Qatar Emir news യെമൻ സംഘർഷം : സൗദി-യുഎഇ നേതാക്കളുമായി ചർച്ച നടത്തി ഖത്തർ അമീർ

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

QATAR 1111

Qatar Emir news ദോഹ: യെമൻ വിഷയത്തിൽ സൗദി-യുഎഇ നേതാക്കളുമായി ചർച്ച നടത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. കഴിഞ്ഞ വ്യാഴാഴ്‌ച ഫോൺ സംഭാഷണത്തിലൂടെയാണ് ഇരു രാജ്യങ്ങളുമായി അമീർ ചർച്ച നടത്തിയത്.
റിപ്പോർട്ടനുസരിച്ച്, യു.എ.ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടന്ന ചർച്ചയിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളും പരസ്‌പര താൽപര്യമുള്ള വിഷയങ്ങളും അമീർ തമീം വിലയിരുത്തി.

കൂടാതെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ചർച്ചയിൽ പശ്ചിമേഷ്യയിലെ പ്രധാന രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയയ്തു. കഴിഞ്ഞ മാസം ദക്ഷിണ യെമനിൽ സംഘർഷം രൂക്ഷമായിരുന്നു. സംഘർഷത്തെ തുടർന്ന്, സർക്കാർ സേനയുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ എസ്ട‌ിസി (STC) സേനകൾ കിഴക്കൻ യെമനിലെ ഹദ്രമൗത്, അൽ മഹ്റ പ്രവിശ്യകൾ പിടിച്ചെടുത്തിരുന്നു.

ഖത്തറിലെ മരുഭൂമി ആവാസവ്യവസ്ഥ സംരക്ഷിക്കാൻ ശക്തമായ നടപടികൾ; 70-ലധികം സ്ഥലങ്ങളിൽ വേലികെട്ടും

Qatar Greeshma Staff Editor — January 2, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Qatar environment protection ദോഹ: മനുഷ്യരുടെ അനിയന്ത്രിത ഇടപെടലുകൾ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത ആവാസവ്യവസ്ഥകൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, അവ സംരക്ഷിക്കുന്നതിനായി ഖത്തർ ശക്തമായ പരിസ്ഥിതി സംരക്ഷണ നടപടികൾ ആരംഭിച്ചു. മരുഭൂമിയിലെ വന്യജീവികൾക്ക് അത്യാവശ്യമായ പ്രകൃതിദത്ത താഴ്ചകൾ (റാവുഡകൾ) സംരക്ഷിക്കുന്നതിനായി 70-ലധികം സ്ഥലങ്ങളിൽ വേലി കെട്ടുകയും ആയിരക്കണക്കിന് തദ്ദേശീയ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഓഫ്-റോഡ് വാഹനയോട്ടം, നിയമവിരുദ്ധ ക്യാമ്പിംഗ്, അമിതമായ മേച്ചിൽ, നഗരവൽക്കരണം എന്നിവ മൂലം പരിസ്ഥിതിക്ക് വലിയ നാശമുണ്ടാകുന്നതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ക്യാമ്പിംഗ് സീസണിൽ സസ്യങ്ങൾ നശിപ്പിക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും മരുഭൂമിയിൽ നേരിട്ട് തീ കത്തിക്കുന്നതും വർധിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഏറ്റവും ദുർബലമായ ആവാസവ്യവസ്ഥകളിലൊന്നാണ് റാവുഡകളെന്ന് വന്യജീവി വികസന ഡയറക്ടർ ഖാലിദ് ജുമാ അൽ-മുഹന്നദി പറഞ്ഞു. പ്രകൃതിദത്ത ജലസംഭരണികളായും വന്യജീവികളുടെ ആവാസകേന്ദ്രങ്ങളായും ഇവ പ്രവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി നിയന്ത്രണം, നിരീക്ഷണം, പുനരധിവാസം, പൊതുഅവബോധം എന്നിവ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്താകെ ഏകദേശം 1,500 റാവുഡകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഓരോ സ്ഥലത്തെക്കുറിച്ചും വിശദമായ പരിസ്ഥിതി വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഡ്രോണുകൾ, ഉപഗ്രഹ ചിത്രങ്ങൾ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS) തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരിസ്ഥിതി മാറ്റങ്ങളും നിയമലംഘനങ്ങളും നിരീക്ഷിക്കുന്നുണ്ട്.

2025-ൽ 14,600-ലധികം തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സിദ്ർ, സമർ, ഗാഫ്, അക്കേഷ്യ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും നട്ടത്. തദ്ദേശീയ സസ്യങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ വിത്തുകൾ ശേഖരിച്ച് ദേശീയ ജീൻ ബാങ്കിൽ സൂക്ഷിക്കുന്നുമുണ്ട്.

സസ്യവർഗങ്ങളെ സംരക്ഷിക്കുന്നതിനായി ഒട്ടകങ്ങൾ, ആടുകൾ എന്നിവയുടെ മേയൽ നിയന്ത്രണം സർക്കാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. മരുഭൂമി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും പരിസ്ഥിതി ഉദ്യോഗസ്ഥർ ആഭ്യന്തര സുരക്ഷാ സേനയുമായി ചേർന്ന് നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

അമിതമായ മേച്ചിൽ, ഓഫ്-റോഡ് ഡ്രൈവിംഗ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയൽ, അനധികൃത ക്യാമ്പുകൾ, വിറകിനായി ചെടികൾ മുറിക്കൽ എന്നിവയാണ് ഏറ്റവും കൂടുതൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾ. ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതായും അറിയിച്ചു.

പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ നിർണായകമാണെന്ന് അധികൃതർ പറഞ്ഞു. സമൂഹത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും, പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

ഭാവിയിൽ കൂടുതൽ വേലികെട്ടൽ, പുനരധിവാസ പദ്ധതികൾ, തദ്ദേശീയ സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, ഡിജിറ്റൽ മാർഗങ്ങളിലൂടെ പൊതുജന അവബോധം വർധിപ്പിക്കൽ എന്നിവ നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് ഈ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.

കോളടിച്ചല്ലോ.. ? സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർ ഈ അവസരം ഉപയോ​ഗിക്കൂ

Qatar Greeshma Staff Editor — January 2, 2026 · 0 Comment

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Qatar gold price : ദോഹ: ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഖത്തർ വിപണിയിൽ കഴിഞ്ഞ ആഴ്ച സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. സ്വർണ്ണവില 2.94 ശതമാനം കുറഞ്ഞ് ഔൺസിന് 4,347.74 യുഎസ് ഡോളറിലെത്തി.

കഴിഞ്ഞ ഞായറാഴ്ച ഔൺസിന് 4,479.89 യുഎസ് ഡോളറായിരുന്നു സ്വർണ്ണവില. ഇതിൽ നിന്നാണ് വില ഇടിഞ്ഞതെന്ന് QNB ഡാറ്റ വ്യക്തമാക്കുന്നു.

മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളിയുടെ വിലയിൽ ചെറിയ വർധനവുണ്ടായി. കഴിഞ്ഞ ആഴ്ച വെള്ളിവില 0.52 ശതമാനം ഉയർന്ന് ഔൺസിന് 72.37 യുഎസ് ഡോളറായി. ആഴ്ചയുടെ തുടക്കത്തിൽ ഇത് 71.99 യുഎസ് ഡോളറായിരുന്നു.

അതേസമയം പ്ലാറ്റിനത്തിന്റെ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ആഴ്ചയുടെ തുടക്കത്തിൽ ഔൺസിന് 2,459.59 യുഎസ് ഡോളറായിരുന്ന പ്ലാറ്റിനം വില 17.17 ശതമാനം കുറഞ്ഞ് 2,037.04 യുഎസ് ഡോളറിലെത്തി.

കായികവും സാംസ്കാരിക മേഖലയിൽ ലോകോത്തര വേദിയായി ഖത്തർ ;വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം

Latest Greeshma Staff Editor — January 2, 2026 · 0 Comment

QATAR NEWWW

Qatar Tourism 2025 : ദോഹ: 2025-ൽ ഖത്തർ സന്ദർശിച്ച വിനോദസഞ്ചാരികൾക്ക് അസാധാരണവും മറക്കാനാവാത്തതുമായ അനുഭവങ്ങൾ ലഭിച്ചതായി ഖത്തർ ടൂറിസം അറിയിച്ചു. വർഷം മുഴുവൻ ഖത്തർ കലണ്ടറിൽ ഉൾപ്പെടുത്തിയിരുന്ന വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളുമാണ് സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങൾ സമ്മാനിച്ചത്.

സംസ്കാരം, വിനോദം, ഉയർന്ന നിലവാരത്തിലുള്ള ആതിഥ്യം എന്നിവ സംയോജിപ്പിച്ച ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഖത്തറിന്റെ ശക്തമായ സ്ഥാനം ഇതിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു.

2025-ൽ രാജ്യത്ത് നടന്ന പ്രധാന കായിക, സാംസ്കാരിക, കലാ, വിനോദ, കുടുംബ പരിപാടികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പ്രായത്തിലുള്ള സന്ദർശകരെയും ആകർഷിച്ചു. നിരവധി അന്താരാഷ്ട്ര ഇവന്റുകൾക്ക് ഖത്തർ വേദിയായത് ടൂറിസം മേഖലക്ക് വലിയ ഉണർവാണ് നൽകിയത്.

2025-ൽ ഖത്തറിൽ നടന്ന പ്രധാന കായിക പരിപാടികൾ

ഫിഫ അറബ് കപ്പ് ഖത്തർ 2025™
ലോകകപ്പ് സ്റ്റേഡിയങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. വലിയ ആരാധക പങ്കാളിത്തവും മികച്ച സംഘാടനവുമാണ് ശ്രദ്ധേയമായത്.

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സ്
ലുസൈൽ സർക്യൂട്ടിൽ നടന്ന ഈ മത്സരം മോട്ടോർസ്പോർട്സ് രംഗത്ത് ഖത്തറിന്റെ പ്രാധാന്യം വർധിപ്പിച്ചു.

മോട്ടോജിപി ഖത്തർ ഗ്രാൻഡ് പ്രിക്സ്
ലോക ചാമ്പ്യൻഷിപ്പിലെ പ്രധാന റൗണ്ടുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ മത്സരത്തിൽ പ്രമുഖ ഡ്രൈവർമാർ പങ്കെടുത്തു.

ദേശീയ കായിക ദിനം – ഫെബ്രുവരി 2025
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കായികവും സാമൂഹികവുമായ പരിപാടികൾ സംഘടിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *