Kuwait celebrity arrest : നിരോധിത മരുന്ന് കൈവശം വെച്ചു, എയർപോർട്ടിൽ പരിശോധനക്കിടെ സെലിബ്രിറ്റിയും ഭർത്താവും പിടിയിൽ

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Kuwait celebrity arrest കുവൈത്ത് സിറ്റി: കുവൈത്തിലെ അറിയപ്പെടുന്ന ഒരു വനിതാ സെലിബ്രിറ്റിയെയും ഭർത്താവിനെയും 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ തടങ്കലിലാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നിരോധിത മരുന്നായ ‘ലിറിക്ക’ ഉപയോഗിച്ചതിനും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത്. വിദേശത്തു നിന്ന് വരുമ്പോൾ ലിറിക്ക കൈവശം വെക്കുകയും വിമാനത്താവളത്തിൽ പണം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തതോടെയാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

അതേസമയം പുതുവത്സര രാവിൽ സുബിയയിൽ വെച്ചുണ്ടായ വഴക്കിനിടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കുവൈത്ത് സ്വദേശികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ച ജഡ്ജി, ഇവരെ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒപ്പം കുവൈത്തിൽ പുതുതായി നിലവിൽ വന്ന ലഹരിമരുന്ന് നിയമം ആദ്യമായി കോടതി പ്രയോഗിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് നേരത്തെ ലഭിച്ചിരുന്ന അഞ്ച് വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ഒരു വർഷമായി കുറച്ചു. 2025 ഡിസംബർ 15ന് നിലവിൽ വന്ന പുതിയ നിയമം പ്രതിക്ക് അനുകൂലമായതിനാലാണ് ജഡ്ജി നാസർ സലേം അൽ- ഹൈദിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ശിക്ഷയിൽ ഇളവ് നൽകിയത്.

കുവൈറ്റിൽ ഇന്നും കനത്ത തണുപ്പ് തുടരും; ശക്തമായ കാറ്റിനും മഴക്കും സാധ്യത

Kuwait Greeshma Staff Editor — January 9, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Cold weather forecast : രാജ്യത്ത് തണുപ്പ് ശക്തമായ കാലാവസ്ഥ തുടരുമെന്നും അടുത്ത ദിവസങ്ങളിൽ കനത്ത കാറ്റും ഇടിമിന്നലോടുകൂടിയ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാത്രി വരെ പൊടിക്കാറ്റിനൊപ്പം മഴയും ഇടിമിന്നലും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച രാത്രി ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കൂടുതലായതിനാൽ പൊടിപടലങ്ങൾ ഉയരുകയും ദൃശ്യപരത കുറയുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വടക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രവചനമുണ്ട്. തുറന്ന പ്രദേശങ്ങളിൽ നേരിയ മഴയും പൊടിപടലങ്ങളും ഉണ്ടാകാം. ഉപരിതല വായു മർദ്ദം കുറയുന്നതിനാൽ തണുത്ത വായു താഴേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറായി മാറാനും സാധ്യതയുണ്ട്.

വരുന്ന ആഴ്ച പകൽ സമയത്ത് മിതമായ കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും രാത്രി താപനില കുറയുകയും കൂടുതൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഈ മാസവും ഫെബ്രുവരിയിലും ശക്തമായ തണുപ്പ് തുടരുമെന്നും മാർച്ച് അവസാനം വരെ തണുപ്പ് നിലനിൽക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാജ്യത്ത് തണുപ്പ് ശക്തമായ കാലാവസ്ഥ തുടരുമെന്നും അടുത്ത ദിവസങ്ങളിൽ കനത്ത കാറ്റും ഇടിമിന്നലോടുകൂടിയ മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാത്രി വരെ പൊടിക്കാറ്റിനൊപ്പം മഴയും ഇടിമിന്നലും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച രാത്രി ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കൂടുതലായതിനാൽ പൊടിപടലങ്ങൾ ഉയരുകയും ദൃശ്യപരത കുറയുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. വടക്കൻ പ്രദേശങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.

ശനിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രവചനമുണ്ട്. തുറന്ന പ്രദേശങ്ങളിൽ നേരിയ മഴയും പൊടിപടലങ്ങളും ഉണ്ടാകാം. ഉപരിതല വായു മർദ്ദം കുറയുന്നതിനാൽ തണുത്ത വായു താഴേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറായി മാറാനും സാധ്യതയുണ്ട്.

വരുന്ന ആഴ്ച പകൽ സമയത്ത് മിതമായ കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും രാത്രി താപനില കുറയുകയും കൂടുതൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഈ മാസവും ഫെബ്രുവരിയിലും ശക്തമായ തണുപ്പ് തുടരുമെന്നും മാർച്ച് അവസാനം വരെ തണുപ്പ് നിലനിൽക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കടത്തിയത് 14 കിലോ ഹെറോയിൻ ; മലയാളി യുവാക്കൾക്ക് കുവൈത്തിൽ വധശിക്ഷ

Latest Greeshma Staff Editor — January 9, 2026 · 0 Comment

Kuwait drug trafficking case : കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്നും ലഹരിവസ്തുക്കളും കടത്തിയ കേസിൽ രണ്ട് മലയാളി യുവാക്കൾക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. തൃശൂർ തൃപ്രയാറും കോഴിക്കോട് ബാലുശ്ശേരിയും സ്വദേശികളായ യുവാക്കളാണ് ശിക്ഷിക്കപ്പെട്ടത്.

ജഡ്ജി ഖാലിദ് അൽ താഹൂസിന്റെ അധ്യക്ഷതയിൽ ചേർന്ന ബെഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിന് ഷുവൈഖിലെ താമസസ്ഥലത്തുനിന്നും കൈഫാൻ പ്രദേശത്തുനിന്നുമായി പ്രതികളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണത്തിനിടെ പ്രതികളിൽ നിന്ന് 14 കിലോഗ്രാം ശുദ്ധമായ ഹെറോയിൻ, 8 കിലോഗ്രാം മെത്താംഫെറ്റാമൈൻ (ഐസ് മെത്ത്), രണ്ട് ഇലക്ട്രോണിക് തുലാസുകൾ എന്നിവ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

ഹവല്ലി വിദേശത്തുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാണ് പ്രതികളെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുവൈറ്റിനുള്ളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നും വ്യക്തമായി.

നിയമപരമായ കാരണങ്ങളാൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരിമരുന്ന് കേസുകളിൽ രാജ്യം സ്വീകരിക്കുന്ന കർശന നിലപാടിന്റെ ഭാഗമായാണ് ഈ വധശിക്ഷ വിധിയെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.

ബോഡി പൗഡർ ടിന്നുകൾക്കുള്ളിൽ അതീവ ജാഗ്രതയോടെ ഗുളികകൾ ഒളിപ്പിച്ചു ; രാജ്യത്തേക്ക് ലഹരിമരുന്നുകൾ കടത്തിയ പ്രവാസി വനിത പിടിയിൽ

Kuwait Greeshma Staff Editor — January 8, 2026 · 0 Comment

Kuwait drug smuggling arrest : കുവൈറ്റ് സിറ്റി: വിദേശത്തുനിന്ന് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വീട്ടുജോലിക്കാരിയെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ബെനിൻ സ്വദേശിനിയായ യുവതിയാണ് 3,400-ലധികം ലഹരി ഗുളികകളുമായി അറസ്റ്റിലായത്.

അഡിസ് അബാബയിൽ നിന്ന് ടെർമിനൽ ഒന്നിൽ എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അവർ കൊണ്ടുവന്ന ബോഡി പൗഡർ ടിന്നുകൾക്കുള്ളിൽ അതീവ ജാഗ്രതയോടെ ഗുളികകൾ ഒളിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നിരോധിത മരുന്നുകളുടെ പട്ടികയിലുള്ള ‘തഫ്രോഡോൾ’ (Tafrodol) വിഭാഗത്തിൽപ്പെട്ട 3,458 ഗുളികകളാണ് പിടിച്ചെടുത്തത്. യുവതിയെയും പിടിച്ചെടുത്ത ലഹരിമരുന്നും തുടർനടപടികൾക്കായി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി.

രാജ്യത്തേക്ക് ലഹരിമരുന്നുകൾ കടത്തുന്നത് തടയുന്നതിനായി കര, വ്യോമ, കടൽ അതിർത്തികളിൽ കർശന സുരക്ഷാ പരിശോധനകൾ തുടരുകയാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

ഭാര്യയെ സംശയം ; മുറിയിൽ ക്യാമറ വച്ചു, കുടുങ്ങിയത് ഭർത്താവ് തന്നെ

Kuwait Greeshma Staff Editor — January 8, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Kuwait spy camera case : കുവൈറ്റ്: ഭാര്യയെ സംശയിച്ച് കിടപ്പുമുറിയിലും ലിവിംഗ് റൂമിലും രഹസ്യമായി ക്യാമറകൾ സ്ഥാപിച്ച് സ്വകാര്യത ലംഘിച്ച കേസിൽ ഭർത്താവിന് ഒരു വർഷം കഠിനതടവ് ശിക്ഷ. കീഴ്ക്കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു.

ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഒളിക്യാമറകൾ സ്ഥാപിച്ചതെന്ന് കോടതി കണ്ടെത്തി. ക്യാമറ വഴി ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും മൊബൈൽ ഫോണിലൂടെ അവ നിരീക്ഷിക്കുകയും ചെയ്തതായാണ് കേസ്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ശാസ്ത്രീയ പരിശോധനകളിലൂടെയും കുറ്റം സ്ഥിരീകരിച്ചു. കോടതിയിൽ ഹാജരായ പ്രതി ക്യാമറകൾ സ്ഥാപിച്ചതും ദൃശ്യങ്ങൾ കണ്ടതും സമ്മതിച്ചു.

ഗാർഹിക പീഡനം, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്വകാര്യത ലംഘനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണിതെന്ന് കോടതി നിരീക്ഷിച്ചു.

ഇരയായ ഭാര്യയ്ക്ക് വേണ്ടി അഭിഭാഷക ഇനാം ഹൈദർ കോടതിയിൽ ഹാജരായി. കുടുംബബന്ധത്തിനുള്ളിൽ നടക്കുന്ന ഇത്തരം കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സിവിൽ ക്ലെയിം നടപടികൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

കുവൈറ്റിലെ ഈ പ്രധാന റോഡ് ഇന്ന് മുതൽ ഞായറാഴ്ച വരെ അടയ്ക്കും

Kuwait Greeshma Staff Editor — January 8, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

RODE 2

Arabian Gulf Street closure : കുവൈറ്റ് സിറ്റി: അറേബ്യൻ ഗൾഫ് റോഡിന്റെ ഒരു ഭാഗം ഇന്ന് (വ്യാഴം) വൈകുന്നേരം മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ജംഗ്ഷനിൽ നിന്ന് സെക്കൻഡ് റിംഗ് റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് അടയ്ക്കുന്നത്.

ഇന്ന് വൈകിട്ട് 6 മണി മുതൽ ഞായറാഴ്ച (11) രാവിലെ 5 മണി വരെയാണ് റോഡ് പൂർണമായി അടച്ചിടുക. റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് ഈ താൽക്കാലിക അടച്ചിടൽ.

ഈ കാലയളവിൽ വാഹനയാത്രക്കാർ പകരം മാർഗങ്ങൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നായ്ക്കളെ പേടിച്ച് വഴി നടക്കാൻ വയ്യ, കുവൈത്തിൽ തെരുവുനായകളുടെ എണ്ണം കൂടുന്നു ; പേവിഷ ഭീതിയും അകലെയല്ല, ജനങ്ങളിൽ ആശങ്ക

Kuwait Greeshma Staff Editor — January 8, 2026 · 0 Comment

Kuwait pet import ban
Kuwait pet import ban

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Stray dogs in Kuwait കുവൈറ്റ് സിറ്റി :കുവൈത്തിലെ പല പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം വർധിക്കുന്നതോടെ ജനങ്ങളിൽ ആശങ്ക ഉയരുന്നു. ചില നായകൾക്ക് പേവിഷബാധ (റേബീസ്) ഉണ്ടാകാമെന്ന സംശയവും നിലനിൽക്കുന്നതിനാൽ, ഇത് പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറുകയാണ്. മുമ്പ് പരിമിതമായ പ്രശ്നമായി കണക്കാക്കിയിരുന്ന വിഷയം ഇപ്പോൾ പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ ബാധിക്കുന്ന വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

മാധ്യമങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുകയും പൊതുജനങ്ങൾ പരാതികൾ ഉന്നയിക്കുകയും ചെയ്തിട്ടും, ഇതുവരെ സമഗ്രമായ പരിഹാരം നടപ്പാക്കിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകൾ, പ്രത്യേകിച്ച് കൃഷി–മത്സ്യബന്ധന പൊതു അതോറിറ്റി സ്വീകരിക്കുന്ന നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയരുകയാണ്.

നിവാസികൾ പറയുന്നതനുസരിച്ച്, തെരുവുകളിലും പൊതുവഴികളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം തെരുവുനായകളെ പതിവായി കാണാൻ കഴിയുന്നു. വ്യവസായ മേഖലകളിലെ തൊഴിലാളികൾ പറയുന്നത്, നായകളെ നിയന്ത്രിക്കാൻ നടത്തുന്ന ഇടയ്ക്കിടെയുള്ള ക്യാമ്പയിനുകൾ വളരെ പരിമിതമാണെന്നും അപകടസാധ്യത കൂടുതലുള്ള എല്ലാ മേഖലകളെയും ഇതിലൂടെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നുമാണ്. ഇതിന്റെ ഫലമായി പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു.

ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ, പ്രത്യേകിച്ച് ന്യൂസ് പേപ്പർ സ്ട്രീറ്റിന് സമീപം, തെരുവുനായകൾ ദിവസേന കാണുന്ന സ്ഥിതിയാണുള്ളത്. നായകളുടെ ആക്രമണങ്ങളും കടിയേറ്റ സംഭവങ്ങളും വർധിച്ചതോടെ തൊഴിലാളികളും വഴിയാത്രക്കാരും വലിയ ഭീതിയിലാണ്. ഇത്തരം സംഭവങ്ങൾ സമയംയും സ്ഥലവും പ്രവചിക്കാനാകാത്ത രീതിയിൽ നടക്കുന്നതായും ഏറെ ഭയപ്പെടുത്തുന്നതാണെന്നും സാക്ഷികൾ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *