Kuwait New Year incident കുവൈത്തിൽപുതുവത്സരാഘോഷത്തിനിടെ സംഘർഷം ; ഒരാൾ മരിച്ചു

Kuwaiti authorities arrest a criminal gang for exploiting expatriate workers in shopping mall
Kuwaiti authorities arrest a criminal gang for exploiting expatriate workers in shopping mall

Kuwait New Year incident : കുവൈത്ത്: കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ മദ്യപാനത്തെ തുടർന്നുണ്ടായ ബന്ധുക്കൾ തമ്മിലുള്ള സംഘർഷം ഒരാളുടെ മരണത്തിൽ കലാശിച്ചു. പുതുവത്സര ദിനം പുലർച്ചെ നാലുമണിയോടെ അൽ സുബിയാ പാലത്തിന് സമീപമാണ് സംഭവം നടന്നത്.

മദ്യപാനത്തിന് ശേഷം ഉണ്ടായ വാക്കേറ്റം പിന്നീട് നിയന്ത്രണം വിട്ട് ശാരീരിക ഏറ്റുമുട്ടലായി മാറിയതായി പൊലീസ് അറിയിച്ചു. ഏഴ് ബന്ധുക്കൾ തമ്മിലായിരുന്നു സംഘർഷം. ഇതിൽ അഞ്ച് കുവൈത്തി പൗരന്മാരും രണ്ട് ബെദൂണുകളും ഉൾപ്പെടുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

സംഘർഷത്തിനിടെ ഒരു സ്വദേശി പൗരൻ അസ്വസ്ഥത അനുഭവപ്പെട്ട് തുടർച്ചയായി ഛർദ്ദിക്കുകയും പിന്നീട് ബോധം നഷ്ടപ്പെട്ടു നിലംപതിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും ആംബുലൻസ് ജീവനക്കാരും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം ആശുപത്രിയിലുപരി വീണ്ടും തർക്കം ഉണ്ടായതായി റിപ്പോർട്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

അഹ്മദി ഗവർണറേറ്റിൽ പരിശോധന ശക്തം: നിയമലംഘനം നടത്തിയ 12 മൊബൈൽ ഫുഡ് ട്രക്കുകൾ നീക്കി

Kuwait Greeshma Staff Editor — January 2, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Kuwait Municipality : കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിൽ മൊബൈൽ ഫുഡ് ട്രക്കുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധനാ ക്യാമ്പയിൻ നടത്തി. പരിശോധനയിൽ, മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന 12 മൊബൈൽ ഫുഡ് ട്രക്ക് കാർട്ടുകൾ വിവിധ പ്രദേശങ്ങളിൽ നിന്ന് അധികൃതർ നീക്കം ചെയ്തു.

കൂടാതെ, അൽ വഫ്റ ഫാംസ് മേഖലയിലായി അനധികൃതമായി പ്രവർത്തിച്ച ഒരു തെരുവ് വ്യാപാരിക്കെതിരെ 10 നിയമലംഘന നോട്ടീസുകളും അധികൃതർ നൽകിയിട്ടുണ്ട്.

തെരുവ് വ്യാപാരങ്ങൾ നിയന്ത്രിക്കുക, പൊതുശാന്തി ഉറപ്പാക്കുക, ആരോഗ്യ–സുരക്ഷാ ചട്ടങ്ങളും മുനിസിപ്പൽ നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പരിശോധനാ നടപടികൾ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.

അനധികൃത പടക്ക ശേഖരണത്തിനെതിരെ കുവൈറ്റിൽ വൻ സുരക്ഷാ നടപടി; നിരവധി പേർ അറസ്റ്റിൽ

Latest Greeshma Staff Editor — January 2, 2026 · 0 Comment

blast

Kuwait illegal fireworks : പൊതുജന സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അനധികൃതമായി ലൈസൻസ് ഇല്ലാതെ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന പടക്കങ്ങൾക്കെതിരായ വലിയ സുരക്ഷാ ഓപ്പറേഷനു കുവൈറ്റ് ആഭ്യന്തര മന്ത്രി കൂടിയായ ആദ്യ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നേതൃത്വം നൽകി.

സുരക്ഷാ വിഭാഗങ്ങൾ നടത്തിയ വിശദമായ അന്വേഷണം, നിരീക്ഷണം, ഫീൽഡ് പരിശോധനകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വലിയ തോതിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന നിരവധി കേന്ദ്രങ്ങൾ കണ്ടെത്തി. ഇത് ആളുകളുടെ ജീവനും സ്വത്തിനും ഗുരുതര ഭീഷണിയായിരുന്നു.

തുടർന്ന് സുരക്ഷാ സംഘം സ്ഥലങ്ങളിൽ എത്തി പടക്കങ്ങൾ പിടിച്ചെടുത്തു. അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി പേരെ അറസ്റ്റ് ചെയ്തു. പടക്കങ്ങൾ കടത്താനും സൂക്ഷിക്കാനും ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.

ഇതോടൊപ്പം, മൂന്ന് പ്രതികൾ രാജ്യം വിട്ടതായി അധികൃതർ അറിയിച്ചു. ഇവരിൽ ഒരാൾ കസ്റ്റംസ് വകുപ്പിലെ ജീവനക്കാരനാണെന്നും പടക്കങ്ങളുടെ കടത്ത്, ഇറക്കുമതി, സംഭരണം എന്നിവയിൽ പങ്കുണ്ടെന്നുമാണ് ആരോപണം. ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിനുള്ള നിയമനടപടികൾ ഔദ്യോഗിക മാർഗങ്ങളിലൂടെ തുടരുകയാണ്

Elevator accident : ലിഫ്റ്റ് തെന്ന് നീങ്ങി അപകടം; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

Kuwait Greeshma Staff Editor — January 1, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Elevator accident ബുധനാഴ്ച വൈകുന്നേരം കുവൈറ്റിലെ സുബ്‌ഹാൻ മേഖലയിൽ ലിഫ്റ്റ് അപകടം ഉണ്ടായി. ലിഫ്റ്റ് വഴുതി വീണതിനെ തുടർന്ന് അതിനുള്ളിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. വിവരം ലഭിച്ചതോടെ അൽ-ബൈറാഖ് അഗ്നിശമന കേന്ദ്രത്തിലെ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റി.

കുവൈത്തിൽ അപകടകരമായ വാഹനാഭ്യാസം; മലയാളി വിദ്യാർത്ഥികളുടെ കാറുകൾ കണ്ടുകെട്ടി, വിദ്യാർത്ഥികളെ നാടുകടത്തും

Kuwait Greeshma Staff Editor — January 1, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Indian students in Kuwait : കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിൽ റോഡിൽ അപകടകരമായി വാഹനമോടിച്ച മലയാളി വിദ്യാർത്ഥികളെ സുരക്ഷാ സേന പിടികൂടി. ആഡംബര കാറുകൾ ഉപയോഗിച്ച് ഗതാഗത നിയമങ്ങൾ ലംഘിച്ച ഇവരെ അറസ്റ്റ് ചെയ്തതായും വാഹനങ്ങൾ കണ്ടുകെട്ടിയതായും അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ രീതിയിൽ അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിച്ചതിനാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജലീബിലെ ഒരു സ്വകാര്യ സ്കൂളിന് സമീപം യുവാക്കൾ റോഡിൽ വാഹനാഭ്യാസം നടത്തുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ കീഴിലുള്ള ജലീബ് ഏരിയ കമാൻഡ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

അന്വേഷണത്തിൽ, സ്കൂളിലെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ കഴിഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഒത്തുചേർന്നതെന്ന് കണ്ടെത്തി. എന്നാൽ ആഘോഷത്തിന്റെ പേരിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുകയും റോഡ് സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവൃത്തികൾ അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

 അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഇന്ന് മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം

Kuwait Greeshma Staff Editor — January 1, 2026 · 0 Comment

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Kuwait traffic update : കുവൈത്തിലെ പ്രധാന ഗതാഗത പാതയായ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 2026 ജനുവരി 1 വ്യാഴാഴ്ച പുലർച്ചെ 1 മണി മുതൽ ജനുവരി 4 ഞായറാഴ്ച രാവിലെ 6 മണിവരെയാണ് നിയന്ത്രണം നിലനിൽക്കുക.

ഈ സമയത്ത് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ എഞ്ചിനീയേഴ്സ് അസോസിയേഷൻ ജംഗ്ഷൻ മുതൽ സെക്കൻഡ് റിംഗ് റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വലത് ലെയ്ൻ പൂർണമായും മധ്യ ലെയ്‌നിന്റെ പകുതിയും അടച്ചിടും. റോഡ് പരിപാലനവും സാങ്കേതിക ജോലികളും നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം.

ഈ വഴിയിലൂടെ യാത്ര ചെയ്യുന്നവർ മുൻകൂട്ടി യാത്രാ പദ്ധതി തയ്യാറാക്കുകയും അധികൃതർ നിർദേശിക്കുന്ന വഴിതിരിവുകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

വ്യാജനോട്ടുകൾ തിരിച്ചറിയാൻ മാർഗനിർദേശവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

Latest Greeshma Staff Editor — January 1, 2026 · 0 Comment

kuwait saved

Kuwait Central Bank guidelines : ബാങ്ക് നോട്ടുകളുടെ ആധികാരികത ഉറപ്പാക്കുന്നത് അത്യന്തം പ്രധാനമാണെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു. നോട്ടുകൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ നാല് ലളിതമായ മാർഗങ്ങൾ ബാങ്ക് വിശദീകരിച്ചു.

ഒന്നാമതായി, നോട്ടിനെ വെളിച്ചത്തിലേക്ക് ഉയർത്തിപ്പിടിച്ചാൽ ഫാൽക്കണിന്റെ തലയുടെ വാട്ടർമാർക്ക് വ്യക്തമായി കാണാം. രണ്ടാമതായി, നോട്ടിനെ അല്പം ചരിക്കുമ്പോൾ തരംഗ ചിഹ്നത്തിന്റെ ആകൃതിയിലും നിറത്തിലും വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാം.
മൂന്നാമതായി, സുരക്ഷാ ത്രെഡിൽ വെളിച്ചം വീഴ്ത്തുമ്പോൾ നിറമാറ്റവും മറഞ്ഞിരിക്കുന്ന എഴുത്തും വ്യക്തമാകും. നാലാമതായി, സ്പർശിച്ച് പരിശോധിക്കുമ്പോൾ ഉയർന്ന പ്രിന്റിംഗും പ്രത്യേക സ്പർശന അടയാളങ്ങളും അനുഭവപ്പെടും. കാഴ്ച വൈകല്യമുള്ളവർക്കായി ഇവ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്.

ഒരു ബാങ്ക് നോട്ടിന്റെ യഥാർത്ഥതയെക്കുറിച്ച് സംശയം തോന്നുന്നവർ അടുത്തുള്ള ഏതെങ്കിലും പ്രാദേശിക ബാങ്ക് ശാഖയിലോ കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ ബാങ്കിംഗ് ഹാളിലോ എത്തി അത് പരിശോധിച്ച് ഉറപ്പാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *