Breaking News:അറബിക്കടലിൽ യുദ്ധഭീതി; ഒരെണ്ണം വീഴ്ത്തിയിട്ടും പിന്മാറാതെ ഇറാൻ, അമേരിക്കൻ കപ്പലിന് നേരെ രണ്ടാമതും ഡ്രോൺ!

അറബിക്കടലിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. യുഎസ് വിമാനവാഹിനിക്കപ്പലായ ‘എബ്രഹാം ലിങ്കണ്’ (USS Abraham Lincoln) നേരെ വന്ന ആദ്യ ഇറാനിയൻ ഡ്രോൺ അമേരിക്ക വെടിവെച്ചിട്ടിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ഇറാൻ രണ്ടാമതൊരു ഡ്രോൺ കൂടി കപ്പലിനെ ലക്ഷ്യമാക്കി അയച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആദ്യത്തെ ഡ്രോൺ തകർത്ത ശേഷവും ഇറാൻ പിന്മാറിയിട്ടില്ലെന്നും, എബ്രഹാം ലിങ്കൺ കപ്പലിനെ ലക്ഷ്യമാക്കി രണ്ടാമതൊരു ഡ്രോൺ കൂടി ഇറാൻ അയച്ചതായും വിവരങ്ങൾ പുറത്തുവരുന്നു. തന്ത്രപ്രധാനമായ ഈ മേഖലയിൽ തുടർച്ചയായുണ്ടാകുന്ന ഈ നീക്കങ്ങൾ വലിയൊരു ഏറ്റുമുട്ടലിലേക്ക് വഴിവെക്കുമോ എന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *