Big tickeg lucky draw;ഭാഗ്യമല്ല ഇത് മഹാ ഭാഗ്യം!! അബുദാബി ബിഗ് ടിക്കറ്റ്; ഇന്ത്യക്കാരനായ പ്രവാസിക്ക് ബിഎംഡബ്യു കാർ, ഒപ്പം കോടികളുടെ സമ്മാനം

Big tickeg luckt draw: അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 282 ലൈവ് ഡ്രോയിൽ ഇക്കുറി 30 മില്യൺ ഗ്രാൻഡ് പ്രൈസ് നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവാണ്. ഇന്ത്യയിൽ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ക്വാളിറ്റി എഞ്ചിനീയർക്കാണ് ബിഎംഡബ്യു 430ഐ കാർ ഭാഗ്യസമ്മാനമായി ലഭിച്ചത്. ചെന്നൈ സ്വദേശിയായ ഇളംഗോ പാണ്ഡിയാണ് കാർ സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അബുദാബിയിൽ കുടുംബസമേതം താമസിച്ചുവരികയാണ് ഇളംഗോ പാണ്ഡി.

അന്ന ലീ ഗയോംഗാൻ ആണ് ഗ്രാൻഡ് പ്രൈസ് വിജയി. കഴിഞ്ഞ 15 വർഷമായി അന്ന കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുകയാണ്. ബിഗ് ടിക്കറ്റ് ജനുവരി 2026ലെ പ്രൊമോഷനുകളും ആരംഭിച്ചിട്ടുണ്ട്. ഈ മാസം 27 സമ്മാനങ്ങളും ആറ് ഗ്യാരണ്ടീഡ് മില്യണർമാരും ഉണ്ടാകും. ജനുവരിയിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. സമാശ്വാസ സമ്മാനമായി അഞ്ചുപേർക്ക് ഒരു മില്യൺ ദിർഹം വീതവും ലഭിക്കും. വീക്കിലി ഇ – ഡ്രോ, ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് പ്രമോഷനുകളും തുടരും.

ദിവസങ്ങൾക്ക് മുമ്പാണ് അബുദാബി ബിഗ് ടിക്കറ്റ് ഡിസംബറിലെ രണ്ടാമത്തെ ഇ – ഡ്രോയിൽ മലയാളി ഡ്രൈവർക്ക് സമ്മാനം ലഭിച്ചത്. ദുബായിൽ ഡ്രൈവറായ ബഷീർ കൈപ്പുറത്താണ് (57) ആ ഭാഗ്യവാൻ. ഒരു ലക്ഷം ദിർഹം അതായത് 2,438,582 രൂപയാണ് ബഷീറിന് സമ്മാനമായി ലഭിച്ചത്. ഭാഗ്യം തേടിയെത്തിയതിൽ സന്തോഷമുണ്ടെന്നും സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബഷീർ അന്ന് പറഞ്ഞിരുന്നു. ഡിസംബറിൽ തന്നെ മലയാളി നഴ്‌സിനും അബുദാബി ബിഗ് ടിക്കറ്റിൽ സമ്മാനം ലഭിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടം : ഒരു കുട്ടി കൂടി മരിച്ചു

child dies in car accident;അബുദാബി ഷഹാമയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി ഇന്ന് മരിച്ചു.

മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മറ്റ് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Air India Express excess baggage offer പുതുവർഷ യാത്രക്കാർക്ക് ആശ്വാസം: ഗൾഫ്–ഇന്ത്യ യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഓഫർ

Air India Express excess baggage offer പുതുവർഷ അവധിക്കാലത്തിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുറഞ്ഞ നിരക്കിൽ അധിക ലഗേജ് (Excess Baggage) കൊണ്ടുപോകാൻ സഹായിക്കുന്ന പ്രത്യേകവും പരിമിതകാലവുമായ ഓഫറാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. വിമാനത്താവളങ്ങളിൽ അധിക ലഗേജിന് ഈടാക്കുന്ന ഉയർന്ന നിരക്കുകൾ ഒഴിവാക്കി വലിയ സാമ്പത്തിക ലാഭം നേടാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഓഫറിന്റെ പ്രധാന ആനുകൂല്യങ്ങൾ

ഈ പ്രത്യേക ഓഫറിലൂടെ യാത്രക്കാർക്ക് 5 കിലോ അല്ലെങ്കിൽ 10 കിലോ അധിക ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. സാധാരണയായി വിമാനത്താവളത്തിൽ നൽകേണ്ടിവരുന്ന അമിത ചെലവ് ഒഴിവാക്കി വളരെ കുറഞ്ഞ നിരക്കിൽ അധിക ലഗേജ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയും.

മിക്ക എയർ ഇന്ത്യ എക്സ്പ്രസ് ഫെയറുകളിലും നിലവിൽ അനുവദിച്ചിരിക്കുന്ന 30 കിലോ ലഗേജിന് പുറമെ 10 കിലോ കൂടി ചേർക്കുന്നതോടെ, യാത്രക്കാർക്ക് ആകെ 40 കിലോ വരെ ലഗേജ് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധിക്കും.


ബുക്കിംഗ്, യാത്രാ കാലാവധി

  • ബുക്കിംഗ് കാലാവധി:
    2026 ജനുവരി 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാണ്.
  • യാത്രാ കാലാവധി:
    2026 ജനുവരി 16 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.

രാജ്യം തിരിച്ചുള്ള അധിക ലഗേജ് നിരക്കുകൾ

(5 കിലോ / 10 കിലോ സ്ലാബുകൾക്ക് – വളരെ കുറഞ്ഞ നിരക്കിൽ)

  • യു.എ.ഇ (UAE): AED 2
  • ഖത്തർ (Qatar): QR 2
  • സൗദി അറേബ്യ (Saudi Arabia): SAR 2
  • ഒമാൻ (Oman): OMR 0.2
  • കുവൈറ്റ് (Kuwait): KWD 0.2
  • ബഹ്‌റൈൻ

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; ജനുവരി 8 വരെ അസ്ഥിര കാലാവസ്ഥയെന്ന് പ്രവചനം;മറ്റ് കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക

UAE Nazia Staff Editor — January 5, 2026 · 0 Comment

Weather alert in uae; അബുദാബി: യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത. വടക്കൻ മേഖലയിൽ നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടും. അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

ചില ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം ഉയരാൻ സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ജനുവരി 8 വരെ രാജ്യ വ്യാപകമായി അസ്ഥിര കാലാവസ്ഥ ഉണ്ടാകാൻ ഇടയുണ്ടെന്നും ഇത് വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി

UAE road accident യുഎഇയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്ന് കുട്ടികൾ അടക്കം നാലു മലയാളികൾ മരിച്ചു

UAE road accident യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു. അബുദാബി-ദുബൈ റോഡിലാണ് സംഭവം. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.

ഇന്നലെ രാവിലെ അബുദാബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം. അബ്ദുൽ ലത്തീഫും റുക്സാനയും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഎയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

അബുദാബി: യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത.

വടക്കൻ മേഖലയിൽ നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടും. അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

ചില ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം ഉയരാൻ സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ജനുവരി 8 വരെ രാജ്യ വ്യാപകമായി അസ്ഥിര കാലാവസ്ഥ ഉണ്ടാകാൻ ഇടയുണ്ടെന്നും ഇത് വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി

Related Posts

Leave a Reply

Your email address will not be published. Required fields are marked *