traffic congestion to ease in dubai :ആശ്വാസ വാർത്ത!!! ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിlum വലിയ കുറവ്; എങ്ങനെയെന്നല്ലേ??അറിയാം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

177519


traffic congestion to ease in dubai :ദുബൈ: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും റോഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നടപ്പിലാക്കിയ ‘ദ്രുത ഗതാഗത പരിഷ്കരണ’ പദ്ധതികൾ വൻ വിജയം. 2025-ൽ എമിറേറ്റിലുടനീളം 67 പദ്ധതികളാണ് ആർടിഎ വിജയകരമായി പൂർത്തിയാക്കിയത്. ഈ നവീകരണങ്ങളിലൂടെ പ്രധാന മേഖലകളിലെ യാത്രാസമയത്തിൽ 45 ശതമാനം വരെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു.

ഷെയ്ഖ് സായിദ് റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ്, അൽ വാസൽ സ്ട്രീറ്റ് തുടങ്ങിയ പ്രധാന പാതകളിലാണ് സുപ്രധാന മാറ്റങ്ങൾ വരുത്തിയത്. അൽ ഖവാനീജ് പ്രവേശന കവാടം രണ്ട് പാതകളിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചതും, അൽ മെയ്ദാൻ പാലം നാല് വരി പാതയാക്കി വികസിപ്പിച്ചതും ഗതാഗതപ്രവാഹം സുഗമമാക്കി. അൽ വാസൽ – അൽ മനാര സ്ട്രീറ്റ് കവലയിലെ നവീകരണത്തിലൂടെ വാഹന ശേഷി 50% വർദ്ധിക്കുകയും കാത്തിരിപ്പ് സമയം 30% കുറയുകയും ചെയ്തു.

വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി 30-ലധികം സ്കൂളുകൾ ഉൾപ്പെടുന്ന മേഖലകളിൽ പ്രത്യേക ക്രമീകരണങ്ങൾ വരുത്തി. അൽ വർഖ, അൽ ഖുസൈസ്, അൽ ബർഷ സൗത്ത് തുടങ്ങിയ ഭാഗങ്ങളിലെ സ്കൂൾ കോംപ്ലക്സുകളിൽ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ നടപ്പിലാക്കുകയും ചെയ്തു.

ദുബൈയിലെ അതിവേഗ നഗര വളർച്ചയ്ക്കും വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും അനുസൃതമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ആർടിഎയുടെ ലക്ഷ്യം. 2026-ൽ വാണിജ്യ-താമസ മേഖലകളിലെ റോഡുകൾ വീതികൂട്ടുന്നതിനും കൂടുതൽ പ്രവേശന കവാടങ്ങൾ നിർമ്മിക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.

special centers in the city to check-in;പ്രവാസികളെ…എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

special centers in the city to check-in;ദുബൈ: ദുബൈയിൽ ഇനി നിശ്ചിത കേന്ദ്രങ്ങളിൽ നിന്നും ചെക്ക്-ഇൻ ചെയ്യാം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പുതിയ ചെക്ക്-ഇൻ കേന്ദ്രങ്ങൾ വരും. കൂടാതെ യാത്രക്കാരെ പ്രത്യേക വാഹനങ്ങളിൽ നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കും. ഇവിടെ നിന്നും പ്രത്യേക വാഹനങ്ങൾ വഴി യാത്രക്കാരെ നേരിട്ട് വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളുകളിൽ എത്തിക്കും. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും ഈ സംവിധാനം സഹായിക്കും.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ദുബൈ ടെൻ എക്സ് സംരംഭത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഗതാഗതം, ആരോഗ്യം, യാത്ര എന്നീ മേഖലകളിൽ വലിയ മാറ്റമുണ്ടാകും. നവീകരണത്തിലൂടെ സേവനങ്ങൾ മെച്ചപ്പെടുത്താനാണ് സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. സിറ്റി ടെർമിനൽ പ്രോജക്റ്റ് യാത്രക്കാർക്ക് വലിയ ഉപകാരമായി മാറും. എയർപോർട്ടിലെ തിരക്ക് കുറയ്ക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാകും പദ്ധതിക്ക് നേതൃത്വം നൽകുക. എമിറേറ്റ്‌സ് എയർലൈൻസും ദുബായ് പൊലിസും പദ്ധതിയിൽ പങ്കാളികളാണ്. മൊബിലിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇരുപത് മിനിറ്റ് സിറ്റിയെന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. നടത്തം അല്ലെങ്കിൽ സൈക്ലിംഗ് വഴി താമസക്കാർക്ക് അവശ്യ സേവനങ്ങൾ ഇരുപത് മിനിറ്റിനുള്ളിൽ ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതാണ് പദ്ധതി. അൽ ബർഷ രണ്ടാം മേഖലയിൽ പദ്ധതി ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു.

ആരോഗ്യ മേഖലയിൽ രോഗങ്ങൾ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമേഹം പോലുള്ള രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇത് സഹായിക്കും. ചികിത്സാ ചെലവ് കുറയ്ക്കാനും മികച്ച പരിചരണം നൽകാനും ഇതിലൂടെ സാധിക്കും. ദുബൈയിലെ പ്രമുഖ ആശുപത്രികൾ ഈ ആരോഗ്യ പദ്ധതിയിൽ പങ്കാളികളാകും. നൂതന ആശയങ്ങൾ നടപ്പിലാക്കാൻ സർക്കാർ സ്ഥാപനങ്ങളെ ശാക്തീകരിക്കും

നൂതന ആശയങ്ങൾ സർക്കാർ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ആശയങ്ങൾ സമർപ്പിച്ചിരുന്നു. ആകെ സമർപ്പിച്ച എഴുപത്തിയൊൻപത് ആശയങ്ങളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. ഏറ്റവും മികച്ച മൂന്ന് പദ്ധതികൾക്ക് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ പദ്ധതിക്കായി ഒന്നിച്ച് പ്രവർത്തിക്കും.

സർക്കാർ പ്രവർത്തനങ്ങളിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാനും ജീവനക്കാർക്കിടയിൽ നൂതനാശയങ്ങളുടെ സംസ്കാരം വളർത്താനും പുതിയ പദ്ധതികൾ സഹായിക്കും. ദുബൈയുടെ ഭാവി ദർശനങ്ങൾക്കനുസരിച്ചാണ് പുതിയ പദ്ധതികൾ ക്രമീകരിച്ചിരിക്കുന്നത്.

dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.

എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.

സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.

സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.

ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.

ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *