പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച ലീബ സുബിൻ എന്ന യുവതിയുടെ അനുഭവം ശ്രദ്ധേയമാകുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും യാത്രയും, ദുബായിലെ ഉയർന്ന വാടക, നാട്ടിലെ കുടുംബബന്ധങ്ങൾ എന്നിവയാണ് മടങ്ങിവരവിന് കാരണമായി ലീബ ചൂണ്ടിക്കാട്ടുന്നത്. വിസയും വീടിന്റെ കരാറും പുതുക്കേണ്ട സമയം വന്നപ്പോഴാണ് കുടുംബവുമായി ആലോചിച്ച് ഇത്തരമൊരു തീരുമാനമെടുത്തത്. കടബാധ്യതകളില്ലാത്തതിനാൽ നാട്ടിലെ ജീവിതം കൂടുതൽ സമാധാനം നൽകുന്നുണ്ടെന്നും ലീബ പറയുന്നു. “എവിടെയാണ് സമാധാനം ലഭിക്കുന്നത്, അവിടെയാണ് ജീവിക്കേണ്ടത്” എന്ന ലീബയുടെ സന്ദേശം ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
;റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
UAE Nazia Staff Editor — February 12, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Ramadan working hours in uae;യുഎഇയിൽ റമദാൻ മാസത്തിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം.
എങ്കിലും റമദാനിലെ പ്രവൃത്തി ദിവസങ്ങളിൽ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അംഗീകൃത വഴക്കമുള്ള തൊഴിൽ ചട്ടങ്ങൾ പാലിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പറഞ്ഞു, അല്ലെങ്കിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി ജോലി ചെയ്യാൻ ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. അംഗീകൃത നിയന്ത്രണങ്ങൾക്കനുസൃതമായി, സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ പരമാവധി 70 ശതമാനമായിരിക്കണം.
Gold rate in uae; കാത്തിരുന്ന വാർത്ത എത്തി!!സ്വർണം ഇപ്പോൾ വാങ്ങണോ? യുഎഇയിൽ വില കുറഞ്ഞു; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?
Gold rate in uae;കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് അടുത്തിരുന്നു. എന്നാൽ ആഗോളതലത്തിൽ സ്വർണവില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞത് 5,028.68 ഡോളറിലെത്തിയതാണ് യുഎഇ വിപണിയിലും മാറ്റങ്ങൾക്ക് കാരണമായത്. അമേരിക്കയിലെ പുതിയ തൊഴിൽ കണക്കുകളും പണപ്പെരുപ്പ ഡാറ്റയും പുറത്തുവരാനിരിക്കുന്നതിനാൽ
നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാതെ വിപണിയെ നിരീക്ഷിക്കുകയാണ് എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശയിൽ വരുത്തുന്ന മാറ്റങ്ങളെയും ഇത് സ്വാധീനിക്കും. അതേസമയം സ്വർണം വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികളെ സംബന്ധിച്ച് ഇത്തരം ചെറിയ വിലയിടിവുകൾ മികച്ച അവസരമാണ്.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നത് പോലെ തന്നെ സ്വർണ വിലയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ യുഎഇയിൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയിൽ ശ്രദ്ധിച്ചാൽ നല്ലൊരു തുക തന്നെ ലാഭിക്കാൻ സാധിക്കും. കല്യാണ സീസണുകൾ ആയതിനാൽ തന്നെ ഇത്തരം ഇടിവുകൾ ഉണ്ടാകുമ്പോൾ സ്വർണം ബുക്ക് ചെയ്യുന്നതോ ചെറിയ രീതിയിൽ സ്വർണം വാങ്ങുന്നതും നല്ലതാണ്.
ഇനി നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നിയമപരമായ അളവുകൾ പാലിച്ച് വാങ്ങുന്നതും എപ്പോഴും ഗുണകരമായിരിക്കും. വരും ദിവസങ്ങളിലും സ്വർണ വില ഇതേ രീതിയിൽ തുടരാൻ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്. വലിയൊരു വിലയിടിവ് പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ നല്ലത് ഗ്രാമിന് ഒന്നോ രണ്ടോ ദിർഹം കുറയുമ്പോൾ വാങ്ങുന്നതായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.