Trump claims Maduro captured ലോകത്തെ ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം, വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടി; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി

Trump claims Maduro captured വാഷിംഗ്ടണ്‍: വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

വെനസ്വേലയിൽ അടിയന്തരാവസ്ഥ

വെനസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. നിക്കോളാസ് മഡൂറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാരക്കാസിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.50ഓടെയാണ് പൊട്ടിത്തെറി ശബ്‍ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ ടെൻഷനാണോ?യുവാക്കളും കൗമാരക്കാരും അപകടത്തിൽ;മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

UAE Nazia Staff Editor — January 3, 2026 · 0 Comment

uae doctors warn against nomophobiaഅബൂദബി: കൈയ്യിൽ ഫോണില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് അകാരണമായ ഭയമോ ഉത്കണ്ഠയോ തോന്നാറുണ്ടോ? എങ്കിൽ നിങ്ങൾ ‘നോമോഫോബിയ’ (Nomophobia) എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. യുഎഇയിൽ സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം മൂലം ഒട്ടേറെ പേർക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

‘നോ മൊബൈൽ ഫോൺ ഫോബിയ’ (No Mobile Phone Phobia) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഫോൺ കൈയ്യിലില്ലാതിരിക്കുകയോ, റേഞ്ച് ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന തീവ്രമായ ഉത്കണ്ഠയാണിത്. ലോകമെമ്പാടുമുള്ള 94 ശതമാനം മൊബൈൽ ഉപയോക്താക്കളും ഏതെങ്കിലും ഘട്ടത്തിൽ ഈ അവസ്ഥ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നോമോഫോബിയ നേരിട്ട് ഒരു രോഗമായിട്ടല്ല, മറിച്ച് മറ്റ് ചില ലക്ഷണങ്ങളിലൂടെയാണ് പ്രകടമാകുന്നത്.

  • ഉറക്കക്കുറവ്: രാത്രി വൈകിയും ഫോൺ ഉപയോഗിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നു.
  • ക്ഷോഭവും ഉത്കണ്ഠയും: ഫോൺ അടുത്തില്ലാത്തപ്പോൾ പെട്ടെന്ന് ദേഷ്യം വരികയോ പരിഭ്രാന്തരാകുകയോ ചെയ്യുന്നു.
  • ഏകാഗ്രത കുറയുക: ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.
  • ശാരീരിക ബുദ്ധിമുട്ടുകൾ: ഫോൺ പരിശോധിക്കാൻ കഴിയാത്തപ്പോൾ അനാവശ്യമായ സമ്മർദ്ദവും അസ്വസ്ഥതയും ഉണ്ടാവുക.

യുവാക്കളും കൗമാരക്കാരും അപകടത്തിൽ

യുഎഇയിലെ യുവജനങ്ങൾക്കിടയിൽ സ്മാർട്ട്‌ഫോൺ ആശ്രയത്വം വളരെ കൂടുതലാണെന്ന് എൻഎംസി റോയൽ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഡോ. ഒമർ ബിൻ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടുന്നു. വെറുമൊരു ശീലമെന്നതിലുപരി, ഫോൺ ഉപയോഗം ഒരാളുടെ ബന്ധങ്ങളെയും ജോലിയെയും ബാധിക്കുമ്പോഴാണ് അത് ഗൗരവകരമായ മാനസികാരോഗ്യ പ്രശ്നമായി മാറുന്നത്.

ഡിജിറ്റൽ ലോകത്തെ ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി കൗമാരക്കാർ അമിതമായി കാത്തിരിക്കുന്നത് അവരുടെ വൈകാരിക വളർച്ചയെ തടയുന്നുവെന്ന് സൈക്കോളജിസ്റ്റ് ശ്രീവിദ്യ ശ്രീനിവാസും വ്യക്തമാക്കുന്നു.

പരിഹാര മാർഗങ്ങൾ

ഫോൺ പൂർണ്ണമായും ഉപേക്ഷിക്കുക എന്നതല്ല, മറിച്ച് കൃത്യമായ നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

  • ഉറക്കത്തിന് മുൻഗണന: കിടപ്പുമുറിയിൽ നിന്ന് ഫോൺ ഒഴിവാക്കുക.
  • ഇടവേളകൾ: ദിവസത്തിൽ നിശ്ചിത സമയം ഫോൺ ഉപയോഗിക്കാതെ ‘ഡിജിറ്റൽ ഡിറ്റോക്സ്’ ചെയ്യുക.
  • നോട്ടിഫിക്കേഷനുകൾ കുറയ്ക്കുക: അത്യാവശ്യമല്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
  • മാതൃകയാവുക: കുട്ടികൾക്ക് മുന്നിൽ മാതാപിതാക്കൾ ഫോൺ ഉപയോഗം നിയന്ത്രിച്ച് മാതൃക കാണിക്കുക.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശം;പിന്നാലെ ദുബായിലെ ഹോട്ടലില്‍ രക്തത്തില്‍ കുളിച്ച് പ്രവാസി യുവതി

russian flight attendant killed ദുബായ്: താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശമയച്ച റഷ്യൻ യുവതിയെ ദുബായിലെ ആഡംബര ഹോട്ടലിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റൻഡന്റായ അനസ്തേഷ്യ നികുലിന (25) ആണ് പ്രണയപ്പകയുടെ ഇരയായത്. സംഭവത്തിൽ അനസ്തേഷ്യയെ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന മുൻ കാമുകൻ ആൽബർട്ട് റോബർട്ടോവിച്ച് മോർഗനെ (41) റഷ്യൻ അധികൃതർ പിടികൂടി. ജുമൈറ ലേക്ക് ടവേഴ്‌സിലെ വോക്കോ ബോണിങ്ടൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൊലപാതകം നടന്നത്. ജോലി സംബന്ധമായ അഭിമുഖത്തിനായി ദുബായിലെത്തിയതായിരുന്നു അനസ്തേഷ്യ. ക്ലീനിങ് ജീവനക്കാരെ കബളിപ്പിച്ച് മുറിയിൽ പ്രവേശിച്ച പ്രതി, അനസ്തേഷ്യയുടെ കഴുത്തിലും ശരീരത്തിലുമായി 15-ഓളം തവണ കുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് മുകളിൽ ആന്റിസെപ്റ്റിക് ചായം ഒഴിക്കുകയും ചെയ്തു. 

സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് തന്നെ വേട്ടയാടിയിരുന്ന ആൽബർട്ടിൽ നിന്ന് രക്ഷപ്പെടാനാണ് അനസ്തേഷ്യ ദുബായിലേക്ക് മാറിയത്. എന്നാൽ തന്റെ സഹായിക്കൊപ്പം ദുബായിലെത്തിയ പ്രതി കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ റഷ്യയിലേക്ക് കടന്ന ആൽബർട്ടിനെ ദുബായ് പൊലീസിന്റെ ഏകോപനത്തോടെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പിടികൂടി. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ യുക്രെയ്ൻ യുദ്ധത്തിൽ പോരാടാൻ അയക്കണമെന്ന് ഇയാൾ അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താൻ കൊല്ലപ്പെട്ടേക്കുമെന്ന് കൃത്യം മൂന്നാഴ്ച മുൻപ് അനസ്തേഷ്യ റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതി തന്നെയും അമ്മയെയും മർദ്ദിച്ചിരുന്നതായും നൂറിലധികം തവണ പരാതി നൽകിയിട്ടും റഷ്യൻ പൊലീസ് നടപടിയെടുത്തില്ലെന്നും അനസ്തേഷ്യ കരഞ്ഞുപറയുന്നുണ്ട്. ശല്യം ഒഴിവാക്കാൻ 11 ലക്ഷത്തോളം രൂപ വരെ പ്രതിക്ക് നൽകിയിരുന്നതായും പറയപ്പെടുന്നു

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായത്തിൽ മാറ്റം; പുതിയ നിയമം പ്രഖ്യാപിച്ചു

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസ് ജനുവരി ഒന്നിന് പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.പുതിയ നിയമപ്രകാരം, രാജ്യത്തെ പ്രായപൂർത്തിയാകൽ പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയാകുന്നവർ നിയമപരമായി പ്രായപൂർത്തിയാകുന്നവരായി കണക്കാക്കപ്പെടും.

അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി തേടാവുന്ന പ്രായത്തിലും മാറ്റം വരുത്തി. ഇത് 18 ഹിജ്‌റി വർഷത്തിൽ നിന്ന് 15 ഗ്രിഗോറിയൻ വർഷമായി കുറച്ചിട്ടുണ്ട്.ഈ ഭേദഗതികൾ വ്യക്തിഗത അവകാശങ്ങളും നിയമ നടപടികളും കൂടുതൽ വ്യക്തതയോടെയും ലളിതമായ രീതിയിലും നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

യുഎഇയില്‍ ഈ വർഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന 8 പുതിയ മാറ്റങ്ങള്‍

ദുബൈ: പുതുവര്‍ഷം 2026 ആരംഭിക്കുമ്പോള്‍ യുഎഇയില്‍ നിരവധി പ്രധാന നയമാറ്റങ്ങള്‍ നടപ്പിലാകുകയാണ്. സ്‌കൂളുകള്‍, വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാര സമയം സമയം, സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍, പ്ലാസ്റ്റിക് നിരോധനം, പാര്‍ക്കിങ് തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ ആണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. താമസക്കാര്‍ക്ക് ബാധകമാകുന്ന പ്രധാന അപ്‌ഡേറ്റുകള്‍ ഇവയാണ്:

1. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകള്‍ നേരത്തെ അവസാനിക്കും, ജുമുഅ സമയ മാറ്റം
 രാജ്യവ്യാപകമായി വെള്ളി പ്രാര്‍ഥന 12:45ന് നിശ്ചയിച്ചതിനാല്‍ ദുബൈയിലെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വെള്ളിയാഴ്ചകളില്‍ 11:30ന് മുമ്പ് ക്ലാസുകള്‍ അവസാനിപ്പിക്കും (ജനുവരി 9 മുതല്‍). മുസ്ലിം വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും പ്രാര്‍ഥനയ്ക്ക് മടങ്ങിയെത്താന്‍ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം.

2. വെള്ളി ഖുതുബയും പ്രാര്‍ഥനയും രാജ്യവ്യാപകമായി ഏകോപിതം
നാളെ മുതല്‍ (2026 ജനുവരി 2) വെള്ളിയാഴ്ച ഖുതുബയും പ്രാര്‍ഥനയും 12:45ന് ആരംഭിക്കും. ഇസ്ലാമിക് അഫയേഴ്‌സ് അതോറിറ്റി പ്രഖ്യാപിച്ച ഈ മാറ്റം രാജ്യത്ത് ഏകീകൃത പ്രാര്‍ഥനാ സമയം ഉറപ്പാക്കാനും സംഘടന മെച്ചപ്പെടുത്താനുമാണ്. പള്ളികളില്‍ നേരത്തെ എത്താന്‍ വിശ്വാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

3. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക്

പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി ഫ്‌ലാറ്റ് 50%ല്‍ നിന്ന് ടയേര്‍ഡ് സിസ്റ്റത്തിലേക്ക് മാറും. പാനീയത്തിലെ പഞ്ചസാര/സ്വീറ്റ്‌നര്‍ അളവിനനുസരിച്ച് നികുതി വ്യത്യാസപ്പെടും. ജിസിസി ഏകോപിത മോഡലുമായി ചേര്‍ന്ന് പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്.

4. ദുബൈ എയര്‍പോര്‍ട്ടില്‍ റെഡ് കാര്‍പെറ്റ് സര്‍വീസ് എത്തുന്ന യാത്രികര്‍ക്കും
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തുന്ന യാത്രികര്‍ക്ക് റെഡ് കാര്‍പെറ്റ് ബയോമെട്രിക് സര്‍വീസ് ഈ മാസം മുതല്‍ ലഭ്യമാകും. ഒരു തവണ രജിസ്‌ട്രേഷന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് കാണിക്കാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് വേഗത്തില്‍ പാസഞ്ജര്‍ പ്രോസസിങ്.

5. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം
ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇറക്കുമതി, നിര്‍മാണം, വ്യാപാരം നിരോധിക്കുന്ന ഇനങ്ങള്‍: പാനീയ കപ്പുകളും ലിഡുകളും, കട്ട്‌ലറി (ഫോര്‍ക്ക്, സ്പൂണ്‍, നൈഫ്, ചോപ്സ്റ്റിക്), പ്ലേറ്റുകള്‍, സ്‌ട്രോകളും സ്റ്റിററുകളും, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നറുകള്‍. 

6. പ്ലാസ്റ്റിക് നിരോധനത്തിന്റെ അവസാന ഘട്ടം
ഇന്ന് മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കട്ട്‌ലറി (ചോപ്സ്റ്റിക് ഉള്‍പ്പെടെ), പാനീയ കപ്പുകളും ലിഡുകളും നിരോധിക്കും. ദുബായ് മുനിസിപ്പാലിറ്റി ബിസിനസുകള്‍ക്ക് അവബോധ ഗൈഡ് നല്‍കി. മുന്‍ ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, പോളിസ്‌റ്റൈറീന്‍ ഇനങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.

7. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പെയ്ഡ് പാര്‍ക്കിങ്
ജനുവരി 15 മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പാര്‍ക്കിങ് നിയന്ത്രിതമാകും. പാര്‍ക്കോണിക് നടപ്പാക്കുന്ന സംവിധാനത്തില്‍ പാര്‍ക്കിങ് ഇല്ലാത്ത റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഒരു ഫ്രീ പെര്‍മിറ്റ്, അധിക വാഹനങ്ങള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍. 
വിശദാംശങ്ങള്‍ക്ക് പാര്‍ക്കോണിക് വെബ്‌സൈറ്റോ 800 PARKONIC (72756642) ഹെല്‍പ്പ്‌ലൈനോ സന്ദര്‍ശിക്കാം.

8. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഡെഡ്‌ലൈന്‍
പ്രൊമോഷണല്‍ പോസ്റ്റുകളിലൂടെ വരുമാനം നേടുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ 2026 ജനുവരി 31നകം യുഎഇ മീഡിയ കൗണ്‍സിലിന്റെ അഡ്വര്‍ടൈസര്‍ ലൈസന്‍സ് നേടണം. ഒക്ടോബറില്‍ പ്രഖ്യാപിച്ച രജിസ്‌ട്രേഷനുള്ള സമയപരി നീട്ടിയിരുന്നു. ഇതാണ് 31ന് അവസാനിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കായിരിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആദ്യ മൂന്ന് വര്‍ഷം ഫ്രീ. 
അപേക്ഷ www.uaemc.gov.ae വഴി.
ആരെല്ലാം രജിസ്റ്റര്‍ ചെയ്യണം:18 വയസ്സിന് മുകളില്‍, മീഡിയ ലംഘനങ്ങള്‍ ഇല്ലാത്തവര്‍, വാലിഡ് ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉള്ളവര്‍.
ആര്‍ക്ക് വേണ്ട?: സ്വന്തം പ്രൊഡക്ട്/സര്‍വീസ് പ്രൊമോട്ട് ചെയ്യുന്നവര്‍, 18ന് താഴെയുള്ളവര്‍ (വിദ്യാഭ്യാസ/സാംസ്‌കാരിക കണ്ടന്റ്).

Pay Day Sale, Air India Express;പേ ഡേ സെയിൽ : ഏറ്റവും കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാനടിക്കറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; വിട്ടുകളയരുത് ഈ അവസരം

Pay Day Sale: Air India Express;കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിലുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.

ആഭ്യന്തര യാത്രയ്ക്ക് 1950 രൂപ (80 ദിർഹം), രാജ്യാന്തര യാത്രയ്ക്ക് 5355 രൂപ (240 ദിർഹം) മുതലാണ് കുറഞ്ഞ നിരക്ക്. ജനുവരി ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം

ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *