Indian expat :നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്കെല്ലാം വിട!! മദീനയിൽ ടൈലുകൾ ഇടാൻ ഇന്ത്യയിൽ നിന്ന് ഇനി അർമാൻ വരില്ല; ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായത് പ്രവാസിക്കും കാമുകിക്കും

Indian expat ;മദീന∙ സൗദി അറേബ്യയിലെ പുണ്യനഗരമായ മദീനയിലുടനീളമുള്ള നിർമാണ സ്ഥലങ്ങളിൽ ടൈലുകൾ ഇട്ടാണ് ഉത്തർപ്രദേശ് സ്വദേശിയായ അർമാൻ (26) നാല് വർഷമായി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. നാട്ടിലേക്ക് സ്ഥിരമായി പണം അയച്ചിരുന്ന അർമാൻ ഒട്ടേറെ സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്നു. അതിലൊന്ന് ഇഷ്ടപ്പെട്ട യുവതിയുമായി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതായിരുന്നു. സ്വപ്നങ്ങളുമായി നാട്ടിലേക്ക് ഏതാനും മാസങ്ങൾക്ക് മുൻപ് അർമാൻ വിമാനം കയറി. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അർമാൻ പിന്നീട് ഒരിക്കലും സൗദിയിലേക്ക് മടങ്ങിയില്ല.

മൊറാദാബാദ് ജില്ലയിൽ നടന്ന ദുരഭിമാനക്കൊലയിൽ അർമാൻ കൊല്ലപ്പെട്ടു. ഇസ്​ലാം മതവിശ്വാസിയായ അർമാൻ രണ്ട് വർഷത്തോളമായി അതേ ഗ്രാമത്തിൽ താമസിക്കുന്ന കാജൽ സൈനി എന്ന ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതിലുള്ള എതിർപ്പാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. 

നാട്ടിൽ ഇരുവരും അയൽക്കാരായിരുന്നു. രണ്ട് വർഷത്തോളമായി ഈ ബന്ധം ഇരുവരും തുടർന്നിരുന്നെങ്കിലും അർമാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം നിരന്തരമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ തുടങ്ങി. കാജലിന്റെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തുവെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

കാജലിന്റെ സഹോദരന്മാർ ദമ്പതികളെ വീട്ടിൽ വച്ച് പിടികൂടി. ഇവരാണ് അർമാനെയും കാജലിനെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹങ്ങൾ കാറിൽ ഗംഗാ നദിയുടെ തീരത്തേക്ക് കൊണ്ടുപോയി, അവിടെ ഒരു കുഴി കുഴിച്ച് ഇരുവരെയും ഒരേ കുഴിമാടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.

അർമാനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിച്ചതോടെയാണ് കുറ്റകൃത്യം പുറത്തറിയുന്നത്. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാജലിന്റെ അച്ഛനെയും മൂന്ന് സഹോദരന്മാരെയും അറസ്റ്റ് ചെയ്തതായി മൊറാദാബാദ് പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനിടെ, പ്രതികൾ കുറ്റം സമ്മതിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ മൃതദേഹം കുഴിച്ചിട്ട ഇടത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. കൊലപാതകങ്ങളിൽ ഉപയോഗിച്ചതായി കരുതുന്ന ഒരു മൺവെട്ടിയും പിടിച്ചെടുത്തു. ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു കാജൽ.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Sharjaha traffic alert;ഗതാഗത നിയന്ത്രണം; യുഎഇയിലെ പ്രധാന റോഡുകൾ അടച്ചിടുമെന്ന് പൊലിസ്

UAE January 24, 2026

Sharjaha traffic alert;ഷാർജ ഖോർഫക്കാൻ തിയറ്റർ കാർണിവൽ പരേഡിനോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ പൊലിസ് അറിയിച്ചു. പരേഡ് സുഗമമായി നടത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് താൽക്കാലികമായി റോഡുകൾ അടച്ചിടുന്നത്.

ഖോർഫക്കാൻ നഗരത്തിന്റെ പ്രവേശന കവാടത്തിലുള്ള റിംഗ് റോഡിനെയാണ് നിയന്ത്രണം പ്രധാനമായും ബാധിക്കുക. ഖോർഫക്കാൻ സ്ക്വയറിലേക്ക് നയിക്കുന്ന പാതയിലും ഗതാഗതം തടസ്സപ്പെടും. ജനുവരി 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4.30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ നിയന്ത്രണ സമയത്ത് വാഹനമോടിക്കുന്നവർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണം. നിർദ്ദിഷ്ട സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും ട്രാഫിക് അടയാളങ്ങളും കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

നഗരത്തിലെ സാംസ്കാരിക ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ, കലാപരിപാടികളിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊലിസ് കൂട്ടിച്ചേർത്തു

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല.

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്ക് അണുബാധയുണ്ടായാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതേസമയം ഇത്തരം സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.

ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *