UAE school admission age യുഎഇയിൽ സ്കൂൾ പ്രവേശന പ്രായപരിധിയിൽ മാറ്റം; പ്രവാസി മലയാളി കുടുംബങ്ങൾക്ക് ആശ്വാസം

Stock teacher school 177fc865b49 original ratio

UAE school admission age ദുബായ് യുഎഇയിലെ സ്‌കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തിയ നടപടി പ്രവാസി മലയാളി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് 2026-27 അധ്യയന വർഷം മുതൽ നേരത്തെ സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങാൻ പുതിയ പോളിസി അനുവാദം നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളൊന്നുമില്ലെന്നതാണ് ശ്രദ്ധേയം.

സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന വിദേശ സിലബസ് സ്കൂ‌ളുകളെ ലക്ഷ്യം വച്ചാണ് പ്രായപരിധി ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്. എന്നാൽ ഏപ്രിൽ മുതൽ മാർച്ച് വരെ അധ്യയന വർഷം കണക്കാക്കുന്ന ഇന്ത്യൻ സ്‌കൂളുകളിൽ നിലവിലുള്ള പ്രവേശന ചട്ടങ്ങൾ തന്നെ തുടരും. മാർച്ച് 31-ന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വിദഗ്‌ധർ വ്യക്തമാക്കുന്നു. ഇതനുസരിച്ച് മാർച്ച് 31-ന് ശേഷം ജനിച്ച കുട്ടികൾ മുൻപത്തെപ്പോലെ തന്നെ അടുത്ത അധ്യയന വർഷത്തിലാകും പ്രവേശനം നേടുക.
ഇന്ത്യയിലെയും യുഎഇയിലെയും പ്രവേശന ചട്ടങ്ങൾ തമ്മിലുള്ള ഏകീകരണം ഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനം. ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർഥികൾക്ക് ഗ്രേഡ് മാറ്റം, ബോർഡ് പരീക്ഷാ റജിസ്ട്രേഷൻ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ രീതി സഹായിക്കും. പ്രത്യേകിച്ച് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഇന്ത്യയിലെ പ്രായപരിധി നിബന്ധനകൾ നിർണായകമായതിനാൽ രക്ഷിതാക്കൾക്ക് വ്യക്‌തമായ മാർഗനിർദ്ദേശം നൽകുമെന്ന്
വിവാലയ അധികൃതർ അറിയി

മറ്റു സ്‌കൂളുകളിൽ നിന്നോ പാഠ്യപദ്ധതികളിൽ നിന്നോ മാറുന്ന കുട്ടികൾക്ക് അവർ പൂർത്തിയാക്കിയ ക്ലാസിന്റെ അടിസ്‌ഥാനത്തിലായിരിക്കും പുതിയ പ്രവേശനം നൽകുക. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠന തുടർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഈ പരിഷ്‌കാരം രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റാൻ സഹായിക്കുമെന്ന് സ്‌കൂളധികൃതരും അഭിപ്രായപ്പെട്ടു.

Abu Dhabi new school സീറ്റ് ക്ഷാമം: പ്രവാസികൾക്ക് ആശ്വാസ വാർത്ത, അബുദാബിയിൽ പുതിയ സ്കൂൾ ഏപ്രിൽ മുതൽ

UAE Greeshma Staff Editor — January 16, 2026 · 0 Comment

school newww

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Abu Dhabi new school അബുദാബി ഇന്ത്യൻ കുടുംബങ്ങൾക്ക് ആശ്വാസമായി അബുദാബിയിൽ പുതിയ ഒരു സ്‌കൂൾ കൂടി വരുന്നു. ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്‌റ്റിനു കീഴിൽ മുസഫയിൽ നൂതന സൗകര്യങ്ങളോടെ പേൾ ഹെറിറ്റേജ് എന്ന പുതിയ വിദ്യാലയം തുറക്കുന്നത്. കെ.ജി മുതൽ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. ഭവൻസ് പ്രൈവറ്റ് ഇൻ്റർനാഷനൽ ഇംഗ്ലിഷ് സ്‌കുളിന്റെ സഹോദര സ്‌ഥാപനമാണിത്.

600 വിദ്യാർഥികൾക്കാണ് ആദ്യ വർഷം പ്രവേശനം ലഭിക്കുക. കെ.ജി 1, 2 ക്ലാസുകളിലേക്കു മാത്രമായി 200 വിദ്യാർഥികൾക്കു കൂടി അഡ്മ‌ിഷൻ ലഭിക്കും. ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ്. നിലവിലെ ഭവൻസ് സ്‌കൂളിൽ 250 സീറ്റിലേക്കു വർഷത്തിൽല5000ത്തിലേറെ അപേക്ഷകൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്കൂ‌ൾ എന്ന തീരുമാനം.

അബുദാബി സിറ്റി, മുസഫ, ബനിയാസ്, അൽഐൻ തുടങ്ങിയ മേഖലകളിലായി ഇന്ത്യൻ സിലബസിൽ (സിബിഎസ്‌ഇ, കേരള) പ്രവർത്തിക്കുന്ന ഏകദേശം 25ലേറെ സ്വകാര്യ സ്കൂളുകളുണ്ടെങ്കിലും സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നവരാണ് ഏറെയും. ഭൂരിഭാഗം സ്‌കൂളുകളിലേക്കും കെ.ജി അഡ്മിഷൻ നടപടികൾ ഏതാണ്ട് പൂർത്തിയായി. അപൂർവം ചില സ്‌കൂളുകളിൽ പരിമിതമായ സീറ്റുകളിലേക്കു നൂറുകണക്കിന് അപേക്ഷകളാണ് വെയിറ്റ് ലിസ്റ്റിൽ ഉള്ളത്.

യു.എ.ഇയിൽ ജോലി നേടാൻ എ.ഐ ഫിൽറ്ററുകൾ നിർണായകം; സി.വി നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും ഇതാ

Latest Greeshma Staff Editor — January 16, 2026 · 0 Comment

resume

UAE jobs AI filters : യു.എ.ഇയിലെ തൊഴിൽ വിപണി കഴിഞ്ഞ കുറേ വർഷങ്ങളായി വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. 2024–2026 കാലയളവിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻഎ.ഐ അധിഷ്ഠിത റിക്രൂട്ട്‌മെന്റ്ഓട്ടോമേറ്റഡ് സ്ക്രീനിംഗ് എന്നിവ നിയമന മേഖലയിൽ സാധാരണമാകുകയായിരുന്നു. ഇന്ന് യു.എ.ഇയിലെ വലിയ കോർപ്പറേറ്റ് കമ്പനികളിൽ 70 ശതമാനത്തിലധികവും Applicant Tracking System (ATS) അല്ലെങ്കിൽ സമാന എ.ഐ ടൂളുകൾ ഉപയോഗിച്ചാണ് നിയമനം നടത്തുന്നത്.

എ.ഐ ഫിൽറ്ററുകൾ എന്തുകൊണ്ട് നിർണായകമാണ്?

ഒരു ജോലി ഒഴിവിലേക്ക് ശരാശരി 200–500 അപേക്ഷകൾ ലഭിക്കുന്ന സാഹചര്യത്തിൽ, എല്ലാ സി.വികളും മാനുവൽ ആയി പരിശോധിക്കുക പ്രായോഗികമല്ല. ഈ വെല്ലുവിളി മറികടക്കാനാണ് എ.ഐ ഫിൽറ്ററുകൾ ഉപയോഗിക്കുന്നത്.
ATS സിസ്റ്റങ്ങൾ സെക്കൻഡുകൾക്കുള്ളിൽ സി.വികളെ:

  • യോഗ്യത
  • ജോലിപരിചയം
  • കീവേഡുകൾ
  • സ്കിൽ സെറ്റുകൾ
  • സർട്ടിഫിക്കേഷനുകൾ

എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 70–80% സി.വികൾ ഇതിലൂടെയാണ് ഒഴിവാക്കപ്പെടുന്നത് എന്നതാണ് റിക്രൂട്ട്‌മെന്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


യു.എ.ഇ ജോബ് മാർക്കറ്റിൽ സി.വി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിശദാംശങ്ങൾ

1. കീവേഡുകൾ ശരിയായി ഉപയോഗിക്കുക

എ.ഐ സിസ്റ്റങ്ങൾ exact-match keywords ഏറെ പ്രാധാന്യത്തോടെ പരിഗണിക്കുന്നു.
ഉദാഹരണം:

  • Job Description: Project Management, Primavera, AutoCAD
  • CV-ൽ ഇതേ വാക്കുകൾ തന്നെ ഉപയോഗിക്കണം; സമാനാർത്ഥങ്ങൾ മാത്രം ഉപയോഗിച്ചാൽ ചിലപ്പോൾ ഫിൽറ്ററിൽ പിടിക്കപ്പെടാതെ പോകാം.

👉 ഒരു ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ജോബ് വിവരണം 2–3 തവണ വായിച്ച് 10–15 പ്രധാന കീവേഡുകൾ കണ്ടെത്തുക.


2. യു.എ.ഇ സ്റ്റാൻഡേർഡ് സി.വി നീളം

  • Freshers: 1–2 പേജ്
  • Mid-level professionals: 2 പേജ്
  • Senior roles: 2–3 പേജ് (അതിൽ കൂടുതൽ ഒഴിവാക്കുക)

അനാവശ്യമായ പഴയ ജോലികൾ (10–15 വർഷം മുൻപുള്ളത്) ഒഴിവാക്കുന്നത് എ.ഐ സ്കോറിംഗ് മെച്ചപ്പെടുത്തും.


3. സ്കിൽസ് സെക്ഷൻ വളരെ വ്യക്തമായിരിക്കണം

ATS സിസ്റ്റങ്ങൾ Skills section പ്രത്യേകം സ്കാൻ ചെയ്യുന്നു.
Skills എഴുതുമ്പോൾ:

  • Technical Skills
  • Software & Tools
  • Industry Certifications

എന്നിവ വേർതിരിച്ച് നൽകുക.

ഉദാഹരണം:
MS Excel, SAP, Oracle, Power BI, UAE VAT Compliance, Tally ERP


4. ജോലിപരിചയം എഴുതുമ്പോൾ ഉപയോഗിക്കേണ്ട ഫോർമാറ്റ്

ഓരോ ജോലിക്കും കീഴിൽ:

  • Company name
  • Job title
  • Employment period
  • Key responsibilities
  • Achievements

എന്ന ക്രമം പാലിക്കുക.

👉 Action verbs ഉപയോഗിക്കുക: Managed, Implemented, Increased, Reduced, Optimized


5. കണക്കുകൾ (Numbers) നിർണായകം

എ.ഐയും റിക്രൂട്ടർമാരും ഒരുപോലെ കണക്കുകൾ ശ്രദ്ധിക്കുന്നു.
ഉദാഹരണം:

  • Reduced operational cost by 18%
  • Managed a team of 25 employees
  • Completed projects worth AED 10 million

6. ഫോട്ടോ, പേഴ്സണൽ ഡീറ്റെയിൽസ് – എന്ത് വേണം, എന്ത് വേണ്ട

  • യു.എ.ഇയിൽ ഫോട്ടോ നിർബന്ധമല്ല, പക്ഷേ പ്രൊഫഷണൽ ഫോട്ടോ ചേർത്താൽ നല്ലത്
  • മതം, ജാതി, വിവാഹസ്ഥിതി എന്നിവ ചേർക്കേണ്ടതില്ല
  • പാസ്‌പോർട്ട് നമ്പർ, വിസ സ്റ്റാറ്റസ് എന്നിവ ആവശ്യപ്പെട്ടാൽ മാത്രമേ നൽകാവൂ

7. ഗൾഫ് അനുഭവം ഉണ്ടെങ്കിൽ വ്യക്തമായി സൂചിപ്പിക്കുക

“Gulf Experience” ഉള്ള സി.വികൾക്ക് പല സ്ഥാപനങ്ങളും മുൻഗണന നൽകുന്നു.
ഉദാഹരണം:

  • Worked in UAE (Dubai) – 2019–2024
  • Familiar with UAE Labour Law & VAT system

8. എ.ഐ ഫിൽറ്ററുകളിൽ കുടുങ്ങുന്ന സാധാരണ പിഴവുകൾ

  • ഗ്രാഫിക്സ്, ഐക്കണുകൾ, ഇൻഫോഗ്രാഫിക് സി.വി
  • PDF image format
  • Spelling mistakes
  • ഒരേ സി.വി എല്ലാ ജോലിക്കും ഉപയോഗിക്കൽ
  • Copy–paste ചെയ്ത generic content

യു.എ.ഇയിൽ ജോലി നേടാൻ തയ്യാറെടുപ്പ് ഇങ്ങനെ

ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു മികച്ച സി.വി എന്നത് ഡിസൈൻ മാത്രമല്ല, ഡാറ്റയും സാങ്കേതികതയും ചേർന്ന ഒരു ഡോക്യുമെന്റാണ്.
എ.ഐ ഫിൽറ്ററുകൾ മറികടക്കാൻ തയ്യാറാക്കിയ സി.വി, മനുഷ്യ റിക്രൂട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യപടി കൂടിയാണ്.

ശരിയായ രീതിയിൽ തയ്യാറാക്കിയ സി.വി, യു.എ.ഇയിൽ നല്ല ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യതകൾ ഗണ്യമായി വർധിപ്പിക്കും.

ഗള്‍ഫില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ലഗേജ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം

Latest Greeshma Staff Editor — January 16, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

AIR 1

 Air India Express : ദുബൈ: ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് പ്രത്യേക പരിമിത കാലയളവ് ഓഫർ പ്രഖ്യാപിച്ചു. ആകർഷക കിഴിവുകളിൽ 5/10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇത് അനുവദിക്കുന്നു.

ഇന്നും, മാർച്ച് 10നുമിടയിലുള്ള യാത്രയ്ക്കായി ജനുവരി 31 വരെ നടത്തുന്ന ബുക്കിങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. കൂടാതെ, എയർലൈനിൻ്റെ വെബ്സൈറ്റ് (www.airindiaexpress.com), മൊബൈൽ ആപ്പ്, പ്രധാനപ്പെട്ട മുഴുവൻ ബുക്കിങ് ചാനലുകൾ എന്നിവയിലൂടെയും ബുക്കിങ് നടത്താവുന്നതാണ്. യു.എ.ഇയടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് യഥാക്രമം 5/10 കിലോ അധിക ചെക്ക്ഇൻ ബാഗേജ് 2 ദിർഹമിന് (മറ്റു ജി.സി.സി രാജ്യങ്ങളിൽ തത്തുല്യ നിരക്ക്) സ്വന്തമാക്കാം. ബുക്കിങ് സമയത്ത് മാത്രമേ ഓഫർ സാധുതയുള്ളൂ.

കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

Latest Greeshma Staff Editor — January 16, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

UAE online child protection ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ ശക്തമായ പുതിയ നിയമം നടപ്പാക്കി. ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി (CDS) നിയമം’ എന്ന പേരിലുള്ള ഈ നിയമം പ്രകാരം, കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്ന ടിക്ടോക്, സ്‌നാപ്ചാറ്റ്, ട്വിച്ച്, റോബ്ലോക്സ് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകൾ ഇനി കർശന നിരീക്ഷണത്തിലാകും.

യുഎഇയിൽ ഓഫീസ് ഉള്ള കമ്പനികൾക്ക് മാത്രമല്ല, വിദേശത്തിരുന്ന് യുഎഇയിലെ കുട്ടികളെ ലക്ഷ്യമിട്ട് സേവനം നൽകുന്ന എല്ലാ ആപ്പുകൾക്കും ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയ്‌ക്ക് പുറമെ നെറ്റ്ഫ്ലിക്‌സ്, ഡിസ്‌നി പ്ലസ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ, ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾഇ-കൊമേഴ്സ് സൈറ്റുകൾ എന്നിവയും നിയമപരിധിയിൽ വരും.

13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ മാതാപിതാക്കളുടെ വ്യക്തമായ അനുമതി നിർബന്ധമാണ്. ഉപയോക്താക്കളുടെ പ്രായം തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങൾ ആപ്പുകൾ ഒരുക്കണം.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾക്കും അമിതമായ സ്ക്രീൻ സമയം പ്രോത്സാഹിപ്പിക്കുന്ന ഫീച്ചറുകൾക്കും നിയന്ത്രണമുണ്ടാകും. മോശം വീഡിയോകളും സന്ദേശങ്ങളും തടയാൻ ഫിൽട്ടറിംഗ് സംവിധാനം ഒരുക്കണം. പരാതികൾ നൽകാൻ പ്രത്യേക ചാനലുകളും ഉണ്ടാകണം.

ഒരു വർഷത്തെ ഗ്രേസ് പിരീഡ്

2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ ഫെഡറൽ നിയമം പാലിക്കാൻ വിദേശ കമ്പനികൾക്ക് ഒരു വർഷത്തെ സമയം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ നയങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റം വരുത്തണം. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പശ്ചിമേഷ്യ അശാന്തം ; യു എയിലെക്കുള്ള ഈ വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ

Latest Greeshma Staff Editor — January 15, 2026 · 0 Comment

AIR 1

Iran airspace closure : ദുബായ്: ഇറാൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ദുബായ് ഫ്ലൈദുബായ് വിമാന സർവീസുകളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുലർച്ചെ മുതൽ വാണിജ്യ വിമാനങ്ങൾക്കായി അടച്ചതോടെ പല സർവീസുകളും റദ്ദാക്കുകയോ മറ്റ് പാതകളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇറാൻ വ്യോമാതിർത്തി അടച്ചതിന് തൊട്ടുമുൻപേ പറന്ന് ഇന്ത്യയിലേക്കുള്ള ഇൻഡിഗോ വിമാനം
നിലവിൽ വ്യോമാതിർത്തി വീണ്ടും തുറന്നിട്ടുണ്ടെങ്കിലും വിമാനങ്ങളുടെ സമയക്രമത്തൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് എന്ന് എയർലൈൻ അറിയിച്ചു. ജനുവരി 15 ന് പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടത്. എബ്ബ്ൾ എന്ത് കാരണം കൊണ്ടാണ് അടച്ചിട്ടതെന്ന് ഇറാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വ്യോമപാത ഇപ്പോൾ വീണ്ടും തുറന്നിട്ടുണ്ടെന്നും ഇതിന് അനുസൃതമായി വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിച്ചു വരികയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാൻ വ്യോമപാത താൽക്കാലികമായി അടച്ചത്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും തടസ്സങ്ങൾ നേരിട്ട യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.

മേഖലയിലെ തുടർച്ചയായ സംഘർഷങ്ങൾ കാരണം ഈ മാസം തുടക്കത്തിലും സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ യുഎഇയിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്കും ബിസിനസ്സ് യാത്രക്കാർക്കും വലിയ അസൗകര്യമുണ്ടാക്കുന്നു. അതിനാൽ കൃത്യമായ അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ അറിയിച്ചു.

‘എജാരി’ ഇല്ലെങ്കിൽ പണികിട്ടും, വിസ പുതുക്കാനും വൈദ്യുതി കണക്ഷനും ഈ രേഖ നിർബന്ധം; യുഎഇയിലെ ഈ നിയമങ്ങൾ അറിയാതെ പോകരുത്

UAE Greeshma Staff Editor — January 15, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

UAE MEWWW

UAE residency visa update : യുഎഇ: ദുബായിൽ ഫ്ലാറ്റോ വില്ലയോ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ എജാരിയെക്കുറിച്ച് പ്രവാസികൾ നിർബന്ധമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്ന്റെ കീഴിൽ വരുന്ന ഒരു ഔദ്യോഗിക കരാർ രജിസ്ട്രേഷൻ സംവിധാനമാണ് എജാരി.

അറബിയിൽ ഈ വാക്കിന്റെ അർത്ഥം ‘എന്റെ വാടക’ എന്നാണ് അതിനാൽ വാടകക്കാരന്റെയും വീട്ടുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുപ്രധാനമായ രേഖയായാണ് യുഎഇ ഇതിനെ കാണുന്നത്. കൂടാതെ പ്രവാസികൾക്ക് 2010 മുതൽ ദുബായിൽ ഇത് നിർബന്ധമാക്കുകയും ചെയ്തു. വാടക കരാറുകളിലെ സുതാര്യത ഉറപ്പാക്കാനും ഭാവിയിൽ ഉടമയുമായി എന്തെങ്കിലും തർക്കമുണ്ടായാൽ നിയമപരമായ സഹായം ലഭിക്കാനും എജാരി വഴി സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കൂടാതെ എജാരി സർട്ടിഫിക്കറ്റ് ഇല്ലാതെ ദുബായിൽ ഒരു വാടക കരാറും നിയമപരമായി നിലനിൽക്കില്ല എന്ന കാര്യവും പ്രവാസികൾ അറിഞ്ഞിരിക്കണം.

ഒരു പ്രവാസി എന്ന നിലയിൽ എജാരി സർട്ടിഫിക്കറ്റ് കൈവശമില്ലെങ്കിൽ ചില ആവശ്യമായ സേവനങ്ങൾ നിങ്ങൾക്ക് തടസ്സപ്പെട്ടേക്കാം. ഒരു വീട്ടിലേക്ക് വെള്ളം, വൈദ്യുതി കണക്ഷനുകൾ ലഭിക്കണമെങ്കിൽ എജാരി നിർബന്ധമാണ്. കൂടാതെ കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനോ വിസ പുതുക്കാനോ വീടിന്റെ എജാരി ഹാജരാക്കുകയും വേണം ഇത് നിർബന്ധമാണ്.
അതേസമയം വീട്ടുടമസ്ഥനുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ ‘റെന്റൽ ഡിസ്പ്യൂട്ട് സെന്ററിൽ’ പരാതി നൽകണമെങ്കിൽ എജാരി സർട്ടിഫിക്കറ്റ് കാണിക്കണം. ഇത് ഉണ്ടെങ്കിൽ മാത്രമേ പരാതി നൽകാൻ സാധിക്കുകയുള്ളു. നിയമപ്രകാരം എജാരി രജിസ്റ്റർ ചെയ്യേണ്ട ഉത്തരവാദിത്തം വീട്ടുടമസ്ഥനാണ് എന്നാൽ ദുബായിലെ രീതി അനുസരിച്ച് അപേക്ഷ നൽകേണ്ടതും ഫീസ് അടയ്ക്കേണ്ടതും വാടകക്കാരനാണ്.

അതിനാൽ കരാർ ഒപ്പിടുമ്പോൾ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെ ഓഫിസുകളിൽ പോയി നേരിട്ടാണ് അപേക്ഷകൾ സമർപ്പിച്ചതെങ്കിൽ ഇപ്പോൾ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വഴിയും നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. കൂടാതെ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ സ്മാർട്ട് ആപ്പുകൾ വഴിയും അംഗീകൃത ടൈപ്പിംഗ് സെന്ററുകൾ വഴിയും അപേക്ഷ നൽകാം.
ഒപ്പിട്ട വാടക കരാർ, വാടകക്കാരന്റെ പാസ്‌പോർട്ട്/എമിറേറ്റ്സ് ഐഡി കോപ്പി, വീട്ടുടമയുടെ പാസ്‌പോർട്ട് കോപ്പി അല്ലെങ്കിൽ ടൈറ്റിൽ ഡീഡ് തുടങ്ങിയ സെർട്ടിഫിക്കറ്റുകളാണ് അപേക്ഷ നൽകാൻ വേണ്ട ആവശ്യമായ രേഖകൾ. അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വാടക കരാർ പുതുക്കുമ്പോഴെല്ലാം എജാരിയും പുതുക്കേണ്ടതുണ്ട്.

അതുപോലെ താമസം മാറുന്ന സമയത്ത് പഴയ എജാരി റദ്ദാക്കി എന്ന് ഉറപ്പുവരുത്തുകയും വേണം. ഇല്ലെങ്കിൽ പുതിയ താമസസ്ഥലത്ത് എജാരി എടുക്കുന്നതിന് തടസ്സമുണ്ടാകാം. കൂടാതെ വാടക തുകയിൽ മാറ്റം വരുത്തിയാലും എജാരിയിൽ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിയമപരമായ സുരക്ഷയ്ക്ക് അത്യാവശ്യമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *