Uae rent; ഷാർജ: താമസച്ചെലവ് കുറവായതിനാൽ പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന ഷാർജയിൽ പുതുവർഷത്തിൽ വാടക നിരക്കുകൾ വൻതോതിൽ വർദ്ധിച്ചു. അടിസ്ഥാന സൗകര്യങ്ങളും കെട്ടിടത്തിന്റെ സ്ഥാനവും കണക്കിലെടുത്ത് അഞ്ച് മുതൽ 25 ശതമാനം വരെയാണ് വാടകയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന ഇവിടെയാണ് ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയത്. നിലവിലെ വാടകയിൽ 25 ശതമാനമാണ് വർദ്ധന. അൽ ഖാൻ, അൽ താവൂൻ, അൽ മജാസ്, അൽ നഹ്ദ മേഖലകളിൽ ശരാശരി 20 ശതമാനം വാടക വർധിച്ചു.
അബു ഷഗാറ, അൽ നബ, അൽ ബുതീന, അൽ മുറൈജ, അൽ ജുബൈൽ: താരതമ്യേന കുറഞ്ഞ നിരക്കിൽ 5 ശതമാനം വർദ്ധനവാണ് ഈ ഭാഗങ്ങളിൽ ഉണ്ടായത്. പാർക്കിങ് സൗകര്യം, വാഹന ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ വർദ്ധിച്ചതും നഗരത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുമാണ് വാടക കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വാടക നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ താമസക്കാർ വാടക കരാറുകൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ
UAE Greeshma Staff Editor — January 16, 2026 · 0 Comment

Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്‌റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്‌കുളിന്റെ സഹോദര സ്‌ഥാപനമാണിത്.
600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്‌കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂൾ എന്ന തീരുമാനം.
അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്‌ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്‌കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്‌കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.
- Senior roles: 2–3 പേജ് (അതിൽ കൂടുതൽ ഒഴിവാക്കുക)
അനാവശ്യമായ പഴയ ജോലികൾ (10–15 വർഷം മുൻപുള്ളത്) ഒഴിവാക്കുന്നത് എ.ഐ സ്കോറിംഗ് മെച്ചപ്പെടുത്തും.
3. സ്കിൽസ് സെക്ഷൻ വളരെ വ്യക്തമായിരിക്കണം
ATS സിസ്റ്റങ്ങൾ Skills section പ്രത്യേകം സ്കാൻ ചെയ്യുന്നു.
Skills എഴുതുമ്പോൾ:
- Technical Skills
- Software & Tools
- Industry Certifications
എന്നിവ വേർതിരിച്ച് നൽകുക.
ഉദാഹരണം:
MS Excel, SAP, Oracle, Power BI, UAE VAT Compliance, Tally ERP
4. ജോലിപരിചയം എഴുതുമ്പോൾ ഉപയോഗിക്കേണ്ട ഫോർമാറ്റ്
ഓരോ ജോലിക്കും കീഴിൽ:
- Company name
- Job title
- Employment period
- Key responsibilities
- Achievements
എന്ന ക്രമം പാലിക്കുക.
Action verbs ഉപയോഗിക്കുക: Managed, Implemented, Increased, Reduced, Optimized
5. കണക്കുകൾ (Numbers) നിർണായകം
എ.ഐയും റിക്രൂട്ടർമാരും ഒരുപോലെ കണക്കുകൾ ശ്രദ്ധിക്കുന്നു.
ഉദാഹരണം:
- Reduced operational cost by 18%
- Managed a team of 25 employees
- Completed projects worth AED 10 million
6. ഫോട്ടോ, പേഴ്സണൽ ഡീറ്റെയിൽസ് – എന്ത് വേണം, എന്ത് വേണ്ട
- യു.എ.ഇയിൽ ഫോട്ടോ നിർബന്ധമല്ല, പക്ഷേ പ്രൊഫഷണൽ ഫോട്ടോ ചേർത്താൽ നല്ലത്
- മതം, ജാതി, വിവാഹസ്ഥിതി എന്നിവ ചേർക്കേണ്ടതില്ല
- പാസ്‌പോർട്ട് നമ്പർ, വിസ സ്റ്റാറ്റസ് എന്നിവ ആവശ്യപ്പെട്ടാൽ മാത്രമേ നൽകാവൂ
7. ഗൾഫ് അനുഭവം ഉണ്ടെങ്കിൽ വ്യക്തമായി സൂചിപ്പിക്കുക
“Gulf Experience” ഉള്ള സി.വികൾക്ക് പല സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:
- Worked in UAE (Dubai) – 2019–2024
- Familiar with UAE Labour Law & VAT system
8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ
- ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
- PDF image format
- Spelling mistakes
- ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
- Copy–paste ചെയ്ത generic content
യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ
ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.
ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.
ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം
Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.
യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്‌ക്ക് പുറമെ നെറ്റ്ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.
13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.
കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം.
ഒരു വർഷത്തെ ഗ്രേസ് പിരീഡ്
2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.