Ramadan: ഇനി ഒരു മാസം മാത്രം റമളാന്;ശാബാൻ മാസപ്പിറവി നാളെ, റമദാൻ ഫെബ്രുവരിയിൽ ഈ ദിവസമെന്ന് സൂചന

Ramadan ;ദുബായ്: വിശ്വാസികൾ കാത്തിരിക്കുന്ന റമദാൻ മാസത്തിന് മുന്നോടിയായുള്ള ശാബാൻ മാസപ്പിറവി നാളെ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വ്രതമാസത്തിന് മുൻപുള്ള അവസാന ഒരു മാസക്കാലത്തിലേക്ക് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പ്രവേശിക്കും. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന വിവരമനുസരിച്ച്, 2026 ജനുവരി 18 ഞായറാഴ്ച യുഎഇ സമയം രാത്രി 11:52-ന് ശാബാൻ മാസപ്പിറവി സംഭവിക്കും. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഹിജ്‌റ വർഷം 1447 ശാബാൻ ഒന്ന് ജനുവരി 20 ചൊവ്വാഴ്ചയായിരിക്കും. റമദാൻ മാസം ഫെബ്രുവരി പകുതിയോടെ ആരംഭിക്കാനാണ് സാധ്യത. ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് പ്രകാരം ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ തുടങ്ങാം

ഫെബ്രുവരി 18 ബുധനാഴ്ച വ്രതമാസം ആരംഭിക്കാനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. റമദാൻ മാസം 29-ഓ 30-ഓ ദിവസങ്ങൾ നീണ്ടുനിൽക്കാം. ഇതനുസരിച്ച് മാർച്ച് 19 വ്യാഴാഴ്ചയോടെ റമദാൻ അവസാനിക്കുമെന്നാണ് കണക്കുകൂട്ടൽ. എല്ലാ ഇസ്‌ലാമിക് മാസങ്ങളെയും പോലെ ചന്ദ്രപ്പിറവി നേരിട്ട് ദൃശ്യമാകുന്നതിനെ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. വ്രതാനുഷ്ഠാനത്തിന് മുന്നോടിയായി ആത്മീയമായും പ്രായോഗികമായും തയ്യാറെടുപ്പുകൾ നടത്താനുള്ള മാസമായാണ് ശാബാനെ വിശ്വാസികൾ കാണുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ

UAE Greeshma Staff Editor — January 16, 2026 · 0 Comment

school newww

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്‌റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്‌കുളിന്റെ സഹോദര സ്‌ഥാപനമാണിത്.

600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മ‌ിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്‌കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂ‌ൾ എന്ന തീരുമാനം.

അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്‌ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്‌കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്‌കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.

സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:

  • Worked in UAE (Dubai) – 2019–2024
  • Familiar with UAE Labour Law & VAT system

8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ

  • ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
  • PDF image format
  • Spelling mistakes
  • ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
  • Copy–paste ചെയ്ത generic content

യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ

ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.

ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.

ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ

കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

Latest Greeshma Staff Editor — January 16, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം’ എന്ന പേരിലുള്ള ഈ നിയമം പ്രകാരം, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ടിക്ടോക്, സ്‌നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകൾ ഇനി കർശന നിരീക്ഷണത്തിലാകും.

യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്‌ക്ക് പുറമെ നെറ്റ്ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം.

ഒരു വർഷത്തെ ഗ്രേസ് പിരീഡ്

2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

van traffic sign Sharjah; ഇനി കണ്ണു മാറിയാൽ കണ്ണീരാകും!! ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറി;വാൻ ഇടിച്ചുകയറുന്ന ഷോക്കിങ് വീഡിയോ പുറത്തുവിട്ട് പോലീസ്

traffic sign Sharjah ;ഷാർജ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഷാർജ പോലീസ് പുതിയ ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയ ഒരു വാൻ റോഡിലെ ഡിവൈഡറുകൾ മറികടന്ന് എതിർദിശയിലുള്ള ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവിങ്ങിനിടെ റോഡിൽ നിന്ന് ശ്രദ്ധ മാറുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം വാഹനം നിയന്ത്രണം വിട്ട് പോകുന്നതും മറ്റ് വാഹനങ്ങളിൽ ഇടിക്കുന്നതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. അടുത്തിടെ ഷാർജ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായ മറ്റൊരു ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചിരുന്നു

അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോയിരുന്ന വാഹനമാണ് പോലീസ് സുരക്ഷിതമായി തടഞ്ഞത്. യാതൊരു പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ ട്രാഫിക് പട്രോൾ സംഘം ആ വണ്ടി നിർത്തിക്കുകയായിരുന്നു. റോഡിലെ സുരക്ഷാ നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ കർശന നിർദ്ദേശം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *