Kuwait spy camera case : ഭാര്യയെ സംശയം ; മുറിയിൽ ക്യാമറ വച്ചു, കുടുങ്ങിയത് ഭർത്താവ് തന്നെ

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Kuwait spy camera case : കുവൈറ്റ്: ഭാര്യയെ സംശയിച്ച് കിടപ്പുമുറിയിലും ലിവിംഗ് റൂമിലും രഹസ്യമായി ക്യാമറകൾ സ്ഥാപിച്ച് സ്വകാര്യത ലംഘിച്ച കേസിൽ ഭർത്താവിന് ഒരു വർഷം കഠിനതടവ് ശിക്ഷ. കീഴ്ക്കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു.

ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഒളിക്യാമറകൾ സ്ഥാപിച്ചതെന്ന് കോടതി കണ്ടെത്തി. ക്യാമറ വഴി ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും മൊബൈൽ ഫോണിലൂടെ അവ നിരീക്ഷിക്കുകയും ചെയ്തതായാണ് കേസ്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ശാസ്ത്രീയ പരിശോധനകളിലൂടെയും കുറ്റം സ്ഥിരീകരിച്ചു. കോടതിയിൽ ഹാജരായ പ്രതി ക്യാമറകൾ സ്ഥാപിച്ചതും ദൃശ്യങ്ങൾ കണ്ടതും സമ്മതിച്ചു.

ഗാർഹിക പീഡനം, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്വകാര്യത ലംഘനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണിതെന്ന് കോടതി നിരീക്ഷിച്ചു.

ഇരയായ ഭാര്യയ്ക്ക് വേണ്ടി അഭിഭാഷക ഇനാം ഹൈദർ കോടതിയിൽ ഹാജരായി. കുടുംബബന്ധത്തിനുള്ളിൽ നടക്കുന്ന ഇത്തരം കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സിവിൽ ക്ലെയിം നടപടികൾ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

കുവൈറ്റിലെ ഈ പ്രധാന റോഡ് ഇന്ന് മുതൽ ഞായറാഴ്ച വരെ അടയ്ക്കും

Kuwait Greeshma Staff Editor — January 8, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

RODE 2

Arabian Gulf Street closure : കുവൈറ്റ് സിറ്റി: അറേബ്യൻ ഗൾഫ് റോഡിന്റെ ഒരു ഭാഗം ഇന്ന് (വ്യാഴം) വൈകുന്നേരം മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ജംഗ്ഷനിൽ നിന്ന് സെക്കൻഡ് റിംഗ് റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗമാണ് അടയ്ക്കുന്നത്.

ഇന്ന് വൈകിട്ട് 6 മണി മുതൽ ഞായറാഴ്ച (11) രാവിലെ 5 മണി വരെയാണ് റോഡ് പൂർണമായി അടച്ചിടുക. റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് ഈ താൽക്കാലിക അടച്ചിടൽ.

ഈ കാലയളവിൽ വാഹനയാത്രക്കാർ പകരം മാർഗങ്ങൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നായ്ക്കളെ പേടിച്ച് വഴി നടക്കാൻ വയ്യ, കുവൈത്തിൽ തെരുവുനായകളുടെ എണ്ണം കൂടുന്നു ; പേവിഷ ഭീതിയും അകലെയല്ല, ജനങ്ങളിൽ ആശങ്ക

Kuwait Greeshma Staff Editor — January 8, 2026 · 0 Comment

Kuwait pet import ban
Kuwait pet import ban

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Stray dogs in Kuwait കുവൈറ്റ് സിറ്റി :കുവൈത്തിലെ പല പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം വർധിക്കുന്നതോടെ ജനങ്ങളിൽ ആശങ്ക ഉയരുന്നു. ചില നായകൾക്ക് പേവിഷബാധ (റേബീസ്) ഉണ്ടാകാമെന്ന സംശയവും നിലനിൽക്കുന്നതിനാൽ, ഇത് പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറുകയാണ്. മുമ്പ് പരിമിതമായ പ്രശ്നമായി കണക്കാക്കിയിരുന്ന വിഷയം ഇപ്പോൾ പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ ബാധിക്കുന്ന വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

മാധ്യമങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുകയും പൊതുജനങ്ങൾ പരാതികൾ ഉന്നയിക്കുകയും ചെയ്തിട്ടും, ഇതുവരെ സമഗ്രമായ പരിഹാരം നടപ്പാക്കിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകൾ, പ്രത്യേകിച്ച് കൃഷി–മത്സ്യബന്ധന പൊതു അതോറിറ്റി സ്വീകരിക്കുന്ന നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങൾ ഉയരുകയാണ്.

നിവാസികൾ പറയുന്നതനുസരിച്ച്, തെരുവുകളിലും പൊതുവഴികളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം തെരുവുനായകളെ പതിവായി കാണാൻ കഴിയുന്നു. വ്യവസായ മേഖലകളിലെ തൊഴിലാളികൾ പറയുന്നത്, നായകളെ നിയന്ത്രിക്കാൻ നടത്തുന്ന ഇടയ്ക്കിടെയുള്ള ക്യാമ്പയിനുകൾ വളരെ പരിമിതമാണെന്നും അപകടസാധ്യത കൂടുതലുള്ള എല്ലാ മേഖലകളെയും ഇതിലൂടെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നുമാണ്. ഇതിന്റെ ഫലമായി പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു.

ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ, പ്രത്യേകിച്ച് ന്യൂസ് പേപ്പർ സ്ട്രീറ്റിന് സമീപം, തെരുവുനായകൾ ദിവസേന കാണുന്ന സ്ഥിതിയാണുള്ളത്. നായകളുടെ ആക്രമണങ്ങളും കടിയേറ്റ സംഭവങ്ങളും വർധിച്ചതോടെ തൊഴിലാളികളും വഴിയാത്രക്കാരും വലിയ ഭീതിയിലാണ്. ഇത്തരം സംഭവങ്ങൾ സമയംയും സ്ഥലവും പ്രവചിക്കാനാകാത്ത രീതിയിൽ നടക്കുന്നതായും ഏറെ ഭയപ്പെടുത്തുന്നതാണെന്നും സാക്ഷികൾ പറയുന്നു.

Kuwait bank loans for expatriates : കുവൈറ്റിൽ പ്രവാസികൾക്ക് വായ്പാ ഇളവ്: ബാങ്കുകൾ കൂടുതൽ സുതാര്യമായ ക്രെഡിറ്റ് നയം നടപ്പാക്കുന്നു

Latest Greeshma Staff Editor — January 8, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Kuwait bank loans for expatriates : കുവൈറ്റ് സിറ്റി : വ്യക്തിഗത ധനസഹായ രംഗത്ത് 2023 മുതൽ ഉണ്ടായ മാന്ദ്യത്തിന് ശേഷം, വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും ക്രെഡിറ്റ് വളർച്ച വർധിപ്പിക്കാനുള്ള ശ്രമങ്ങളും പരിഗണിച്ച് കുവൈറ്റിലെ പ്രധാന ബാങ്കുകൾ കുവൈറ്റ് ഇതര നിവാസികൾക്കായി കൂടുതൽ വഴക്കമുള്ള വായ്പാ നയങ്ങൾ നടപ്പാക്കുന്നു.ക്രെഡിറ്റ് പരിധികളും യോഗ്യതാ മാനദണ്ഡങ്ങളും ഇളവുനൽകി കൂടുതൽ താമസക്കാർക്ക്, പ്രത്യേകിച്ച് ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകൾക്ക്, വായ്പ ലഭ്യമാക്കുകയാണ് ബാങ്കുകൾ. പുതിയ നയം അനുസരിച്ച്, 3,000 കുവൈറ്റ് ദിനാർ അല്ലെങ്കിൽ അതിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന പ്രവാസികൾക്ക് 70,000 ദിനാർ വരെ വായ്പയ്ക്ക് അർഹതയുണ്ട്. അതേസമയം, 1,500 മുതൽ 2,999 ദിനാർ വരെ വരുമാനം ഉള്ളവർക്കും ഗണ്യമായ തുകകളിൽ വായ്പ ലഭിക്കും.

കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ ചട്ടങ്ങൾ പ്രകാരം, പ്രതിമാസ തവണ വരുമാനത്തിന്റെ 40 ശതമാനം കവിയാത്ത പക്ഷം, 600 ദിനാർ മുതൽ ശമ്പളം ലഭിക്കുന്ന താമസക്കാർക്ക് പോലും ഇപ്പോൾ 15,000 ദിനാർ വരെ വായ്പകൾ അനുവദിക്കുന്നതായി ബാങ്കുകൾ അറിയിച്ചു.ഉയർന്ന വരുമാനമുള്ളവർക്കുള്ള വലിയ വായ്പകൾ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമാണെങ്കിലും, ഇടത്തരം കൂടാതെ കുറഞ്ഞ വരുമാനമുള്ളവർക്കുള്ള ചെറിയ വായ്പകൾ പ്രധാനമായും ഓൺലൈൻ സംവിധാനങ്ങളിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും, വായ്പ തിരിച്ചടക്കൽ അപകടസാധ്യത കുറയ്ക്കുന്നതിനായി ബാങ്കുകൾ സുരക്ഷാ മാനദണ്ഡങ്ങൾ തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ജോലി സ്ഥിരത, വിശ്വസനീയമായ സ്ഥാപനങ്ങളിലെ തൊഴിൽ, സ്ഥിരമായ വരുമാനം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സർക്കാർ ജീവനക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ, അധ്യാപകർ, ബിസിനസ് ഉടമകൾ എന്നിവരാണ് പ്രധാനമായും ഈ വായ്പകൾക്ക് അർഹരാകുന്ന പ്രൊഫഷണൽ വിഭാഗങ്ങൾ.

ഭവന പുനരുദ്ധാരണം പോലുള്ള ആവശ്യങ്ങൾക്കായി ചില വായ്പകൾ 70,000 ദിനാർ വരെ അനുവദിക്കാം. ശമ്പളം, സേവനാവസാന ആനുകൂല്യങ്ങൾ, നിലവിലുള്ള നിക്ഷേപങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വായ്പാ കാലാവധി ഏഴ് വർഷം വരെ നീട്ടാനും ബാങ്കുകൾ തയ്യാറാണ്.

കുവൈറ്റ് സ്വദേശികളല്ലാത്ത പ്രോപ്പർട്ടി ഉടമകൾക്ക് സിവിൽ ഐഡി കാലാവധി 10 വർഷമായും വിദേശ നിക്ഷേപക കാർഡിന് 15 വർഷമായും നീട്ടിയതും, ക്രെഡിറ്റ് അപകടസാധ്യത വിലയിരുത്തുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി അധികൃതർ പറഞ്ഞു.

കർശനമായ നയങ്ങളിൽ നിന്ന് വഴക്കമുള്ള സമീപനത്തിലേക്കുള്ള ഈ മാറ്റം, സാമ്പത്തികമായി സ്ഥിരതയുള്ള കുവൈറ്റ് നിവാസികൾക്കിടയിൽ അപകടസാധ്യത കുറയ്ക്കുകയും വായ്പാ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള ബോധപൂർവമായ നടപടിയാണെന്ന് ബാങ്കിംഗ് മേഖലയിലെ വൃത്തങ്ങൾ അറിയിച്ചു.

അറ്റകുറ്റപ്പണി: കുവൈത്തിലെ ചില പ്രദേശങ്ങളിൽ ഈ ​ദിവസം ജലവിതരണ തടസപ്പെടും

Kuwait Greeshma Staff Editor — January 7, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

kuwait no water

Kuwait water supply കുവൈത്ത് സിറ്റി: കുവൈത്തിലെ ചില മേഖലകളിൽ വെള്ളിയാഴ്ച മുതൽ താൽക്കാലികമായി ജലവിതരണം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ജനുവരി 9 വെള്ളിയാഴ്ച രാത്രി 8 മണിയോടെ വെസ്റ്റ് ഫുനൈറ്റീസ് റിസർവോയറുകളിലെ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി സൗത്ത് അബ്ദുല്ല അൽ-മുബാറക്, ജലീബ് അൽ-ഷുയൂഖ്, അൽ-സുലൈബിയ ഫാമുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ശുദ്ധജല വിതരണം ഭാഗികമായി ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജലവിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ 152 എന്ന ഏകീകൃത കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

 സ്വാതന്ത്ര്യം അതല്ലേ എല്ലാം ; ഗൾഫ് രാജ്യങ്ങളിൽ മനുഷ്യ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാമതുള്ള രാജ്യം ഏതാണെന്ന് അറിയാമോ ?

Kuwait Greeshma Staff Editor — January 7, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Human Freedom Index 2025 : കുവൈറ്റ്: മനുഷ്യസ്വാതന്ത്ര്യ സൂചിക 2025 പ്രകാരം, ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവും കുവൈറ്റ് നേടി. ജോർദാനിന് പിന്നാലെയാണ് കുവൈറ്റിന്റെ സ്ഥാനം. മേഖലയിലെ ഏറ്റവും തുറന്നും സ്വതന്ത്രവുമായ സമൂഹങ്ങളിലൊന്നെന്ന നിലയിൽ കുവൈറ്റ് വീണ്ടും അംഗീകാരം നേടി.

അമേരിക്കയിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടും കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് തയ്യാറാക്കുന്ന ഈ വാർഷിക സൂചിക ലോകത്തിലെ 165 രാജ്യങ്ങളെ വിലയിരുത്തുന്നതാണ്. വ്യക്തിഗത, പൗര, സാമ്പത്തിക സ്വാതന്ത്ര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ട് ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സ്വാതന്ത്ര്യ സൂചികകളിലൊന്നായി കണക്കാക്കപ്പെടുന്നു. ആഗോള തലത്തിൽ കുവൈറ്റ് 6.18 പോയിന്റോടെ 113-ാം സ്ഥാനത്താണ്. വ്യക്തിഗത സ്വാതന്ത്ര്യത്തിൽ 6.33 പോയിന്റ് നേടി 109-ാം സ്ഥാനവും, സാമ്പത്തിക സ്വാതന്ത്ര്യത്തിൽ 6.56 പോയിന്റ് നേടി 88-ാം സ്ഥാനവും കുവൈറ്റ് നേടി. പൗരാവകാശ മേഖലയിൽ 6.43 പോയിന്റോടെ 104-ാം സ്ഥാനവും രാജ്യത്തിന് ലഭിച്ചു.

ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ യുഎഇ 121-ാം സ്ഥാനവും, ഒമാൻ 122-ാം സ്ഥാനവും, ഖത്തർ 128-ാം സ്ഥാനവും, ബഹ്റൈൻ 129-ാം സ്ഥാനവും, സൗദി അറേബ്യ 148-ാം സ്ഥാനവും നേടി.

ആഗോളതലത്തിൽ സ്വിറ്റ്സർലാൻഡ് ഒന്നാം സ്ഥാനത്തും, ഡെൻമാർക്ക്, ന്യൂസിലാൻഡ്, അയർലണ്ട്, ലക്‌സംബർഗ്, എസ്റ്റോണിയ, ഫിൻലാൻഡ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ഹ്യൂമൻ ഫ്രീഡം ഇൻഡെക്സ് വ്യക്തിഗത, പൗര, സാമ്പത്തിക സ്വാതന്ത്ര്യങ്ങൾ വിലയിരുത്തുന്ന ഏറ്റവും സമഗ്രമായ സൂചികകളിലൊന്നാണ്. നിയമവാഴ്ച, അഭിപ്രായസ്വാതന്ത്ര്യം, സ്വത്ത് അവകാശങ്ങൾ, ഭരണനിയമങ്ങൾ എന്നിവ ഉൾപ്പെടെ 87 ഉപസൂചികകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇത് ലോകജനസംഖ്യയുടെ ഏകദേശം 98 ശതമാനത്തെ ഉൾക്കൊള്ളുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *