വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

gold prices in dubai; ദുബൈ: ദുബൈയിൽ സ്വർണ്ണവില ഗ്രാമിന് 600 ദിർഹം പിന്നിട്ടു. വാരാന്ത്യത്തിൽ പൊന്നിന്റെ വില ഉയർന്നിട്ടും ഉപഭോക്താക്കൾ സ്വർണ്ണം വാങ്ങുന്നത് തുടരുകയാണ്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് പല സ്വർണ്ണ ഉപഭോക്താക്കളും.
ഉയർന്ന വിലയുടെ ആനുകൂല്യം തേടി പഴയ ആഭരണങ്ങൾ വിൽക്കാൻ തിരക്കാണ് യുഎഇയിൽ ഇപ്പോൾ. ഉപയോഗിക്കാത്ത ആഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണം ദുബൈയിൽ വർധിച്ചുവരികയാണ്. ഇതാണ് ദുബൈയിലെ സ്വർണ്ണവിപണി കൂടുതൽ സജീവമായതിനു കാരണം.
ശനിയാഴ്ച 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 601 ദിർഹമായിരുന്നു വില. എന്നാൽ ഇന്ന് രാവിലെയോടെ ഇത് 614 ദിർഹമായി ഉയർന്നു. ദുബൈയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന വിലയാണിത്
22 കാരറ്റ് സ്വർണ്ണവില 568 ദിർഹമായി ഉയർന്നു. 21 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 545.50 ദിർഹത്തിലെത്തി. 18 കാരറ്റ് സ്വർണ്ണവില 467.50 ദിർഹമാണ്.
വില ഉയരുന്നുണ്ടെങ്കിലും ആഭരണം വാങ്ങുന്ന പ്രവണതയിൽ വലിയ മാറ്റം വന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത പർച്ചേസുകളും ഉപഭോക്താക്കൾ തുടരുന്നു. ചിലർ ഭാരം കുറഞ്ഞ ഡിസൈൻ ആഭരണങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
ഈ വിലനിലവാരത്തിൽ വിശ്വാസമാണ് ഏറ്റവും നിർണായകമെന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു. വിവാഹങ്ങളും ഉത്സവങ്ങളുമാണ് സ്വർണ്ണത്തിന്റെ ഡിമാന്റ് നിലനിർത്തുന്നത്. ഉയർന്ന വില ഉപഭോക്താക്കളെ ഇനി ഞെട്ടിക്കുന്നില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
വില ഉയർന്നിട്ടും ഡിമാന്റ് ഇല്ലാതാകുന്നില്ലെന്ന് കാൻസ് ജുവൽസ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. ഉപഭോക്താക്കൾ ബജറ്റിനനുസരിച്ച് ഭാരം ക്രമീകരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ആഴ്ച അഞ്ച് ദിവസവും സ്വർണ്ണവില തുടർച്ചയായി റെക്കോർഡ് ഉയരത്തിലെത്തിരുന്നു.
ദീർഘകാല നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലുള്ള നിക്ഷേപകരുടെ വിശ്വാസം അനുദിനം ശക്തമായി വരികയാണ്. പഴയ സ്വർണ്ണ വിനിമയത്തിലും പണമിടപാടിലും ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ടൈറ്റൻ കമ്പനിയിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഉയർന്ന വില നിലവാരം വാങ്ങൽ സ്വഭാവത്തെ സ്വാധീനിച്ചേക്കാം എങ്കിലും സ്വർണ്ണത്തിൻ്റെ ആവശ്യകത വിപണിയിൽ കുറയുന്നില്ല.
പഴയ സ്വർണ്ണത്തിന് ഏറ്റവും മികച്ച വില ഉറപ്പാക്കുന്നതിനാലാണ് ഉപഭോക്താക്കൾ തങ്ങളുടെ പക്കലുള്ള സ്വർണ്ണം വിൽക്കാൻ തയ്യാറാകുന്നതെന്ന് സിംഗ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ആഭരണങ്ങൾക്ക് അർഹമായ വില ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്
dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.
എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.
സ്ട്രേഞ്ചർ തിങ്സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.
സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.
ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.
ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്.
Dubai gold price; ഇനി സ്വപ്നങ്ങളിൽ മാത്രമോ സ്വർണം??ദുബായിൽ റെക്കോർഡ് കടന്ന് സ്വർണവില; ഗ്രാമിന് ആദ്യമായി ഞെട്ടിക്കുന്ന തുക കടന്നു
Dubai gold price ദുബായിലെ സ്വർണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം എന്ന നാഴികക്കല്ല് പിന്നിട്ടു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് അടുത്തേക്ക് എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവില 24 കാരറ്റ്: ₹601.0 (ഗ്രാമിന്), 22 കാരറ്റ്: ₹556.0 (ഗ്രാമിന്), 21 കാരറ്റ്: ₹533.5 (ഗ്രാമിന്), 18 കാരറ്റ്: ₹457.25 (ഗ്രാമിന്), 14 കാരറ്റ്: ₹356.75 (ഗ്രാമിന്). ആഗോളതലത്തിൽ സ്വർണവില 1.16 ശതമാനം വർധിച്ച് ഔൺസിന് 4,988.56 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കില്ലെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിട്ടും, ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണവിലയെ ബാധിച്ചു.
വിപണിയിലെ ഭയത്തെ പെട്ടെന്ന് തന്നെ ലാഭത്തോടുള്ള ആർത്തിയായി മാറ്റാൻ ട്രംപിന്റെ പ്രസ്താവനകൾക്ക് സാധിച്ചുവെന്ന് സ്വിസ്കോട്ട് സീനിയർ അനലിസ്റ്റ് ഇപെക് ഓസ്കാർഡെസ്കായ നിരീക്ഷിച്ചു. സ്വർണവില 600 ദിർഹം എന്ന പ്രധാന മനഃശാസ്ത്രപരമായ പരിധി കടന്നതിനാൽ, കയ്യിലുള്ള സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന യുഎഇ താമസക്കാർക്ക് ഇത് മികച്ച അവസരമാണ്. ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്നതിനാൽ ലാഭം കൊയ്യാൻ പറ്റിയ സമയമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ
Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല
അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.
എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.
ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.
ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും
പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം
Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക
പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.
രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം
എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.
റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.
കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.
വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.
Two Ramadan Months In 2030 Uae:33 വർഷത്തിന് ശേഷം ആ അത്ഭുതം വീണ്ടും വരുന്നു; 2030 ൽ യുഎഇയിൽ രണ്ട് റമദാൻ
Two Ramadan Months In 2030 Uae| ;ദുബായ്: 2030 ൽ രണ്ട് റമദാൻ മാസങ്ങൾ വരുന്നതായ റിപ്പോർട്ടുകൾ പുറത്ത്. ഇത് അപൂർവങ്ങളിൽ അപൂർവമാണ് ഒപ്പം തന്നെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിശ്വാസികൾക്ക് ഇത് അപൂർവമായ ഒരു അനുഭവം കൂടെയായിരിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സാധാരണയായി ഒരു വർഷം ഒരു റമദാൻ മാസമാണ് ഉണ്ടാകാറുള്ളത്.എന്നാൽ 2030 ൽ ഗ്രിഗോറിയൻ (ഇംഗ്ലീഷ്) കലണ്ടർ പ്രകാരം രണ്ട് തവണ റമദാൻ വരുന്നു. ഇതിന്റെ പ്രധാന കാരണം ഹിജ്രി കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിലുള്ള വ്യത്യാസമാണ്. ഗ്രിഗോറിയൻ കലണ്ടർ സൂര്യനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിൽ ഒരു വർഷം 365 ദിവസങ്ങളാണ് ഉള്ളത്.
എന്നാൽ ഇസ്ലാമിക കലണ്ടർ ചന്ദ്രന്റെ ചക്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ഒരു ചാന്ദ്രവർഷത്തിൽ ഏകദേശം 354 ദിവസങ്ങൾ മാത്രമേയുള്ളൂ. കൂടാതെ ഒരു സൗരവർഷത്തേക്കാൾ ഏകദേശം 11 ദിവസം കുറവാണ്. അതിനാൽ ഈ 11 ദിവസത്തെ വ്യത്യാസം കാരണം ഓരോ വർഷവും റമദാൻ മാസം ഇംഗ്ലീഷ് കലണ്ടറിലെ തീയതിയേക്കാൾ 11 ദിവസം മുൻപേ ആരംഭിക്കുകയും ചെയ്യുന്നു.
ഇതിന് മുൻപ് 1997 ലാണ് ഒരു വർഷം രണ്ട് റമദാൻ വന്നത്. ഇനി ഇത് 2063 ലായിരിക്കും ഉണ്ടാകുക. റമദാൻ ഏത് മാസത്തിലാണ് വരുന്നത് എന്നതിനനുസരിച്ച് നോമ്പ് എടുക്കുന്നവരുടെ അനുഭവങ്ങളിലും മാറ്റമുണ്ടാകുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. കൂടാതെ 2030 ലെ രണ്ട് റമദാനുകളും ശൈത്യകാലത്താണ് വരുന്നത് എന്നത് യുഎഇ പോലുള്ള രാജ്യങ്ങളിലെ വിശ്വാസികൾക്ക് ആശ്വാസകരമാണ്
രാത്രി കഴിക്കുന്നത് ഇതോ???? ഉറക്കത്തിൽ മരണം വരെ സംഭവിക്കാവുന്ന ഈ ആഹാരങ്ങൾ കഴിക്കരുത്; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
രാത്രിയിൽ ദഹിക്കാൻ പ്രയാസമുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം കഴിക്കുന്നത് അതീവ അപകടകരമാണ്. വറുത്ത ആഹാരങ്ങൾ, റെഡ് മീറ്റ് എന്നിവ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരാനും ഹൃദയത്തിന് അമിതഭാരം നൽകാനും കാരണമാകും. ഇത് ഉറക്കത്തിൽ ഹൃദയാഘാതത്തിനോ, സ്ട്രോക്കിനോ വഴിയൊരുക്കാം. അസിഡിറ്റി, ശ്വാസമുട്ടൽ എന്നിവയ്ക്കും ഇത് കാരണമാകുന്നു. അതിനാൽ ഉറങ്ങുന്നതിനു 2-3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്