Kerala suicide case : സുല്‍ത്താന്‍ ബത്തേരി: കെയർ ഗിവർ ജോലിക്കിടെ ഇസ്രയേലിൽ മരിച്ച ഭർത്താവിന്റെ മരണത്തിലെ അസ്വഭാവികത നീക്കാനായി മാസങ്ങൾ പോരാടി. ഒടുവിൽ ആരാധ്യയെ തനിച്ചാക്കി രേഷ്മ. ജൂലൈ മാസത്തിൽ ഇസ്രയേലിലെ ജറുസലേമിലെ മേവസരേട്ട് സിയോനിയിൽ ജോലി ചെയ്തിരുന്ന വീട്ടിലാണ് രേഷ്മയുടെ ഭർത്താവും ബത്തേരി കോളിയാടി പെലക്കുത്ത് സ്വദേശിയുമായ ജിനേഷ് പി സുകുമാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇസ്രായേലില്‍ കെയര്‍ ഗിവറായി ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു ജിനേഷ് പി. സുകുമാരന്റെ ദുരൂഹ മരണം. ജിനേഷിനെ തൂങ്ങി മരിച്ച നിലയിലും വീട്ടുടമസ്ഥയെ കുത്തേറ്റു മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും കാരണം വ്യക്തമായിട്ടില്ല. മരിച്ച വയോധികയുടെ ഭര്‍ത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. വയനാട്ടില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തുവരുന്നതിനിടെയാണ് ജിനേഷ് മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ ഇസ്രായേലിലേക്ക് പോയത്.
അന്വേഷണ പുരോഗതിയില്ലെന്നത് മാനസികമായി തളർത്തി
അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നത് രേഷ്മയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എംബസികളുമായി ബന്ധപ്പെട്ട് മരണത്തിലെ അസ്വഭാവികത നീക്കാനുള്ള ആവശ്യം രേഷ്മ ഉന്നയിച്ചിരുന്നു. താനും ദിവസം മുമ്പ് കോളിയാടിയിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ രേഷ്മയെ അയല്‍വാസികളും ബന്ധുക്കളും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ രേഷ്മയെ ആശുപത്രിയിലെത്തിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് രേഷ്മ മരിച്ചത്. ജിനേഷ് പരിചരിച്ചിരുന്നയാളുടെ ഭാര്യയെ ഇവരുടെ മകൻ തന്നെയാണ് കൊലപ്പെടുത്തിയതെന്നുള്ള വിവരങ്ങൾ നേരത്തെ വന്നിരുന്നുവെങ്കിലും ജിനേഷിന്റെ മരണത്തിലെ ദുരൂഹത മാറിയിരുന്നില്ല. ഇതിനിടയിലാണ് രേഷ്മ ജീവനൊടുക്കുന്നത്. കോളേരി സ്വദേശിനിയാണ് 32കാരിയായ രേഷ്മ. രേഷ്മയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ നടന്നു. ഏക മകള്‍: ആരാധ്യ.
അസുഖത്തിന്റെ കാഠിന്യത്തിലും തളരാതെ പോരാടി; വേദനയില്ല ലോകത്തേക്ക്;മലയാളി വിദ്യാർഥി ചികിത്സയിലിരിക്കെ അന്തരിച്ചു
UAE Nazia Staff Editor — January 2, 2026 · 0 Comment
Expat malayali deadഉമ്മുൽഖുവൈൻ/ചങ്ങരംകുളം: ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ നവാസ് (16) അർബുദ ചികിത്സയിലിരിക്കെ നാട്ടിൽ അന്തരിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ ആഹിൽ കുറച്ചു കാലമായി ‘യൂവിങ് സാർക്കോമ’ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖത്തിന്റെ കാഠിന്യത്തിലും തളരാതെ പോരാടിയ ആഹിലിന്റെ വേർപാട് അധ്യാപകർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി.
ആഹിലിന്റെ വേർപാടിൽ ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർഥികളും അനുശോചിച്ചു. പ്രിൻസിപ്പൽ ഡോ. സൈഫുദ്ദീൻ.പി ഹംസ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. മിടുക്കനായ വിദ്യാർഥിയായിരുന്നു ആഹിലെന്നും കുട്ടിയുടെ വേർപാട് സ്കൂളിന് തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഖബറടക്കി. നവാസ്-ഹഫീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് അർഹാം, അഹമ്മദ് അഹ്‌സാൻ.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായത്തിൽ മാറ്റം; പുതിയ നിയമം പ്രഖ്യാപിച്ചു
UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസ് ജനുവരി ഒന്നിന് പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.പുതിയ നിയമപ്രകാരം, രാജ്യത്തെ പ്രായപൂർത്തിയാകൽ പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയാകുന്നവർ നിയമപരമായി പ്രായപൂർത്തിയാകുന്നവരായി കണക്കാക്കപ്പെടും.
അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി തേടാവുന്ന പ്രായത്തിലും മാറ്റം വരുത്തി. ഇത് 18 ഹിജ്‌റി വർഷത്തിൽ നിന്ന് 15 ഗ്രിഗോറിയൻ വർഷമായി കുറച്ചിട്ടുണ്ട്.ഈ ഭേദഗതികൾ വ്യക്തിഗത അവകാശങ്ങളും നിയമ നടപടികളും കൂടുതൽ വ്യക്തതയോടെയും ലളിതമായ രീതിയിലും നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
യുഎഇയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന 8 പുതിയ മാറ്റങ്ങള്‍
ദുബൈ: പുതുവര്‍ഷം 2026 ആരംഭിക്കുമ്പോള്‍ യുഎഇയില്‍ നിരവധി പ്രധാന നയമാറ്റങ്ങള്‍ നടപ്പിലാകുകയാണ്. സ്‌കൂളുകള്‍, വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാര സമയം സമയം, സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍, പ്ലാസ്റ്റിക് നിരോധനം, പാര്‍ക്കിങ് തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ ആണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. താമസക്കാര്‍ക്ക് ബാധകമാകുന്ന പ്രധാന അപ്‌ഡേറ്റുകള്‍ ഇവയാണ്:
1. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകള്‍ നേരത്തെ അവസാനിക്കും, ജുമുഅ സമയ മാറ്റം
രാജ്യവ്യാപകമായി വെള്ളി പ്രാര്‍ഥന 12:45ന് നിശ്ചയിച്ചതിനാല്‍ ദുബൈയിലെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വെള്ളിയാഴ്ചകളില്‍ 11:30ന് മുമ്പ് ക്ലാസുകള്‍ അവസാനിപ്പിക്കും (ജനുവരി 9 മുതല്‍). മുസ്ലിം വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും പ്രാര്‍ഥനയ്ക്ക് മടങ്ങിയെത്താന്‍ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം.
2. വെള്ളി ഖുതുബയും പ്രാര്‍ഥനയും രാജ്യവ്യാപകമായി ഏകോപിതം
നാളെ മുതല്‍ (2026 ജനുവരി 2) വെള്ളിയാഴ്ച ഖുതുബയും പ്രാര്‍ഥനയും 12:45ന് ആരംഭിക്കും. ഇസ്ലാമിക് അഫയേഴ്‌സ് അതോറിറ്റി പ്രഖ്യാപിച്ച ഈ മാറ്റം രാജ്യത്ത് ഏകീകൃത പ്രാര്‍ഥനാ സമയം ഉറപ്പാക്കാനും സംഘടന മെച്ചപ്പെടുത്താനുമാണ്. പള്ളികളില്‍ നേരത്തെ എത്താന്‍ വിശ്വാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
3. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക്
പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി ഫ്‌ലാറ്റ് 50%ല്‍ നിന്ന് ടയേര്‍ഡ് സിസ്റ്റത്തിലേക്ക് മാറും. പാനീയത്തിലെ പഞ്ചസാര/സ്വീറ്റ്‌നര്‍ അളവിനനുസരിച്ച് നികുതി വ്യത്യാസപ്പെടും. ജിസിസി ഏകോപിത മോഡലുമായി ചേര്‍ന്ന് പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്.
4. ദുബൈ എയര്‍പോര്‍ട്ടില്‍ റെഡ് കാര്‍പെറ്റ് സര്‍വീസ് എത്തുന്ന യാത്രികര്‍ക്കും
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തുന്ന യാത്രികര്‍ക്ക് റെഡ് കാര്‍പെറ്റ് ബയോമെട്രിക് സര്‍വീസ് ഈ മാസം മുതല്‍ ലഭ്യമാകും. ഒരു തവണ രജിസ്‌ട്രേഷന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് കാണിക്കാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് വേഗത്തില്‍ പാസഞ്ജര്‍ പ്രോസസിങ്.
5. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം
ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇറക്കുമതി, നിര്‍മാണം, വ്യാപാരം നിരോധിക്കുന്ന ഇനങ്ങള്‍: പാനീയ കപ്പുകളും ലിഡുകളും, കട്ട്‌ലറി (ഫോര്‍ക്ക്, സ്പൂണ്‍, നൈഫ്, ചോപ്സ്റ്റിക്), പ്ലേറ്റുകള്‍, സ്‌ട്രോകളും സ്റ്റിററുകളും, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നറുകള്‍.
6. പ്ലാസ്റ്റിക് നിരോധനത്തിന്റെ അവസാന ഘട്ടം
ഇന്ന് മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കട്ട്‌ലറി (ചോപ്സ്റ്റിക് ഉള്‍പ്പെടെ), പാനീയ കപ്പുകളും ലിഡുകളും നിരോധിക്കും. ദുബായ് മുനിസിപ്പാലിറ്റി ബിസിനസുകള്‍ക്ക് അവബോധ ഗൈഡ് നല്‍കി. മുന്‍ ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, പോളിസ്‌റ്റൈറീന്‍ ഇനങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.
7. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പെയ്ഡ് പാര്‍ക്കിങ്
ജനുവരി 15 മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പാര്‍ക്കിങ് നിയന്ത്രിതമാകും. പാര്‍ക്കോണിക് നടപ്പാക്കുന്ന സംവിധാനത്തില്‍ പാര്‍ക്കിങ് ഇല്ലാത്ത റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഒരു ഫ്രീ പെര്‍മിറ്റ്, അധിക വാഹനങ്ങള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍.
വിശദാംശങ്ങള്‍ക്ക് പാര്‍ക്കോണിക് വെബ്‌സൈറ്റോ 800 PARKONIC (72756642) ഹെല്‍പ്പ്‌ലൈനോ സന്ദര്‍ശിക്കാം.
8. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഡെഡ്‌ലൈന്‍
പ്രൊമോഷണല്‍ പോസ്റ്റുകളിലൂടെ വരുമാനം നേടുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ 2026 ജനുവരി 31നകം യുഎഇ മീഡിയ കൗണ്‍സിലിന്റെ അഡ്വര്‍ടൈസര്‍ ലൈസന്‍സ് നേടണം. ഒക്ടോബറില്‍ പ്രഖ്യാപിച്ച രജിസ്‌ട്രേഷനുള്ള സമയപരി നീട്ടിയിരുന്നു. ഇതാണ് 31ന് അവസാനിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കായിരിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആദ്യ മൂന്ന് വര്‍ഷം ഫ്രീ.
അപേക്ഷ www.uaemc.gov.ae വഴി.
ആരെല്ലാം രജിസ്റ്റര്‍ ചെയ്യണം:18 വയസ്സിന് മുകളില്‍, മീഡിയ ലംഘനങ്ങള്‍ ഇല്ലാത്തവര്‍, വാലിഡ് ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉള്ളവര്‍.
ആര്‍ക്ക് വേണ്ട?: സ്വന്തം പ്രൊഡക്ട്/സര്‍വീസ് പ്രൊമോട്ട് ചെയ്യുന്നവര്‍, 18ന് താഴെയുള്ളവര്‍ (വിദ്യാഭ്യാസ/സാംസ്‌കാരിക കണ്ടന്റ്)