വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae traffic alert;അബുദാബിയിലെ മൂന്ന് പ്രധാന റോഡുകളിൽ ഫെബ്രുവരി 9 മുതൽ പുതിയ വേഗപരിധികൾ നിലവിൽ വരുമെന്ന് അബുദാബി ഗതാഗത അതോറിറ്റി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് അബുദാബി–അൽ ഐൻ റോഡ് (E22) — അൽ നഹ്ദ ഇന്റർചേഞ്ച് മുതൽ ബാനി യാസ് ഇന്റർചേഞ്ച് വരെയുള്ള ഇരു ദിശകളിലുമുള്ള പരമാവധി വേഗത പരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
ബാനി യാസ് ഇന്റർചേഞ്ച് മുതൽ ബ്രിഡ്ജ് കോംപ്ലക്സ് വരെയുള്ള ഇരു ദിശകളിലുമുള്ള വേഗത മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായും കുറയ്ക്കും.
ഇരു ദിശകളിലേക്കുമുള്ള അൽ റൗദ റോഡ് (E30) മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചിട്ടുണ്ട്
റോഡ് സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമാവധി വേഗത പരിധി കുറയ്ക്കുന്നതെന്ന് ജോയിന്റ് ട്രാഫിക് സുരക്ഷാ കമ്മിറ്റി പറഞ്ഞു. ഡ്രൈവർമാർ സ്വന്തം താൽപ്പര്യങ്ങൾക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും വേണ്ടി പുതുക്കിയ പരിധികൾ പാലിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
Big ticket:മകൾ പിറന്നതിന് പിന്നാലെ 20 മില്യൺ ദിർഹത്തിന്റെ ഭാഗ്യം; കുഞ്ഞിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്ന പ്രവാസിക്ക് ഇത് ഇരട്ടി മധുരം
Gulf February 4, 2026
മസ്കറ്റ്: മകൾ ജനിച്ചതിന്റെ സന്തോഷത്തിന് പിന്നാലെ ഒമാനിലെ പ്രവാസി യുവാവിനെ തേടിയെത്തിയത് 20 മില്യൺ ദിർഹത്തിന്റെ (ഏകദേശം 45 കോടി രൂപ) മഹാഭാഗ്യം. മസ്കറ്റിൽ ജോലി ചെയ്യുന്ന 34-കാരനായ ശാന്തനു ഷെട്ടിഗറാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ വിജയിയായത്.
ഡിസംബർ 27-നാണ് ശാന്തനുവിന് പെൺകുഞ്ഞ് ജനിച്ചത്. എന്നാൽ, കുഞ്ഞ് ജനിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ നേരിട്ട് കാണാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ വലിയ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയത്. “എന്റെ മകൾ ഭാഗ്യവുമായാണ് ഈ ലോകത്തേക്ക് വന്നത്,” ശാന്തനു പറയുന്നു.
സ്പാം കോൾ എന്ന് കരുതി ആദ്യം ഫോണെടുത്തില്ല കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ശാന്തനു കഴിഞ്ഞ എട്ട് വർഷമായി മസ്കറ്റിൽ ഒരു ഷോപ്പ് ഇൻ-ചാർജ്ജായി ജോലി ചെയ്യുകയാണ്. ജോലി തിരക്കിലായിരുന്നതിനാൽ നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ച ആദ്യ രണ്ട് കോളുകളും അദ്ദേഹം ശ്രദ്ധിച്ചില്ല. മൂന്നാമത്തെ തവണ കോൾ എടുത്തപ്പോഴാണ് തന്റെ ജീവിതം മാറിമറിഞ്ഞ വാർത്ത അദ്ദേഹം അറിയുന്നത്. ആദ്യം വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തിനൊപ്പം പങ്കിട്ട ഭാഗ്യം കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും അവസാന മൂന്ന് വർഷമായാണ് മുടങ്ങാതെ ടിക്കറ്റ് എടുക്കുന്നത്. സുഹൃത്തായ സുനിലിനൊപ്പമാണ് ഇത്തവണയും ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ഇരുവരും പങ്കിടും. 10-ഉം 15-ഉം വർഷമായി ടിക്കറ്റ് എടുക്കുന്നവർക്കിടയിൽ തനിക്ക് ലഭിച്ച ഈ ഭാഗ്യം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോലി തുടരും വലിയ തുക സമ്മാനം ലഭിച്ചെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കാൻ തൽക്കാലം ശാന്തനുവിന് പദ്ധതിയില്ല. പണത്തിന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് സാവധാനം ആലോചിച്ചു തീരുമാനിക്കും. അടുത്ത മാസം അബുദാബിയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഭാര്യയെയും മകളെയും മസ്കറ്റിലേക്ക് കൊണ്ടുവന്ന് കൂടെ നിർത്താനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
air india and indigo planes collided;വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം
air india and indigo planes collided:മുംബൈ: മുംബൈ വിമാനത്താവളത്തില്‍ യാത്രാ വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ച് അപകടം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല, യാത്രക്കാര്‍ സുരക്ഷിതരാണ്.
എയര്‍ ഇന്ത്യയുടെ മുംബൈ- കോയമ്പത്തൂര്‍ വിമാനവും, ഇന്‍ഡിഗോയുടെ ഹൈദരാബാദ്- മുംബൈ വിമാനവുമാണ് ടേക്ക് ഓഫിന് മുന്‍പ് ടാക്സിവേയില്‍ വെച്ച് കൂട്ടിമുട്ടിയത്. സംഭവ സമയത്ത് ഇരു വിമാനങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം വലിയ ദുരന്തത്തിലേക്ക് വഴിമാറാത്തത് ആശ്വാസമായി.
അതേസമയം അപകടത്തില്‍ പ്രസ്താവനയുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. വിമാനത്തിന്റെ ചിറകിന്റെ അറ്റത്ത് കേടുപാടുകള്‍ സംഭവിച്ചതായും, കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ക്കായി വിമാനം നിലത്തിറക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായും, അവരെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു