India’s 77th Republic Day in Kuwait : ഇന്ത്യയുടെ 77–ാം റിപ്പബ്ലിക് ദിനം ; ആഘോഷമാക്കി കുവൈറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യക്ക് ആശംസകൾ നേർന്ന് കുവൈത്ത് അമീറും കിരീടാവകാശിയും

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

India’s 77th Republic Day in Kuwait : കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77–ാം റിപ്പബ്ലിക് ദിനം കുവൈത്തിലെ ഇന്ത്യൻ എംബസി വിപുലമായി ആഘോഷിച്ചു. എംബസി ആസ്ഥാനത്ത് ഇന്ന് രാവിലെ ഒൻപതിന് സ്ഥാനപതി പരമിത തൃപാഠി മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ പതാക ഉയർത്തി. തുടർന്ന്, രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ സന്ദേശം വായിച്ചു. തുടർന്ന്, ഇന്ത്യൻ സ്‌കൂൾ കുട്ടികളുടെ നൃത്തങ്ങളും ഗാനങ്ങളും അരങ്ങേറി. കുവൈത്തിലെ ശക്തമായ തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

അതോടോപ്പം പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നുകൊണ്ട് അമീർ ശൈഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് അഭിനന്ദന സന്ദേശം അയച്ചു. പ്രസിഡന്‍റ് ദ്രൗപതി മുർമുവിനും ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും ആരോഗ്യവും കൂടുതൽ പുരോഗതിയും സമൃദ്ധിയും അമീർ ആശംസിച്ചു. കൂടാതെ കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹും, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹും പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് ആശംസാ സന്ദേശം അയച്ചു.

Kuwait Rainfall : കുവൈറ്റിൽ മഴക്കാലം എത്തി , ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാ ഇവിടെ

Kuwait Greeshma Staff Editor — January 26, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RAIN

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ലഘുവായതിൽ നിന്ന് ഇടത്തരം വരെ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ മഴ അൽ-അബ്‌ദാലി പ്രദേശത്താണ് രേഖപ്പെടുത്തിയത് — 34.8 മില്ലീമീറ്റർ.

കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി പറഞ്ഞു, അൽ-സബ്രിയ പ്രദേശത്ത് 14.1 മില്ലീമീറ്റർ മഴ ലഭിച്ചു. തീരദേശ സ്റ്റേഷനുകളിൽ മഴ കുറവായിരുന്നു. റാസ് അൽ-സാൽമിയയിൽ 8.9 മില്ലീമീറ്ററും അൽ-റായയിൽ 8.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം 7.1 മില്ലീമീറ്റർ മഴയും മസ്രാത് അൽ-അബ്രാഖ് 5 മില്ലീമീറ്ററും ലഭിച്ചു. ഏറ്റവും കുറവ് മഴ അൽ-ജഹ്റയിൽ 4 മില്ലീമീറ്ററായിരുന്നു.

ഭൂതലത്തിലെ ന്യൂനമർദ്ദവും മുകളിലെ ശക്തമായ ന്യൂനമർദ്ദവും ഒരുമിച്ചുണ്ടായതാണ് മഴയ്ക്ക് കാരണമെന്ന് അൽ-അലി വിശദീകരിച്ചു. ഞായറാഴ്ച രാവിലെ മുതൽ ഈ ന്യൂനമർദ്ദം ദുർബലമായതോടെ ഉയർന്ന മർദ്ദ വ്യവസ്ഥ ശക്തമായതായും ഇതോടെ താപനില കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്ററിന് മുകളിലും എത്തിയിരുന്നു.

സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ സ്ഥിതിഗതികൾ നിരന്തരമായി നിരീക്ഷിക്കുന്നതായും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക മുന്നറിയിപ്പുകളും റിപ്പോർട്ടുകളും നൽകുന്നതായും അൽ-അലി വ്യക്തമാക്കി.

കുവൈറ്റിൽ ചില ബ്രാൻഡ് ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ പിൻവലിച്ചു; നടപടി കുട്ടികളുടെ സുരക്ഷയ്ക്കായി

Kuwait Greeshma Staff Editor — January 26, 2026 · 0 Comment

kuwait 1222 1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kuwait Recalls Baby Milk Products കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിപണികളിൽ വിൽപ്പനയ്ക്കെത്തുന്ന ചില പ്രമുഖ കമ്പനികളുടെ ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗമായി പിൻവലിക്കാൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) ഉത്തരവിട്ടു. അന്താരാഷ്ട്ര തലത്തിൽ നടത്തിയ പരിശോധനയിൽ ചില ബാച്ചുകളിൽ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നെസ്‌ലെ, ലാക്റ്റാലിസ്, ഡാനോൺ എന്നീ കമ്പനികളുടെ ചില ഇൻഫന്റ് ഫോർമുല ഉൽപ്പന്നങ്ങളാണ് പിൻവലിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ വിഷാംശം അടങ്ങിയിരിക്കാമെന്ന റിപ്പോർട്ടുകളാണ് അധികൃതരെ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

നിലവിൽ ഈ ബാച്ചുകൾ കുവൈറ്റിലെ വിപണികളിൽ വ്യാപകമായി ലഭ്യമല്ലെങ്കിലും, കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് മുൻകരുതൽ നടപടിയെന്ന് അതോറിറ്റി അറിയിച്ചു. രക്ഷിതാക്കൾ തങ്ങൾ വാങ്ങിയ പാൽ പാക്കറ്റുകളിലെ ബാച്ച് നമ്പറുകൾ അധികൃതർ പ്രസിദ്ധീകരിച്ച പട്ടികയുമായി താരതമ്യം ചെയ്യണമെന്നും പട്ടികയിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് നൽകാതിരിക്കണമെന്നും നിർദേശിച്ചു.

രാജ്യത്തെ വിപണികളിൽ പരിശോധന ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഹാജർ രേഖകൾ വ്യാജമായി തയ്യാറാക്കി ; നിരവധി പ്രതികൾക്ക് ക്രിമിനൽ കോടതി 2,000 കുവൈറ്റ് ദിനാർ പിഴ ചുമത്തി

Kuwait Greeshma Staff Editor — January 26, 2026 · 0 Comment

CASE

Fake attendance records Kuwait : കുവൈറ്റ് സിറ്റി, ജനുവരി 25: അഹ്മദി കോടതിയിലെ ഹാജർ രേഖകൾ വ്യാജമായി തയ്യാറാക്കിയ കേസിൽ നിരവധി പ്രതികൾക്ക് ക്രിമിനൽ കോടതി 2,000 കുവൈറ്റ് ദിനാർ വീതം പിഴ ചുമത്തി. ജഡ്ജി അബ്ദുൾവഹാബ് അൽ-മുഐലി അധ്യക്ഷനായ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഹാജർ സംവിധാനത്തിൽ കൃത്രിമം കാണിക്കുകയും പൊതുധനം ദുരുപയോഗം ചെയ്യുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ വിരലടയാളങ്ങൾ ഉപയോഗിച്ച് ഹാജർ രേഖകൾ തയ്യാറാക്കി, ജോലിയിൽ ഹാജരാകാതെ ശമ്പളവും ബോണസും വാങ്ങിയതായും തെളിഞ്ഞു.

സാങ്കേതിക പരിശോധനകളും അന്വേഷണ റിപ്പോർട്ടുകളും വഴി കുറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന്, പ്രതികൾ നിയമവിരുദ്ധമായി ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഖജനാവിലേക്ക് തിരികെ അടച്ചു.

Kuwait police arrests : കുവൈറ്റിൽ വിവിധ ഗവർണറേറ്റുകളിലായി വ്യാപക സുരക്ഷ പരിശോധന തുടരുന്നു ; 24 മണിക്കൂറിനിടെ 25 പേർ പിടിയിൽ, അനധികൃത മദ്യവിൽപ്പനയും കണ്ടെത്തി

Kuwait Greeshma Staff Editor — January 26, 2026 · 0 Comment

KUWAIT TRAFFIC

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കു വൈറ്റ് സിറ്റി, ജനുവരി 25: കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് വകുപ്പ് നടത്തിയ സുരക്ഷാ–ഗതാഗത പരിശോധനകളിൽ 24 മണിക്കൂറിനുള്ളിൽ 25 പേരെ അറസ്റ്റ് ചെയ്തു. താമസ നിയമ ലംഘനങ്ങൾ ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചിരുന്നവരാണ് പിടിയിലായത്. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകൾ, ഒളിവിൽ കഴിയൽ, അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ടാകുക, സംശയകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങളെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽക്കുന്നതിനിടെ ഒരു ഏഷ്യൻ പുരുഷനെയും സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം വിൽപ്പനയ്ക്കായി തയ്യാറാക്കിയ ഏകദേശം 30 കുപ്പി മദ്യം കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മദ്യവും പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Expat Malayali death : ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Kuwait Greeshma Staff Editor — January 25, 2026 · 0 Comment

death saved

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് സിറ്റി: കുവൈത്തിൽ ബാഡ്മിൻറൺ കളിക്കുന്നതിനിടെ കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംനാസ് മഠത്തിൽ (38) കുഴഞ്ഞുവീണ് മരിച്ചു. ബാഡ്മിൻറൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഭാര്യ സാജിറ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. മക്കൾ: ഫഹിയ, യാക്കൂബ്. കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ അബ്ബാസിയ ഏരിയ മെമ്പറാണ് ഷംനാസ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *