License from your home country:അബുദാബി: യുഎഇയിലേക്കെത്തുന്ന ഭൂരിഭാഗം പ്രവാസികളും മുൻഗണന കൊടുക്കുന്ന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറച്ച് സങ്കീർണമാണ് യുഎഇയിൽ ലൈസൻസ് നേടാനുള്ള പ്രക്രിയ. എന്നാൽ, രാജ്യത്തെ ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നേരത്തേ രാജ്യം ഇളവുകൾ വരുത്തിയിരുന്നു. ഇതുപ്രകാരം, യുഎഇയിൽ എത്തുന്ന ചില രാജ്യക്കാർക്ക് പുതുതായി ലൈസൻസ് എടുക്കേണ്ടതില്ല. ലളിതമായ മാർഗങ്ങളിലൂടെ യുഎഇ ലൈസൻസ് സ്വന്തമാക്കാനാകും.
യോഗ്യരായ താമസക്കാർക്ക് അവരുടെ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാൻ സാധിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഇത് പണവും സമയവും ലാഭിക്കാൻ സഹായിക്കുന്നു. 2025ൽ 58,082 വിദേശ ലൈസൻസുകളാണ് യുഎഇ ലൈസൻസുകളാക്കി മാറ്റിയതെന്നാണ് ആർടിഎ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട അമ്പതിലധികം രാജ്യങ്ങളുടെ ലൈസൻസ് ഉള്ളവർക്ക് ഇങ്ങനെ മാറ്റാവുന്നതാണ്.
അഞ്ച് ജിസിസി രാജ്യങ്ങൾ, 38 യൂറോപ്യൻ രാജ്യങ്ങൾ, 13 ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ഒരു ആഫ്രിക്കൻ രാജ്യം എന്നിവയാണ് ഡ്രൈവിംഗ് ലൈസൻസിന് അർഹതയുള്ള രാജ്യങ്ങൾ. നിങ്ങളുടെ ലൈസൻസ് ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ ഒരു ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാതെ തന്നെ നേരിട്ട് ദുബായ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കുന്നതിന് മുമ്പ് ആർടിഎയുടെ വെബ്‌സൈറ്റ് വിശദമായി പരിശോധിക്കുക. ഓരോ രാജ്യക്കാരും നൽകേണ്ട രേഖകൾ വ്യത്യസ്‌തമാണ്. അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ നിങ്ങളുടെ രാജ്യം ഇല്ലായെങ്കിൽ ആർടിഎ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് നിർബന്ധിത പരിശീലനവും പരിശോധനകളും പൂർത്തിയാക്കി ഡ്രൈവിംഗ് ലൈസൻസ് നേടാവുന്നതാണ്
Sharjaha traffic alert;ഗതാഗത നിയന്ത്രണം; യുഎഇയിലെ പ്രധാന റോഡുകൾ അടച്ചിടുമെന്ന് പൊലിസ്
Sharjaha traffic alert;ഷാർജ ഖോർഫക്കാൻ തിയറ്റർ കാർണിവൽ പരേഡിനോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ പൊലിസ് അറിയിച്ചു. പരേഡ് സുഗമമായി നടത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് താൽക്കാലികമായി റോഡുകൾ അടച്ചിടുന്നത്.
ഖോർഫക്കാൻ നഗരത്തിന്റെ പ്രവേശന കവാടത്തിലുള്ള റിംഗ് റോഡിനെയാണ് നിയന്ത്രണം പ്രധാനമായും ബാധിക്കുക. ഖോർഫക്കാൻ സ്ക്വയറിലേക്ക് നയിക്കുന്ന പാതയിലും ഗതാഗതം തടസ്സപ്പെടും. ജനുവരി 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4.30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ നിയന്ത്രണ സമയത്ത് വാഹനമോടിക്കുന്നവർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണം. നിർദ്ദിഷ്ട സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും ട്രാഫിക് അടയാളങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നഗരത്തിലെ സാംസ്കാരിക ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ, കലാപരിപാടികളിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊലിസ് കൂട്ടിച്ചേർത്തു.
Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ
Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല.
അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.
എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.
ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.
ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം
Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക
പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.
രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം
എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.
റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.
കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.