expat father suicide മകളുടെ കല്യാണം കിനാവ് കണ്ട് കാൽ നൂറ്റാണ്ടൊളം പ്രവാസിയായ പിതാവ്, കല്ല്യാണം മുടങ്ങി ; പിതാവ് ആത്മഹത്യ ചെയ്തു

death 1

expat father suicide ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹങ്ങളിൽ ഒന്നിന്റെ കഥ പ്രവാസി സമൂഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തോളമായി വിദേശത്ത് ജോലി ചെയ്ത് കുടുംബത്തെ പോറ്റിയിരുന്ന ഒരാൾ, മകളുമായി ബന്ധപ്പെട്ട ദുഃഖവാർത്ത അറിഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്.

അച്ഛനും അമ്മയ്ക്കും ഏകമകളായിരുന്ന യുവതിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. മകളുടെ വിവാഹം ഭംഗിയായി നടത്തണമെന്ന ആഗ്രഹത്തോടെ വർഷങ്ങളായി കഷ്ടപ്പെട്ട് സമ്പാദിച്ച പണം നാട്ടിലേക്ക് കൊണ്ടുപോയി ചടങ്ങുകൾ നടത്താനുള്ള ഒരുക്കത്തിലായിരുന്നു പിതാവ്. എന്നാൽ, ഇതിനിടെയാണ് വിവാഹം ഉറപ്പിച്ച മകൾ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന വിവരം അദ്ദേഹത്തെ തേടിയെത്തിയത്.

ഈ വാർത്ത മാനസികമായി സഹിക്കാനാകാതെ പ്രവാസിയായ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ദീർഘകാലം കുടുംബത്തിനായി എല്ലാം ത്യജിച്ച് ജീവിച്ചിരുന്ന ഒരാളുടെ വിയോഗം കുടുംബത്തെയും പ്രവാസി സമൂഹത്തെയും ഒരുപോലെ ദുഃഖത്തിലാക്കി.

സോഷ്യൽ മീഡിയയും മൊബൈൽ ഫോണുകളും വ്യാപകമായ ഇന്നത്തെ കാലത്ത്, അവയുടെ ദുരുപയോഗം പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നുവെന്ന ആശങ്കയും ഈ സംഭവത്തോടെ ശക്തമാകുകയാണ്. കൗമാരവും യുവത്വവും കടന്നുപോകുന്ന കാലഘട്ടത്തിൽ മക്കൾക്ക് വേണ്ടത്ര മാർഗനിർദ്ദേശവും പിന്തുണയും നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നതെന്ന് സാമൂഹിക നിരീക്ഷകർ പറയുന്നു.

മക്കളുടെ ഭാവിക്കായി ജീവിതം മുഴുവൻ സമർപ്പിക്കുന്ന രക്ഷിതാക്കളുടെ പ്രതീക്ഷകളും വികാരങ്ങളും മനസ്സിലാക്കി, കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സമയമാണിതെന്നും പലരും അഭിപ്രായപ്പെടുന്നു.

:യുഎഇയിൽ ഇൻഷുറൻസ് പ്രീമിയം കൂടും; എത്ര തുക അധികം നൽകേണ്ടി വരും?

UAE admin — January 23, 2026 · 0 Comment

Dubai health insuranceദുബായ്: പുതുവർഷത്തിൽ യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുമെന്ന റിപ്പോർട്ടുകൾക്കിടയിൽ വ്യക്തതയുമായി ഇൻഷുറൻസ് രംഗത്തെ വിദഗ്ധർ. നിരക്കുകളിൽ 25 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്നും, ശരാശരി 8 മുതൽ 10 ശതമാനം വരെ മാത്രമേ വർദ്ധനവ് പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇ-സനദ് ഇൻഷുറൻസ് ബ്രോക്കേഴ്സ് ജനറൽ മാനേജർ അനസ് മിസ്താരിഹിയുടെ അഭിപ്രായത്തിൽ, പ്രായം, തിരഞ്ഞെടുക്കുന്ന പ്ലാൻ, മുൻവർഷത്തെ ക്ലെയിം ഹിസ്റ്ററി എന്നിവയനുസരിച്ചാകും ഓരോരുത്തരുടെയും പ്രീമിയം തുക നിശ്ചയിക്കുക.

പ്രതീക്ഷിക്കുന്ന അധിക ചിലവുകൾ ഇങ്ങനെ:

  • വ്യക്തികൾക്ക്: വർഷത്തിൽ 250 മുതൽ 600 ദിർഹം വരെ അധികമായി നൽകേണ്ടി വരും.
  • കുടുംബങ്ങൾക്ക് (4 അംഗങ്ങൾ): 1,200 മുതൽ 2,500 ദിർഹം വരെ അധിക ചിലവ് പ്രതീക്ഷിക്കാം.
  • മുതിർന്ന പൗരന്മാർക്ക്: 1,600 മുതൽ 4,000 ദിർഹമോ അതിൽ കൂടുതലോ വർദ്ധനവുണ്ടാകാം.

ശതമാനക്കണക്കിൽ വർദ്ധനവ് കുറവാണെന്ന് തോന്നാമെങ്കിലും, കുടുംബങ്ങളെയും മുതിർന്ന പൗരന്മാരെയും സംബന്ധിച്ചിടത്തോളം ഈ തുക വലിയൊരു സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

കേരളം ഞെട്ടുന്ന ക്രൂരത!ഒരു വയസുള്ള കുട്ടിയെ അടിവയറ്റിൽ ഇടിച്ചു കൊന്ന് സ്വന്തം പിതാവ്

Latest Nazia Staff Editor — January 23, 2026 · 0 Comment

Father kills 1-year-old boy;ഒരു വയസുള്ള കുട്ടിയെ അടിവയറ്റിൽ ഇടിച്ചു കൊന്ന് സ്വന്തം പിതാവ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണു സംഭവം. കാഞ്ഞിരക്കുളങ്ങ് താമസിക്കുന്ന ഷിജിൽ– കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണു മരിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ അടിവയറ്റിലെ മർദനമാണ് മരണകാരണം എന്ന് തെളിഞ്ഞു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് നിർണായ വിവരങ്ങൾ ലഭിച്ചത്. ഉടൻതന്നെ പിതാവായ ഷിജിനെ ചോദ്യംചെയ്തു. ചോദ്യം ചെയ്യലിൽ ഷിജിൽ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം

malappuram road accident claims;ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

malappuram road accident claims;മലപ്പുറം: പെരുവള്ളൂർ പറമ്പിൽ പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് കൂടി മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ സ്വദേശി കൊട്ടേക്കാട്ട് നിസാർ (32) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നിസാറിന്റെ സുഹൃത്തായ മുനീർ (24) അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു.

ജനുവരി 11 ഞായറാഴ്ച, പടിക്കൽ – കരുവാങ്കല്ല് റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. ഗൾഫിൽ നിന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് നിസാറും സുഹൃത്ത് മുനീറും അവധിക്കായി നാട്ടിലേക്കെത്തിയത്.

പരേതനായ മമ്മിതുവിന്റെ മകനാണ് നിസാർ. മാതാവ്: ഉമ്മു ജമീല, ഭാര്യ: ഷബാന, മക്കൾ: മുഹമ്മദ് അഫ്സാൻ, ഹിനാറ.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് നിസാറിന്റെ അന്ത്യം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മാടംചിന ജുമാ മസ്ജിദിൽ ഖബറടക്കും. പ്രവാസ ജീവിതത്തിനിടയിലെ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ രണ്ട് യുവാക്കളുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

അതേസമയം നമ്മൾ പലപ്പോഴും വരുത്തുന്ന ചില തെറ്റുകളും ഇതിന് കാരണമാകുന്നു. അതായത് മാരിനേറ്റ് ചെയ്ത മാംസം മണിക്കൂറുകളോളം കാറിലോ അല്ലെങ്കിൽ പുറത്തോ വെക്കാറുണ്ട്. ഇത് ശൈത്യകാലമാണെങ്കിലും പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.

പച്ച മാംസം മുറിക്കാൻ ഉപയോഗിച്ച കത്തിയും ബോർഡും ശരിയായി കഴുകാതെ സാലഡ് മുറിക്കാൻ ഉപയോഗിക്കുന്നതും ഇത്തരം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതേസമയം മാരിനേറ്റ് ചെയ്ത സീ ഫുഡുകളും മാംസവും ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിലും അണുബാധ ഉറപ്പാണ്.

അതിനാൽ രോഗ ലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതുണ്ട്. ചില ആളുകളിൽ ആദ്യം സാധാരണ വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്ക് അണുബാധയുണ്ടായാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതേസമയം ഇത്തരം സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *