Delta Force operation Venezuela: വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, അത്രമേൽ രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്. ആക്രമണത്തിന് പിന്നാലെ തലസ്ഥാനമായ കാരക്കാസിൽ കടന്നുകയറിയ അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകൾ കൈപ്പിടിയിലാക്കുകയായിരുന്നു. മഡുറോയെ പിടികൂടിയ ഉടൻ തന്നെ അമേരിക്കൻ മണ്ണിലേക്ക് വിമാനമാർഗ്ഗം മാറ്റുകയും ചെയ്തു. ഒപ്പം മഡുറോയുടെ ഭാര്യയേയും അമേരിക്കയിൽ എത്തിച്ചിട്ടുണ്ട്. വെനസ്വേലൻ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് ഡെൽറ്റ ഫോഴ്സ് എങ്ങനെ ഈ ദൗത്യം പൂർത്തിയാക്കി എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
പ്രതിഷേധം ശക്തം
അതേസമയം മഡുറോയെ അമേരിക്കൻ സൈന്യം ബന്ദിയാക്കിയ നടപടിയിൽ അന്താരാഷ്ട്ര തലത്തിലും വെനസ്വേലയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഒരു പരമാധികാര രാഷ്ട്രത്തലവനെ സൈനിക നീക്കത്തിലൂടെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. മഡുറോയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ അനുകൂലികൾ വെനസ്വേലയിൽ തെരുവിലിറങ്ങിയതോടെ രാജ്യത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങൾ കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നുമാണ് വെനസ്വേലൻ വൈസ് പ്രസിഡന്‍റ് പ്രതികരിച്ചത്. അമേരിക്കയുടെ ഈ അസാധാരണ നടപടി ദക്ഷിണ അമേരിക്കൻ മേഖലയിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. യു എൻ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്.
രൂക്ഷ വിമർശനവുമായി റഷ്യ
അതിനിടെ മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ രംഗത്തെത്തി. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണ്ണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി. സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
ലോകത്തെ ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം, വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടി; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോയി
Latest Greeshma Staff Editor — January 3, 2026 · 0 Comment
Trump claims Maduro captured വാഷിംഗ്ടണ്‍: വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ സൈനിക നീക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ അമേരിക്കയുടെ ഈ കടുത്ത നടപടിയുടെ കാരണങ്ങളും ഭാവി നീക്കങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
വെനസ്വേലയിൽ അടിയന്തരാവസ്ഥ
വെനസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്. നിക്കോളാസ് മഡൂറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാരക്കാസിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.50ഓടെയാണ് പൊട്ടിത്തെറി ശബ്‍ദം കേട്ട് തുടങ്ങിയത്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്
ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ ടെൻഷനാണോ?യുവാക്കളും കൗമാരക്കാരും അപകടത്തിൽ;മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ
UAE Nazia Staff Editor — January 3, 2026 · 0 Comment
uae doctors warn against nomophobiaഅബൂദബി: കൈയ്യിൽ ഫോണില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് അകാരണമായ ഭയമോ ഉത്കണ്ഠയോ തോന്നാറുണ്ടോ? എങ്കിൽ നിങ്ങൾ ‘നോമോഫോബിയ’ (Nomophobia) എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. യുഎഇയിൽ സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം മൂലം ഒട്ടേറെ പേർക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
‘നോ മൊബൈൽ ഫോൺ ഫോബിയ’ (No Mobile Phone Phobia) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഫോൺ കൈയ്യിലില്ലാതിരിക്കുകയോ, റേഞ്ച് ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന തീവ്രമായ ഉത്കണ്ഠയാണിത്. ലോകമെമ്പാടുമുള്ള 94 ശതമാനം മൊബൈൽ ഉപയോക്താക്കളും ഏതെങ്കിലും ഘട്ടത്തിൽ ഈ അവസ്ഥ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നോമോഫോബിയ നേരിട്ട് ഒരു രോഗമായിട്ടല്ല, മറിച്ച് മറ്റ് ചില ലക്ഷണങ്ങളിലൂടെയാണ് പ്രകടമാകുന്നത്.
- ഉറക്കക്കുറവ്: രാത്രി വൈകിയും ഫോൺ ഉപയോഗിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നു.
- ക്ഷോഭവും ഉത്കണ്ഠയും: ഫോൺ അടുത്തില്ലാത്തപ്പോൾ പെട്ടെന്ന് ദേഷ്യം വരികയോ പരിഭ്രാന്തരാകുകയോ ചെയ്യുന്നു.
- ഏകാഗ്രത കുറയുക: ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക.
- ശാരീരിക ബുദ്ധിമുട്ടുകൾ: ഫോൺ പരിശോധിക്കാൻ കഴിയാത്തപ്പോൾ അനാവശ്യമായ സമ്മർദ്ദവും അസ്വസ്ഥതയും ഉണ്ടാവുക.
യുവാക്കളും കൗമാരക്കാരും അപകടത്തിൽ
യുഎഇയിലെ യുവജനങ്ങൾക്കിടയിൽ സ്മാർട്ട്‌ഫോൺ ആശ്രയത്വം വളരെ കൂടുതലാണെന്ന് എൻഎംസി റോയൽ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഡോ. ഒമർ ബിൻ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടുന്നു. വെറുമൊരു ശീലമെന്നതിലുപരി, ഫോൺ ഉപയോഗം ഒരാളുടെ ബന്ധങ്ങളെയും ജോലിയെയും ബാധിക്കുമ്പോഴാണ് അത് ഗൗരവകരമായ മാനസികാരോഗ്യ പ്രശ്നമായി മാറുന്നത്.
ഡിജിറ്റൽ ലോകത്തെ ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി കൗമാരക്കാർ അമിതമായി കാത്തിരിക്കുന്നത് അവരുടെ വൈകാരിക വളർച്ചയെ തടയുന്നുവെന്ന് സൈക്കോളജിസ്റ്റ് ശ്രീവിദ്യ ശ്രീനിവാസും വ്യക്തമാക്കുന്നു.
പരിഹാര മാർഗങ്ങൾ
ഫോൺ പൂർണ്ണമായും ഉപേക്ഷിക്കുക എന്നതല്ല, മറിച്ച് കൃത്യമായ നിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
- ഉറക്കത്തിന് മുൻഗണന: കിടപ്പുമുറിയിൽ നിന്ന് ഫോൺ ഒഴിവാക്കുക.
- ഇടവേളകൾ: ദിവസത്തിൽ നിശ്ചിത സമയം ഫോൺ ഉപയോഗിക്കാതെ ‘ഡിജിറ്റൽ ഡിറ്റോക്സ്’ ചെയ്യുക.
- നോട്ടിഫിക്കേഷനുകൾ കുറയ്ക്കുക: അത്യാവശ്യമല്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
- മാതൃകയാവുക: കുട്ടികൾക്ക് മുന്നിൽ മാതാപിതാക്കൾ ഫോൺ ഉപയോഗം നിയന്ത്രിച്ച് മാതൃക കാണിക്കുക.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശം;പിന്നാലെ ദുബായിലെ ഹോട്ടലില്‍ രക്തത്തില്‍ കുളിച്ച് പ്രവാസി യുവതി
russian flight attendant killed ദുബായ്: താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശമയച്ച റഷ്യൻ യുവതിയെ ദുബായിലെ ആഡംബര ഹോട്ടലിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റൻഡന്റായ അനസ്തേഷ്യ നികുലിന (25) ആണ് പ്രണയപ്പകയുടെ ഇരയായത്. സംഭവത്തിൽ അനസ്തേഷ്യയെ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന മുൻ കാമുകൻ ആൽബർട്ട് റോബർട്ടോവിച്ച് മോർഗനെ (41) റഷ്യൻ അധികൃതർ പിടികൂടി. ജുമൈറ ലേക്ക് ടവേഴ്‌സിലെ വോക്കോ ബോണിങ്ടൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൊലപാതകം നടന്നത്. ജോലി സംബന്ധമായ അഭിമുഖത്തിനായി ദുബായിലെത്തിയതായിരുന്നു അനസ്തേഷ്യ. ക്ലീനിങ് ജീവനക്കാരെ കബളിപ്പിച്ച് മുറിയിൽ പ്രവേശിച്ച പ്രതി, അനസ്തേഷ്യയുടെ കഴുത്തിലും ശരീരത്തിലുമായി 15-ഓളം തവണ കുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് മുകളിൽ ആന്റിസെപ്റ്റിക് ചായം ഒഴിക്കുകയും ചെയ്തു.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് തന്നെ വേട്ടയാടിയിരുന്ന ആൽബർട്ടിൽ നിന്ന് രക്ഷപ്പെടാനാണ് അനസ്തേഷ്യ ദുബായിലേക്ക് മാറിയത്. എന്നാൽ തന്റെ സഹായിക്കൊപ്പം ദുബായിലെത്തിയ പ്രതി കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ റഷ്യയിലേക്ക് കടന്ന ആൽബർട്ടിനെ ദുബായ് പൊലീസിന്റെ ഏകോപനത്തോടെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പിടികൂടി. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ യുക്രെയ്ൻ യുദ്ധത്തിൽ പോരാടാൻ അയക്കണമെന്ന് ഇയാൾ അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താൻ കൊല്ലപ്പെട്ടേക്കുമെന്ന് കൃത്യം മൂന്നാഴ്ച മുൻപ് അനസ്തേഷ്യ റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതി തന്നെയും അമ്മയെയും മർദ്ദിച്ചിരുന്നതായും നൂറിലധികം തവണ പരാതി നൽകിയിട്ടും റഷ്യൻ പൊലീസ് നടപടിയെടുത്തില്ലെന്നും അനസ്തേഷ്യ കരഞ്ഞുപറയുന്നുണ്ട്. ശല്യം ഒഴിവാക്കാൻ 11 ലക്ഷത്തോളം രൂപ വരെ പ്രതിക്ക് നൽകിയിരുന്നതായും പറയപ്പെടുന്നു