Qatar fuel prices : പെട്രോളും ഡീസലും ഇനി വിലക്കുറവിൽ ലഭിക്കുമോ ? ; പുതിയ വില പ്രഖ്യാപനവുമായി ഖത്തർ എനർജി

Fuel prices petrol prices 191079911a9 large 1

Qatar fuel prices : ദോഹ: ഫെബ്രുവരി 2026 മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവിലകൾ പ്രഖ്യാപിച്ച് ഖത്തർ എനർജി. ജനുവരി മാസത്തെ അപേക്ഷിച്ച് പ്രീമിയം ഗ്രേഡ് പെട്രോൾ, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറച്ചാണ് പുതിയ പട്ടിക പുറത്തിറക്കിയത്. ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ് പുതിയ നിരക്ക്.

പുതിയ നിരക്കനുസരിച്ച് പ്രീമിയം പെട്രോൾ ലിറ്ററിന് 1.80 ഖത്തറി റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 1.85 ഖത്തറി റിയാലും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഡീസലിൻ്റെ വിലയും കുറച്ചിട്ടുണ്ട്. ഡീസൽ ഫെബ്രുവരി മുതൽ ലിറ്ററിന് 1.90 ഖത്തറി റിയാലിൽ ലഭ്യമാകും. രാജ്യാന്തര വിപണിയിലെ എണ്ണവില മാറ്റങ്ങളും ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചാണ് വില പരിഷ്കരണം നടപ്പാക്കുന്നതെന്ന് ഖത്തർ എനർജി വ്യക്തമാക്കി.
ഗതാഗത ചെലവുകൾ നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് ചെലവ് ഭാരം കുറയ്ക്കാനും ഈ വിലക്കുറവ് സഹായിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. എല്ലാ ഇന്ധന സ്റ്റേഷനുകളിലും ഫെബ്രുവരി 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ഈ സ്ഥലങ്ങളിലെ ക്യാബിൻ പാർക്കിംഗ് ഏരിയകളിലെ അവഗണിക്കപ്പെട്ട ക്യാബിനുകൾ ഉടൻ നീക്കം ചെയ്യണം : പരിസ്ഥിതി–കാലാവസ്ഥാ മന്ത്രാലയം

Qatar Greeshma Staff Editor — February 1, 2026 · 0 Comment

PARK

Abandoned cabins removal : സീലൈനിലെയും അൽ ഘരിയയിലെയും ക്യാബിൻ പാർക്കിംഗ് ഏരിയകളിലെ അവഗണിക്കപ്പെട്ട ക്യാബിനുകൾ നീക്കം ചെയ്യുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 1 (ഞായർ) ഇന്നാണ്. ആണെന്ന് പരിസ്ഥിതി–കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

“X” പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മന്ത്രാലയം അറിയിപ്പ് നൽകിയത്. അവഗണിക്കപ്പെട്ട ക്യാബിനുകളുടെ ഉടമകൾ സ്വമേധയാ അവ നീക്കം ചെയ്യാൻ ഉടൻ നടപടിയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

നിശ്ചിത സമയപരിധിക്ക് ശേഷം നീക്കം ചെയ്യാത്ത ക്യാബിനുകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇസാം ഹിജാസി എത്തും ; ഖത്തർ വെബ് സമ്മിറ്റ് ടിക്കറ്റുകൾ മുഴുവൻ നിമിഷങ്ങൾക്കകം ചൂടപ്പം പൊലെ വിറ്റ് തീർന്നു, ആരാണ് ലോകം കേൾക്കാൻ കൊതിക്കുന്ന ഇസാം ഹിജാസി ?

Qatar Greeshma Staff Editor — February 1, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Isam Hijazi Web Summit : ദോഹ: ലോകപ്രശസ്ത ടെക് കോൺഫറൻസായ വെബ് സമ്മിറ്റ് ഖത്തറിന്റെ മൂന്നാം പതിപ്പിന്റെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു. പലസ്തീനിയൻ വംശജനായ ‘അപ്‌സ്ക്രോൾഡ്’ (Upscrolled) സ്ഥാപകൻ ഇസാം ഹിജാസി ഉദ്ഘാടന രാത്രിയിൽ പ്രഭാഷകനായി എത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്.

ആരാണ് ഇസാം ഹിജാസി? എന്താണ് അപ്‌സ്ക്രോൾഡ്?
ഐബിഎം (IBM), ഒറാക്കിൾ (Oracle) തുടങ്ങിയ ആഗോള കമ്പനികളിൽ ദശകങ്ങളുടെ പ്രവൃത്തിപരിചയമുള്ള സാങ്കേതിക വിദഗ്ധനാണ് ഇസാം ഹിജാസി. അദ്ദേഹം രൂപം നൽകിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘അപ്‌സ്ക്രോൾഡ്’, കഴിഞ്ഞ ആഴ്ച അമേരിക്കയിലുൾപ്പെടെ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഒന്നാമതെത്തിയിരുന്നു. ഒരാഴ്ച മുമ്പ് 1.5 ലക്ഷം ഉപയോക്താക്കളുണ്ടായിരുന്ന ഈ ആപ്പ്, നിലവിൽ 10 ലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്നുണ്ട്.

സോഷ്യൽ മീഡിയകളിലെ സെൻസർഷിപ്പ്, ഷാഡോ ബാനിംഗ് (Shadow-banning), അൽഗോരിതം ചതിക്കുഴികൾ എന്നിവയെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ടാണ് ഈ ആപ്പ് രംഗത്തെത്തിയത്. അമേരിക്കയിലെ മിനസോട്ട ഷൂട്ടിംഗ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ചർച്ചകൾ വൻകിട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്നു എന്ന വിമർശനത്തിനിടയിലാണ് അപ്‌സ്ക്രോൾഡിന് വലിയ പ്രചാരം ലഭിച്ചത്.

സമ്മിറ്റിന്റെ സവിശേഷതകൾ:

120-ലധികം രാജ്യങ്ങളിൽ നിന്നായി 30,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
നിക്ഷേപകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, നയരൂപീകരണ വിദഗ്ധർ, മാധ്യമപ്രവർത്തകർ എന്നിവരുടെ വൻ നിര ദോഹയിലെത്തും.

നിയമ ലംഘനം നടത്തിയാൽ ഖത്തറിൽ കടുത്ത ശിക്ഷ ലഭിക്കും ; ജനുവരിയിൽ 12 ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Qatar Greeshma Staff Editor — January 31, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

shop 1

Qatar food safety violations :ജനുവരി മാസത്തിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം 7 റസ്റ്റോറന്റുകൾ ഉൾപ്പെടെ മൊത്തം 12 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മനുഷ്യ ഉപഭോഗത്തിനായുള്ള ഭക്ഷണത്തിന്റെ നിയന്ത്രണം സംബന്ധിച്ച 1990 ലെ 8-ാം നമ്പർ നിയമവും, അതിൽ 2014 ലെ 4-ാം നമ്പർ നിയമത്തിലൂടെ വരുത്തിയ ഭേദഗതികളും ലംഘിച്ചതിനാണ് നടപടി.

ലംഘനങ്ങളുടെ ഗുരുതരത്വം അനുസരിച്ച് 7 ദിവസം മുതൽ 30 ദിവസം വരെ ഭാഗികമായോ പൂർണ്ണമായോ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയായിരുന്നു.

ഈ മാസം അൽ ഷഹാനിയ മുനിസിപ്പാലിറ്റിയിൽ 4 ഭക്ഷ്യ സ്ഥാപനങ്ങളും, അൽ വക്ര മുനിസിപ്പാലിറ്റിയിൽ 2 സ്ഥാപനങ്ങളും അടച്ചു. കൂടാതെ ഉം സലാൽ, അൽ റയ്യാൻ, അൽ ഷമാൽ, അൽ ദായെൻ മുനിസിപ്പാലിറ്റികളിൽ ഓരോ ഭക്ഷ്യ സ്ഥാപനവും അടച്ചുപൂട്ടിയിട്ടുണ്ട്.

അൽ വക്രയിലെ ഒരു റസ്റ്റോറന്റിനും ഉം സലാലിലെ ഒരു ഹൈപ്പർമാർക്കറ്റിനും 30 ദിവസമാണ് ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടൽ കാലയളവ്. അതിന് പിന്നാലെ അൽ ഷഹാനിയ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയ ഒരു ഭക്ഷ്യ സ്ഥാപനം 25 ദിവസത്തേക്കും അടച്ചു.

നിയമങ്ങൾ പാലിക്കാത്തതിനാൽ അടച്ചുപൂട്ടിയ ഭക്ഷ്യ സ്ഥാപനങ്ങളുടെ പൂർണ്ണ പട്ടിക ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

 എല്ലാ ലിങ്കുകളിലും കയറി ചുമ്മാ ക്ലിക്ക് ചെയ്യരുത്, പണി കിട്ടും ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

Qatar Greeshma Staff Editor — January 31, 2026 · 0 Comment

CRIME

cyber crime prevention : മന്ത്രാലയങ്ങളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന സംശയാസ്പദമായ ലിങ്കുകളോടും സന്ദേശങ്ങളോടും പൊതുജനം പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകൾ സൈബർ തട്ടിപ്പുകളുടെ ഭാഗമായിരിക്കാമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാൻ പൊതുജനം ചില സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഓൺലൈൻ വാങ്ങലുകൾ നടത്തുമ്പോൾ വെബ്‌സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളുമായി ഇടപെടരുത്. ലഭിക്കുന്ന ഇലക്ട്രോണിക് ലിങ്കുകളുടെ സാധുത പരിശോധിക്കണം. മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സുരക്ഷാ സോഫ്റ്റ്‌വെയറുകളും നിരന്തരം അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. കൂടാതെ പാസ്‌വേഡുകൾ പതിവായി മാറ്റുന്നതും നിർബന്ധമാണെന്ന് അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മെട്രാഷ് ആപ്പ് വഴിയോ, ഹോട്ട്‌ലൈൻ നമ്പർ 66815757, ഫോൺ നമ്പർ 2347444, അല്ലെങ്കിൽ cccc@moi.gov.qa എന്ന ഇമെയിൽ വിലാസത്തിലൂടെയോ പരാതിപ്പെടാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *