ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Doha Robotaxi trial : ദോഹ: ഖത്തറിലെ പൊതുഗതാഗത സേവനദാതാക്കളായ മുവാസലാത്ത് (കർവ) പുതിയ റോബോടാക്സി സർവീസ് പൊതുജനങ്ങൾക്ക് പരീക്ഷിക്കാൻ അവസരം ഒരുക്കുന്നു. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഈ റോബോടാക്സിയുടെ പരീക്ഷണയോട്ടം ഒൾഡ് ദോഹ പോർട്ടിലാണ് നടക്കുന്നത്.
പരീക്ഷണം 2026 ജനുവരി 26 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ്. ഈ സേവനം ഉപയോഗിക്കാൻ താൽപ്പര്യമുള്ളവർ മുവാസലാത്ത് നൽകിയ ഓൺലൈൻ ഫോമിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോമിൽ വ്യക്തിഗത വിവരങ്ങളും ആവശ്യമായ സമയം (ടൈം സ്ലോട്ട്) തിരഞ്ഞെടുക്കണം.ഒരു റോബോടാക്സി യാത്രയിൽ പരമാവധി രണ്ട് പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂവെന്ന് മുവാസലാത്ത് അറിയിച്ചു.
ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് രാജ്യത്തെ ആദ്യ റോബോടാക്സി പ്രവർത്തിക്കുന്നത്. 11 ക്യാമറകൾ, 4 റഡാറുകൾ, 4 ലിഡാർ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക സംവിധാനമാണ് വാഹനത്തിലുള്ളത്. ഇതിലൂടെ 360 ഡിഗ്രി കാഴ്ച ലഭിക്കുകയും, തടസ്സങ്ങൾ തിരിച്ചറിഞ്ഞ് സുരക്ഷിതമായി സഞ്ചരിക്കാനും സാധിക്കും.
റോബോടാക്സി പരീക്ഷണത്തിലൂടെ ഖത്തറിലെ സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് മുവാസലാത്തിന്റെ ലക്ഷ്യം. ഭാവിയിൽ ഡ്രൈവറില്ലാത്ത ടാക്സി സേവനങ്ങൾ പൊതുഗതാഗതത്തിന്റെ ഭാഗമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ പരീക്ഷണം. പരീക്ഷണയോട്ടത്തിനിടെ വാഹനത്തിന്റെ വേഗത നിയന്ത്രിതമായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ നിരീക്ഷണവും റിയൽ ടൈം കൺട്രോൾ സംവിധാനവും ഉണ്ടാകും. അടിയന്തര സാഹചര്യമുണ്ടായാൽ വാഹനം സ്വയം നിർത്താനുള്ള സംവിധാനവും റോബോടാക്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ റോബോടാക്സി പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്. ഇലക്ട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇത് സഹായിക്കും.പരീക്ഷണത്തിന്റെ ഫലങ്ങൾ വിലയിരുത്തിയ ശേഷം, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സ്ഥിരം റോബോടാക്സി സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ പ്രതികരണങ്ങളും അനുഭവങ്ങളും ഭാവി പദ്ധതികൾക്ക് നിർണായകമാകും.
ഖത്തറിൽ വീണ്ടും തണുപ്പോടും തണുപ്പ് : നാളെ മുതൽ വാരാന്ത്യം വരെ താപനിലയിൽ ഗണ്യമായ കുറവ്
Qatar Greeshma Staff Editor — January 20, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Cold Weather Returns to Qatar നാളെ മുതൽ വാരാന്ത്യം വരെ ഖത്തറിൽ താപനിലയിൽ കൂടുതൽ കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. തണുത്ത കാലാവസ്ഥ വീണ്ടും തിരിച്ചെത്തുമെന്നും താപനില ഗണ്യമായി താഴെയിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
സജീവമായതും ചില സമയങ്ങളിൽ ശക്തമായതുമായ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനത്തിലാണ് കാലാവസ്ഥയിൽ ഈ മാറ്റം ഉണ്ടാകുന്നത്. ഈ കാറ്റ് നാളെ മുതൽ ആരംഭിച്ച് വാരാന്ത്യം വരെ തുടരുമെന്നാണ് പ്രവചനം.
തണുപ്പിനൊപ്പം കടലിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സമുദ്ര മുന്നറിയിപ്പുകളും നിലവിലുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു, അപകടം ഇൻലാൻഡ് സീയിൽ
Qatar Greeshma Staff Editor — January 20, 2026 · 0 Comment
Indian youths drown in Qatar : ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീയിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇൻലാൻഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നു.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യൂ -ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്. ഐസിബിഎഫിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
ഇടം ഉണ്ടോ ? ഖത്തറിൽ ഭൂമിക്ക് മിന്നും ഡിമാന്റ് , ഭൂമി വിൽപ്പനിൽ റെക്കോർഡ് വർദ്ധന, ഒന്നാം സ്ഥാനത്ത് ഈ സ്ഥലം
Qatar Greeshma Staff Editor — January 20, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Pearl Island Qatar : കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ ഖത്തറിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ പേൾ ഐലൻഡ് ഏറ്റവും ഉയർന്ന വ്യാപാര നിലവാരം നിലനിർത്തി. ഇതോടെ ഖത്തറിലെ പ്രധാന നിക്ഷേപ കേന്ദ്രങ്ങളിലൊന്നെന്ന നിലയിൽ പേളിന്റെ സ്ഥാനം കൂടുതൽ ശക്തമായി.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (അഖറത്ത്) അറിയിച്ചതനുസരിച്ച്, 2025-ലെ ആദ്യ മൂന്ന് പാദങ്ങളിൽ പേളിൽ 2.08 ബില്യൺ റിയാലിലധികം മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. എല്ലാ ആസ്തി വിഭാഗങ്ങളിലും ഖത്തറിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ പേൾ മുന്നിലാണ്.
ലുസൈൽ സോൺ 69-ൽ 993 മില്യൺ റിയാലിന്റെ ഇടപാടുകളോടെ രണ്ടാം സ്ഥാനമാണ്. മിക്സഡ്-യൂസ്, റെസിഡൻഷ്യൽ പദ്ധതികളിലേക്കുള്ള ശക്തമായ ആവശ്യമാണിത് സൂചിപ്പിക്കുന്നത്. അൽ ദഫ്‌ന 61, അൽ വുകൈർ, അൽ ഗരാഫ എന്നീ മേഖലകളിലും ഓരോന്നിലും 800 മില്യൺ റിയാലിലധികം മൂല്യമുള്ള ഇടപാടുകൾ രേഖപ്പെടുത്തി.
ആഡംബര വസതികൾക്ക് ഉയർന്ന ആവശ്യകത തുടരുന്നതിനാൽ പേൾ വിപണിയിൽ മുന്നിലാണ്. അതേസമയം ലുസൈലും അൽ വുകൈറും സ്ഥിരതയുള്ള വളർച്ചയാണ് കാണിക്കുന്നത്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഉള്ളതിനാൽ പേളും ലുസൈലും കൂടുതൽ നിക്ഷേപകരെയും വീടുവാങ്ങുന്നവരെയും ആകർഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ സെപ്റ്റംബറിലാണ് ഏറ്റവും ഉയർന്ന ഇടപാട് മൂല്യം രേഖപ്പെടുത്തിയത്. ആ മാസം 1.861 ബില്യൺ റിയാലിന്റെ ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റിൽ 1.129 ബില്യൺ റിയാലും ജൂലൈയിൽ 1.501 ബില്യൺ റിയാലും രേഖപ്പെടുത്തി.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ദീർഘകാല നഗര വികസനത്തിനും ഖത്തർ പ്രാധാന്യം നൽകുന്നതിനാൽ, റിയൽ എസ്റ്റേറ്റ് മേഖല സ്ഥിരതയോടെയും ആത്മവിശ്വാസത്തോടെയും മുന്നേറുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിക്ഷേപകർക്ക് സുരക്ഷിതവും ലാഭകരവുമായ അവസരങ്ങളാണ് വിപണി നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തർ എയർവേയ്‌സ് പ്രത്യേക യാത്രാ ഓഫർ പ്രഖ്യാപിച്ചു; ടിക്കറ്റുകളിൽ 15% വരെ കിഴിവ്
Qatar Greeshma Staff Editor — January 19, 2026 · 0 Comment
Qatar Airways offers : ദോഹ: യാത്രക്കാർക്ക് ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളും സജീവ നഗരങ്ങളും അനുഭവിക്കാൻ സഹായിക്കുന്ന പ്രത്യേക യാത്രാ ഓഫറുകൾ ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു. വിവിധ യാത്രാ ക്ലാസുകളിലായി ആകർഷകമായ കിഴിവുകളാണ് ഈ ഓഫറിലൂടെ നൽകുന്നത്.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 10 ശതമാനം വരെ കിഴിവും, ഇക്കണോമി ക്ലാസിൽ 15 ശതമാനം വരെ ഇളവും യാത്രക്കാർക്ക് ലഭിക്കും.
ഖത്തർ എയർവേയ്‌സ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം, ഓഫർ കാലയളവ് 2026 ജനുവരി 18 മുതൽ 22 വരെയാണ്. യാത്ര ചെയ്യാവുന്ന കാലയളവ് 2026 ജനുവരി 18 മുതൽ സെപ്റ്റംബർ 30 വരെയാകും.ദോഹയിൽ നിന്ന് പുറപ്പെടുന്ന ഖത്തർ എയർവേയ്‌സ് വിമാനങ്ങൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. മറ്റ് പൊതുജനങ്ങൾക്ക് ലഭ്യമായ പ്രമോഷണൽ ഓഫറുകളുമായി ഇത് കൂട്ടിച്ചേർക്കാൻ സാധിക്കില്ല. ഓഫർ കാലയളവിൽ പെൻഷൻ കിഴിവും ലഭ്യമല്ല.
ടിക്കറ്റ് മാറ്റങ്ങൾ, റദ്ദാക്കലുകൾ, നോ-ഷോ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ അറിയാൻ ബുക്കിംഗ് സമയത്ത് ടിക്കറ്റ് നിരക്ക് നിയമങ്ങൾ പരിശോധിക്കണമെന്ന് ഖത്തർ എയർവേയ്‌സ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.
DIMDEX 2026 : എട്ട് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഹമദ് തുറമുഖത്തെത്തി, കാരണം യുദ്ധമല്ല, സൗഹൃദം
Qatar Greeshma Staff Editor — January 19, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

DIMDEX 2026 : ദോഹ: ദോഹ ഇൻ്റർനാഷണൽ മാരിടൈം ഡിഫൻസ് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് ( ഡിംഡെക്സ്) 2026ൻ്റെ ഭാഗമായി എട്ട് അന്താരാഷ്ട്ര യുദ്ധക്കപ്പലുകൾ ഖത്തറിലെ ഹമദ് തുറമുഖത്തെത്തി. ജനുവരി 19 മുതൽ 22 വരെ നടക്കുന്ന ഡിംഡെക്‌സിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് വിവിധ രാജ്യങ്ങളുടെ നാവികസേനകൾ പങ്കെടുക്കുന്ന ഈ പ്രദർശനം. ഫ്രാൻസ്, ഒമാൻ, കുവൈത്ത്, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധക്കപ്പലുകളാണ് ഹമദ് തുറമുഖത്ത് എത്തിയിരിക്കുന്നത്. ഖത്തർ എമിരി നാവികസേനയുടെ കപ്പലും ഇതിൻ്റെ ഭാഗമാണ്. ഖത്തറിൻ്റെ നാവിക ശേഷി അവതരിപ്പിക്കുന്നതിനൊപ്പം, സൗഹൃദം നിലനിർത്താനും ശക്തമാക്കാനും വേണ്ടിയാണ് ഈ യുദ്ധക്കപ്പലുകളുടെ സന്ദർശനം.
ഡിംഡെക്സിൻ്റെ ഭാഗമായി ഹമദ് തുറമുഖത്തെത്തിയ യുദ്ധക്കപ്പലുകൾ പ്രദർശനങ്ങളിലും വിവിധ ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. കടലിലെ സുരക്ഷ, പ്രധാന കപ്പൽപ്പാതകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയാകുക. ഇത്തരം പരിപാടികൾ വഴി വിവിധ രാജ്യങ്ങളുടെ നാവികസേനകൾ തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തതാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡിംഡെക്സ് രജിസ്റ്റർ ചെയ്തവർക്ക് ജനുവരി 20 മുതൽ 22 വരെ ഹമദ് തുറമുഖത്ത് യുദ്ധക്കപ്പലുകൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ് ശേഷം ക്യൂഎൻസിസിയിൽ നിന്ന് പ്രവേശന ബാഡ്‌ജ് വാങ്ങണം.
നാവിക പ്രദർശനങ്ങൾക്ക് പുറമെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാവികർ പങ്കെടുക്കുന്ന സൗഹൃദ കായിക മത്സരങ്ങളും ഡിംഡെക്‌സിൻ്റെ ഭാഗമായാണ് നടക്കുന്നത്. പരിപാടിയുടെ അവസാന ദിവസം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. മിഡിൽ ഈസ്റ്റിലെ പ്രധാന പ്രതിരോധ പ്രദർശനങ്ങളിലൊന്നായ ഡിംഡെക്സ് 2026, ഖത്തറിന്റെ പ്രതിരോധ രംഗത്തെ മുന്നേറ്റവും അന്താരാഷ്ട്ര സഹകരണവും വ്യക്തമാക്കുന്ന വേദിയായി മാറുകയാണ്.
EV charging stations in Doha : യാത്രക്കാർക്ക് ഏറെ ഗുണകരം ഇ -ചാർജിങ് ; ഇനി വാഹനം വഴിയിൽ ആയി പോകുമോ എന്ന പേടിയും വേണ്ട
Qatar Greeshma Staff Editor — January 19, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊതുജനങ്ങൾക്ക് വേണ്ടി ആദ്യമായി ഇലക്ട്രിക് വാഹന (EV) ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി. വിമാനത്താവളത്തിലെ ഈസ്റ്റ് കാർ പാർക്കിന്റെ ഗ്രൗണ്ട് ലെവലിലാണ് ചാർജിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനായ കഹ്‌റമയുടെ ‘തർഷീദ്’ പദ്ധതിയുമായി ചേർന്നാണ് ഇത് നടപ്പാക്കിയത്.
ഈ സ്റ്റേഷനിൽ ഒരേസമയം രണ്ട് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 50 കിലോവാട്ട് ശേഷിയുള്ള ഈ സംവിധാനം ഉപയോഗിച്ച് ഏകദേശം 30 മിനിറ്റ് ചാർജ് ചെയ്താൽ 125 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ കഴിയുന്ന വൈദ്യുതി ലഭിക്കും.
ചാർജിങ് സ്റ്റേഷൻ ‘തർഷീദ് സ്മാർട്ട് ഇവി’ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആപ്പ് വഴി ഡ്രൈവർമാർക്ക് സമീപത്തെ ചാർജിങ് പോയിന്റുകൾ കണ്ടെത്താനും, ചാർജിങ് പുരോഗതി തത്സമയം അറിയാനും, ഫോൺ ഉപയോഗിച്ച് ചാർജിങ് നിയന്ത്രിക്കാനും സാധിക്കും.
രാജ്യത്തെ കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ഖത്തർ നാഷണൽ വിഷൻ 2030യുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലേക്കുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പായാണ് വിമാനത്താവളത്തിലെ ഈ പുതിയ സൗകര്യത്തെ വിലയിരുത്തുന്നത്.
പൈതൃകവും ആരോഗ്യവും ഒരുമിച്ച് ; ഖത്തിൽ ആദ്യമായി കായിക–ആരോഗ്യ മേള ദാ ഇവിടെ
Qatar Greeshma Staff Editor — January 18, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Qatar sports festival : ദോഹ: ഖത്തറിലെ ആദ്യത്തെ കായിക–ആരോഗ്യ മേളയായ ‘മൂവ്’ (Move) ഓൾഡ് ദോഹ പോർട്ട് പ്രഖ്യാപിച്ചു. ഖത്തർ ദേശീയ കായിക ദിനത്തിന് മുന്നോടിയായി ഫെബ്രുവരി 5 മുതൽ 10 വരെ മിന പാർക്കിലാണ് മേള നടക്കുക. കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ പരിചയസമ്പന്നമായ ഖത്തരി കമ്പനി ‘നോ ലിമിറ്റ്‌സ്’ (NO LIMITS) യുമായി സഹകരിച്ചാണ് പരിപാടി.
കായിക വിനോദങ്ങളിൽ പങ്കെടുക്കുക എന്ന അർഥമുള്ള പ്രാദേശിക പദമായ ‘തറയ്യാദ്’ (Tarayyad) എന്ന ആശയത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്. പൈതൃകവും ആരോഗ്യവും ഒരുമിപ്പിച്ച്, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
ആറ് ദിവസത്തെ മേളയിൽ ഏഴ് പ്രധാന മേഖലകളിലായി വിവിധ പരിപാടികൾ നടക്കും. കായികതാരങ്ങളും വിദഗ്ധരും പങ്കെടുക്കുന്ന ആരോഗ്യ–ഫിറ്റ്‌നസ് പാനൽ ചർച്ചകൾ, പൊതുജനങ്ങൾക്ക് വേണ്ടി ഫിറ്റ്‌നസ് ക്ലാസുകൾ, എന്നിവ ദിവസേന ഉണ്ടാകും. ഫെബ്രുവരി 7ന് മിന കോർണിഷിൽ റണ്ണിംഗ് റേസ് സംഘടിപ്പിക്കും. ഇതിൽ പങ്കെടുക്കാൻ ഓൾഡ് ദോഹ പോർട്ടിന്റെയോ നോ ലിമിറ്റ്‌സിന്റെയോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി രജിസ്റ്റർ ചെയ്യാം. മേളയുടെ ഭാഗമായി സ്പോർട്സ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ ലഭിക്കുന്ന റെസ്റ്റോറന്റുകളും കഫേകളും, കുട്ടികൾക്കായി ആക്ടിവിറ്റി ഏരിയകളും, വ്യായാമത്തിന് ശേഷം വിശ്രമിക്കാൻ റിലാക്സേഷൻ സോണുകളും ഒരുക്കും.
ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന, സമൂഹത്തെ കായിക ദിനത്തിനായി സജ്ജമാക്കുന്ന സമഗ്ര അനുഭവമായിരിക്കും ‘മൂവ്’ സ്പോർട്സ് ഫെസ്റ്റിവൽ.