Latest Gulf Jobs; എഞ്ചിനീയറിങ് ഒഴിവുകൾ
ജിസിസിയിലെ കമ്പനിയിലേക്ക് കൺസൾട്ടൻസി പശ്ചാത്തലവും ബിൽഡിംഗ് പ്രോജക്ട് പരിചയവും ഉള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
ഒഴിവുകൾ:
environmental engineer / gsas specialist
material engineer
qa/qc manager
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി
10 മുതൽ 20 വർഷം വരെ പ്രവൃത്തിപരിചയം
കൺസൾട്ടൻസി ബാക്ക്ഗ്രൗണ്ട് നിർബന്ധം
ബിൽഡിങ് പ്രൊജക്ടിൽ എക്സ്പീരിയൻസ്
upda സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റഡ് സിവി നൽകിയിരിക്കുന്ന ഇമെയിലിലേക്കു അയയ്ക്കുക.
email: resume@candidzone.net
വാട്സ്ആപ്പിൽ ബന്ധപ്പെടേണ്ട നമ്പർ: +974 70595611, +974 33049933
2. ഫയർഫൈറ്റിംഗ് കമ്പനിയിൽ ഒഴിവുകൾ
ഖത്തറിലെ പ്രമുഖ ഫയർഫൈറ്റിംഗ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ (ഗ്രേഡ് സി) ഒഴിവിലേക്ക് അടയന്തര നിയമനം നടത്തുന്നു.
തസ്തിക: മെക്കാനിക്കൽ എഞ്ചിനീയർ – ഗ്രേഡ് സി
സ്ഥലം: ഖത്തർ
യോഗ്യത:
ക്യുസിഡിഡി അംഗീകാരം (കുറഞ്ഞത് സി ഗ്രേഡ് നിർബന്ധം)
ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം
ഖത്തറിൽ ജോലി ചെയ്യാനുള്ള യോഗ്യത
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. firesafetycareer@gmail.com
3. എഞ്ചിനീയർ, അസിസ്റ്റന്റ്
ഖത്തറിൽ കൺസൾട്ടൻസി പശ്ചാത്തലവും ബിൽഡിംഗ് പ്രോജക്ട് പരിചയവും ഉള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
ഒഴിവുകൾ:
ക്യൂഎ / ക്യൂസി എഞ്ചിനീയർ
ക്യൂഎ ഇൻസ്പെക്ടർ
ടെക്നിക്കൽ അസിസ്റ്റന്റ്
സിവിൽ എഞ്ചിനീയർ
യോഗ്യത:
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം
10 മുതൽ 20 വർഷം വരെ പ്രവൃത്തിപരിചയം
കൺസൾട്ടൻസി മേഖലയിൽ അനുഭവം
ബിൽഡിംഗ് പ്രോജക്ട് പരിചയം
യു.പി.ഡി.എ (UPDA) അഭിലഷണീയം
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. resume@candidzone.net
വാട്സ്ആപ്പ്: +974 70595611, +974 33049933
4. ഐടി മേഖലയിൽ അവസരം
ജിസിസിയിലെ സ്ഥാപനത്തിൽ ഐടി മേഖലയിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കായി ജോലി അവസരങ്ങൾ.
ഒഴിവുകൾ:
– ഐടി ബിസിനസ് ഡെവലപ്മെന്റ് മാനേജർ – 1 ഒഴിവ്
കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം
– ഐടി സെയിൽസ് എക്സിക്യൂട്ടീവ് – 2 ഒഴിവുകൾ
കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം
– ഐടി പ്രൊക്യൂർമെന്റ് എക്സിക്യൂട്ടീവ് – 1 ഒഴിവ്
കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം
യോഗ്യത:
ഐസിടി (ICT) ഉൽപ്പന്നങ്ങളിൽ തെളിയിച്ച പ്രവൃത്തിപരിചയം
സാധുവായ ഡ്രൈവിംഗ് ലൈസൻസ്
ട്രാൻസ്ഫറബിൾ വിസ
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. hrchipqatar@gmail.com
5. അക്കൗണ്ട്സ് & അഡ്മിൻ
ജിസിസിയിലെ സ്ഥാപനത്തിൽ അക്കൗണ്ട്സ്, അഡ്മിൻ മേഖലയിൽ ജോലിയവസരം.
ഒഴിവ്: അക്കൗണ്ട്സ് & അഡ്മിൻ പ്രൊഫഷണൽ
പരിചയം:
ഖത്തറിൽ 2 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം
ആവശ്യകതകൾ:
ട്രാൻസ്ഫറബിൾ വിസ
സാധുവായ ഖത്തർ ഡ്രൈവിംഗ് ലൈസൻസ്
ജോലി ചുമതലകൾ:
അക്കൗണ്ടിംഗ്
ബുക്ക് കീപ്പിംഗ്
ഇൻവോയ്സിംഗ്
പൊതുവായ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ
ഉടൻ ജോലിയിൽ പ്രവേശിക്കാനാകുന്നവർക്ക് മുൻഗണന
ബന്ധപ്പെടാൻ:
ഫോൺ: +974 50342977
ഇമെയിൽ:
kiransadasivans@gmail.com
6. കൺസ്ട്രക്ഷൻ മേഖലയിൽ അവസരം
ഖത്തറിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കായി അടിയന്തിര നിയമനം നടക്കുന്നു.
ഒഴിവുകൾ:
സേഫ്റ്റി ഓഫീസർ (HSE)
ക്യൂഎ / ക്യൂസി എഞ്ചിനീയർ
യോഗ്യത:
ഖത്തറിലെ കൺസ്ട്രക്ഷൻ കമ്പനികളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം
സാധുവായ ഖത്തർ ഡ്രൈവിംഗ് ലൈസൻസ്
ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറാകണം
എൻ.ഒ.സി (NOC) നിർബന്ധം
അപേക്ഷിക്കേണ്ട വിധം:
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.
attc.atpsdoha@gmail.com
7. സ്റ്റോർകീപ്പർ
ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിൽ സ്റ്റോർകീപ്പർ തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തസ്തിക: സ്റ്റോർകീപ്പർ
ജോലി സ്ഥലം: ദുബൈ
പരിചയം: 1 വർഷത്തിൽ താഴെ
ഫയർ അലാം & ഫയർ ഫൈറ്റിംഗ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട സ്റ്റോർ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർക്കാണ് മുൻഗണന.
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ നൽകുന്നതിനുമായി ചുവടെ നൽകിയ മാതൃകയിൽ ബന്ധപ്പെടുക.
ഫോൺ: 04-3200104
ഇമെയിൽ: firelink@eim.ae
Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ
Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്കുളിന്റെ സഹോദര സ്ഥാപനമാണിത്.
600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂൾ എന്ന തീരുമാനം.
അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.
സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:
- Worked in UAE (Dubai) – 2019–2024
- Familiar with UAE Labour Law & VAT system
8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ
- ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
- PDF image format
- Spelling mistakes
- ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
- Copy–paste ചെയ്ത generic content
യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ
ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.
ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.
ഗള്ഫില്നിന്നുള്ള യാത്രക്കാര്ക്ക് പ്രത്യേക ഓഫറുമായി എയര് ഇന്ത്യ എക്സ്പ്രസ്; അധിക ലഗേജ് മുന്കൂട്ടി ബുക്ക് ചെയ്യാന് അവസരം
Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.
ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ
കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം
UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം’ എന്ന പേരിലുള്ള ഈ നിയമം പ്രകാരം, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ടിക്ടോക്, സ്നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകൾ ഇനി കർശന നിരീക്ഷണത്തിലാകും.
യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്ക്ക് പുറമെ നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.
കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം
ഒരു വർഷത്തെ ഗ്രേസ് പിരീഡ്
2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
van traffic sign Sharjah; ഇനി കണ്ണു മാറിയാൽ കണ്ണീരാകും!! ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറി;വാൻ ഇടിച്ചുകയറുന്ന ഷോക്കിങ് വീഡിയോ പുറത്തുവിട്ട് പോലീസ്
traffic sign Sharjah ;ഷാർജ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഷാർജ പോലീസ് പുതിയ ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയ ഒരു വാൻ റോഡിലെ ഡിവൈഡറുകൾ മറികടന്ന് എതിർദിശയിലുള്ള ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവിങ്ങിനിടെ റോഡിൽ നിന്ന് ശ്രദ്ധ മാറുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം വാഹനം നിയന്ത്രണം വിട്ട് പോകുന്നതും മറ്റ് വാഹനങ്ങളിൽ ഇടിക്കുന്നതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. അടുത്തിടെ ഷാർജ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായ മറ്റൊരു ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചിരുന്നു
അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോയിരുന്ന വാഹനമാണ് പോലീസ് സുരക്ഷിതമായി തടഞ്ഞത്. യാതൊരു പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ ട്രാഫിക് പട്രോൾ സംഘം ആ വണ്ടി നിർത്തിക്കുകയായിരുന്നു. റോഡിലെ സുരക്ഷാ നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ കർശന നിർദ്ദേശം നൽകി.