
meteorite discovery in Qatar ദോഹ, ഖത്തർ: 2025 സെപ്റ്റംബറിൽ ആദ്യ ഉൽക്കാശില കണ്ടെത്തിയതിന് നാല് മാസങ്ങൾക്ക് ശേഷം , അൽ ഖോറിൽ രണ്ടാമത്തെ ഉൽക്കാശിലയുടെ കണ്ടെത്തൽ ഖത്തർ ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ തലവൻ ഷെയ്ഖ് സൽമാൻ ബിൻ ജാബർ അൽ-താനി വെളിപ്പെടുത്തി. കോസ്മിക് ഗ്ലാസ് എന്നറിയപ്പെടുന്ന ഒരു തരം ടെക്റ്റൈറ്റ് ആയ ഉൽക്കാശിലയുടെ ചിത്രം ഷെയ്ഖ് സൽമാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
സൂക്ഷ്മപരിശോധനയിലും ഉൽക്കാശില പരിശോധിച്ചതിനുശേഷവും അത് ഇരുമ്പ് ഉൽക്കാശിലയാണെന്ന് സ്ഥിരീകരിച്ചതായി ജ്യോതിശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. ഡ്രോൺ ഉപയോഗിച്ച് ആദ്യ കണ്ടെത്തലിൽ അദ്ദേഹം തിരിച്ചറിഞ്ഞ മുൻ പാതയിലൂടെയായിരുന്നു തിരച്ചിൽ, മരുഭൂമിയിലെ നടപ്പാതകളിലൂടെ നിലത്തു തിരച്ചിൽ നടത്തി. തുടക്കത്തിൽ, ഉൽക്കാശിലയുടെ തിരിച്ചറിഞ്ഞ പാത 10 കിലോമീറ്ററിലധികം വ്യാപിച്ചതായി കണ്ടെത്തി. രാജ്യത്തും മേഖലയിലും ജ്യോതിശാസ്ത്ര ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഇത്രയും വലിപ്പമുള്ള ഉൽക്കാശിലകൾ കണ്ടെത്തുന്നത് പ്രധാനമാണ്.
നാളെയാണ്, നാളെയാണ്..വാഹനങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കാൻ അവസരം; ഓൺലൈൻ ലേലം പ്രഖ്യാപിച്ച് ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ, നിങ്ങൾ ചെയ്യെണ്ടത് ഇതാണ്
Qatar Greeshma Staff Editor — January 10, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Qatar online auction : ദോഹ: ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ വാഹനങ്ങളുടെയും റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെയും വിപുലമായ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു. കൗൺസിലിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘കോർട്ട് മസാദാത്ത്’ (Court Mazadat) ആപ്ലിക്കേഷൻ വഴിയാണ് ലേലം നടക്കുന്നത്.
ജനുവരി 11 ഞായറാഴ്ചയാണ് രണ്ട് ലേലങ്ങളും നടക്കുന്നത്. താല്പര്യമുള്ളവർക്ക് മൊബൈൽ ആപ്പ് വഴി ലേലത്തിൽ പങ്കെടുക്കാം. റിയൽ എസ്റ്റേറ്റ് ലേലം ജനുവരി 11രാവിലെ 9:30 മുതൽ 11 മണി വരെയാണ്. ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ഹോട്ടൽ കെട്ടിടങ്ങൾ, നിക്ഷേപ ആവശ്യങ്ങൾക്കുള്ള പ്രോപ്പർട്ടികൾ എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വസ്തുവിന്റെയും അടിസ്ഥാന വിലയും വിസ്തീർണ്ണവും ആപ്പിൽ ലഭ്യമാണ്. വാഹന ലേലം ജനുവരി 11 ന് വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിവിധ തരം വാഹനങ്ങൾ ലേലത്തിൽ ലഭ്യമാണ്. ഓരോ വാഹനത്തിനും നിശ്ചിത സുരക്ഷാ ഡിപ്പോസിറ്റ് നൽകി ലേലത്തിൽ പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ ‘കോർട്ട് മസാദാത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലേലത്തിന് രജിസ്റ്റർ ചെയ്യണം. ലേലത്തിൽ പങ്കെടുക്കുന്നവർ സാധുവായ ഖത്തർ ഐഡി (QID) ഉള്ളവരായിരിക്കണം. ലേലത്തിന് വെച്ചിരിക്കുന്ന വസ്തുക്കളുടെ കൂടുതൽ വിവരങ്ങൾ, ലേല നടപടിക്രമങ്ങൾ, നിബന്ധനകൾ എന്നിവ ആപ്പിൽ വിശദമായി നൽകിയിട്ടുണ്ട്. സുതാര്യമായ രീതിയിൽ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ആസ്തികൾ സ്വന്തമാക്കാനുള്ള അവസരമാണിത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
സാമ്പത്തിക ക്രമക്കേട്: ‘പൂരി ആൻഡ് കരക്’ ശാഖകളിൽ ഇനി കാർഡ് പേയ്മെന്റ് മാത്രം
Qatar Greeshma Staff Editor — January 10, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Poori and Karak Qatar : ദോഹ: ഖത്തറിലെ പ്രമുഖ കാറ്ററിംഗ് ശൃംഖലയായ ‘പൂരി ആൻഡ് കരക്’ തങ്ങളുടെ എല്ലാ ശാഖകളിലും താൽക്കാലികമായി കാർഡ് പേയ്മെന്റ് മാത്രം സ്വീകരിക്കുമെന്ന് അറിയിച്ചു. സ്ഥാപനത്തിനുള്ളിൽ കണ്ടെത്തിയ വലിയ സാമ്പത്തിക ക്രമക്കേടുകളെ തുടർന്നാണ് ഈ തീരുമാനം.
കഴിഞ്ഞ വർഷം (2025) ചില ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ പണം തട്ടിപ്പ് മൂലം കമ്പനിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി മാനേജ്മെന്റ് സ്ഥിരീകരിച്ചു. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് കൈപ്പറ്റുന്ന ക്യാഷ് ഇടപാടുകൾ വഴിയാണ് തട്ടിപ്പ് നടന്നതെന്ന് കമ്പനി അറിയിച്ചു.
ഇത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണെന്നും, ആസ്തികൾ സംരക്ഷിക്കാനും ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ക്യാഷ് പേയ്മെന്റ് നിർത്തിവെക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇനി മുതൽ ബാങ്ക് കാർഡുകൾ വഴി മാത്രമേ ബില്ലുകൾ സ്വീകരിക്കുകയുള്ളൂ. സാമ്പത്തിക മേൽനോട്ട സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതുവരെ ഇത് താൽക്കാലിക ക്രമീകരണമാണെന്നും കമ്പനി അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിലും നിലവിലെ ജീവനക്കാരുടെ സേവനത്തിൽ മാനേജ്മെന്റ് പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു. ജീവനക്കാരുടെ സഹകരണത്തെ പ്രശംസിച്ച കമ്പനി, പുതിയ പേയ്മെന്റ് സംവിധാനവുമായി ഉപഭോക്താക്കൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
ജുഡീഷ്യൽ വാഹന ലേലം ജനുവരി 11ന്; 350 റിയാൽ മുതൽ കാറുകൾ ലഭ്യം
Qatar Greeshma Staff Editor — January 9, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Judicial vehicle auction : ജുഡീഷ്യൽ ലേലം വകുപ്പ് 2026 ജനുവരി 11 ഞായറാഴ്ച വാഹന ലേലം നടത്തുമെന്ന് അറിയിച്ചു. വൈകുന്നേരം 4 മണി മുതൽ 7 മണി വരെ നടക്കുന്ന ലേലം കോടതിയുടെ അനുമതിയോടെയുള്ള (കോർട്ട് ലേലം) അപേക്ഷാ നടപടികളിലൂടെയായിരിക്കും.
ഈ ലേലത്തിൽ ആകെ 67 കാറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേലത്തിലെ ഏറ്റവും വിലകൂടിയ വാഹനം 75,000 റിയാൽ പ്രാരംഭ വിലയുള്ള ലെക്സസ് കാറാണ്. അതേസമയം, ഏറ്റവും കുറഞ്ഞ വില 350 റിയാൽ പ്രാരംഭ വിലയുള്ള ടൊയോട്ട കാമ്രിയും കൊറോളയും ഉൾപ്പെടുന്നു.
ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രധാന വാഹനങ്ങൾ ഇങ്ങനെ:
- ലാൻഡ് ക്രൂയിസർ – പ്രാരംഭ വില 55,000 റിയാൽ
- ചാങൻ ഈഡോ – പ്രാരംഭ വില 12,500 റിയാൽ
- കിയ സ്പോർട്ടേജ് – പ്രാരംഭ വില 6,000 റിയാൽ
- ടൊയോട്ട കൊറോള (പുതിയ മോഡൽ) – പ്രാരംഭ വില 5,000 റിയാൽ
- കിയ സെറാറ്റോ – പ്രാരംഭ വില 3,500 റിയാൽ
വാഹനങ്ങൾ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് കുറഞ്ഞ വിലയിൽ കാറുകൾ ലഭ്യമാകുന്ന മികച്ച അവസരമായിരിക്കും ഈ ജുഡീഷ്യൽ ലേലം.
ലൈസൻസില്ലാതെ ചികിത്സ: ഖത്തറിൽ പ്ലാസ്റ്റിക് സർജനും മെഡിക്കൽ സെന്റർ ഡയറക്ടറും അറസ്റ്റിൽ
Qatar Greeshma Staff Editor — January 9, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Unlicensed medical practice Qatar, ദോഹ: ലൈസൻസില്ലാതെ ചികിത്സ നടത്തിയ സംഭവത്തിൽ ഒരു പ്ലാസ്റ്റിക് കോസ്മെറ്റിക് സർജനെയും സ്വകാര്യ മെഡിക്കൽ സെന്ററിന്റെ ഡയറക്ടറെയും അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറൽ ഡോ. ഈസ ബിൻ സാദ് അൽ ജഫാലി അൽ നുഐമി ഉത്തരവിട്ടു. ഇരുവരെയും വിചാരണയ്ക്കായി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു.
ഗുരുതരമായ ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന്, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വിഭാഗം നേരത്തെ തന്നെ പ്ലാസ്റ്റിക് സർജന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. എന്നാൽ, ഈ വിലക്ക് നിലനിൽക്കേയും അദ്ദേഹം സ്വകാര്യ മെഡിക്കൽ സെന്ററിൽ ചികിത്സ തുടരുകയായിരുന്നു. ഇതാണ് അറസ്റ്റിന് കാരണമായത്.
കേസിലെ ഒന്നാം പ്രതിയായ പ്ലാസ്റ്റിക് സർജനെ, തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കിയ ഉത്തരവ് ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതിയായ മെഡിക്കൽ സെന്റർ ഡയറക്ടർ, സർജന്റെ ലൈസൻസ് റദ്ദാക്കിയ വിവരം അറിയാമായിട്ടും സ്ഥാപനത്തിൽ ചികിത്സ നടത്താൻ അനുവദിച്ചതിനാലാണ് പിടിയിലായത്.
പ്രതികളെ റിമാൻഡ് ചെയ്യാനും മെഡിക്കൽ പ്രാക്ടീസ് നിയന്ത്രണ നിയമപ്രകാരം കർശന ശിക്ഷ നൽകാനുമാണ് അറ്റോർണി ജനറൽ നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യരംഗത്ത് ഖത്തറിന് ആഗോള തിളക്കം; ആരോഗ്യ സൂചികയിൽ 18ാം സ്ഥാനത്ത്
Qatar Greeshma Staff Editor — January 8, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Qatar Healthcare Index 2026 ദോഹ: ലോകത്തെ മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ വീണ്ടും സ്ഥാനമുറപ്പിച്ചു. നംബിയോയുടെ 2026ലെ ഹെൽത്ത് കെയർ ഇൻഡക്സ് പ്രകാരം 18ാം സ്ഥാനത്താണ് ഖത്തർ. മധ്യേഷ്യയിൽനിന്നും ആഫ്രിക്കൻ മേഖലയിൽനിന്നും ആദ്യ 20ൽ ഉൾപ്പെട്ട ഏകരാജ്യം എന്ന ബഹുമതിയും ഖത്തർ സ്വന്തമാക്കി. ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനം, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ,
വിദഗ്ധരായ ആരോഗ്യ പ്രവർത്തകരുടെ ലഭ്യത, കുറഞ്ഞ ചികിത്സാ ചെലവ് എന്നിവ പരിഗണിച്ചാണ് റാങ്കിങ് നിശ്ചയിക്കുന്നത്. തായ്വാൻ (86.5), ദക്ഷിണ കൊറിയ (82.8), ജപ്പാൻ (80.0) എന്നിവയാണ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. അയൽരാജ്യങ്ങളായ യുനൈറ്റഡ് അറബ് എമിറേറ്റ്സ് 28ാം സ്ഥാനത്തും (70.8 സ്കോർ), ഒമാൻ 53ാം സ്ഥാനത്തും (62.2), സൗദി അറേബ്യ 53ാം സ്ഥാനത്തും (62.2), കുവൈത്ത് 66ാം സ്ഥാനത്തും (58.6) ആണ്.
ആരോഗ്യ സേവനങ്ങൾക്കായി രാജ്യം നടത്തുന്ന വലിയ സാമ്പത്തിക നിക്ഷേപത്തിന്റെ സൂചികയായ ‘ഹെൽത്ത് കെയർ എക്സ്പെൻഡിച്ചർ ഇൻഡക്സിലും’ ഖത്തർ 19ാം സ്ഥാനം നേടിയിട്ടുണ്ട്. ഇത് ഖത്തറിന്റെ ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരമായ വളർച്ചയെയാണ് അടയാളപ്പെടുത്തുന്നത്.
ആകാശത്തെ വേഗമേറിയ ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈഫൈ എത്തിക്കുന്ന ആദ്യ എയർലൈനായി ഖത്തർ എയർവേയ്സ്
Qatar Greeshma Staff Editor — January 8, 2026 · 0 Comment
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Qatar Airways Starlink WiFi : ദോഹ: വിമാനത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്ന സ്റ്റാർലിങ്ക് വൈഫൈ സംവിധാനം ബോയിംഗ് 787-8 വിമാനങ്ങളിലും സ്ഥാപിച്ച് ഖത്തർ എയർവേയ്സ്. ഇതോടെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ എയർലൈനായി ഖത്തർ എയർവേയ്സ് മാറി.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർലിങ്ക് വൈഫൈ സജ്ജീകരിച്ച വിമാനശേഖരം നിലവിൽ ഖത്തർ എയർവേയ്സിനാണ്. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ നിരവധി വിമാനങ്ങളിൽ ഈ സൗകര്യം ഒരുക്കാനായതും കമ്പനിയുടെ പ്രത്യേക നേട്ടമാണ്.
എയർബസ് A350 വിഭാഗത്തിലെ എല്ലാ വിമാനങ്ങളിലും എട്ട് മാസത്തിനുള്ളിൽ സ്റ്റാർലിങ്ക് സംവിധാനം പൂർണമായി സ്ഥാപിച്ചു. ഇതോടെ സ്റ്റാർലിങ്ക് സൗകര്യമുള്ള ഏറ്റവും വലിയ A350 വിമാനശേഖരം ഖത്തർ എയർവേയ്സിന് സ്വന്തമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ മൂന്ന് വിമാനങ്ങളിൽ ഇതിനകം സേവനം ലഭ്യമാക്കി. ഇതോടെ സ്റ്റാർലിങ്ക് വൈഫൈ ഉള്ള ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ എണ്ണം ഏകദേശം 120 ആയി.
14 മാസത്തിനുള്ളിൽ ബോയിംഗ് 777, എയർബസ് A350 വിമാനങ്ങളിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കിയതിന് ശേഷമാണ് ബോയിംഗ് 787 വിമാനങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിച്ചത്. ആഗോള വ്യോമയാന രംഗത്ത് ഇത്ര വേഗത്തിലും വ്യാപകമായും സ്റ്റാർലിങ്ക് ഇൻസ്റ്റലേഷൻ നടത്തിയ മറ്റൊരു എയർലൈനില്ല.
ഈ സംവിധാനത്തിലൂടെ ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഭൂമിയിൽ ലഭിക്കുന്നതിനു സമാനമായ വേഗതയിൽ ആകാശത്തും ഇന്റർനെറ്റ് ഉപയോഗിക്കാനാകും. നവീന സാങ്കേതികവിദ്യകൾ യാത്രക്കാർക്ക് എത്തിക്കുന്നതിൽ ഖത്തർ എയർവേയ്സ് വീണ്ടും മുൻനിര സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.