
Qatar Airways safety ranking : ദോഹ:2026ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫുൾ–സർവീസ് എയർലൈൻസുകളുടെ ടോപ്പ് 25 പട്ടികയിൽ ഖത്തർ എയർവേയ്സ് നാലാം സ്ഥാനത്ത് ഇടം നേടി. ലോകമെമ്പാടുമുള്ള 320 വിമാനക്കമ്പനികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തിയതിന് പിന്നാലെ AirlineRatings ആണ് റാങ്കിംഗ് പുറത്തുവിട്ടത്.
പട്ടികയിൽ എതിഹാദ് എയർവേയ്സ് ഒന്നാം സ്ഥാനവും, കാതേയ് പസഫിക് രണ്ടാം സ്ഥാനവും, ക്വാണ്ടാസ് മൂന്നാം സ്ഥാനവും നേടി. എമിറേറ്റ്സ് അഞ്ചാം സ്ഥാനത്താണ്. ഗൾഫ് മേഖലയിലെ വിമാനക്കമ്പനി ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നതാണ് ഈ വർഷത്തെ പട്ടികയിലെ പ്രധാന സവിശേഷത.
AirlineRatings സിഇഒ ഷാരൺ പീറ്റേഴ്സൺ വ്യക്തമാക്കിയതനുസരിച്ച്, എതിഹാദിനെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത് നിരവധി ഘടകങ്ങളാണ്. പുതുമയാർന്ന വിമാനത്തോട്, ടർബുലൻസ് നിയന്ത്രണത്തിൽ കേന്ദ്രീകരിച്ച കോക്ക്പിറ്റ് സുരക്ഷാ സംവിധാനങ്ങൾ, അപകടരഹിതമായ പ്രവർത്തന ചരിത്രം, ഓരോ ഫ്ലൈറ്റിനും ഏറ്റവും കുറഞ്ഞ സംഭവനിരക്ക് എന്നിവയാണ് പ്രധാന കാരണം. കൂടാതെ, AirlineRatings നടത്തിയ സ്വതന്ത്ര ഓൺബോർഡ് സുരക്ഷാ ഓഡിറ്റിൽ എതിഹാദ് മികച്ച പ്രകടനം കാഴ്ചവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.
റാങ്കിംഗ് നിർണ്ണയിക്കുമ്പോൾ ഫ്ലൈറ്റുകളുടെ എണ്ണം അനുസരിച്ച് ക്രമീകരിച്ച സംഭവനിരക്ക്, വിമാനങ്ങളുടെ പ്രായം, ഗുരുതര സംഭവങ്ങൾ, പൈലറ്റ് പരിശീലനം, അന്താരാഷ്ട്ര സുരക്ഷാ ഓഡിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളാണ് പരിഗണിച്ചതെന്ന് AirlineRatings വ്യക്തമാക്കി.
ഈ വർഷം ടർബുലൻസ് തടയലിന് കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനമാണ് സ്വീകരിച്ചതെന്നും, വിമാനയാത്രക്കിടെ പരിക്കുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഇപ്പോഴും ടർബുലൻസാണെന്നും ഷാരൺ പീറ്റേഴ്സൺ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി IATA Turbulence Aware പ്രോഗ്രാമിലോ സമാന സംവിധാനങ്ങളിലോ പങ്കാളിത്തം, കൂടാതെ AirlineRatings നടത്തുന്ന ഓൺബോർഡ് സുരക്ഷാ ഓഡിറ്റുകളും വിലയിരുത്തലിൽ ഉൾപ്പെടുത്തിയതായി അറിയിച്ചു. സുരക്ഷാ വിവരങ്ങളിൽ എയർലൈൻസുകളുടെ സുതാര്യതയും നിർണ്ണായകമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികൾ തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണെന്നും യാത്രക്കാർ അത് മനസ്സിലാക്കണമെന്നും പീറ്റേഴ്സൺ പറഞ്ഞു. ഒന്നാം സ്ഥാനത്തുനിന്ന് 14ാം സ്ഥാനത്തേക്കുള്ള വ്യത്യാസം നാല് പോയിന്റിനും താഴെയാണെന്നും, ആദ്യ ആറു സ്ഥാനങ്ങൾക്കിടയിൽ വെറും 1.3 പോയിന്റിന്റെ മാത്രം വ്യത്യാസമാണുള്ളതെന്നും അവർ വിശദീകരിച്ചു. ടോപ്പ് 25 ലിസ്റ്റിലെ എല്ലാ എയർലൈൻസുകളും വ്യോമയാന സുരക്ഷയിൽ ലോകനേതൃത്വം പുലർത്തുന്നവരാണെന്നും, ഒരുകമ്പനി മറ്റൊന്നിനെക്കാൾ വളരെ കുറവോ കൂടുതലോ സുരക്ഷിതമാണെന്ന് പറയുന്നത് അടിസ്ഥാനരഹിതവും അതിരുകടന്നതുമായ അവകാശവാദങ്ങളാണെന്നും അവർ വ്യക്തമാക്കി.
2026ലെ ടോപ്പ് 25 ഏറ്റവും സുരക്ഷിതമായ ഫുൾ–സർവീസ് എയർലൈൻസുകൾ:
എതിഹാദ് എയർവേയ്സ്, കാതേയ് പസഫിക്, ക്വാണ്ടാസ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, എയർ ന്യൂസിലാൻഡ്, സിംഗപ്പൂർ എയർലൈൻസ്, EVA എയർ, വർജിൻ ഓസ്ട്രേലിയ, കൊറിയൻ എയർ, സ്റ്റാർലക്സ്, ടർക്കിഷ് എയർലൈൻസ്, വർജിൻ അറ്റ്ലാന്റിക്, ANA, അലാസ്ക എയർലൈൻസ്, TAP എയർ പോർച്ചുഗൽ, SAS, ബ്രിട്ടീഷ് എയർവേയ്സ്, വിയറ്റ്നാം എയർലൈൻസ്, ഇബീരിയ, ലുഫ്താൻസ, എയർ കാനഡ, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ്, ഫിജി എയർവേയ്സ്.
Doha Metro Metrolink Bus : മെട്രോലിങ്ക് സേവന അപ്ഡേറ്റ് : അൽ സുഡാൻ സ്റ്റേഷനിൽ നിന്ന് പുതിയ ബസ് റൂട്ട് നാളെ മുതൽ
Qatar Greeshma Staff Editor — January 24, 2026 · 0 Comment
ഖത്തർ: ദോഹ മെട്രോയും ലുസൈൽ ട്രാമും ഇന്ന് ശനിയാഴ്ച മെട്രോലിങ്ക് സേവന അപ്ഡേറ്റ് പ്രഖ്യാപിച്ചു. Doha Metro Metrolink Bus : നാളെ (ജനുവരി 25, 2026) മുതൽ എം318 എന്ന പുതിയ ബസ് റൂട്ട് അൽ സുഡാൻ സ്റ്റേഷന്റെ എക്സിറ്റ് 1-ൽ നിന്ന് സർവീസ് ആരംഭിക്കും.
ഈ സൗജന്യ ഫീഡർ ബസ് സർവീസ് ബു ഹമൂർ പ്രദേശത്തെ താമസവും വാണിജ്യ മേഖലയുമാണ് സേവിക്കുക. ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ദാർ അൽ സലാം മാൾ, സൂഖ് അൽ ബലാദി, അൽ ജസീറ അക്കാദമി, മമൂറ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളും സർവീസ് പരിധിയിൽ ഉൾപ്പെടും.
Qatar weather warning : ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും ; തണുപ്പ് കൂടാൻ സാധ്യത
Qatar Greeshma Staff Editor — January 24, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Qatar weather warning : ദോഹ, ഖത്തർ: ജനുവരി 25, 26 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ഖത്തറിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാറ്റ് ഇടത്തരം മുതൽ ശക്തമായ തോതിൽ ഉണ്ടാകുമെന്നും, ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും അറിയിച്ചു. വടക്കൻ അറേബ്യൻ ഉപദ്വീപിൽ നിന്ന് വീശുന്ന കാറ്റ് മൂലം ചില സമയങ്ങളിൽ കാഴ്ചദൂരം കുറയാനും സാധ്യതയുണ്ട്. താപനിലയിൽ കൂടുതൽ ഇടിവുണ്ടാകുമെന്നും, തണുപ്പിന്റെ അനുഭവം കൂടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇതോടൊപ്പം കടൽ മേഖലയിൽ മുന്നറിയിപ്പ് തുടരുമെന്നും, മത്സ്യത്തൊഴിലാളികളും കടൽ യാത്രികരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ടൂറിസ്റ്റ് നഗരങ്ങളിൽ ഏറ്റവും വേഗമേറിയ മൊബൈൽ ഇന്റർനെറ്റ് ലഭിക്കുന്ന ഇടം ഏതാണന്നോ ? ഒട്ടും സംശയം വേണ്ട, ഇവിടം തന്നെ
Qatar Greeshma Staff Editor — January 23, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Doha mobile internet : ദോഹ, ഖത്തർ: 2026-ൽ ടൂറിസ്റ്റ് നഗരങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ദോഹ എത്തിയതായി മൊബൈൽ ഡാറ്റാ വിദഗ്ധരായ ഹോളാഫ്ലൈ (Holafly) നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഈ നേട്ടം വെറും വേഗമേറിയ ഇന്റർനെറ്റ് മാത്രമല്ല, ദോഹ ഒരു ആധുനികവും ഡിജിറ്റൽ സൗഹൃദവുമായ ആഗോള ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുവെന്നതിന്റെ തെളിവുമാണ്.
ലോകത്തെ പ്രമുഖ ടൂറിസ്റ്റ് നഗരങ്ങളിലെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗത പരിശോധിച്ച്, ഒരു 1 ജിബി സിറ്റി മാപ്പ് ഡൗൺലോഡ് ചെയ്യാൻ എത്ര സമയം എടുക്കും എന്നതാണ് പഠനത്തിന്റെ അടിസ്ഥാനമായി എടുത്തത്. ഇത് യാത്രക്കാർക്ക് യഥാർത്ഥ ഉപയോഗാനുഭവം മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയാണെന്ന് ഹോളാഫ്ലൈ വ്യക്തമാക്കി.
പഠനഫലത്തിൽ, 354.5 Mbps എന്ന ശരാശരി ഡൗൺലോഡ് വേഗതയോടെ ദോഹ ഒന്നാം സ്ഥാനത്തെത്തി. ഒരു ജിബി മാപ്പ് ഡൗൺലോഡ് ചെയ്യാൻ ദോഹയിൽ മൂന്ന് സെക്കൻഡിൽ താഴെ മാത്രം സമയമെടുക്കും. ഇതോടെ ദുബൈ, അബുദാബി എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളെ പിന്നിലാക്കിയാണ് ദോഹ മുന്നിലെത്തിയത്.
യാത്രക്കാർക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാണെന്ന് റിപ്പോർട്ട് പറയുന്നു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുന്നവർക്ക് ഉടൻ തന്നെ ഇന്റർനെറ്റ് ലഭ്യമാകുന്നു. ഗൂഗിൾ മാപ്പ്, റൈഡ് ബുക്കിംഗ്, വിവർത്തന സേവനങ്ങൾ, സോഷ്യൽ മീഡിയ എന്നിവ തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്നു. ബിസിനസ് യാത്രികർക്കും റിമോട്ട് വർക്ക് ചെയ്യുന്നവർക്കും ദോഹ ഒരു അനുയോജ്യ കേന്ദ്രമായി മാറിയിട്ടുണ്ട്.
അതേസമയം, ചില നഗരങ്ങളിൽ ഇപ്പോഴും ഇന്റർനെറ്റ് വേഗത വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്യൂബയിലെ ഹവാനയിലാണ് ഏറ്റവും കുറഞ്ഞ വേഗത രേഖപ്പെടുത്തിയത്. അവിടെ ഒരു ജിബി ഡാറ്റ ഡൗൺലോഡ് ചെയ്യാൻ നാലു മിനിറ്റോളം സമയം എടുക്കുന്ന സാഹചര്യമാണ്.
ഖത്തറിൽ കഴിഞ്ഞ വർഷങ്ങളായി നടത്തിയ 5ജി നെറ്റ്വർക്ക് വികസനവും സാങ്കേതിക നിക്ഷേപങ്ങളും ഈ നേട്ടത്തിന് കാരണമായതായി റിപ്പോർട്ട് വിലയിരുത്തുന്നു. ആഗോള ഇവന്റുകൾക്കും ടൂറിസത്തിനും അനുയോജ്യമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഖത്തർ വലിയ മുന്നേറ്റം കൈവരിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.
2026-ഓടെ, മികച്ച ഇന്റർനെറ്റ് സൗകര്യം ദോഹയെ യാത്രികർക്കിടയിൽ കൂടുതൽ ജനപ്രിയമാക്കിയതായും, ഇത് നഗരത്തിന്റെ ആഗോള പ്രതിച്ഛായയ്ക്ക് വലിയ ഗുണം ചെയ്തതായും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
തണുപ്പ്, കാറ്റ്, മഴ ; ഖത്തറിൽ ഈ വരാന്ത്യം കാലാവസ്ഥ ഇങ്ങെനെ
Qatar Greeshma Staff Editor — January 23, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Qatar Weather Alert : ദോഹ, ഖത്തർ: 2026 ജനുവരി 22 മുതൽ 24 വരെ ഖത്തറിലുടനീളം തണുപ്പും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നും ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് വാരാന്ത്യ കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസത്തിന്റെ തുടക്കത്തിൽ നേരിയ പൊടിപടലങ്ങൾ ഉയരാനും, ചിതറിയ മേഘങ്ങളോടുകൂടിയ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 23 (വെള്ളിയാഴ്ച):
പകൽ സമയത്ത് താരതമ്യേന തണുപ്പുള്ള കാലാവസ്ഥയായിരിക്കും. രാത്രിയോടെ ചില പ്രദേശങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജനുവരി 24 (ശനിയാഴ്ച):
രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ഖത്തറിന്റെ വടക്കൻ മേഖലകളിൽ ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ട്. കടൽ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് 5 മുതൽ 15 നോട്ട് വരെ വേഗതയിൽ വീശും.
താപനില:
വാരാന്ത്യത്തിൽ ഖത്തറിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും, പരമാവധി താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രവചിക്കുന്നു.
കടൽ അവസ്ഥ:
കടലിലെ തിരമാലകൾ സാധാരണയായി 2 മുതൽ 4 അടി വരെ ഉയരാൻ സാധ്യതയുണ്ട്. രാത്രി വൈകിയ സമയങ്ങളിൽ ചിലപ്പോൾ തിരമാലകൾ 8 അടി വരെ ഉയരാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റും തിരമാലകളും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും കടൽ യാത്രികരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
കണ്ണ് വയ്ക്കല്ലേ.. റൊക്കോഡ് യാത്രികർക്കാരെ സ്വഗതം ചെയ്തു, പ്രവർത്തന മികവിൽ ഈ എയർപോർട്ട്
Qatar Greeshma Staff Editor — January 22, 2026 · 0 Comment

ദോഹ :2025 ലെ കണക്കുകൾ അനുസരിച്ച് യാത്രികർക്ക് മികച്ച സേവനം കാഴ്ചവെച്ച് ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട്. 2025 വർഷം പ്രവർത്തന മികവിന്റെയും ആഗോള ബന്ധ ശക്തിപ്പെടുത്തലിൻ്റെയും ശ്രദ്ധേയമായ നേട്ടങ്ങളോടെയാണ് വിമാനത്താവളം പൂർത്തിയാക്കിയത്. ഗതാഗതം, വ്യാപാരം, ടൂറിസം, അന്താരാഷ്ട്ര പരിപാടികളുടെ ആതിഥ്യം തുടങ്ങി വിവിധ മേഖലകളിൽ എയർപോർട്ട് നിർണായക പങ്ക് വഹിച്ചു.
കഴിഞ്ഞ വർഷം 57 വിമാനക്കമ്പനികളുമായി സഹകരിച്ചുകൊണ്ട് ഹമദ് ഇന്റർനാഷണൽ
എയർപോർട്ട് നെറ്റ്വർക്ക് വിപുലപ്പെടുത്തി. വിർജിൻ ഓസ്ട്രേലിയ, ജോർജിയൻ എയർവേയ്സ്, സ്മാർട്ട്വിംഗ്സ് തുടങ്ങിയ പുതിയ എയർലൈൻസുകൾ നെറ്റ്വർക്കിൽ ചേർന്നു.
അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി 17 പുതിയ കോൺടാക്ട് ഗേറ്റുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ബോർഡിങ് ബ്രിഡ്ജുകളുടെ കാര്യക്ഷമത വർധിച്ചു. കൂടാതെ റിമോട്ട് സ്റ്റാൻഡുകളും ബസ് ട്രാൻസ്ഫറുകളും ആശ്രയിക്കുന്നതിൽ കുറവുണ്ടാവുകയും ചെയ്തു.
റിപോർട്ടനുസരിച്ച്, വർഷാവസാനം ഏറ്റവും കൂടുതൽ യാത്രക്കാരുടെ നിരക്ക് ഏകദേശം 1.43 കോടിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം മാത്രം ആദ്യമായി 50 ലക്ഷത്തിലധികം യാത്രക്കാരെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് സ്വീകരിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 2025 ൽ 5.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ യാത്രക്കാരെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നതിനായി എസിഐ എയർപോർട്ട് ആക്സസിബിലിറ്റി അക്രഡിറ്റേഷൻ പ്രോഗ്രാമിൻ്റെ ലെവൽ-2 നേട്ടവും എയർപോർട്ട് സ്വന്തമാക്കിയിട്ടുണ്ട്.
ഖത്തറിനെ ആഗോളതലത്തിൽ മുൻപന്തിയിൽ കൊണ്ടുവരുന്നതിൽ നിർണായക പിന്തുണ നൽകുന്ന കേന്ദ്രമായി ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് മാറിയതായി അധികൃതർ വ്യക്തമാക്കി.
Vodafone Starlink Qatar : ഖത്തറിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി വോഡഫോൺ
Qatar Greeshma Staff Editor — January 22, 2026 · 0 Comment

Vodafone Starlink Qatar : ദോഹ: ഖത്തറിലെ ബിസിനസ് സ്ഥാപനങ്ങൾക്കായി സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യ ഔദ്യോഗിക റീസെല്ലറായി വോഡഫോൺ ഖത്തർ മാറി. സ്റ്റാർലിങ്കുമായി കൈകോർത്തുള്ള പുതിയ പങ്കാളിത്തത്തിലൂടെയാണ് വോഡഫോൺ ഈ സേവനം ബിസിനസ് മേഖലയിൽ എത്തിക്കുന്നത്.
ഈ സേവനത്തിലൂടെ സ്റ്റാർലിങ്കിന്റെ ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് 500 Mbps വരെ വേഗതയും 20 മില്ലിസെക്കൻഡിന് താഴെയുള്ള കുറഞ്ഞ ലാറ്റൻസിയും ലഭ്യമാകും. ഇതുവഴി അതിവേഗവും സ്ഥിരതയുള്ളതുമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി സ്ഥാപനങ്ങൾക്ക് ഉറപ്പാക്കാനാകും.
ഇന്റർനെറ്റ് സൗകര്യം ലഭിക്കാൻ ബുദ്ധിമുട്ടുള്ള എണ്ണ-വാതക പാടങ്ങൾ, കടൽമാർഗ പ്രവർത്തനങ്ങൾ, മരുഭൂമിയിലെ ദൂരസ്ഥ സൈറ്റുകൾ തുടങ്ങിയ പ്രദേശങ്ങളിലും ഇനി തടസ്സമില്ലാത്ത ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാകും എന്നതാണ് പ്രധാന നേട്ടം.
ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് വൻകിട കമ്പനികൾ വരെ ആവശ്യാനുസരണം ബാൻഡ്വിഡ്ത് ക്രമീകരിക്കാൻ ഈ സേവനം സഹായിക്കും. കൂടാതെ, നിലവിലുള്ള നെറ്റ്വർക്ക് സംവിധാനങ്ങൾക്ക് മികച്ച ബാക്കപ്പ് സംവിധാനമായും സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കാനാകും.
ഖത്തറിലെ ബിസിനസ് വളർച്ചയ്ക്കും പ്രവർത്തനക്ഷമത വർധിപ്പിക്കാനും നൂതന സാങ്കേതികവിദ്യകൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് വോഡഫോൺ ഖത്തർ ഈ പങ്കാളിത്തം ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് റീസെല്ലർ കരാർ വഴിയായി സ്റ്റാർലിങ്ക് സേവനങ്ങൾ ഔദ്യോഗികമായി ലഭ്യമാകുന്നത്.
ഖത്തറിൽ കടുത്ത തണുപ്പും ശക്തമായ കാറ്റും; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത
Qatar Greeshma Staff Editor — January 22, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ദോഹ, ഖത്തർ: ഖത്തർ കാലാവസ്ഥാ വകുപ്പ് വാരാന്ത്യ കാലാവസ്ഥാ റിപ്പോർട്ട് പുറത്തിറക്കി. ജനുവരി 22 മുതൽ 24 വരെ രാജ്യത്ത് തണുപ്പും ശക്തമായ കാറ്റും ചിലയിടങ്ങളിൽ മഴയ്ക്കുള്ള സാധ്യതയും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.
ദിവസത്തിന്റെ തുടക്കത്തിൽ ചെറിയ പൊടിക്കാറ്റും ശക്തമായ കാറ്റും ഇടവിട്ട് മേഘാവൃതമായ ആകാശവും അനുഭവപ്പെടും. ഇന്ന് (വ്യാഴം, ജനുവരി 22) വൈകുന്നേരത്തോടെ കാലാവസ്ഥ കൂടുതൽ തണുപ്പിലേക്ക് മാറും. രാത്രി സമയത്ത് അത്യന്തം തണുപ്പാകാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 20 നോട്ട് വരെ വേഗതയിൽ വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം 28 നോട്ട് വരെ ഉയരും.വെള്ളി (ജനുവരി 23) പകൽ സമയത്ത് താരതമ്യേന തണുപ്പുള്ള കാലാവസ്ഥയായിരിക്കും. രാത്രി ചില പ്രദേശങ്ങളിൽ കനത്ത തണുപ്പ് അനുഭവപ്പെടുമെന്നാണ് പ്രവചനം.
ശനിയാഴ്ച (ജനുവരി 24) ആകാശം മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ശക്തമായ കാറ്റ് വീശും. തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 5 മുതൽ 15 നോട്ട് വരെ വേഗതയിൽ ഉണ്ടാകും.
ഈ വാരാന്ത്യത്തിൽ രാജ്യത്ത് കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കടലിലെ തിരമാല ഉയരം സാധാരണയായി 2 മുതൽ 4 അടി വരെയായിരിക്കും. രാത്രി വൈകുന്നേരങ്ങളിൽ ഇത് ചില സമയങ്ങളിൽ 8 അടിവരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഖത്തറിൽ ഈ വാരന്ത്യം നിങ്ങളെ കാത്തിരിക്കുന്ന ആഘോഷങ്ങൾ ഇവയാണ് : ഭക്ഷ്യമേള മുതൽ സംഗീതവും കായിക മേളകളും വരെ
Qatar Greeshma Staff Editor — January 22, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
ദോഹ, ഖത്തർ: ഭക്ഷ്യമേളകൾ, കുടുംബ സൗഹൃദ ഔട്ട്ഡോർ പരിപാടികൾ, ലൈവ് മ്യൂസിക്, ആവേശകരമായ കായിക മത്സരങ്ങൾ എന്നിവയുമായി ഖത്തറിലെ വാരാന്ത്യം ആഘോഷപൂർണമാകുന്നു. ഇതിനകം ആരംഭിച്ച നിരവധി ജനപ്രിയ പരിപാടികൾ തുടരുന്നതിനൊപ്പം, പുതുതായി ആരംഭിക്കുന്ന ഇവന്റുകളും തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്നു.
തണുപ്പുള്ള ശൈത്യകാല കാലാവസ്ഥ തുടരുന്നതിനാൽ, പുറത്ത് പോകുന്നവർ ജാക്കറ്റ് അല്ലെങ്കിൽ തൊപ്പി പോലുള്ള വസ്ത്രങ്ങൾ കരുതണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ഖത്തറിൽ നടക്കുന്ന പ്രധാന പരിപാടികളുടെ വിശദാംശങ്ങൾ ചുവടെ:
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ 2026
രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യോത്സവങ്ങളിലൊന്നായ ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന്റെ 15-ാം പതിപ്പ് സ്റ്റേഡിയം 974-ൽ പുരോഗമിക്കുകയാണ്.
തീയതി: ജനുവരി 24 വരെ
സമയം:
- പ്രവൃത്തിദിനങ്ങൾ: വൈകുന്നേരം 4 മുതൽ രാത്രി 11 വരെ
- വാരാന്ത്യങ്ങൾ: വൈകുന്നേരം 3 മുതൽ പുലർച്ചെ 1 വരെ
വേദി: സ്റ്റേഡിയം 974
വിവിധ രാജ്യങ്ങളിലെ ഭക്ഷണ സ്റ്റാളുകൾ, തത്സമയ പാചക പ്രദർശനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ വിനോദ പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഖത്തർ കൈറ്റ് ഫെസ്റ്റിവൽ 2026
പഴയ ദോഹ തുറമുഖത്ത് നടക്കുന്ന കൈറ്റ് ഫെസ്റ്റിവലിൽ വർണ്ണാഭമായ പട്ടങ്ങൾ ആകാശം നിറയ്ക്കുന്നു.
തീയതി: ജനുവരി 24 വരെ
സമയം:
- പ്രവൃത്തിദിനങ്ങൾ: ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ
- വാരാന്ത്യങ്ങൾ: രാവിലെ 10 മുതൽ രാത്രി 10 വരെ
വേദി: പഴയ ദോഹ തുറമുഖം
പട്ടം പറത്തൽ പ്രദർശനങ്ങൾക്കൊപ്പം ഭക്ഷണ സ്റ്റാളുകളും കുട്ടികൾക്കായുള്ള വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
DIMDEX 2026
ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദോഹ ഇന്റർനാഷണൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ വ്യാഴാഴ്ച സമാപിക്കും.
സമയം: രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
പ്രതിരോധ, സുരക്ഷാ സാങ്കേതികവിദ്യകളിലെ പുതുമകൾ ഇവിടെ കാണാം. ഹമദ് തുറമുഖത്ത് യുദ്ധക്കപ്പലുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം.
ഖത്തർ–യുഎഇ സൂപ്പർ കപ്പ്
ദോഹയിൽ നടക്കുന്ന ഖത്തർ–യുഎഇ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരാധകർക്ക് ആവേശം പകരുന്നു.
തീയതി: ജനുവരി 22 മുതൽ 24 വരെ
ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഫ്യുവൽ ഫെസ്റ്റ് ഖത്തർ 2026
കത്താറയിൽ നടക്കുന്ന ഫ്യുവൽ ഫെസ്റ്റ് ആദ്യമായി ഖത്തറിൽ അരങ്ങേറുന്നു.
തീയതി: ജനുവരി 23
സമയം: ഉച്ചയ്ക്ക് 1 മുതൽ രാത്രി 11 വരെ
സൂപ്പർകാറുകൾ, കസ്റ്റമൈസ് ചെയ്ത വാഹനങ്ങൾ, ഡ്രിഫ്റ്റിംഗ് പ്രദർശനങ്ങൾ, സംഗീത പരിപാടികൾ എന്നിവയാണ് പ്രധാന ആകർഷണം.
സൂഖ് വാഖിഫ് കുതിരസവാരി ഉത്സവം
പരമ്പരാഗത അറേബ്യൻ കുതിരകളുടെ പ്രദർശനങ്ങളും മത്സരങ്ങളും സൂഖ് വാഖിഫിൽ നടക്കുന്നു.
തീയതി: ജനുവരി 27 വരെ
കുട്ടികൾക്കായുള്ള സ്പോഞ്ച്ബോബ് പരിപാടി
മാൾ ഓഫ് ഖത്തറിൽ സ്പോഞ്ച്ബോബ് സ്ക്വയർപാന്റ്സിന്റെ തത്സമയ ഷോകൾ കുട്ടികൾക്കായി നടക്കുന്നു.
തീയതി: ജനുവരി 31 വരെ
ദോഹ ഫെൻസിംഗ് ഗ്രാൻഡ് പ്രിക്സ്
ആസ്പയർ ഡോമിൽ നടക്കുന്ന അന്താരാഷ്ട്ര ഫെൻസിംഗ് മത്സരം.
തീയതി: ജനുവരി 23–24
ഖത്തറിലെ സ്ട്രോങ്ങസ്റ്റ് മാൻ
ആസ്പയർ പാർക്കിൽ നടക്കുന്ന ശക്തി മത്സരം.
തീയതി: ജനുവരി 24
സമയം: ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ
സംഗീത പരിപാടികൾ
ദോഹയിൽ വിവിധ ലൈവ് മ്യൂസിക് പരിപാടികളും അരങ്ങേറുന്നു.
- അഷാര – സംഗീത യാത്രയുടെ ഒരു ദശാബ്ദം (ജനുവരി 23)
- അബീർ നെഹ്മെ ലൈവ് ഇൻ ഖത്തർ (ജനുവരി 23)
- സീലൈൻ നൈറ്റ്സിൽ ഖാലിദ് അബ്ദുൽറഹ്മാൻ (ജനുവരി 23)
ടൊയോട്ട ഓഫ്-റോഡിംഗ് ആക്ടിവേഷൻ
സീലൈൻ ബീച്ച് റോഡിൽ സൗജന്യമായി പങ്കെടുക്കാവുന്ന ഓഫ്-റോഡിംഗ് അനുഭവം.
തീയതി: ജനുവരി 31 വരെ