fireworks return to dubai ;ദുബൈയിൽ വീണ്ടും വെടിക്കെട്ട്: വരാനിരിക്കുന്നത് ഒരാഴ്ച നീളുന്ന വിസ്മയം; ആഘോഷത്തിനു പിന്നിലെ കാരണം ഇത്

181359

fireworks return to dubai ;ദുബൈ: യുഎഇയും കുവൈത്തും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെ പ്രതീകമായി രാജ്യത്തുടനീളം ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ വ്യാഴാഴ്ച രാത്രി നടന്ന വർണ്ണാഭമായ വെടിക്കെട്ട് പ്രദർശനം താമസക്കാർക്ക് ആവേശമായി. “യുഎഇ & കുവൈത്ത് – എന്നേക്കും സഹോദരന്മാർ” എന്ന പ്രമേയത്തിൽ ജനുവരി 29-ന് ആരംഭിച്ച ആഘോഷങ്ങൾ ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കും.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിച്ചതിന് പിന്നാലെ ക്രീക്ക് ഹാർബറിലും പരിസരത്തും അപ്രതീക്ഷിതമായി നടന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് പ്രദർശനം കാണികളെ അത്ഭുതപ്പെടുത്തി. കുവൈത്തുമായുള്ള പ്രത്യേക ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഷോ സംഘടിപ്പിച്ചത്.

വരും ദിവസങ്ങളിൽ ദുബൈയിലും അബുദബിയിലുമായി കൂടുതൽ പ്രദർശനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ജനുവരി 31 (ശനി): ഗ്ലോബൽ വില്ലേജ് (ദുബൈ), യാസ് ബേ വാട്ടർഫ്രണ്ട് (അബുദബി), അബുദബി കോർണിഷ്, ശൈഖ് സായിദ് ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ രാത്രി 9 മണിക്ക് വെടിക്കെട്ട് നടക്കും.

ഫെബ്രുവരി 4: രാത്രി 9 മണിക്ക് ദുബൈ ബുർജ് അൽ അറബിന് സമീപം സമാപന വെടിക്കെട്ട് നടക്കും.

വെടിക്കെട്ടിന് പുറമെ മനോഹരമായ ഡ്രോൺ ഷോകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ദുബൈ ഗ്ലോബൽ വില്ലേജിൽ ജനുവരി 31-ന് രാത്രി 9.05-നും, ഫെബ്രുവരി 2-ന് മാർസ ബൊളിവാർഡിൽ രാത്രി 9-നും ഡ്രോൺ പ്രദർശനം നടക്കും.

അബുദബിയിൽ ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ രാത്രി 9.30-നും, ഫെബ്രുവരി 2 മുതൽ 5 വരെ വൈകുന്നേരം 6.30-നും രാത്രി 9.30-നും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരിക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽ പങ്കുചേരാൻ താമസക്കാരെയും വിനോദസഞ്ചാരികളെയും അധികൃതർ ക്ഷണിച്ചു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

C J Roy; ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

കൊച്ചി സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ ‘സീറോ ഡെബിറ്റ്’ (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്

Repairs on main road in Uae;യുഎഇയിലെ പ്രധാനറോഡിൽ അറ്റകുറ്റപ്പണികൾ : കാലതാമസം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Repairs on main road in Uae;റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിൽ മുൻ ക്ലോക്ക് റൗണ്ട്എബൗട്ടിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ കാലതാമസം നേരിടേണ്ടിവരുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.

ഷിപ്പ് റൗണ്ട് എബൗട്ട് (ദാവർ അൽ സഫീന) മുതൽ അറ്റകുറ്റപ്പണി മേഖല വരെയാണ് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും അധികൃതർ റിപ്പോർട്ട് ചെയ്തു.ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റ്, ഷിപ്പ് റൗണ്ട്എബൗട്ട്, മുൻ ക്ലോക്ക് റൗണ്ട്എബൗട്ട് ഏരിയ എന്നീ ഏരിയകളിലാണ് കാലതാമസം നേരിടുന്നത്.

നീണ്ട കാലതാമസം ഒഴിവാക്കാൻ പണികൾ പൂർത്തിയാകുന്നതുവരെ ഡ്രൈവർമാരോട് ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ സഹകരണത്തിന് റാസൽഖൈമ പോലീസ് നന്ദി പറയുകയും പരിസര പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു

dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.

എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.

സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.

സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.

ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.

ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

Related Posts

Leave a Reply

Your email address will not be published. Required fields are marked *