ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായിൽ ഡ്രൈവറില്ലാ ടാക്സി സർവീസുകൾ (Autonomous Taxi) മാർച്ചിൽ പ്രവർത്തനം ആരംഭിക്കും. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തിൽ പൂർണ്ണമായും സ്വയം നിയന്ത്രിക്കുന്ന 100 വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച (ഫെബ്രുവരി 5) ഷെയ്ഖ് ഹംദാൻ ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്തു. ദുബായ് മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റ് വേദിയിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബൈഡുവിന്റെ (Baidu) അപ്പോളോ ഗോ (Apollo Go) കാറിലാണ് അദ്ദേഹം സഞ്ചരിച്ചത്.
“ഇത് ഭാവിയിലേക്കുള്ള നമ്മുടെ യാത്രയുടെ തുടക്കം മാത്രമാണ്. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ,” ഷെയ്ഖ് ഹംദാൻ പറഞ്ഞു. “കൈകൾ വേണ്ട, ഭാവിയിലേക്ക്” (Hands off. Future On) എന്ന തലക്കെട്ടോടെ അദ്ദേഹം തന്റെ യാത്രാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Pony.ai, Uber, Baidu’s Apollo Go എന്നീ മൂന്ന് കമ്പനികളുമായി സഹകരിച്ചാണ് ആർടിഎ (RTA) ഈ പദ്ധതി നടപ്പിലാക്കുന്നത്. ചൈനയ്ക്ക് പുറത്ത് അപ്പോളോ ഗോ തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നത് ഇതാദ്യമാണ്. വരും വർഷങ്ങളിൽ വാഹനങ്ങളുടെ എണ്ണം 1,000 ആയി ഉയർത്താനാണ് പദ്ധതി.
അബദ്ധത്തിൽ ചവറ്റുകുട്ടയിലിട്ടത് 50,000 ദിർഹത്തിന്റെ സ്വർണം; പരാതി പോലും നൽകാതെ പ്രവാസിക്ക് അത്ഭുതകരമായി തിരികെ ലഭിച്ചു
ദുബായ്: 50,000 ദിർഹത്തിന്റെ (ഏകദേശം 11 ലക്ഷം രൂപ) സ്വർണം അബദ്ധത്തിൽ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച കുടുംബത്തിന് രക്ഷകരായി ദുബായ് പോലീസ്. 23 വർഷം യുഎഇയിൽ താമസിച്ച ശേഷം 2021-ൽ നാട്ടിലേക്ക് മടങ്ങിയ കാമിനി കണ്ണനും കുടുംബത്തിനുമാണ് ദുബായ് പോലീസിന്റെ കാര്യക്ഷമത കൊണ്ട് തങ്ങളുടെ സമ്പാദ്യം തിരികെ ലഭിച്ചത്.
വിവാഹ ആവശ്യത്തിനായി ദുബായിൽ എത്തിയതായിരുന്നു കാമിനി. പഴയ പൗച്ചിൽ ഇരുന്ന സ്വർണം (നാല് നാണയങ്ങളും ഒരു ഗോൾഡ് ബാറും) മറ്റൊരു കവറിലേക്ക് മാറ്റി തീൻമേശയിൽ വെച്ചു. എന്നാൽ, വീട് വൃത്തിയാക്കുന്നതിനിടെ മകൻ ഇത് ശ്രദ്ധിക്കാതെ വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. പിറ്റേദിവസം നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. ചവറ്റുകുട്ടയിൽ പോയ സാധനം ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതി ഇവർ പോലീസിൽ പരാതി നൽകിയില്ല.
എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡിന് പോലീസിന്റെ വിളി വന്നു. ചവറ്റുകുട്ടയിൽ നിന്ന് ലഭിച്ച സ്വർണം ഒരു ശുചീകരണ തൊഴിലാളി ഗോൾഡ് സൂക്കിൽ എത്തിച്ചിരുന്നു. അവിടെ വെച്ച് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും, ട്രാക്കിംഗ് സംവിധാനം വഴി ഏത് കെട്ടിടത്തിൽ നിന്നുള്ള വേസ്റ്റ് ആണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നായിഫ് പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണം ഉടമകൾക്ക് കൈമാറി.
മലയാളി ദുബായിൽ മരണപ്പെട്ടു: വിടപറഞ്ഞത് കോട്ടയം സ്വദേശിനി
UAE Ramadan 2026:യുഎഇയിൽ ഇത്തവണ നോമ്പ് സമയം കുറവായിരിക്കും; റമദാൻ 2026 സമയക്രമം ഇങ്ങനെ
UAE February 5, 2026
ദുബായ്: 2026-ലെ റമദാനിൽ യുഎഇയിലെ വിശ്വാസികൾക്ക് നോമ്പ് സമയം മുൻവർഷത്തെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 19-നോ (അല്ലെങ്കിൽ ചാന്ദ്രപ്പിറവി അനുസരിച്ച് 18-നോ) റമദാൻ ആരംഭിക്കുമെന്നാണ് കണക്കുകൂട്ടൽ.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോമ്പ് സമയത്തിൽ ഏകദേശം 30 മിനിറ്റിന്റെ കുറവുണ്ടാകുന്നത് വിശ്വാസികൾക്ക് ആശ്വാസമാകും. ഹിജ്റ കലണ്ടർ അനുസരിച്ച് ഓരോ വർഷവും റമദാൻ 10-12 ദിവസം നേരത്തെ എത്തുന്നതാണ് ഇതിന് കാരണം.
ആഴ്ച തിരിച്ചുള്ള സമയക്രമം (ഏകദേശ കണക്കുകൾ):
- ആദ്യ ആഴ്ച: റമദാൻ മാസത്തിലെ ഏറ്റവും ചുരുങ്ങിയ നോമ്പ് സമയമാണിത്. 12 മണിക്കൂറും 46 മിനിറ്റും ആയിരിക്കും ദൈർഘ്യം. (ഫജർ: 5.33 am, മഗ്രിബ്: 6.19 pm).
- രണ്ടാം ആഴ്ച: നോമ്പ് സമയം 13 മണിക്കൂർ കടക്കും. (ഫജർ: 5.24 am, മഗ്രിബ്: 6.25 pm).
- മൂന്നാം ആഴ്ച: റമദാൻ പകുതിയാകുമ്പോൾ നോമ്പ് സമയം 13 മണിക്കൂർ 5 മിനിറ്റായി വർദ്ധിക്കും.
- അവസാന ആഴ്ച: മാസത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോമ്പ് അവസാന ദിവസങ്ങളിലായിരിക്കും. ഏകദേശം 13 മണിക്കൂർ 27 മിനിറ്റ്. (ഫജർ: 5.06 am, മഗ്രിബ്: 6.33 pm).
ഏറ്റവും കൂടിയ സമയം പോലും 2025-ലെ നോമ്പ് സമയത്തേക്കാൾ (ഏകദേശം 14 മണിക്കൂർ) കുറവാണെന്നത് ശ്രദ്ധേയമാണ്.
Dubai Loop;അറിഞ്ഞോ???20 മിനിറ്റ് യാത്രയൊക്കെ ഇനി വെറും 3 മിനുറ്റ് മാത്രം;എങ്ങനെയെന്നല്ലേ?? അറിയാം
Dubai Loop ദുബായ്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അത്യാധുനിക ഭൂഗർഭ യാത്രാ സംവിധാനമായ ‘ദുബായ് ലൂപ്’ വരുന്നു. അമേരിക്കയിലെ ലാസ് വേഗസിന് ശേഷം ഇത്തരമൊരു സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ലോകത്തിലെ രണ്ടാമത്തെ നഗരമായി ദുബായ് മാറും. ഇലോൺ മസ്കിന്റെ ‘ദ് ബോറിങ് കമ്പനി’യുമായി സഹകരിച്ചാണ് ആർടിഎ (RTA) ഈ പദ്ധതി നടപ്പിലാക്കുന്നത്. സാധാരണ റോഡ് മാർഗം 20 മിനിറ്റെടുക്കുന്ന ദൂരം വെറും 3 മിനിറ്റുകൊണ്ട് പിന്നിടാം. ഭൂഗർഭ ടണലുകളിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനെ (DIFC) ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന 6.4 കിലോമീറ്റർ പാതയാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. ആകെ 250 കോടി ദിർഹം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 60 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്.
ആദ്യഘട്ടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 19 സ്റ്റേഷനുകളുള്ള 24 കിലോമീറ്റർ ദൈർഘ്യമുള്ള പൂർണ്ണരൂപം മൂന്ന് വർഷത്തിനുള്ളിൽ സജ്ജമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ബിസിനസ് ബേ, ഡിഐഎഫ്സി, ദുബായ് മാൾ മേഖലകളിലായി പ്രതിദിനം 13,000 പേർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ നിർമ്മിത ബുദ്ധി (AI), ആഗോള സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലും സുപ്രധാന ചർച്ചകൾ നടന്നു. സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ഡിജിറ്റൽ പരിവർത്തനവും സുതാര്യതയും അനിവാര്യമാണെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഭരണപരമായ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയിൽ എൺപതിലേറെ നൊബേൽ സമ്മാന ജേതാക്കൾ പങ്കെടുത്തു