uae weather; യുഎഇയിൽ രാവിലെ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക!മുന്നറിയിപ്പ്

UAE WEATHER

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

uae weather അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ താപനില കുറയുമെന്നും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഒരു ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപനില നേരിയ തോതിൽ കുറയും. ഉൾപ്രദേശങ്ങളിലും പർവ്വത മേഖലകളിലും പകൽ സമയത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടും. തീരദേശങ്ങളിൽ താപനില 20-കളിൽ തുടരുമ്പോൾ രാത്രിയിൽ പർവ്വതങ്ങളിൽ ഇത് ഒറ്റയക്കത്തിലേക്ക് താഴ്ന്നേക്കാം. ശനിയാഴ്ച പുലർച്ചെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

വടക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ കാറ്റിന് സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കുക. ശനിയാഴ്ചയും ഞായറാഴ്ചയും സമാനമായ കാലാവസ്ഥ തുടരും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഞായറാഴ്ച പുലർച്ചെയും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

C J Roy; ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്നാണ് റോയ് സ്വയം നിറയൊഴിച്ചത്. ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ചാണ് റോയ് നിറയൊഴിച്ചതെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെംഗളൂരുവില്‍ അടക്കം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

കൊച്ചി സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ ‘സീറോ ഡെബിറ്റ്’ (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്

Repairs on main road in Uae;യുഎഇയിലെ പ്രധാനറോഡിൽ അറ്റകുറ്റപ്പണികൾ : കാലതാമസം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Repairs on main road in Uae;റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റിൽ മുൻ ക്ലോക്ക് റൗണ്ട്എബൗട്ടിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനമോടിക്കുന്നവർ കാലതാമസം നേരിടേണ്ടിവരുമെന്ന് റാസൽഖൈമ പോലീസ് അറിയിച്ചു.

ഷിപ്പ് റൗണ്ട് എബൗട്ട് (ദാവർ അൽ സഫീന) മുതൽ അറ്റകുറ്റപ്പണി മേഖല വരെയാണ് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും അധികൃതർ റിപ്പോർട്ട് ചെയ്തു.ഷെയ്ഖ് മുഹമ്മദ് ബിൻ സേലം സ്ട്രീറ്റ്, ഷിപ്പ് റൗണ്ട്എബൗട്ട്, മുൻ ക്ലോക്ക് റൗണ്ട്എബൗട്ട് ഏരിയ എന്നീ ഏരിയകളിലാണ് കാലതാമസം നേരിടുന്നത്.

നീണ്ട കാലതാമസം ഒഴിവാക്കാൻ പണികൾ പൂർത്തിയാകുന്നതുവരെ ഡ്രൈവർമാരോട് ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ സഹകരണത്തിന് റാസൽഖൈമ പോലീസ് നന്ദി പറയുകയും പരിസര പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു

dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.

എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.

സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.

സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.

ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.

ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *