The new Civil Transactions Law;പ്രവാസികളെ അറിഞ്ഞോ???വിൽപ്പത്രമില്ലെങ്കിൽ പ്രവാസികളുടെ സമ്പാദ്യം ഇനി സർക്കാരിലേക്കോ?; യുഎഇ സിവിൽ നിയമത്തിൽ വൻ മാറ്റങ്ങൾ

The new Civil Transactions Law;അബുദാബി ∙ പുതിയ സിവിൽ ഇടപാട് നിയമം (Civil Transactions Law) യുഎഇ  പ്രാബല്യത്തിൽ വരുന്നത് പ്രവാസികളുടെ ആസ്തികൾ സംബന്ധിച്ച നിയമവ്യവസ്ഥകളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട്. യുഎഇയിൽ താമസിക്കുന്ന ഒരു വിദേശി വിൽപ്പത്രമോ, നിയമപരമായ അവകാശികളോ ഇല്ലാതെ മരണപ്പെട്ടാൽ ആ വ്യക്തിയുടെ ആസ്തികൾ ഇനിമുതൽ സർക്കാർ ഏറ്റെടുത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും എന്നതാണ് ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം.

 നിയമത്തിലെ പ്രധാന മാറ്റങ്ങൾ: അനിശ്ചിതത്വത്തിന് വിരാമം
നേരത്തെ, അവകാശികളില്ലാത്ത വിദേശികൾ മരണപ്പെടുമ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ, ഭൂസ്വത്തുക്കൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവ എന്തുചെയ്യണമെന്ന കാര്യത്തിൽ നിയമപരമായ വലിയൊരു അവ്യക്തത നിലനിന്നിരുന്നു.

ഇത്തരം ആസ്തികൾ വർഷങ്ങളോളം കോടതി നടപടികളിലും മറ്റും കുടുങ്ങിക്കിടക്കുന്നത് പതിവായിരുന്നു. പുതിയ നിയമം വരുന്നതോടെ ഇത്തരം ‘അനാഥമായ’ ആസ്തികൾ കൃത്യമായ വഴിയിലൂടെ പൊതുനന്മയ്ക്കായി ഉപയോഗിക്കാൻ സർക്കാരിന് സാധിക്കും

ചാരിറ്റബിൾ എൻഡോവ്‌മെന്റ് (ജീവകാരുണ്യ നിധി)
അവകാശികളില്ലാത്ത വിദേശിയുടെ ആസ്തികൾ യുഎഇ സർക്കാർ ജീവകാരുണ്യ നിധിയായി (Charitable Endowment) മാറ്റും. ഇതിന്റെ പൂർണമായ മേൽനോട്ടം സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിക്കായിരിക്കും.

കൃത്യമായ ഓഡിറ്റിങ്ങിലൂടെയും സർക്കാർ മേൽനോട്ടത്തിലൂടെയും ഈ തുക അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് നിയമം ഉറപ്പുവരുത്തുന്നു. വ്യക്തിയുടെ ആസ്തികൾ ദുരുപയോഗം ചെയ്യപ്പെടില്ലെന്നും അവ പൊതുതാൽപര്യത്തിനായി മാറ്റിവയ്ക്കപ്പെടുന്നുവെന്നും ഇതിലൂടെ ഉറപ്പാക്കാം.

∙ നിയമം ബാധകമാകുന്ന സാഹചര്യങ്ങൾ
​പ്രധാനമായും രണ്ട് സാഹചര്യങ്ങളിലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്:
മരണപ്പെട്ട വ്യക്തി തന്റെ സ്വത്തുക്കൾ ആർക്ക് ലഭിക്കണം എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഒരു വിൽപ്പത്രം തയാറാക്കിയിട്ടില്ലെങ്കിൽ. 
സ്വത്തുക്കൾക്ക് അവകാശവാദം ഉന്നയിക്കാൻ രക്തബന്ധമുള്ളവരോ നിയമപരമായ മറ്റ് അവകാശികളോ ആരും തന്നെ ഇല്ലാതിരുന്നാൽ.
ഈ രണ്ട് നിബന്ധനകളും ഒത്തു വന്നാൽ മാത്രമേ ആസ്തികൾ ചാരിറ്റി നിധിയിലേക്ക് മാറ്റുകയുള്ളൂ. നിയമപരമായ വിൽപ്പത്രം ഉള്ള കേസുകളിൽ നിലവിലെ രീതി തന്നെ തുടരുമെന്നാണ് പ്രാഥമിക വിവരം.

സാമ്പത്തിക മേഖലയിലെ ആശ്വാസം
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വസ്തു ഉടമകൾ  എന്നിവർക്ക് ഈ നിയമം വലിയ ആശ്വാസമാണ് നൽകുന്നത്. മരിച്ച വ്യക്തിയുടെ പണവും മറ്റ് ഇടപാടുകളും വർഷങ്ങളോളം തടസ്സപ്പെട്ടു കിടക്കുന്നത് ഒഴിവാക്കി നിയമപരമായ ഒരു തീർപ്പിലെത്താൻ പുതിയ മാറ്റം സഹായിക്കും. ബിസിനസ് രംഗത്തെ നിയമപരമായ സുതാര്യത വർധിപ്പിക്കാനും ഇത് കാരണമാകും.

വിൽപ്പത്രത്തിന്റെ പ്രധാന്യം
തങ്ങളുടെ സമ്പാദ്യവും ആസ്തികളും സ്വന്തം കുടുംബാംഗങ്ങൾക്കോ ഇഷ്ടപ്പെട്ടവർക്കോ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾ നിർബന്ധമായും യുഎഇ നിയമപ്രകാരം വിൽപ്പത്രങ്ങൾ റജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ നിയമം ഓർമിപ്പിക്കുന്നു. അവകാശികളെ കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം ആസ്തികൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും.

യുഎഇയെ ഒരു ആധുനിക ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നീതിന്യായ വ്യവസ്ഥ ലളിതമാക്കാനും സുതാര്യമാക്കാനുമുള്ള വലിയ നീക്കമായാണ് ഈ പുതിയ സിവിൽനിയമത്തെ സർക്കാർ കാണുന്നത്. 2026 ജനുവരി 1 മുതലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ പുറത്തുവന്നിരിക്കുന്നത്. നിയമത്തിന്റെ പൂർണരൂപം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ കൂടുതൽ വ്യക്തത കൈവരും.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായത്തിൽ മാറ്റം; പുതിയ നിയമം പ്രഖ്യാപിച്ചു

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസ് ജനുവരി ഒന്നിന് പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.പുതിയ നിയമപ്രകാരം, രാജ്യത്തെ പ്രായപൂർത്തിയാകൽ പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയാകുന്നവർ നിയമപരമായി പ്രായപൂർത്തിയാകുന്നവരായി കണക്കാക്കപ്പെടും.

അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി തേടാവുന്ന പ്രായത്തിലും മാറ്റം വരുത്തി. ഇത് 18 ഹിജ്‌റി വർഷത്തിൽ നിന്ന് 15 ഗ്രിഗോറിയൻ വർഷമായി കുറച്ചിട്ടുണ്ട്.ഈ ഭേദഗതികൾ വ്യക്തിഗത അവകാശങ്ങളും നിയമ നടപടികളും കൂടുതൽ വ്യക്തതയോടെയും ലളിതമായ രീതിയിലും നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

യുഎഇയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന 8 പുതിയ മാറ്റങ്ങള്‍

ദുബൈ: പുതുവര്‍ഷം 2026 ആരംഭിക്കുമ്പോള്‍ യുഎഇയില്‍ നിരവധി പ്രധാന നയമാറ്റങ്ങള്‍ നടപ്പിലാകുകയാണ്. സ്‌കൂളുകള്‍, വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാര സമയം സമയം, സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍, പ്ലാസ്റ്റിക് നിരോധനം, പാര്‍ക്കിങ് തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ ആണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. താമസക്കാര്‍ക്ക് ബാധകമാകുന്ന പ്രധാന അപ്‌ഡേറ്റുകള്‍ ഇവയാണ്:

1. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകള്‍ നേരത്തെ അവസാനിക്കും, ജുമുഅ സമയ മാറ്റം
 രാജ്യവ്യാപകമായി വെള്ളി പ്രാര്‍ഥന 12:45ന് നിശ്ചയിച്ചതിനാല്‍ ദുബൈയിലെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വെള്ളിയാഴ്ചകളില്‍ 11:30ന് മുമ്പ് ക്ലാസുകള്‍ അവസാനിപ്പിക്കും (ജനുവരി 9 മുതല്‍). മുസ്ലിം വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും പ്രാര്‍ഥനയ്ക്ക് മടങ്ങിയെത്താന്‍ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം.

2. വെള്ളി ഖുതുബയും പ്രാര്‍ഥനയും രാജ്യവ്യാപകമായി ഏകോപിതം
നാളെ മുതല്‍ (2026 ജനുവരി 2) വെള്ളിയാഴ്ച ഖുതുബയും പ്രാര്‍ഥനയും 12:45ന് ആരംഭിക്കും. ഇസ്ലാമിക് അഫയേഴ്‌സ് അതോറിറ്റി പ്രഖ്യാപിച്ച ഈ മാറ്റം രാജ്യത്ത് ഏകീകൃത പ്രാര്‍ഥനാ സമയം ഉറപ്പാക്കാനും സംഘടന മെച്ചപ്പെടുത്താനുമാണ്. പള്ളികളില്‍ നേരത്തെ എത്താന്‍ വിശ്വാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

3. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക്

പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി ഫ്‌ലാറ്റ് 50%ല്‍ നിന്ന് ടയേര്‍ഡ് സിസ്റ്റത്തിലേക്ക് മാറും. പാനീയത്തിലെ പഞ്ചസാര/സ്വീറ്റ്‌നര്‍ അളവിനനുസരിച്ച് നികുതി വ്യത്യാസപ്പെടും. ജിസിസി ഏകോപിത മോഡലുമായി ചേര്‍ന്ന് പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്.

4. ദുബൈ എയര്‍പോര്‍ട്ടില്‍ റെഡ് കാര്‍പെറ്റ് സര്‍വീസ് എത്തുന്ന യാത്രികര്‍ക്കും
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തുന്ന യാത്രികര്‍ക്ക് റെഡ് കാര്‍പെറ്റ് ബയോമെട്രിക് സര്‍വീസ് ഈ മാസം മുതല്‍ ലഭ്യമാകും. ഒരു തവണ രജിസ്‌ട്രേഷന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് കാണിക്കാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് വേഗത്തില്‍ പാസഞ്ജര്‍ പ്രോസസിങ്.

5. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം
ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇറക്കുമതി, നിര്‍മാണം, വ്യാപാരം നിരോധിക്കുന്ന ഇനങ്ങള്‍: പാനീയ കപ്പുകളും ലിഡുകളും, കട്ട്‌ലറി (ഫോര്‍ക്ക്, സ്പൂണ്‍, നൈഫ്, ചോപ്സ്റ്റിക്), പ്ലേറ്റുകള്‍, സ്‌ട്രോകളും സ്റ്റിററുകളും, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നറുകള്‍. 

6. പ്ലാസ്റ്റിക് നിരോധനത്തിന്റെ അവസാന ഘട്ടം
ഇന്ന് മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കട്ട്‌ലറി (ചോപ്സ്റ്റിക് ഉള്‍പ്പെടെ), പാനീയ കപ്പുകളും ലിഡുകളും നിരോധിക്കും. ദുബായ് മുനിസിപ്പാലിറ്റി ബിസിനസുകള്‍ക്ക് അവബോധ ഗൈഡ് നല്‍കി. മുന്‍ ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, പോളിസ്‌റ്റൈറീന്‍ ഇനങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.

7. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പെയ്ഡ് പാര്‍ക്കിങ്
ജനുവരി 15 മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പാര്‍ക്കിങ് നിയന്ത്രിതമാകും. പാര്‍ക്കോണിക് നടപ്പാക്കുന്ന സംവിധാനത്തില്‍ പാര്‍ക്കിങ് ഇല്ലാത്ത റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഒരു ഫ്രീ പെര്‍മിറ്റ്, അധിക വാഹനങ്ങള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍. 
വിശദാംശങ്ങള്‍ക്ക് പാര്‍ക്കോണിക് വെബ്‌സൈറ്റോ 800 PARKONIC (72756642) ഹെല്‍പ്പ്‌ലൈനോ സന്ദര്‍ശിക്കാം.

8. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഡെഡ്‌ലൈന്‍
പ്രൊമോഷണല്‍ പോസ്റ്റുകളിലൂടെ വരുമാനം നേടുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ 2026 ജനുവരി 31നകം യുഎഇ മീഡിയ കൗണ്‍സിലിന്റെ അഡ്വര്‍ടൈസര്‍ ലൈസന്‍സ് നേടണം. ഒക്ടോബറില്‍ പ്രഖ്യാപിച്ച രജിസ്‌ട്രേഷനുള്ള സമയപരി നീട്ടിയിരുന്നു. ഇതാണ് 31ന് അവസാനിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കായിരിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആദ്യ മൂന്ന് വര്‍ഷം ഫ്രീ. 
അപേക്ഷ www.uaemc.gov.ae വഴി.
ആരെല്ലാം രജിസ്റ്റര്‍ ചെയ്യണം:18 വയസ്സിന് മുകളില്‍, മീഡിയ ലംഘനങ്ങള്‍ ഇല്ലാത്തവര്‍, വാലിഡ് ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉള്ളവര്‍.
ആര്‍ക്ക് വേണ്ട?: സ്വന്തം പ്രൊഡക്ട്/സര്‍വീസ് പ്രൊമോട്ട് ചെയ്യുന്നവര്‍, 18ന് താഴെയുള്ളവര്‍ (വിദ്യാഭ്യാസ/സാംസ്‌കാരിക കണ്ടന്റ്).

Pay Day Sale, Air India Express;പേ ഡേ സെയിൽ : ഏറ്റവും കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാനടിക്കറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; വിട്ടുകളയരുത് ഈ അവസരം

Pay Day Sale: Air India Express;കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിലുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.

ആഭ്യന്തര യാത്രയ്ക്ക് 1950 രൂപ (80 ദിർഹം), രാജ്യാന്തര യാത്രയ്ക്ക് 5355 രൂപ (240 ദിർഹം) മുതലാണ് കുറഞ്ഞ നിരക്ക്. ജനുവരി ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം

ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *