വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
‘Malayali expats in UAE ; യുഎഇ: ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളി ഉണ്ടാകും. എന്നാൽ ഈ വാക്കിന് ഏറ്റവും അർഥം വരുന്നത് യുഎഇയിലാണ്. കാരണം വളരെ കാലങ്ങൾ മുന്നേ തന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന മലയാളി പ്രവാസികൾ ഇന്നും യുഎഇയിൽ സജീവമാണ്.
എന്നാൽ കാലങ്ങൾ ഇത്രയും കഴിഞ്ഞ് 2026 ലേക്ക് എത്തുമ്പോൾ ഒരു ചോദ്യം ഉയരുന്നു. മലയാളി പ്രവാസികൾ എത്രകാലം കൂടി യുഎഇയിൽ തുടരും? എന്നാൽ ഇതിന് കൃത്യമായ ഒരു ഉത്തരം പറയാൻ ആർക്കും സാധിക്കില്ല. യുഎഇയിലെ മലയാളി സാന്നിധ്യമെന്നത് വെറുമൊരു തൊഴിൽ ബന്ധം മാത്രമല്ല. മുൻകാലങ്ങളിൽ 5-10 വർഷം ജോലി ചെയ്ത് മടങ്ങാനിരുന്ന മലയാളികൾ ഇന്ന് 20- ഉം 30-ഉം വർഷം ഇവിടെ തുടരുന്നു.
ഇതിന് പ്രധാന കരണമെന്നത് യുഎഇ സർക്കാർ നടപ്പിലാക്കിയ ലോങ്ങ് ടേം വിസകളാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പണ്ട് കൂടുതൽ ആളുകളും യുഎഇയിലേക്ക് എത്തിയത് ‘കുടുംബം പുലർത്താൻ’ മാത്രമായിരുന്നു എന്നാൽ ഇന്ന് അത് ‘ജീവിതനിലവാരം മെച്ചപ്പെടുത്താനായി’ മാറി. അതുകൊണ്ട് തന്നെ മികച്ച സ്കില്ലുകൾ ഉള്ള മലയാളികൾ വിരമിക്കുന്നത് വരെ യുഎഇയിൽ തുടരാൻ തന്നെയാണ് കൂടുതലായും ആഗ്രഹിക്കുന്നത്.
മലയാളികൾ യുഎഇയിൽ തന്നെ തുടരുന്നതിന് മറ്റ് ചില കാര്യങ്ങൾ കൂടെയുണ്ട്. അതാണ് കേരളത്തിലെ തൊഴിൽ സാഹചര്യങ്ങളേക്കാൾ മികച്ച ശമ്പളവും സുരക്ഷിതത്വവും യുഎഇ നൽകുന്നുവെന്നത്. കൂടാതെ യുഎഇ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിനാൽ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യസം വേണമെന്നും യുഎഇയേക്കാൾ നല്ലൊരു ഇടം വേറെയില്ലെന്ന് മലയാളി മാതാപിതാക്കൾ വിശ്വസിക്കുന്നു.
വീട് പണിയുക എന്ന പഴയ ലക്ഷ്യത്തിന് പകരം യുഎഇയിൽ തന്നെ ബിസിനസ്സ് തുടങ്ങാനും പ്രോപ്പർട്ടി വാങ്ങാനും മലയാളികൾ ഇന്ന് താല്പര്യപ്പെടുന്നു. കാരണം ഇത് ഒരു നിക്ഷേപമായിട്ടാണ് ഇന്ന് കൂടുതൽ ആളുകളും കാണുന്നത്. കൂടാതെ യുഎഇയിലെ സ്വദേശികൾക്കും ഭരണാധികാരികൾക്കും മലയാളികളോട് എന്നും ഒരു പ്രത്യേക സ്നേഹമുണ്ട് എന്നാണ് പൊതുവെ പറയാറുള്ളത് എന്നാൽ അത് ശെരിയാണ് എന്ന വിദഗ്ദ്ധരും മലയാളി പ്രവാസികളും പറയുന്നത്.
ഇങ്ങെനെയുള്ള കോളുകൾ എടുക്കരുതേ.. മുന്നറിയിപ്പുമായി കേരള പോലീസ്, ഒരെ ഒരു വാട്സ് ആപ്പ് കോളിലൂടെ കണ്ണൂരിൽ വയോധികയുടെ അക്കൗണ്ടിൽ നിന്നും . 1.58 കോടി നഷ്ടമായി
Latest Greeshma Staff Editor — February 14, 2026 · 0 Comment

WhatsApp scam call : കണ്ണൂർ: കണ്ണൂരിൽ വയോധികയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തു. 77 വയസുള്ള മീര സോമസുന്ദരത്തിനാണ് പണം നഷ്ടമായത്. പഹൽഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കണ്ണൂർ നഗരത്തിലാണ് മീര സോമസുന്ദരം താമസിക്കുന്നത്. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നീട് പൊലീസിൽ അറിയിക്കുകയും കണ്ണൂർ സൈബർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് ഈ ഇടപാടുകൾ എല്ലാം നടക്കുന്നത്. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘം വയോധികയുടെ ആധാർ കാർഡ്, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും വയോധികയെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇവരുടെ പണം ഏതെങ്കിലും തരത്തിൽ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയുണ്ടോ എന്ന് തെളിയിക്കാനായി മുഴുവൻ പണവും പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമയം വേണം. അതിനാൽ അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണം. അങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്. 1.58 കോടി കൊടുത്തതിന് ശേഷം, സ്വർണം വിറ്റ് ബാക്കി 50 ലക്ഷം കൂടി കൊടുക്കാനുള്ള തത്രപ്പാടിലാണ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുന്നത്. സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ച ബാങ്കാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. നഷ്ടപ്പെട്ട 1.58 കോടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Instant Loans for expats; ഇനി ഒരു ബാങ്കിലും പോകേണ്ട; എളുപ്പത്തിൽ പ്രവാസികൾ വായ്പ സ്വന്തമാക്കാം:എങ്ങനെയെന്നല്ലേ? അറിയാം
UAE Nazia Staff Editor — February 14, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Instant Loans for expats; ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി ഇ ആൻഡ് മണി ആപ്പ് . യുഎഇയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഈ ആപ്ലികേഷൻ വഴി വായ്പകൾ വളരെ വേഗത്തിൽ സ്വന്തമാക്കാം. യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് ഫിനാൻസ് കമ്പനി ലൈസൻസ് ലഭിച്ചതോടെയാണ് ഈ നീക്കം.ഇതോടെ ഇനി രാജ്യത്തെ ഇരുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇ ആൻഡ് മണി വഴി വായ്പകൾക്കും മറ്റ് ക്രെഡിറ്റ് സേവനങ്ങൾക്കും അപേക്ഷിക്കാനും സാധിക്കും. പണം കൈമാറുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ ഡിജിറ്റൽ വാലറ്റ് ഇനി ഒരു സമ്പൂർണ്ണ ധനകാര്യ സ്ഥാപനമായിട്ടായിരിക്കും പ്രവർത്തിക്കുക എന്നാണ് അധികൃതർ വ്യക്തമാകുന്നത്.
പണം അയക്കാനും ബില്ലുകൾ അടയ്ക്കാനും ഉൾപ്പെടെ മറ്റ് നിരവധി സേവനങ്ങൾ കൂടെ നൽകുന്നു. ഷോപ്പിംഗ് നടത്തുമ്പോൾ പണം തവണകളായി അടയ്ക്കാനുള്ള സൗകര്യവും മാസാവസാനം പണത്തിന് ബുദ്ധിമുട്ട് ഉള്ള സമയങ്ങളിൽ ശമ്പളത്തിന്റെ ഒരു ഭാഗം മുൻകൂട്ടി ആപ്പിലൂടെ ലഭിക്കുകയും ചെയ്യും.
കൂടാതെ ചെറിയ തുകകൾ ആവശ്യമുള്ളവർക്ക് അതും വായ്പയായി അക്കൗണ്ടിലെത്തും. യുഎഇയിൽ പുതിയതായി എത്തിയവർക്കും, കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കും, ബാങ്കുകളിൽ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും വായ്പ ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണ്. അതിനാൽ ഈ സാഹചര്യത്തിൽ ഇ ആൻഡ് മണി ആപ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറുകയാണ്.
മറ്റ് ബാങ്കുകൾ പലപ്പോഴും ഉയർന്ന ശമ്പള പരിധിയും കർശനമായ രേഖകളും ആവശ്യപ്പെടാറുള്ള സ്ഥാനത്ത് ഇത്തരം നൂലാമാലകൾ ഒന്നും തന്നെയില്ലാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായാണ് ഈ ആപ്പ് പുറത്തിറക്കിയത്. കൂടാതെ ആപ്പിലെ ഇടപാട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് യോഗ്യത നോക്കി വായ്പ നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതേസമയം യുഎഇ സെൻട്രൽ ബാങ്കിന്റെ കർശനമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിലായിരിക്കും ഈ വായ്പാ സേവനങ്ങൾ പ്രവർത്തിക്കുക. അതിനാൽ ഉപയോക്താക്കളുടെ പണവും വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകുന്നു.
UAE Gold Rate; യു.എ.ഇയില്‍ ഒറ്റയടിക്ക് ഇടിഞ്ഞ് വീണ് സ്വര്‍ണ്ണവില; ഒരു ഗ്രാമിന് വില കുറഞ്ഞത് എത്രെയെന്നറിയാമോ?
UAE February 14, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE Gold Rate; ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടര്‍ന്ന് യു.എ.ഇയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് (ഫെബ്രുവരി 13) രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണ്ണവില ഗ്രാമിന് 600 ദിര്‍ഹത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗ്രാമിന് 11 ദിര്‍ഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളറിന് താഴേക്ക് പതിച്ചതാണ് യു.എ.ഇയിലെ വിലക്കുറവിന് കാരണമായത്. ഇന്ന് രാവിലെ യു.എ.ഇ സമയം 9:15ഓടെ സ്വര്‍ണ്ണം ഔണ്‍സിന് 4,977.92 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ദുബൈയില്‍ ഇന്ന് രാവിലെ 596.25 ദിര്‍ഹം ആണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ ഇത് 610.75 ദിര്‍ഹമായിരുന്നു.
ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില
* 24 കാരറ്റ്: 596.25 ദിര്‍ഹം
* 22 കാരറ്റ്: 552.00 ദിര്‍ഹം
* 21 കാരറ്റ്: 529.25 ദിര്‍ഹം
* 18 കാരറ്റ്: 453.75 ദിര്‍ഹം
* 14 കാരറ്റ്: 356.0 353.75
(Source: dubaicityofgold)
വില കുറയാന്‍ കാരണമെന്ത്?
ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ തുടങ്ങിയത് വിലയെ ബാധിച്ചു. കൂടാതെ, അമേരിക്കയിലെ ശക്തമായ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതോടെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതും സ്വര്‍ണ്ണത്തിന് തിരിച്ചടിയായി. ജനുവരിയില്‍ യു.എസില്‍ 130,000 പുതിയ തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രതീക്ഷിച്ചതിലും (70,000) വളരെ കൂടുതലാണ്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വിപണിയിലുണ്ടെന്നും എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണവിലയില്‍ വലിയൊരു ഇടിവ് സംഭവിക്കാതെ വിപണി പിടിച്ചുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിജയ് വാലേച്ച പറഞ്ഞു.