Uae Government Introduce Exit Permit:വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ ഇനി പെർമിറ്റ് നിർബന്ധം; സ്കൂളുകൾക്ക് കർശന നിർദേശവുമായി യുഎഇ സർക്കാർ

Uae Government Introduce Exit Permit:യുഎഇ: രാജ്യത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളിൽ കർശന സുരക്ഷാ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഇനി വിദ്യാർഥികൾക്ക് പുറത്തുപോകാൻ ‘എക്സിറ്റ് പെർമിറ്റ്’ നിർബന്ധമാക്കി. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർഥികൾ പുറത്തുപോകുമ്പോൾ കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കാനാണ് ഈ നീക്കം.ശൈത്യ കാല അവധിക്ക് മുന്നേ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങൾ കൊണ്ട് വരാൻ ഓരോ സ്കൂളുകളും തീരുമാനിച്ചിരുന്നു. എന്നാൽ ശൈത്യ കാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നപ്പോഴാണ് ഈക്കാര്യങ്ങൾ അറിയിച്ചത്. കൂടാതെ ഇതിനോടകം തന്നെ മുഴുവൻ സ്കൂൾ ഭരണകൂടങ്ങളും രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകി കഴിഞ്ഞു.

പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം സ്കൂൾ നൽകുന്ന ഔദ്യോഗികമായി അംഗീകരിച്ച എക്സിറ്റ് പെർമിറ്റ് ഇല്ലാതെ ഒരു വിദ്യാർഥിയെയും സ്കൂൾ ഗ്രൗണ്ട് വിട്ടുപോകാൻ അനുവദിക്കില്ല. കൂടാതെ സ്കൂൾ സമയം അവസാനിക്കുമ്പോൾ കുട്ടികളെ ഏറ്റെടുക്കാൻ എത്തുന്നവർ ഈ പെർമിറ്റ് ഹാജരാക്കേണ്ടി വരികയും ചെയ്യും.

അനധികൃതമായ യാത്രകൾ തടയുന്നതിനും, വിദ്യാർഥികൾ ആരുടെ കൂടെയാണ് പോകുന്നത് എന്നതിൽ കൃത്യമായ ധാരണയുണ്ടാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂടാതെ വിദ്യാർഥികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന ഗവൺമെന്റ് നയത്തിന്റെ ഭാഗമായാണ് ഈ ശക്തമായ നടപടി.

ഈ രേഖകളെല്ലാം പൂരിപ്പിച്ചു നൽകിയാൽ മാത്രമേ പെർമിറ്റിന് അംഗീകാരം ലഭിക്കുകയുള്ളൂ. അതിനാൽ ഈക്കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യണം. ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും സ്കൂൾ ഭരണകൂടങ്ങൾ വ്യത്യസ്തമായ സമയക്രമങ്ങളും ഷെഡ്യൂളുകളും നിശ്ചയിച്ചിട്ടുണ്ട്. രക്ഷിതാക്കൾ ഈ സമയപരിധിക്കുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

അതിനാൽ അനധികൃതമായി കുട്ടികൾ സ്കൂൾ പരിസരം വിട്ടുപോകുന്നത് തടയാൻ അധ്യാപകർക്കും സുരക്ഷാ ജീവനക്കാർക്കും ഈ പുതിയ സംവിധാനം ഒരുപാട് സഹായകമാകുമെന്നാണ് അഭിപ്രായം. കൂടാതെ കുട്ടികളുടെ സുരക്ഷാ ഇത് വഴി ഉറപ്പാക്കുകയും ചെയ്യുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Isra Wal Miraj;ഇസ്രാ വാൾ മിറാജ്: ഏതൊക്കെ ജിസിസി രാജ്യങ്ങളാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്;അറിയാം

Isra Wal Miraj ദുബായ്: ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പുണ്യദിനമായി കാണുന്ന ഇസ്‌റാഅ് മിഅ്റാജ് ഈ വർഷം ജനുവരി 16-ന് (ഹിജ്റ കലണ്ടർ പ്രകാരം റജബ് 27) വരുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ജെറുസലേമിലെ മസ്ജിദുൽ അഖ്സയിലേക്ക് നടത്തിയ നിശായാത്രയുടെയും അവിടെ നിന്നുള്ള ആകാശാരോഹണത്തിന്റെയും സ്മരണ പുതുക്കുന്നതാണ് ഈ ദിനം. യുഎഇയിൽ ഈ വർഷം ഇസ്‌റാഅ് മിഅ്റാജിന് പൊതു അവധി ഉണ്ടായിരിക്കില്ല. 2019-ൽ അധികൃതർ എടുത്ത തീരുമാനപ്രകാരം, ഇസ്‌റാഅ് മിഅ്റാജ്, നബിദിനം തുടങ്ങിയ ദിനങ്ങളിലെ അവധി ഒഴിവാക്കി പെരുന്നാൾ അവധികൾ (ഈദ് അൽ ഫിത്തർ, ഈദ് അൽ അദ്ഹ) ദീർഘിപ്പിക്കുകയായിരുന്നു

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജനുവരി 18 ഞായറാഴ്ച പൊതു അവധി കുവൈത്തില്‍ പ്രഖ്യാപിച്ചു. ഒമാൻ സുൽത്താനേറ്റും ജനുവരി 18 ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മറ്റ് ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇസ്‌റാഅ് മിഅ്റാജ് പ്രമാണിച്ച് സാധാരണയായി പൊതു അവധി നൽകാറില്ല.

child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടം : ഒരു കുട്ടി കൂടി മരിച്ചു

child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു.

മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു

Air India Express excess baggage offer പുതുവർഷ യാത്രക്കാർക്ക് ആശ്വാസം: ഗൾഫ്–ഇന്ത്യ യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഓഫർ

Air India Express excess baggage offer പുതുവർഷ അവധിക്കാലത്തിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുറഞ്ഞ നിരക്കിൽ അധിക ലഗേജ് (Excess Baggage) കൊണ്ടുപോകാൻ സഹായിക്കുന്ന പ്രത്യേകവും പരിമിതകാലവുമായ ഓഫറാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വിമാനത്താവളങ്ങളിൽ അധിക ലഗേജിന് ഈടാക്കുന്ന ഉയർന്ന നിരക്കുകൾ ഒഴിവാക്കി വലിയ സാമ്പത്തിക ലാഭം നേടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്

ഓഫറിന്റെ പ്രധാന ആനുകൂല്യങ്ങൾ

ഈ പ്രത്യേക ഓഫറിലൂടെ യാത്രക്കാർക്ക് 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. സാധാരണയായി വിമാനത്താവളത്തിൽ നൽകേണ്ടിവരുന്ന അമിത ചെലവ് ഒഴിവാക്കി വളരെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയും.

മിക്ക എയർ ഇന്ത്യ എക്സ്പ്രസ് ഫെയറുകളിലും നിലവിൽ അനുവദിച്ചിരിക്കുന്ന 30 കിലോ ലഗേജിന് പുറമെ 10 കിലോ കൂടി ചേർക്കുന്നതോടെ, യാത്രക്കാർക്ക് ആകെ 40 കിലോ വരെ ലഗേജ് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധിക്കും.

ബുക്കിംഗ്, യാത്രാ കാലാവധി

  • ബുക്കിംഗ് കാലാവധി:
    2026 ജനുവരി 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാണ്.
  • യാത്രാ കാലാവധി:
    2026 ജനുവരി 16 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.

രാജ്യം തിരിച്ചുള്ള അധിക ലഗേജ് നിരക്കുകൾ

(5 കിലോ / 10 കിലോ സ്ലാബുകൾക്ക് – വളരെ കുറഞ്ഞ നിരക്കിൽ)

  • യു.എ.ഇ (UAE): AED 2
  • ഖത്തർ (Qatar): QR 2
  • സൗദി അറേബ്യ (Saudi Arabia): SAR 2
  • ഒമാൻ (Oman): OMR 0.2
  • കുവൈറ്റ് (Kuwait): KWD 0.2
  • ബഹ്‌റൈൻ

phone charging-100-negative side;ഫോണ്‍ 100% ചാര്‍ജ് ചെയ്യുന്നവരാണോ?… എങ്കില്‍ ഇക്കാര്യം അറിഞ്ഞോളൂ…

phone charging-100-negative side;ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഒട്ടുമിക്ക ആളുകള്‍ക്കും വല്ലാത്തൊരു അസ്വസ്ഥതയാണ്. പലരും ഫോണിന്റെ പെര്‍ഫോമന്‍സിന് 100 ശതമാനം ചാര്‍ജാണ് വേണ്ടതെന്ന കരുതുന്നവരാണ്. എന്നാല്‍ സംഗതി അങ്ങനെയല്ല. 

സ്ഥിരമായ ഫോണ്‍  ബാറ്ററി നൂറു ശതമാനം വരെ ചാര്‍ജ് ചെയ്യുന്ന ശീലം അവസാനിപ്പിക്കണം. ഫുള്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ വോള്‍ട്ടേജ് കൂട്ടും. ഇതോടെ ഇതിന്റെ അകത്തുള്ള കെമിക്കല്‍ സ്ട്രകച്ചര്‍ ക്ഷയിക്കാന്‍ ആരംഭിക്കും. അതിനാല്‍ 20%ത്തിനും 80 ശതമാനത്തിനുമിടയിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഇത് ബാറ്ററി ലൈഫ് കൂട്ടുന്നതിനൊപ്പം അതിന്റെ കെമിക്കല്‍ സ്ട്രസ് കുറയ്ക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഫോണിന്റെ ചാര്‍ജ് 0% ശതമാനത്തില്‍ എത്താതെയും നോക്കണം. ഇങ്ങനെ സംവിക്കുന്നത് ചാര്‍ജിങ് കപ്പാസിറ്റി കുറയ്ക്കുകയും ബാറ്ററിയുടെ ലൈഫ് കുറയ്ക്കുകയും ചെയ്യും.

രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതും നല്ല ശീലമല്ല. ഇതും ബാറ്ററി ഏറെ നേരം മുഴുവന്‍ വോട്ടേജില്‍ തുടരാന്‍ കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫോണ്‍ നൂറു ശതമാനം ചാര്‍ജ് ചെയ്യുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യരുത്. ഏറ്റവും മികച്ച രീതി 85 മുതല്‍ 90 ശതമാനം വരെ മാത്രം ഫോണ്‍ ചാര്‍ജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് 15 ശതമാനം വരെ ബാറ്ററി ലൈഫ് കൂട്ടും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *