phone charging-100-negative side;ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഒട്ടുമിക്ക ആളുകള്‍ക്കും വല്ലാത്തൊരു അസ്വസ്ഥതയാണ്. പലരും ഫോണിന്റെ പെര്‍ഫോമന്‍സിന് 100 ശതമാനം ചാര്‍ജാണ് വേണ്ടതെന്ന കരുതുന്നവരാണ്. എന്നാല്‍ സംഗതി അങ്ങനെയല്ല.
സ്ഥിരമായ ഫോണ്‍ ബാറ്ററി നൂറു ശതമാനം വരെ ചാര്‍ജ് ചെയ്യുന്ന ശീലം അവസാനിപ്പിക്കണം. ഫുള്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ വോള്‍ട്ടേജ് കൂട്ടും. ഇതോടെ ഇതിന്റെ അകത്തുള്ള കെമിക്കല്‍ സ്ട്രകച്ചര്‍ ക്ഷയിക്കാന്‍ ആരംഭിക്കും. അതിനാല്‍ 20%ത്തിനും 80 ശതമാനത്തിനുമിടയിലും ബാറ്ററി ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ഇത് ബാറ്ററി ലൈഫ് കൂട്ടുന്നതിനൊപ്പം അതിന്റെ കെമിക്കല്‍ സ്ട്രസ് കുറയ്ക്കുകയും ചെയ്യും. ഇതുപോലെ തന്നെ ഫോണിന്റെ ചാര്‍ജ് 0% ശതമാനത്തില്‍ എത്താതെയും നോക്കണം. ഇങ്ങനെ സംവിക്കുന്നത് ചാര്‍ജിങ് കപ്പാസിറ്റി കുറയ്ക്കുകയും ബാറ്ററിയുടെ ലൈഫ് കുറയ്ക്കുകയും ചെയ്യും.
രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം ഉറങ്ങാന്‍ പോകുന്നതും നല്ല ശീലമല്ല. ഇതും ബാറ്ററി ഏറെ നേരം മുഴുവന്‍ വോട്ടേജില്‍ തുടരാന്‍ കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഫോണ്‍ നൂറു ശതമാനം ചാര്‍ജ് ചെയ്യുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യരുത്. ഏറ്റവും മികച്ച രീതി 85 മുതല്‍ 90 ശതമാനം വരെ മാത്രം ഫോണ്‍ ചാര്‍ജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് 15 ശതമാനം വരെ ബാറ്ററി ലൈഫ് കൂട്ടും.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടം : ഒരു കുട്ടി കൂടി മരിച്ചു
child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു.
മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
Air India Express excess baggage offer പുതുവർഷ യാത്രക്കാർക്ക് ആശ്വാസം: ഗൾഫ്–ഇന്ത്യ യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഓഫർ
Air India Express excess baggage offer പുതുവർഷ അവധിക്കാലത്തിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുറഞ്ഞ നിരക്കിൽ അധിക ലഗേജ് (Excess Baggage) കൊണ്ടുപോകാൻ സഹായിക്കുന്ന പ്രത്യേകവും പരിമിതകാലവുമായ ഓഫറാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വിമാനത്താവളങ്ങളിൽ അധിക ലഗേജിന് ഈടാക്കുന്ന ഉയർന്ന നിരക്കുകൾ ഒഴിവാക്കി വലിയ സാമ്പത്തിക ലാഭം നേടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഓഫറിന്റെ പ്രധാന ആനുകൂല്യങ്ങൾ
ഈ പ്രത്യേക ഓഫറിലൂടെ യാത്രക്കാർക്ക് 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. സാധാരണയായി വിമാനത്താവളത്തിൽ നൽകേണ്ടിവരുന്ന അമിത ചെലവ് ഒഴിവാക്കി വളരെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയും.
മിക്ക എയർ ഇന്ത്യ എക്സ്പ്രസ് ഫെയറുകളിലും നിലവിൽ അനുവദിച്ചിരിക്കുന്ന 30 കിലോ ലഗേജിന് പുറമെ 10 കിലോ കൂടി ചേർക്കുന്നതോടെ, യാത്രക്കാർക്ക് ആകെ 40 കിലോ വരെ ലഗേജ് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധിക്കും.
ബുക്കിംഗ്, യാത്രാ കാലാവധി
- ബുക്കിംഗ് കാലാവധി:
2026 ജനുവരി 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാണ്. - യാത്രാ കാലാവധി:
2026 ജനുവരി 16 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
രാജ്യം തിരിച്ചുള്ള അധിക ലഗേജ് നിരക്കുകൾ
(5 കിലോ / 10 കിലോ സ്ലാബുകൾക്ക് – വളരെ കുറഞ്ഞ നിരക്കിൽ)
- യു.എ.ഇ (UAE): AED 2
- ഖത്തർ (Qatar): QR 2
- സൗദി അറേബ്യ (Saudi Arabia): SAR 2
- ഒമാൻ (Oman): OMR 0.2
- കുവൈറ്റ് (Kuwait): KWD 0.2
- ബഹ്‌റൈൻ
UAE road accident യുഎഇയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്ന് കുട്ടികൾ അടക്കം നാലു മലയാളികൾ മരിച്ചു
UAE road accident യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു. അബുദാബി-ദുബൈ റോഡിലാണ് സംഭവം. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
ഇന്നലെ രാവിലെ അബുദാബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം. അബ്ദുൽ ലത്തീഫും റുക്സാനയും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഎയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.