UAE Gold Price Today:സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; യുഎഇയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; വെള്ളിയും പുതിയ ഉയരങ്ങളിൽ

Apply for the latest job vacancies

UAE Gold Price Today:ദുബായ്: യുഎഇ വിപണിയിൽ സ്വർണ്ണ-വെള്ളി വിലകളിൽ വൻ കുതിപ്പ്. ഇന്ന് (ജനുവരി 14, ബുധനാഴ്ച) രാവിലെ വിപണി തുറന്നപ്പോൾ സ്വർണ്ണവില പുതിയ ചരിത്ര റെക്കോർഡിലെത്തി. ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വില കുതിച്ചുയരാൻ കാരണം.

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 3 ദിർഹത്തോളം വർധിച്ച് 558.00 ദിർഹമിലെത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 516.75 ദിർഹമാണ് ഇന്നത്തെ നിരക്ക്.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

വെള്ളി വിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ആഗോള വിപണിയിൽ വെള്ളി ഔൺസിന് 90 ഡോളർ കടന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിനും വെള്ളിക്കും ഡിമാൻഡ് ഏറിയതാണ് ഈ റെക്കോർഡ് കുതിപ്പിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ഇന്നത്തെ യുഎഇ സ്വർണ്ണ നിരക്കുകൾ (ജനുവരി 14, 2026):

  • 24 Carat: Dh558.00
  • 22 Carat: Dh516.75
  • 21 Carat: Dh495.50
  • 18 Carat: Dh424.50

Related Posts

Leave a Reply

Your email address will not be published. Required fields are marked *