സഹേൽ ആപ്പിലൂടെ ഇനി സർട്ടിഫിക്കറ്റുകൾ ലഭിക്കും; പുതിയ സേവനവുമായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി

കുവൈറ്റ്: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ‘സഹേൽ’ (Sahel) ആപ്പ് വഴി പുതിയ സർട്ടിഫിക്കറ്റ് സേവനങ്ങൾ ആരംഭിച്ചു. പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണിത്.

പുതിയ അപ്ഡേറ്റ് പ്രകാരം താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾക്ക് സഹൽ ആപ്പിലൂടെ അപേക്ഷിക്കാം:

  1. മുൻ പൗരത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (Previous Nationality).
  2. പഴയ പേര് വിവരങ്ങൾ (Previous Name).
  3. പഴയ മേൽവിലാസം (Previous Address).
  4. ഇംഗ്ലീഷിലുള്ള ‘ടു ഹൂം ഇറ്റ് മേ കൺസേൺ’ (To Whom It May Concern) സർട്ടിഫിക്കറ്റ്.

ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും പൊതുജനങ്ങളുടെ സമയം ലാഭിക്കുന്നതിനുമായാണ് ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *