Big ticket lucky draw: പുതുവർഷം പൊളിച്ചു!! ആദ്യം വ്യാജ കോളാണന്ന് കരുതി;ഉറക്കം ഉണർന്നപ്പോൾ പ്രവാസികൾ ‘കോടീശ്വരന്മാർ;നേടിയത് ലക്ഷങ്ങൾ

Big ticket lucky draw:അബുദാബി∙ പ്രവാസലോകത്ത് ഭാഗ്യദേവതയുടെ കടാക്ഷത്തോടെ പുതുവർഷത്തിന് ഉജ്വല തുടക്കം. ബിഗ് ടിക്കറ്റിന്റെ 2026-ലെ ആദ്യ നറുക്കെടുപ്പുകളിൽ മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർക്ക് കോടികളുടെ സമ്മാനം. ഡിസംബർ അവസാന വാരത്തിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായ അഞ്ചുപേരിൽ മൂന്നുപേരും ഇന്ത്യക്കാരാണ്. ഇതിൽ ഒരാൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളിയായ അഷർ അലി തോട്ടം കണ്ടിയാണ്. മറ്റ് വിജയികളായ ഫിലിപ് മാത്യു, സുൽത്താൻ സയ്യിദ് അബു താഹിർ ആസാദ് എന്നിവരും ഇന്ത്യക്കാരാണ്. ഇവർക്ക് പുറമെ യുഎഇ സ്വദേശിയും ഫിലിപ്പീൻസ് സ്വദേശിയും ഭാഗ്യം പങ്കിട്ടു.

കേരളത്തിൽ നിന്നുള്ള ഇലക്ട്രോണിക് ടെക്നീഷ്യനായ അഷർ അലി തോട്ടം കണ്ടിക്ക് തന്റെ 20 സഹപ്രവർത്തകർക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് വെറും നാല് മാസത്തിനുള്ളിലാണ് 36കാരനായ അഷറിനെ തേടി വലിയ സമ്മാനമെത്തിയത്. വിജയിച്ച വിവരം അറിയിക്കാൻ വിളിച്ചപ്പോൾ അതൊരു വ്യാജ കോളാണെന്നാണ് ആദ്യം കരുതിയതെന്ന് അഷർ പറഞ്ഞു. എന്നാൽ സമ്മാനം ഉറപ്പായതോടെ കുടുംബത്തിന്റെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ ഈ തുക മാറ്റിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു

ദുബായിൽ 23 വർഷമായി എൻജിനീയറായി ജോലി ചെയ്യുന്ന സുൽത്താൻ സയ്യിദ് അബു താഹിർ ആസാദിന് പുതുവർഷം നൽകിയ സർപ്രൈസ് ആയിരുന്നു ഈ വിജയം. പുതുവർഷാഘോഷങ്ങൾക്ക് ശേഷം ഉറക്കമുണർന്നപ്പോൾ കേട്ടത് ബിഗ് ടിക്കറ്റ് അവതാരകൻ റിചാർഡിന്റെ അഭിനന്ദന സന്ദേശമായിരുന്നു. മറ്റൊരു വിജയിയായ ഫിലിപ് മാത്യു പുതിയ വർഷം പിറന്നയുടൻ തന്നെ ഭാഗ്യവാൻമാരുടെ പട്ടികയിൽ ഇടംപിടിച്ചു. ഫിലിപ്പീൻസ് സ്വദേശി നോമർ മാറ്റെരിയാനോ തനിക്ക് ലഭിച്ച സമ്മാനത്തുക 11 വയസ്സുകാരനായ മകന്റെ വിദ്യാഭ്യാസത്തിനായി മാറ്റിവയ്ക്കുമെന്ന് അറിയിച്ചു. യുഎഇ സൈനികനായ മുഹമ്മദ് അൽതനീജിയാണ് വിജയിച്ച മറ്റൊരു ഭാഗ്യവാൻ.

പുതുവർഷത്തിൽ വമ്പൻ സമ്മാനങ്ങളുമായാണ് ബിഗ് ടിക്കറ്റ് കാത്തിരിക്കുന്നത്. ജനുവരി മാസത്തിൽ മാത്രം ആറ് കോടീശ്വരന്മാരെയാണ് ബിഗ് ടിക്കറ്റ് സൃഷ്ടിക്കുന്നത്. ഒന്നാം സമ്മാനമായി 20 ദശലക്ഷം ദിർഹവും (ഏകദേശം 45 കോടിയിലധികം രൂപ) കൂടാതെ അഞ്ച് പേർക്ക് ദശലക്ഷം ദിർഹം വീതം ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. ഇതിന് പുറമെ പ്രതിവാര നറുക്കെടുപ്പുകളിലൂടെ 50,000 ദിർഹം വീതം ഓരോ ആഴ്ചയും നാല് പേർക്ക് ലഭിക്കും. ബിഎംഡബ്ല്യു എക്സ് 5, റേഞ്ച് റോവർ വെലാർ തുടങ്ങിയ ആഡംബര കാറുകളും ജനുവരിയിലെ ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Public holidays in uae: 2026 എത്തിക്കഴിഞ്ഞു അടുത്ത നീണ്ട വാരാന്ത്യങ്ങൾ എപ്പോഴാണ്?അവധിക്കാലം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം

Public holidays in uae: ദുബായ്: പുതുവർഷാഘോഷങ്ങൾക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ച യുഎഇ നിവാസികൾ ഇപ്പോൾ ഗൂഗിളിൽ തെരയുന്ന പ്രധാന ചോദ്യം ഇതാണ്: “ഇനി എന്നാണ് അടുത്ത അവധി?”. 2026ൽ നിരവധി പൊതുഅവധി ദിനങ്ങളാണ് താമസക്കാരെ കാത്തിരിക്കുന്നത്. സ്മാർട്ടായി പ്ലാൻ ചെയ്താൽ വെറും ഒന്‍പത് ദിവസത്തെ വാർഷിക അവധി ഉപയോഗപ്പെടുത്തി 38 ദിവസം വരെ ഓഫ് നേടാൻ സാധിക്കും. ജനുവരി 1: പുതുവർഷം, ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ): ഷവ്വാൽ 1 മുതൽ 3 വരെ (മാർച്ച് 20 – മാർച്ച് 22 വരെ പ്രതീക്ഷിക്കുന്നു). അറഫാ ദിനം: ദുൽ ഹജ്ജ് 9 (മെയ് 26 ചൊവ്വാഴ്ച പ്രതീക്ഷിക്കുന്നു). ഈദുൽ അദ്‌ഹ (ബലിപെരുന്നാൾ): ദുൽ ഹജ്ജ് 10 മുതൽ 12 വരെ (മെയ് 27 – മെയ് 29 വരെ പ്രതീക്ഷിക്കുന്നു). ഹിജ്രി പുതുവർഷം (മുഹറം 1): ജൂൺ പകുതിയോടെ പ്രതീക്ഷിക്കുന്നു. നബിദിനം (റബീഉൽ അവ്വൽ 12): ഓഗസ്റ്റ് അവസാന വാരം. ഈദുൽ ഇതിഹാദ് (ദേശീയ ദിനം): ഡിസംബർ 2, 3 (ബുധൻ, വ്യാഴം). ഈദുൽ ഫിത്തർ: മാർച്ച് 20 (വെള്ളി) മുതൽ മാർച്ച് 22 (ഞായർ) വരെ – 3 ദിവസത്തെ വാരാന്ത്യ അവധി. ഈദുൽ അദ്‌ഹ: മെയ് 26 (ചൊവ്വ) മുതൽ മെയ് 29 (വെള്ളി) വരെ. 

വാരാന്ത്യ അവധി കൂടി ചേർത്താൽ ഏകദേശം 6 ദിവസം വരെ അവധി ലഭിച്ചേക്കാം. ദേശീയ ദിനം: ഡിസംബർ 2, 3 ദിവസങ്ങൾക്കൊപ്പം വെള്ളി, ശനി, ഞായർ കൂടി ചേരുമ്പോൾ ദീർഘമായ ഒരു വാരാന്ത്യം ലഭിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക തീയതികൾ ചന്ദ്രികാ ദർശനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയങ്ങൾ പിന്നീട് സ്ഥിരീകരിക്കും. മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ പട്ടിക സഹായകമാകും. ഒരു നീണ്ട വാരാന്ത്യമായാലും, ഒരു അന്താരാഷ്ട്ര യാത്രയായാലും, അല്ലെങ്കിൽ ഗുണനിലവാരമുള്ള കുടുംബ സമയം ആയാലും, നിങ്ങളുടെ യുഎഇ പൊതു അവധി ദിനങ്ങൾ അറിയുന്നത് നിങ്ങളെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു – കൂടാതെ ഓരോ ഇടവേളയും ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു.

താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശം;പിന്നാലെ ദുബായിലെ ഹോട്ടലില്‍ രക്തത്തില്‍ കുളിച്ച് പ്രവാസി യുവതി

russian flight attendant killed ദുബായ്: താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശമയച്ച റഷ്യൻ യുവതിയെ ദുബായിലെ ആഡംബര ഹോട്ടലിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റൻഡന്റായ അനസ്തേഷ്യ നികുലിന (25) ആണ് പ്രണയപ്പകയുടെ ഇരയായത്. സംഭവത്തിൽ അനസ്തേഷ്യയെ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന മുൻ കാമുകൻ ആൽബർട്ട് റോബർട്ടോവിച്ച് മോർഗനെ (41) റഷ്യൻ അധികൃതർ പിടികൂടി. ജുമൈറ ലേക്ക് ടവേഴ്‌സിലെ വോക്കോ ബോണിങ്ടൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൊലപാതകം നടന്നത്. ജോലി സംബന്ധമായ അഭിമുഖത്തിനായി ദുബായിലെത്തിയതായിരുന്നു അനസ്തേഷ്യ. ക്ലീനിങ് ജീവനക്കാരെ കബളിപ്പിച്ച് മുറിയിൽ പ്രവേശിച്ച പ്രതി, അനസ്തേഷ്യയുടെ കഴുത്തിലും ശരീരത്തിലുമായി 15-ഓളം തവണ കുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് മുകളിൽ ആന്റിസെപ്റ്റിക് ചായം ഒഴിക്കുകയും ചെയ്തു. 

സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് തന്നെ വേട്ടയാടിയിരുന്ന ആൽബർട്ടിൽ നിന്ന് രക്ഷപ്പെടാനാണ് അനസ്തേഷ്യ ദുബായിലേക്ക് മാറിയത്. എന്നാൽ തന്റെ സഹായിക്കൊപ്പം ദുബായിലെത്തിയ പ്രതി കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ റഷ്യയിലേക്ക് കടന്ന ആൽബർട്ടിനെ ദുബായ് പൊലീസിന്റെ ഏകോപനത്തോടെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പിടികൂടി. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ യുക്രെയ്ൻ യുദ്ധത്തിൽ പോരാടാൻ അയക്കണമെന്ന് ഇയാൾ അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താൻ കൊല്ലപ്പെട്ടേക്കുമെന്ന് കൃത്യം മൂന്നാഴ്ച മുൻപ് അനസ്തേഷ്യ റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതി തന്നെയും അമ്മയെയും മർദ്ദിച്ചിരുന്നതായും നൂറിലധികം തവണ പരാതി നൽകിയിട്ടും റഷ്യൻ പൊലീസ് നടപടിയെടുത്തില്ലെന്നും അനസ്തേഷ്യ കരഞ്ഞുപറയുന്നുണ്ട്. ശല്യം ഒഴിവാക്കാൻ 11 ലക്ഷത്തോളം രൂപ വരെ പ്രതിക്ക് നൽകിയിരുന്നതായും പറയപ്പെടുന്നു

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായത്തിൽ മാറ്റം; പുതിയ നിയമം പ്രഖ്യാപിച്ചു

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസ് ജനുവരി ഒന്നിന് പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.പുതിയ നിയമപ്രകാരം, രാജ്യത്തെ പ്രായപൂർത്തിയാകൽ പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയാകുന്നവർ നിയമപരമായി പ്രായപൂർത്തിയാകുന്നവരായി കണക്കാക്കപ്പെടും.

അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി തേടാവുന്ന പ്രായത്തിലും മാറ്റം വരുത്തി. ഇത് 18 ഹിജ്‌റി വർഷത്തിൽ നിന്ന് 15 ഗ്രിഗോറിയൻ വർഷമായി കുറച്ചിട്ടുണ്ട്.ഈ ഭേദഗതികൾ വ്യക്തിഗത അവകാശങ്ങളും നിയമ നടപടികളും കൂടുതൽ വ്യക്തതയോടെയും ലളിതമായ രീതിയിലും നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

യുഎഇയില്‍ ഈ വർഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന 8 പുതിയ മാറ്റങ്ങള്‍

ദുബൈ: പുതുവര്‍ഷം 2026 ആരംഭിക്കുമ്പോള്‍ യുഎഇയില്‍ നിരവധി പ്രധാന നയമാറ്റങ്ങള്‍ നടപ്പിലാകുകയാണ്. സ്‌കൂളുകള്‍, വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാര സമയം സമയം, സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍, പ്ലാസ്റ്റിക് നിരോധനം, പാര്‍ക്കിങ് തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ ആണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. താമസക്കാര്‍ക്ക് ബാധകമാകുന്ന പ്രധാന അപ്‌ഡേറ്റുകള്‍ ഇവയാണ്:

1. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകള്‍ നേരത്തെ അവസാനിക്കും, ജുമുഅ സമയ മാറ്റം
 രാജ്യവ്യാപകമായി വെള്ളി പ്രാര്‍ഥന 12:45ന് നിശ്ചയിച്ചതിനാല്‍ ദുബൈയിലെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വെള്ളിയാഴ്ചകളില്‍ 11:30ന് മുമ്പ് ക്ലാസുകള്‍ അവസാനിപ്പിക്കും (ജനുവരി 9 മുതല്‍). മുസ്ലിം വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും പ്രാര്‍ഥനയ്ക്ക് മടങ്ങിയെത്താന്‍ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം.

2. വെള്ളി ഖുതുബയും പ്രാര്‍ഥനയും രാജ്യവ്യാപകമായി ഏകോപിതം
നാളെ മുതല്‍ (2026 ജനുവരി 2) വെള്ളിയാഴ്ച ഖുതുബയും പ്രാര്‍ഥനയും 12:45ന് ആരംഭിക്കും. ഇസ്ലാമിക് അഫയേഴ്‌സ് അതോറിറ്റി പ്രഖ്യാപിച്ച ഈ മാറ്റം രാജ്യത്ത് ഏകീകൃത പ്രാര്‍ഥനാ സമയം ഉറപ്പാക്കാനും സംഘടന മെച്ചപ്പെടുത്താനുമാണ്. പള്ളികളില്‍ നേരത്തെ എത്താന്‍ വിശ്വാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

3. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക്

പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി ഫ്‌ലാറ്റ് 50%ല്‍ നിന്ന് ടയേര്‍ഡ് സിസ്റ്റത്തിലേക്ക് മാറും. പാനീയത്തിലെ പഞ്ചസാര/സ്വീറ്റ്‌നര്‍ അളവിനനുസരിച്ച് നികുതി വ്യത്യാസപ്പെടും. ജിസിസി ഏകോപിത മോഡലുമായി ചേര്‍ന്ന് പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്.

4. ദുബൈ എയര്‍പോര്‍ട്ടില്‍ റെഡ് കാര്‍പെറ്റ് സര്‍വീസ് എത്തുന്ന യാത്രികര്‍ക്കും
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തുന്ന യാത്രികര്‍ക്ക് റെഡ് കാര്‍പെറ്റ് ബയോമെട്രിക് സര്‍വീസ് ഈ മാസം മുതല്‍ ലഭ്യമാകും. ഒരു തവണ രജിസ്‌ട്രേഷന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് കാണിക്കാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് വേഗത്തില്‍ പാസഞ്ജര്‍ പ്രോസസിങ്.

5. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം
ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇറക്കുമതി, നിര്‍മാണം, വ്യാപാരം നിരോധിക്കുന്ന ഇനങ്ങള്‍: പാനീയ കപ്പുകളും ലിഡുകളും, കട്ട്‌ലറി (ഫോര്‍ക്ക്, സ്പൂണ്‍, നൈഫ്, ചോപ്സ്റ്റിക്), പ്ലേറ്റുകള്‍, സ്‌ട്രോകളും സ്റ്റിററുകളും, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നറുകള്‍. 

6. പ്ലാസ്റ്റിക് നിരോധനത്തിന്റെ അവസാന ഘട്ടം
ഇന്ന് മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കട്ട്‌ലറി (ചോപ്സ്റ്റിക് ഉള്‍പ്പെടെ), പാനീയ കപ്പുകളും ലിഡുകളും നിരോധിക്കും. ദുബായ് മുനിസിപ്പാലിറ്റി ബിസിനസുകള്‍ക്ക് അവബോധ ഗൈഡ് നല്‍കി. മുന്‍ ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, പോളിസ്‌റ്റൈറീന്‍ ഇനങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.

7. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പെയ്ഡ് പാര്‍ക്കിങ്
ജനുവരി 15 മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പാര്‍ക്കിങ് നിയന്ത്രിതമാകും. പാര്‍ക്കോണിക് നടപ്പാക്കുന്ന സംവിധാനത്തില്‍ പാര്‍ക്കിങ് ഇല്ലാത്ത റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഒരു ഫ്രീ പെര്‍മിറ്റ്, അധിക വാഹനങ്ങള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍. 
വിശദാംശങ്ങള്‍ക്ക് പാര്‍ക്കോണിക് വെബ്‌സൈറ്റോ 800 PARKONIC (72756642) ഹെല്‍പ്പ്‌ലൈനോ സന്ദര്‍ശിക്കാം.

8. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഡെഡ്‌ലൈന്‍
പ്രൊമോഷണല്‍ പോസ്റ്റുകളിലൂടെ വരുമാനം നേടുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ 2026 ജനുവരി 31നകം യുഎഇ മീഡിയ കൗണ്‍സിലിന്റെ അഡ്വര്‍ടൈസര്‍ ലൈസന്‍സ് നേടണം. ഒക്ടോബറില്‍ പ്രഖ്യാപിച്ച രജിസ്‌ട്രേഷനുള്ള സമയപരി നീട്ടിയിരുന്നു. ഇതാണ് 31ന് അവസാനിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കായിരിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആദ്യ മൂന്ന് വര്‍ഷം ഫ്രീ. 
അപേക്ഷ www.uaemc.gov.ae വഴി.
ആരെല്ലാം രജിസ്റ്റര്‍ ചെയ്യണം:18 വയസ്സിന് മുകളില്‍, മീഡിയ ലംഘനങ്ങള്‍ ഇല്ലാത്തവര്‍, വാലിഡ് ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉള്ളവര്‍.
ആര്‍ക്ക് വേണ്ട?: സ്വന്തം പ്രൊഡക്ട്/സര്‍വീസ് പ്രൊമോട്ട് ചെയ്യുന്നവര്‍, 18ന് താഴെയുള്ളവര്‍ (വിദ്യാഭ്യാസ/സാംസ്‌കാരിക കണ്ടന്റ്).

Pay Day Sale, Air India Express;പേ ഡേ സെയിൽ : ഏറ്റവും കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാനടിക്കറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; വിട്ടുകളയരുത് ഈ അവസരം

Pay Day Sale: Air India Express;കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിലുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.

ആഭ്യന്തര യാത്രയ്ക്ക് 1950 രൂപ (80 ദിർഹം), രാജ്യാന്തര യാത്രയ്ക്ക് 5355 രൂപ (240 ദിർഹം) മുതലാണ് കുറഞ്ഞ നിരക്ക്. ജനുവരി ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം

ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *