
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Silver rate in uae:ദുബായ്: യുഎഇയിലെ പ്രവാസികൾക്കിടയിൽ നിലവിലെ സംസാര വിഷയം മുന്നിലുള്ള അവസരങ്ങൾ വെച്ച് എങ്ങനെ കോടീശ്വരൻ ആകാമെന്നാണ്. എന്നാൽ ഇതാണ് ഈ ബെസ്റ്റ് ടൈം എന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത്. കാരണം മറ്റൊന്നുമല്ല സ്വർണത്തെ മറികടന്നുള്ള വെളളിയുടെ ഉയർച്ചയാണ്. ഇത് യുഎഇയിലെ നിക്ഷേപ രംഗത്ത് ഇപ്പോൾ വലിയൊരു മാറ്റത്തിന് തിരികൊളുത്തുകയും ചെയ്തു.യുഎഇയിലെ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ദുബായിലെ വെള്ളി വിപണി വലിയൊരു പ്രതിസന്ധിയിലാണ്, ഡിമാൻഡ് കൂടിയിട്ടും സാധനം കിട്ടാനില്ല. ഇത് എവിടെ കിട്ടും എന്ന നെട്ടോട്ടത്തിലാണ് പ്രവാസികൾ. സാധാരണയായി സ്വർണ്ണത്തിന് വില കൂടുമ്പോൾ ആളുകൾ വെള്ളിയെ ഒരു ബദൽ നിക്ഷേപമായിട്ടാണ് കാണാറുള്ളത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വെള്ളിക്ക് വിപണിയിൽ ലഭ്യത കുറഞ്ഞതോടെ വിപണി വിലയേക്കാൾ കൂടുതൽ പൈസ നൽകി വെള്ളി വാങ്ങാൻ നിക്ഷേപകർ തയ്യാറാകുന്നു എന്നതാണ് നിലവിലെ സാഹചര്യം. കൂടാതെ ഒരു കിലോ വെള്ളിക്ക് വിപണി വിലയേക്കാൾ 1,500 മുതൽ 2,000 ദിർഹം വരെ അധികം നൽകാനും ആളുകൾ തയ്യാറാണ്. അതേസമയം വിപണിയിൽ ഡിമാൻഡ് കൂടിയതോടെ ദുബായിൽ വെള്ളിയും കിട്ടാക്കനിയായി. വെള്ളി കിലോയ്ക്ക് 9,000 ദിർഹം കടന്നതോടെയാണ് നിക്ഷേപകരുടെ താൽപ്പര്യം വൻതോതിൽ വർദ്ധിച്ചത്. നിലവിൽ ഇത് 16,600 ദിർഹത്തിന് മുകളിലാണ് വില വരുന്നതും.
സാധാരണയായി സ്വർണ്ണത്തിന് വില കൂടുമ്പോൾ വാങ്ങലുകൾ കുറയ്ക്കുകയാണ് പതിവ്. എന്നാൽ ഇവിടെ സ്വർണ്ണത്തിന് പകരക്കാരനായി വെള്ളിയെ പ്രവാസി നിക്ഷേപകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. കൂടാതെ വലിയ നിക്ഷേപകർ മാത്രമല്ല, സാധാരണക്കാരായ പ്രവാസികൾ അതിൽ കൂടുതലും യുവാക്കൾ അവർ അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം വെള്ളിയിലേക്ക് മാറ്റാൻ മത്സരിക്കുകയാണ്.
പുതിയ കാലത്ത് ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവരിൽ ഭൂരിപക്ഷം ആളുകളും സ്വർണ്ണത്തിൽ ചെറിയ നിക്ഷേപം നടത്തിയിരുന്ന യുവാക്കളും ഇപ്പോൾ വെള്ളി ട്രെൻഡിനൊമാണ്. സ്റ്റൈലിഷും അതേസമയം മൂല്യമുള്ളതുമായ വെള്ളി ആഭരണങ്ങളിലേക്ക് യുവതലമുറ ശ്രദ്ധ തിരിയുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം ഇല്ലാതില്ല.
ഒപ്പം സ്വർണ്ണത്തേക്കാൾ ലാഭം വെള്ളിക്ക് ലഭിക്കും എന്ന ഒരു പുതിയ തിരിച്ചറിവാണ് പലരെയും ഇതിലേക്ക് പ്രധാനമായും ആകർഷിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. കൂടാതെ ആദ്യമായി നിക്ഷേപം നടത്തുന്നവർ പോലും ഇപ്പോൾ വെള്ളിയെ ഒരു ദീർഘകാല നിക്ഷേപമായി കാണുന്നതായും. ആളുകൾ ഇപ്പോൾ വെള്ളി വിലയെ കുറിച്ചല്ല വെള്ളി എവിടെ കിട്ടും എന്നാണ് ചോദിക്കുന്നത് എന്നാണ് വ്യാപാരികളും പറയുന്നത്.
കൂടാതെ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ സാധാരണക്കാർക്കും ചെറിയ നിക്ഷേപകർക്കും വാങ്ങാൻ പറ്റുന്ന ഒന്നായി വെള്ളി മാറുകയും ചെയ്തു. ഇനി ഇപ്പോൾ വിപണിയിൽ വെള്ളി കിട്ടാതായാലും പൊന്നും വില നൽകിയും ആവശ്യക്കാർ ഇതി വാങ്ങിക്കാൻ വരും എന്ന ഒരു തോന്നൽ ചിലരിൽ ഉണ്ടായതായും ഒരു വിഭാഗം ആളുകൾ ഇത്തരത്തിൽ ചിന്തിക്കുന്നവരാണെന്ന അഭിപ്രായമാണ് സാമ്പത്തിക വിദഗ്ദ്ധർക്കുള്ളത്.
അതേസമയം വിതരണക്കാരും വ്യാപാരികളും പുതിയ സ്റ്റോക്കിനായി കാത്തിരിക്കുകയാണ്. എന്നാൽ ഡിമാൻഡ് ഇത്രയും വർദ്ധിച്ച സാഹചര്യത്തിൽ വെള്ളി വിപണിയിൽ എത്തുന്ന നിമിഷം തന്നെ വിറ്റുപോവുകയാണ്. യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണ നിക്ഷേപകർക്ക് വെള്ളിയോടുള്ള ഈ പ്രിയം വരും ദിവസങ്ങളിലും തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
യുഎഇയിലെ നിലവിലെ ട്രെൻഡ്. വെള്ളി കയ്യിലുള്ളവർ അത് നിധി പോലെ സൂക്ഷിക്കുന്നു, ഇല്ലാത്തവർ അത് എത്ര പണം നൽകിയും വാങ്ങാൻ ശ്രമിക്കുന്നു. നിങ്ങളും ഒരു നിക്ഷേപത്തിനായി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, സ്വർണ്ണത്തിനൊപ്പം വെള്ളിയുടെ ഈ കുതിപ്പും കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പക്ഷേ ഓർക്കുക, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പഠിച്ച ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക.”
Apply for the latest job vacancies
അശ്രദ്ധ, അമിത വേഗത, പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ : ഞെട്ടിക്കുന്ന വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്;കാണാം വീഡിയോ
അബുദാബി: എമിറേറ്റിലുടനീളമുള്ള റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായി തുടരുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങൾ എടുത്തുകാണിക്കുന്ന ഒരു പുതിയ അവബോധ വീഡിയോ അബുദാബി പോലീസ് പുറത്തിറക്കി.
താൽക്കാലിക അശ്രദ്ധ, അമിത വേഗത, സുരക്ഷിതമല്ലാത്ത ലെയ്ൻ മാറ്റങ്ങൾ, സുരക്ഷിതമായ പിന്തുടരൽ ദൂരം നിലനിർത്തുന്നതിൽ പരാജയപ്പെടൽ എന്നിവ മൂലമുണ്ടാകുന്ന നിരവധി ഗതാഗത അപകടങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.
പല കേസുകളിലും, ഡ്രൈവർമാർക്ക് നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണിക്കുന്നു, ഇത് ജീവൻ നഷ്ടപ്പെടുത്തുന്നതും കാര്യമായ ഭൗതിക നാശമുണ്ടാക്കുന്നതുമായ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നു. അബുദാബി പോലീസ് പറയുന്നതനുസരിച്ച്, ഈ ദൃശ്യങ്ങൾ ദൈനംദിന ഗതാഗതത്തിൽ നിന്നുള്ള യഥാർത്ഥ ദൃശ്യങ്ങൾ കാണിക്കുന്നു, ഒരു മുന്നറിയിപ്പ് സന്ദേശമായിട്ടാണ് ഈ വീഡിയോ ഉദ്ദേശിച്ചിരിക്കുന്നത്.
ഏതാനും നിമിഷങ്ങളുടെ ശ്രദ്ധ വ്യതിചലനം പോലും ഒരു സാധാരണ യാത്രയെ ഒരു ദുരന്തമാക്കി മാറ്റുമെന്ന് അബുദാബി പോലീസ് പറഞ്ഞു, ഒരു സന്ദേശമോ ഫോൺ കോളോ മനുഷ്യജീവന് വിലപ്പെട്ടതല്ലെന്ന് അബുദാബി പോലീസ്ഊന്നിപ്പറഞ്ഞു.
ദുബായ് മാരത്തൺ നാളെ : ചില റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
UAE Nazia Staff Editor — January 31, 2026 · 0 Comment

Uae traffic alert; ദുബായിലുടനീളമുള്ള നിരവധി റോഡുകൾ നാളെ ഫെബ്രുവരി 1 ഞായറാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) മുന്നറിയിപ്പ് നൽകി
ഓട്ടക്കാരുടെ സുരക്ഷയും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനായി ദുബായ് മാരത്തണിന്റെ സുഗമമായ നടത്തിപ്പിനായി റോഡുകൾ അടയ്ക്കുന്നുണ്ടെന്നും ഓട്ടമത്സരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെഅടച്ചിടൽ ആരംഭിക്കുമെന്നും ആർടിഎ അറിയിച്ചു.
പുലർച്ചെ ഒരു മണി മുതൽ ഉമ്മു സുഖീം സ്ട്രീറ്റിനും അൽ തൊവിമ സ്ട്രീറ്റിനും ഇടയിലുള്ള അബ്ദുല്ല ഒമ്രാൻ തര്യം സ്ട്രീറ്റ് അടച്ചിടും. അതേസമയം, പുലർച്ചെ 4.45 മുതൽ ജുമൈറ സ്ട്രീറ്റും കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റും ഭാഗികമായി അടച്ചിടും, പ്രത്യേകിച്ച് അൽ മെഹമൽ സ്ട്രീറ്റ് ഇന്റർസെക്ഷനും ദുബായ് ഇന്റർനെറ്റ് സിറ്റി ഇന്റർസെക്ഷനും ഇടയിൽ.
dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്
dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.
എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.
സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.
സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്
ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.
ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്
Expat malayali dead: കണ്ണൂർ സ്വദേശി ദുബൈയിൽ മരണപ്പെട്ടു
Expat malayali dead; ദുബൈ: കണ്ണൂർ കുറ്റിക്കകം ഏഴര സ്വദേശി നൗഫൽ ഒളവിൽ (47) ദുബൈയിൽ നിര്യാതനായി. പിതാവ്: മൊയ്തു പി.എം. മാതാവ്: റംല ഒളവിൽ. ഭാര്യ: ഷംനത്ത്.
മക്കൾ: ആതിഫ് സുബൈർ, അൻഹാം. സഹോദരങ്ങൾ: നഹാസ്, നിസാം, നസിയ നുസ്രത്ത്, നജ്മ. മയ്യത്ത് നടപടി ക്രമങ്ങൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.