Global Village Announces Og Fans Contest;ഒരൊറ്റ ഫോട്ടോ മതി!! ഗ്ലോബൽ വില്ലേജിൽ വിഐപി പായ്ക്ക് സ്വന്തമാക്കാൻ പ്രവാസികൾക്ക് അവസരം;എങ്ങനെയെന്നല്ലേ അറിയാം

2026 01 0822 01 30global village to host seasons biggest drone show as three thousand drones light skies

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Global Village Announces Og Fans Contest;ദുബായ്: എല്ലാ വർഷവും ഗ്ലോബൽ വില്ലജ് സന്ദർശിക്കാറുണ്ടോ? എങ്കിൽ ഇത്തവണ അടിപൊളി സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ‘ഗ്ലോബൽ വില്ലേജ് ഒജി ഫാൻസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിലൂടെ വർഷങ്ങളായി പാർക്ക് സന്ദർശിക്കുന്നവർക്ക് അവരുടെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം.യുഎഇയിൽ ഒരുപാട് കാലമായി താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും പഴയ ഗ്ലോബൽ വില്ലേജ് ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഈ മത്സരത്തിൽ പങ്കെടുക്കാം. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഗ്ലോബൽ വില്ലേജിൽ നിന്ന് എടുത്ത ചിത്രങ്ങളോ, അല്ലെങ്കിൽ വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കൾ എടുത്ത പഴയ ഫോട്ടോകളോ നിങ്ങൾക്ക് മത്സരത്തിനായി സമർപ്പിക്കാവുന്നതാണ്.

2026 ഫെബ്രുവരി 9 മുതൽ 13 വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം. യുഎഇയിൽ താമസിക്കുന്ന സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ള ആർക്കും ഇതിന്റെ ഭാഗമാകാം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുകയും ത്സരവുമായി ബന്ധപ്പെട്ട റീലിൽ കമന്റ് ചെയ്ത് രണ്ട് സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും വേണം.

ശേഷം നിങ്ങളുടെ ഏറ്റവും പഴയ ഗ്ലോബൽ വില്ലേജ് ഫോട്ടോ ഇൻസ്റ്റാഗ്രാം വഴി ഗ്ലോബൽ വില്ലേജ് അധികൃതർക്ക് അയച്ച് കൊടുക്കുകയും വേണം. അതേസമയം നിങ്ങൾ സമർപ്പിക്കുന്ന ചിത്രങ്ങൾ ഒറിജിനൽ ആയിരിക്കണമെന്നും പങ്കെടുക്കുന്ന വ്യക്തിക്ക് അതിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

ഫെബ്രുവരി 15 നാണ് വിജയികളെ തിരഞ്ഞെടുക്കുക. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ തന്നെയായിരിക്കും പ്രഖ്യാപനം. തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്. ഒപ്പം എക്‌സ്‌ക്ലൂസീവ് സീസൺ 30 വിഐപി പായ്ക്കും ലഭിക്കും.

വിഐപി പാർക്കിംഗ് സൗകര്യം, ക്യൂ നിൽക്കാതെ പ്രവേശിക്കാവുന്ന വിഐപി എൻട്രി, വണ്ടർ പാസ് കാർഡുകൾ എന്നിവയാണ് ഈ പായ്ക്കിന്റെ പ്രത്യേകത. കൂടാതെ സ്റ്റണ്ട് ഷോ, നിയോൺ ഗാലക്‌സി എക്‌സ് ചലഞ്ച് സോൺ, എക്‌സോ പ്ലാനറ്റ് സിറ്റി, കാർണവൽ തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലും ഈ പാസ് ഉപയോഗിക്കാം.

Gold rate in uae; കാത്തിരുന്ന വാർത്ത എത്തി!!സ്വർണം ഇപ്പോൾ വാങ്ങണോ? യുഎഇയിൽ വില കുറഞ്ഞു; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?

UAE February 11, 2026

Dubai gold price

Gold rate in uae;കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് അടുത്തിരുന്നു. എന്നാൽ ആഗോളതലത്തിൽ സ്വർണവില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞത് 5,028.68 ഡോളറിലെത്തിയതാണ് യുഎഇ വിപണിയിലും മാറ്റങ്ങൾക്ക് കാരണമായത്. അമേരിക്കയിലെ പുതിയ തൊഴിൽ കണക്കുകളും പണപ്പെരുപ്പ ഡാറ്റയും പുറത്തുവരാനിരിക്കുന്നതിനാൽ

നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാതെ വിപണിയെ നിരീക്ഷിക്കുകയാണ് എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശയിൽ വരുത്തുന്ന മാറ്റങ്ങളെയും ഇത് സ്വാധീനിക്കും. അതേസമയം സ്വർണം വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികളെ സംബന്ധിച്ച് ഇത്തരം ചെറിയ വിലയിടിവുകൾ മികച്ച അവസരമാണ്.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നത് പോലെ തന്നെ സ്വർണ വിലയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ യുഎഇയിൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയിൽ ശ്രദ്ധിച്ചാൽ നല്ലൊരു തുക തന്നെ ലാഭിക്കാൻ സാധിക്കും. കല്യാണ സീസണുകൾ ആയതിനാൽ തന്നെ ഇത്തരം ഇടിവുകൾ ഉണ്ടാകുമ്പോൾ സ്വർണം ബുക്ക് ചെയ്യുന്നതോ ചെറിയ രീതിയിൽ സ്വർണം വാങ്ങുന്നതും നല്ലതാണ്.

ഇനി നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നിയമപരമായ അളവുകൾ പാലിച്ച് വാങ്ങുന്നതും എപ്പോഴും ഗുണകരമായിരിക്കും. വരും ദിവസങ്ങളിലും സ്വർണ വില ഇതേ രീതിയിൽ തുടരാൻ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്. വലിയൊരു വിലയിടിവ് പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ നല്ലത് ഗ്രാമിന് ഒന്നോ രണ്ടോ ദിർഹം കുറയുമ്പോൾ വാങ്ങുന്നതായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Speed ​​limits reduced; പൊതുജന ശ്രദ്ധയ്ക്ക്!! യുഎഇയിലെ മൂന്ന് പ്രധാന റോഡുകളിലെ വേഗപരിധി കുറച്ചു

UAE February 10, 2026

2026 01 0421 01 96seo headline 16 wordsabu dhabi police warns residents breaking traffic rules face fines up to 2000 dirhams

Speed ​​limits reduced; അബുദാബി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത അപകടങ്ങൾ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അബുദാബിയിലെ സംയുക്ത ഗതാഗത സുരക്ഷാ സമിതി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എമിറേറ്റിലുടനീളമുള്ള മൂന്ന് പ്രധാന റോഡുകളിൽ വേഗത പരിധി കുറച്ചു. ഈ തീരുമാനപ്രകാരം, ഇരു ദിശകളിലേക്കുമുള്ള ഓരോ റോഡിലും വേഗത പരിധി മണിക്കൂറിൽ 20 കിലോമീറ്റർ വീതം കുറച്ചിട്ടുണ്ട്.

  • ഇതനുസരിച്ച് അബുദാബി-അൽ ഐൻ റോഡിൽ (E22) അൽ നഹ്ദ ഇന്റർചേഞ്ചിനും ബനിയാസ് ഇന്റർചേഞ്ചിനും ഇടയിലുള്ള വേഗത പരിധി ഇരു ദിശകളിലേക്കും മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
  • ബനിയാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജസ് കോംപ്ലക്‌സിന് മുമ്പായി നീളുന്ന E22 ന്റെ മറ്റൊരു ഭാഗത്ത്, പ്രത്യേകിച്ച് സായിദ് സിറ്റിക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിൽ, പരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറച്ചിട്ടുണ്ട്.
  • മുസഫ പ്രദേശത്തെ മുഹമ്മദ് ബിൻ സായിദ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന അൽ റൗദ റോഡിലും (E30) വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

വാഹനമോടിക്കുന്നവർ പുതിയ പരിധികൾ പാലിക്കണമെന്നും അവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സുരക്ഷിതമായ ഡ്രൈവിംഗ് പരിശീലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾക്കനുസൃതമായി ബാധിച്ച റോഡുകളിലെ വേഗപരിധി അടയാളങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും റഡാർ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്

phon

ദുബൈ: വെറുതെ നടന്നു പോകുമ്പോൾ ഒരു ഐഫോൺ കിട്ടിയാലോ? കളഞ്ഞുകിട്ടുന്ന കാര്യമല്ല കേട്ടോ? വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ നൽകി. ഐഫോൺ…ഐഫോൺ എന്ന് പറഞ്ഞു കൊണ്ടാണ് യൂനസ് ഫോൺ വിതരണം ചെയ്യുന്നത്. നിരവധി പേര്‍ ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്‍റെ ഫോളോവേഴ്സിന് ഇതിന് മുമ്പും യൂനസ് ഐഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവര്‍ക്കും അദ്ദേഹം ഐഫോണുകള്‍ നൽകി. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഈ വീഡിയോ

ഇനി ജീവിക്കാൻ താല്പര്യമില്ല,,താൻ പോയാൽ മക്കൾ തനിച്ചാകും!!!ടെക്കി യുവതിയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽച്ചാടി മരണപ്പെട്ടു

train suicide

hyderabad train suicide തെലങ്കാനയിലെ മേഡ്ച്ചൽ-മൽകാജ്ഗിരി സ്വദേശിനിയായ വിജയശാന്തി റെഡ്ഡി (38), മകൾ ചേതന റെഡ്ഡി (18), മകൻ വിശാൽ റെഡ്ഡി (17) എന്നിവരാണ് ശനിയാഴ്ച ഹൈദരാബാദിന് സമീപം ജീവനൊടുക്കിയത്. ചെർലപ്പള്ളി-ഗട്‌കേസർ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജയശാന്തി വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽനിന്നിറങ്ങി ഹോസ്റ്റലുകളിൽ പോയി വിദ്യാർഥികളായ മക്കളെ വിളിച്ചുകൊണ്ടുപോയി. കാറിൽ റെയിൽവേ ട്രാക്കിന് സമീപമെത്തിയ മൂവരും ഗുഡ്‌സ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കിയെങ്കിലും ഇവർ ട്രാക്കിൽനിന്നും മാറാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. 

യുവതിയുടെ കാറിൽനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇനി ജീവിക്കാൻ താൽപര്യമില്ലെന്നും താൻ പോയാൽ മക്കൾ തനിച്ചാകുമെന്ന ഭയത്താലാണ് അവരെയും കൂടെക്കൂട്ടുന്നതെന്നും കുറിപ്പിൽ പറയുന്നു. ബന്ധുക്കളോട് കുറിപ്പിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. വിജയശാന്തിയുടെ ഭർത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. സംഭവമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. കുടുംബത്തിൽ സാമ്പത്തിക പ്രയാസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്. മരണകാരണം കണ്ടെത്താൻ യുവതിയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.

ramadan 2026; യുഎഇയിൽ റമളാൻ ഇത്തവണ എത്ര ദിവസത്തെ അവധി ലഭിക്കും?? അറിയാം

UAE February 7, 2026

UAE Ramadan 202

ramadan 2026; ദുബായ്: മറ്റൊരു റമദാൻ കാലം കൂടി വന്നെത്തുമ്പോൾ യുഎഇ ഒന്നാകെ പ്രതീക്ഷയിലാണ്. വിശുദ്ധ നോമ്പിന്റെയും ആത്മീയ ചിന്തകളുടെയും ദാനധർമ്മങ്ങളുടെയും മാസമാണ് വരാനിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അനുസരിച്ച് ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പരാഗതമായ രീതിയായ ചന്ദ്രക്കല ദർശനത്തിന് ശേഷമാകും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം

ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ്‌ ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹിജ്‌രി-ഗ്രിഗോറിയൻ തീയതി പരിവർത്തന പറയുന്നത് അനുസരിച്ച്, 2026 ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഐഎസിഎഡിയുടെ വിലയിരുത്തലുകൾ പ്രകാരം, ഫെബ്രുവരി 19-നാണ് നോമ്പ് തുടങ്ങിയേക്കും. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ചന്ദ്രക്കല നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.

ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ പ്രവചനം അനുസരിച്ച്, 2026 ഫെബ്രുവരി 19 വ്യാഴാഴ്‌ച തന്നെ വിശുദ്ധ മാസം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മാസപ്പിറവി പ്രഖ്യാപനത്തോടെ യുഎഇ ചന്ദ്രക്കല നിരീക്ഷണ സമിതിയാണ് ഔദ്യോഗിക അറിയിപ്പ് നൽകുക.

ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ച് ആത്മീയ ചിന്തകളിലും ദാനധർമ്മങ്ങളിലും ഏർപ്പെട്ട് ആചരിക്കുന്നു. എല്ലാ ഹിജ്‌രി മാസങ്ങളെയും പോലെ, ചന്ദ്രക്കല ദർശനത്തിലൂടെയാണ് ഇതിന്റെ ആരംഭവും സ്ഥിരീകരിക്കുന്നത്.ഇക്കുറി റമദാൻ എത്ര ദിനം?

റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?

റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?

റമദാൻ അവസാനിക്കുന്നതോടെ വ്രതം പൂർത്തിയാക്കിയതിന്റെ ആഘോഷമായ ഈദ് അൽ ഫിത്ർ കടന്നുവരുന്നു. യുഎഇയിൽ, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 19 വ്യാഴാഴ്‌ച വൈകുന്നേരം ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്‌ചവരെ നീളുമെന്നാണ് പ്രതീക്ഷ. ഇത് വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് വഴിതുറക്കും.യുഎഇയിൽ അവധി എപ്പോൾ?

റമദാന് ശേഷമുള്ള ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾ യുഎഇ പൊതു അവധിയായി കണക്കാക്കുന്നു. റമദാൻ 29 ദിവസമോ 30 ദിവസമോ ആകുന്നത് അനുസരിച്ച് ഈ അവധിയുടെ ദൈർഘ്യം വർധിക്കാം. റമദാൻ 29 ദിവസമാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്‌ച മുതൽ മാർച്ച് 22 ഞായറാഴ്‌ച വരെ (ശവ്വാൽ 1-3) അവധി ലഭിക്കും.

ശനി-ഞായർ വാരാന്ത്യക്കാർക്ക് ഇത് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി നൽകും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. എന്നാൽ, റമദാൻ 30 ദിവസത്തേക്ക് നീണ്ടാൽ, മാർച്ച് 19 വ്യാഴാഴ്‌ചയും (റമദാൻ 30) അവധിക്ക് കൂട്ടിച്ചേർക്കപ്പെടും. ഇതോടെ വാരാന്ത്യം ഉൾപ്പെടെ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *