Dubai Social Development Authority:ഫുൾ സപ്പോർട്ട് പ്രവാസികൾക്ക്!!അറിഞ്ഞോ നിങ്ങൾ പ്രവാസികളെ ഞെട്ടിച്ചുകൊണ്ട് ദുബായ് പ്രഖ്യാപിച്ച പുതിയ നയം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Dubai Social Development Authority:ദുബായ്: ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയ പുതിയ ‘ഫാമിലി-സെൻട്രിക് സോഷ്യൽ അജൻഡ’, ദുബായുടെ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ളതാണ്. Dubai Social Agenda 33 ഭാഗമായി നടപ്പിലാക്കുന്നതാണ് ഈ പദ്ധതികൾ. കുടുംബ വർഷം എന്നത് കുടുംബങ്ങളുടെ ആവശ്യങ്ങളുമായി കൂടുതൽ യോജിപ്പിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണെന്ന് CDA ഡയറക്ടർ ജനറൽ ഹെസ്സ ബിൻ്റ് ഈസ പറഞ്ഞു. സമൂഹം കെട്ടിപ്പടുക്കുന്നതിലെ കുടുംബത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഈ അജൻഡയുടെ പ്രധാന ലക്ഷ്യം ദുബായിലെ എല്ലാ കുടുംബങ്ങൾക്കും (സ്വദേശികളും പ്രവാസികളും ഉൾപ്പെടെ) മികച്ച ജീവിതസാഹചര്യം ഒരുക്കുക എന്നതാണ്. പ്രവാസികൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ദീർഘകാലം ദുബായിൽ താമസിക്കാൻ പ്രേരിപ്പിക്കുന്ന സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷം ഇത് ഉറപ്പാക്കുന്നു.

പുതിയ സോഷ്യൽ അജൻഡയിൽ കുട്ടികളുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രവാസികളായ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സുരക്ഷിതമായ ഡേ-കെയറുകളിലും സ്കൂളുകളിലും വിടാനുള്ള സംവിധാനങ്ങൾ കൂടുതൽ കർശനവും ഗുണമേന്മയുള്ളതുമാക്കും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ പ്രവാസി കുടുംബങ്ങൾക്കും വലിയ ആശ്വാസമാകും

പ്രവാസി കുടുംബങ്ങളോടൊപ്പം താമസിക്കുന്ന പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന ഈ അജൻഡ ഉറപ്പുനൽകുന്നു. അവർക്ക് ആവശ്യമായ സാമൂഹിക സേവനങ്ങളും ക്ലബ്ബുകളും വിനോദസൗകര്യങ്ങളും വർദ്ധിപ്പിക്കും. ഇത് പ്രവാസികൾക്ക് തങ്ങളുടെ മാതാപിതാക്കളെ ദുബായിൽ കൂടെ താമസിപ്പിക്കാനുള്ള ആത്മവിശ്വാസം നൽകുന്നു.

ജോലി സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന പ്രവാസി കുടുംബങ്ങൾക്കായി കൂടുതൽ സോഷ്യൽ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ cda ലക്ഷ്യമിടുന്നു. കുടുംബബന്ധങ്ങളിലെ തകർച്ച ഒഴിവാക്കാനും ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ സപ്പോർട്ട് സിസ്റ്റം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി എളുപ്പത്തിൽ ലഭ്യമാക്കും.

ദുബായിലെ വിവിധ രാജ്യക്കാരായ പ്രവാസികളെ പ്രാദേശിക സമൂഹവുമായി കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികൾ ഈ അജൻഡയുടെ ഭാഗമാണ്. പ്രവാസി കുടുംബങ്ങൾക്ക് ദുബായുടെ സംസ്കാരം മനസ്സിലാക്കാനും സാമൂഹിക പരിപാടികളിൽ സജീവമായി പങ്കുചേരാനും ഇതിലൂടെ സാധിക്കും. പ്രവാസികളിൽ ഇത് ഞങ്ങളുടെ രണ്ടാം വീട് ആണെന്ന ബോധം വളർത്താൻ സഹായിക്കും.

ഈ അജൻഡയുടെ ഭാഗമായി പുതിയ നിയമങ്ങളും ഡിജിറ്റൽ സേവനങ്ങളും CDA ഉടൻ പുറത്തിറക്കും. കുടുംബങ്ങൾക്കായുള്ള ആനുകൂല്യങ്ങളും സേവനങ്ങളും അറിയാൻ CDA-യുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് സ്ഥിരമായി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

2025-ൽ കമ്മ്യൂണിറ്റി തലത്തിൽ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങൾ അധികൃതർ വിലയിരുത്തി. ഇതിന്റെ തുടർച്ചയായി, വരാനിരിക്കുന്ന വർഷത്തിൽ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ തീരുമാനിച്ചു.

Uae Doctors Warn Rising Food Poisoning;ടർന്ന്പിടിച്ച് യുഎഇയിൽ ‘നോറോവൈറസ്’; ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് നിർദേശം

Uae Doctors Warn Rising Food Poisoning:ദുബായ്: യുഎഇയിൽ ഇപ്പോൾ അതിമനോഹരമായ ശൈത്യകാലമാണ്. അതിനാൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം പാർക്കുകളിലും മരുഭൂമിയിലും ബാർബിക്യൂ പാർട്ടികൾ നടത്തുന്ന തിരക്കിലാണ് പലരും. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ ചെറിയൊരു അശ്രദ്ധ മതി, നിങ്ങളുടെ സന്തോഷം ആശുപത്രി കിടക്കയിലേക്ക് മാറാൻ എന്നാണ് യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.കാരണം മറ്റൊന്നുമല്ല ശൈത്യകാലത്ത് ബാർബിക്യൂവും ക്യാമ്പിംഗും കൂടുമ്പോൾ വൈറൽ ഭക്ഷ്യരോഗങ്ങളും വർദ്ധിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദുബായിലെ ഡോക്ടർമാർ പൊതുജനങ്ങൾക്കായി കർശന ജാഗ്രത നിർദേശം നൽകി. സാധാരണ വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ ഭക്ഷണത്തിൽ നിന്ന് അസുഖങ്ങൾ വരുന്നത്

എന്നാൽ ശൈത്യകാലവും ഒട്ടും മോശമല്ല, ഇവിടെ ‘നോറോവൈറസ്’ പോലുള്ള വൈറസുകളാണ് വില്ലന്മാരാകുന്നത്. കൂടാതെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ തണുത്ത കാലാവസ്ഥയിൽ ഈ വൈറസുകൾ അന്തരീക്ഷത്തിൽ കൂടുതൽ കാലം നിലനിൽക്കുന്നതായും ഇത് ആളുകൾ ഒത്തുകൂടുന്ന ബാർബിക്യൂ പാർട്ടികളിലും ക്യാമ്പിംഗിലും നിന്ന് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗത്തിൽ പടരുന്നതായും പറയുന്നു.

കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുന്നതും, വേവിക്കാത്ത മാംസം ഉപയോഗിക്കുന്നതുമാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ ഡിസംബർ അവസാനത്തിലും ജനുവരി ആദ്യ മാസങ്ങളിലും യുഎഇയിലെ ആശുപത്രികളിൽ ഇത്തരത്തിലുള്ള കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം നമ്മൾ പലപ്പോഴും വരുത്തുന്ന ചില തെറ്റുകളും ഇതിന് കാരണമാകുന്നു. അതായത് മാരിനേറ്റ് ചെയ്ത മാംസം മണിക്കൂറുകളോളം കാറിലോ അല്ലെങ്കിൽ പുറത്തോ വെക്കാറുണ്ട്. ഇത് ശൈത്യകാലമാണെങ്കിലും പാർക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.

അതിനാൽ മാംസം ഒരു മണിക്കൂറിൽ കൂടുതൽ തണുപ്പിക്കാതെ പുറത്തുവെച്ചാൽ അതിൽ വൈറസുകൾ അതിവേഗം വളരുകയും ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മറ്റൊരു പ്രധാന പ്രശ്നം ‘ക്രോസ് കണ്ടാമിനേഷൻ’ ആണ്. അതായത് പച്ച മാംസം വെച്ച അതേ പ്ലേറ്റിലോ പാത്രത്തിലോ തന്നെ പാകം ചെയ്ത മാംസവും വിളമ്പുന്നത്.

പച്ച മാംസം മുറിക്കാൻ ഉപയോഗിച്ച കത്തിയും ബോർഡും ശരിയായി കഴുകാതെ സാലഡ് മുറിക്കാൻ ഉപയോഗിക്കുന്നതും ഇത്തരം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതേസമയം മാരിനേറ്റ് ചെയ്ത സീ ഫുഡുകളും മാംസവും ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിലും അണുബാധ ഉറപ്പാണ്.

അതിനാൽ രോഗ ലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതുണ്ട്. ചില ആളുകളിൽ ആദ്യം സാധാരണ വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, പ്രമേഹരോഗികൾ എന്നിവർക്ക് അണുബാധയുണ്ടായാൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാനും സാധ്യതയുണ്ട്. അതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതേസമയം ഇത്തരം സാഹചര്യം ഒഴിവാക്കാനായി ആരോഗ്യ വകുപ്പ് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ

Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്‌റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്‌കുളിന്റെ സഹോദര സ്‌ഥാപനമാണിത്.

600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മ‌ിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്‌കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂ‌ൾ എന്ന തീരുമാനം.

അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്‌ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്‌കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്‌കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.

സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:

  • Worked in UAE (Dubai) – 2019–2024
  • Familiar with UAE Labour Law & VAT system

8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ

  • ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
  • PDF image format
  • Spelling mistakes
  • ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
  • Copy–paste ചെയ്ത generic content

യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ

ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.

ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.

ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ

കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം’ എന്ന പേരിലുള്ള ഈ നിയമം പ്രകാരം, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ടിക്ടോക്, സ്‌നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകൾ ഇനി കർശന നിരീക്ഷണത്തിലാകും.

യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്‌ക്ക് പുറമെ നെറ്റ്ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം.

ഒരു വർഷത്തെ ഗ്രേസ് പിരീഡ്

2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

van traffic sign Sharjah; ഇനി കണ്ണു മാറിയാൽ കണ്ണീരാകും!! ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറി;വാൻ ഇടിച്ചുകയറുന്ന ഷോക്കിങ് വീഡിയോ പുറത്തുവിട്ട് പോലീസ്

traffic sign Sharjah ;ഷാർജ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഷാർജ പോലീസ് പുതിയ ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയ ഒരു വാൻ റോഡിലെ ഡിവൈഡറുകൾ മറികടന്ന് എതിർദിശയിലുള്ള ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവിങ്ങിനിടെ റോഡിൽ നിന്ന് ശ്രദ്ധ മാറുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം വാഹനം നിയന്ത്രണം വിട്ട് പോകുന്നതും മറ്റ് വാഹനങ്ങളിൽ ഇടിക്കുന്നതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. അടുത്തിടെ ഷാർജ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായ മറ്റൊരു ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചിരുന്നു

അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോയിരുന്ന വാഹനമാണ് പോലീസ് സുരക്ഷിതമായി തടഞ്ഞത്. യാതൊരു പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ ട്രാഫിക് പട്രോൾ സംഘം ആ വണ്ടി നിർത്തിക്കുകയായിരുന്നു. റോഡിലെ സുരക്ഷാ നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ കർശന നിർദ്ദേശം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *