Ukraine Russia US to meet for first;ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേർക്കു നേർ ചർച്ച:മധ്യസ്ഥരായി യു.എ.ഇ

Ukraine Russia US to meet for first;ഡാവോസ്: നാല് വര്‍ഷമായി തുടരുന്ന റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ പുതിയ ഘട്ടത്തിലേക്ക്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രെയ്ന്‍, റഷ്യ, യുഎസ് പ്രതിനിധികള്‍ പങ്കെടുക്കുന്ന ആദ്യ ‘ത്രികക്ഷി ചര്‍ച്ച’ ഇന്ന് അബുദാബിയില്‍ നടക്കും. ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി ഈ വിവരം അറിയിച്ചത്. യുഎസ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ മോസ്‌കോയിലെത്തി പുടിനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അബുദാബിയിലേക്ക് തിരിക്കുന്നത്.

ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍:

* സുരക്ഷാ ഗ്യാരന്റി: ഉക്രെയ്‌നിന്റെ ഭാവി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരാറുകള്‍ക്ക് അന്തിമരൂപമായതായി സെലന്‍സ്‌കി പറഞ്ഞു. യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള സാമ്പത്തിക പാക്കേജും ഇതില്‍ ഉള്‍പ്പെടും.
* ഊര്‍ജ്ജ വെടിനിര്‍ത്തല്‍: റഷ്യന്‍ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരായ യുക്രെയ്ന്‍ ആക്രമണങ്ങളും, യുക്രെയ്‌നിലെ വൈദ്യുതി നിലയങ്ങള്‍ക്കെതിരായ റഷ്യന്‍ ആക്രമണങ്ങളും അവസാനിപ്പിക്കാനുള്ള ‘എനര്‍ജി സീസ് ഫയര്‍’ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നേക്കും.
* അതിര്‍ത്തി തര്‍ക്കം: റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭാവി, സാപ്പോറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം എന്നീ കാര്യങ്ങളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ട്രംപിന്റെ ഇടപെടല്‍

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് നല്‍കാനുള്ള സന്ദേശം ‘യുദ്ധം അവസാനിക്കണം’ എന്നത് മാത്രമാണെന്ന് ട്രംപ് വ്യക്തമാക്കി. സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് വിശേഷിപ്പിച്ച ട്രംപ്, സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. 
ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോഴും ഉക്രെയ്‌നിലെ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. റഷ്യന്‍ മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കീവ് നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കഠിനമായ ശൈത്യകാലത്ത് ചൂടാക്കല്‍ സംവിധാനങ്ങളില്ലാതെ മൂവായിരത്തോളം കെട്ടിടങ്ങളിലെ താമസക്കാര്‍ വലയുകയാണ്. ഈ പശ്ചാത്തലത്തില്‍ അബുദാബിയില്‍ നടക്കുന്ന ത്രികക്ഷി ചര്‍ച്ച ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

malappuram road accident claims;ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

malappuram road accident claims;മലപ്പുറം: പെരുവള്ളൂർ പറമ്പിൽ പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് കൂടി മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ സ്വദേശി കൊട്ടേക്കാട്ട് നിസാർ (32) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നിസാറിന്റെ സുഹൃത്തായ മുനീർ (24) അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു.

ജനുവരി 11 ഞായറാഴ്ച, പടിക്കൽ – കരുവാങ്കല്ല് റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. ഗൾഫിൽ നിന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് നിസാറും സുഹൃത്ത് മുനീറും അവധിക്കായി നാട്ടിലേക്കെത്തിയത്.

പരേതനായ മമ്മിതുവിന്റെ മകനാണ് നിസാർ. മാതാവ്: ഉമ്മു ജമീല, ഭാര്യ: ഷബാന, മക്കൾ: മുഹമ്മദ് അഫ്സാൻ, ഹിനാറ.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് നിസാറിന്റെ അന്ത്യം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മാടംചിന ജുമാ മസ്ജിദിൽ ഖബറടക്കും. പ്രവാസ ജീവിതത്തിനിടയിലെ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ രണ്ട് യുവാക്കളുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

missing malayali death;ഷാർജയിലെ ബീച്ചില്‍ മലയാളി യുവാവ് മരിച്ച നിലയിൽ

missing malayali death ഷാർജ: ഒരാഴ്ചയായി കാണാതിരുന്ന കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശി ഷാബു പഴയക്കലിനെ (43) ഷാർജയിലെ ജുബൈൽ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മുമ്പ് പത്ത് വർഷത്തോളം കുവൈത്തിലും പ്രവാസിയായിരുന്നു. കഴിഞ്ഞയാഴ്ച സുഹൃത്തുക്കളെ കാണാനായി അജ്മാനിലെ ക്യാമ്പിൽ നിന്നും കമ്പനി വാഹനത്തിൽ ഷാർജ ജുബൈൽ ബസ് സ്റ്റേഷനിൽ ഇറങ്ങിയതായിരുന്നു ഷാബു. എന്നാൽ അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. തന്റെ മൊബൈൽ ഫോൺ മ്യൂട്ട് ചെയ്ത് മുറിയിൽ തന്നെ വെച്ച ശേഷമാണ് അദ്ദേഹം പോയിരുന്നത്. 

ഷാബുവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഷാർജ പോലീസ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിക്കുന്നത്. ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ. മകൾ: ഇവാനിയ. സഹോദരങ്ങൾ: സജിത്കുമാർ, ബാബു, ഇന്ദിര, നിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അറിയിച്ചു.

Uae Doctors Warn Rising Food Poisoning;ടർന്ന്പിടിച്ച് യുഎഇയിൽ ‘നോറോവൈറസ്’; ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് നിർദേശം

Uae Doctors Warn Rising Food Poisoning:ദുബായ്: യുഎഇയിൽ ഇപ്പോൾ അതിമനോഹരമായ ശൈത്യകാലമാണ്. അതിനാൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം പാർക്കുകളിലും മരുഭൂമിയിലും ബാർബിക്യൂ പാർട്ടികൾ നടത്തുന്ന തിരക്കിലാണ് പലരും. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ ചെറിയൊരു അശ്രദ്ധ മതി, നിങ്ങളുടെ സന്തോഷം ആശുപത്രി കിടക്കയിലേക്ക് മാറാൻ എന്നാണ് യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.കാരണം മറ്റൊന്നുമല്ല ശൈത്യകാലത്ത് ബാർബിക്യൂവും ക്യാമ്പിംഗും കൂടുമ്പോൾ വൈറൽ ഭക്ഷ്യരോഗങ്ങളും വർദ്ധിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദുബായിലെ ഡോക്ടർമാർ പൊതുജനങ്ങൾക്കായി കർശന ജാഗ്രത നിർദേശം നൽകി. സാധാരണ വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ ഭക്ഷണത്തിൽ നിന്ന് അസുഖങ്ങൾ വരുന്നത്

എന്നാൽ ശൈത്യകാലവും ഒട്ടും മോശമല്ല, ഇവിടെ ‘നോറോവൈറസ്’ പോലുള്ള വൈറസുകളാണ് വില്ലന്മാരാകുന്നത്. കൂടാതെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ തണുത്ത കാലാവസ്ഥയിൽ ഈ വൈറസുകൾ അന്തരീക്ഷത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നതായും ഇത് ആളുകൾ ഒത്തുകൂടുന്ന ബാർബിക്യൂ പാർട്ടികളിലും ക്യാമ്പിംഗിലും നിന്ന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പടരുന്നതായും പറയുന്നു.

കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുന്നതും, വേവിക്കാത്ത മാംസം ഉപയോഗിക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ ഡിസംബർ അവസാനത്തിലും ജനുവരി ആദ്യ മാസങ്ങളിലും യുഎഇയിലെ ആശുപത്രികളിൽ ഇത്തരത്തിലുള്ള കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം നമ്മൾ പലപ്പോഴും വരുത്തുന്ന ചില തെറ്റുകളും ഇതിന് കാരണമാകുന്നു. അതായത് മാരിനേറ്റ് ചെയ്ത മാംസം മണിക്കൂറുകളോളം കാറിലോ അല്ലെങ്കിൽ പുറത്തോ വെക്കാറുണ്ട്. ഇത് ശൈത്യകാലമാണെങ്കിലും പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.

പച്ച മാംസം മുറിക്കാൻ ഉപയോഗിച്ച കത്തിയും ബോർഡും ശരിയായി കഴുകാതെ സാലഡ് മുറിക്കാൻ ഉപയോഗിക്കുന്നതും ഇത്തരം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതേസമയം മാരിനേറ്റ് ചെയ്ത സീ ഫുഡുകളും മാംസവും ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിലും അണുബാധ ഉറപ്പാണ്.

അതിനാൽ രോഗ ലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതുണ്ട്. ചില ആളുകളിൽ ആദ്യം സാധാരണ വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്ക് അണുബാധയുണ്ടായാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതേസമയം ഇത്തരം സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ

Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്‌റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്‌കുളിന്റെ സഹോദര സ്‌ഥാപനമാണിത്.

600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മ‌ിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്‌കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂ‌ൾ എന്ന തീരുമാനം.

അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്‌ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്‌കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്‌കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.

സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:

  • Worked in UAE (Dubai) – 2019–2024
  • Familiar with UAE Labour Law & VAT system

8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ

  • ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
  • PDF image format
  • Spelling mistakes
  • ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
  • Copy–paste ചെയ്ത generic content

യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ

ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.

ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.

ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *