുകയോ ചെയ്താൽ യാത്രക്കാരനെ കയറ്റാനോ ഇറക്കിവിടാനോ എയർലൈനുകൾക്ക് സാധിക്കും. വിമാനത്തിലെ സത് പെരുമാറ്റത്തിൽ വീഴ്ച വരുത്തുന്ന ആരെയും നിയന്ത്രിക്കാൻ പൈലറ്റ്-ഇൻ-കമാൻഡിന് അധികാരമുണ്ട്.
വിമാനത്തിനുള്ളിൽ വിനോദ സംവിധാനങ്ങൾ വഴി നൽകുന്ന ഉള്ളടക്കത്തെയോ ശബ്ദങ്ങളെയോ ഈ ഉത്തരവ് ബാധിക്കില്ലെന്ന് വ്യോമയാന സഹമന്ത്രി വ്യക്തമാക്കി. ഇയർഫോണുകൾ ഇല്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈൽ ഉപകരണങ്ങളുടെയോ സ്പീക്കറുകളുടെയോ വ്യക്തിപരമായ ഉപയോഗം ക്രമരഹിതമായ പെരുമാറ്റമായി കണക്കാക്കാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിലുണ്ട്.
അഹമ്മദാബാദ് വിമാന അപകടം : പൈലറ്റിന്റെ പിഴവാണെന്ന ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് തെറ്റെന്ന് ഇന്ത്യ, അന്വേഷണം പൂർത്തിയായിട്ടില്ല
Latest Greeshma Staff Editor — February 15, 2026 · 0 Comment

Ahmedabad aircraft accident : 2025 ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ AI-171 വിമാനാപകടത്തിന്റെ അന്വേഷണം സംബന്ധിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ തെറ്റായതും ഊഹാപോഹങ്ങൾ നിറഞ്ഞതുമാണെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അറിയിച്ചു. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പൈലറ്റിന്റെ പിഴവാണെന്ന ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് തെറ്റാണെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വ്യക്തമാക്കി
ഇറ്റാലിയൻ മാധ്യമത്തിന്റെ വാദം
ഇറ്റാലിയൻ പത്രമായ ‘കൊറിയർ ഡെല്ല സെറ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, വിമാനം പറന്നുയർന്ന ഉടൻ പൈലറ്റ് ബോയിംഗ് 787 ഡ്രീംലൈനറിന്റെ രണ്ട് എഞ്ചിനുകളും മനഃപൂർവം ഓഫ് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്നും മനുഷ്യ ഇടപെടൽ മാത്രമാണ് ഏകകാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇന്ത്യയുടെ മറുപടി
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (EAFR) സുരക്ഷിതമാണെന്നും സിസിടിവി നിരീക്ഷണത്തിലാണെന്നും സർക്കാർ പാർലമെന്റിൽ അറിയിച്ചു. പൈലറ്റുമാരുടെ സംഘടനയായ ഐസിപിഎ (ICPA), പൈലറ്റുമാരെ പഴിചാരിക്കൊണ്ടുള്ള ഇത്തരം ഊഹാപോഹങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.