Jumuah prayer times in all mosques;ദുബൈ: യു.എ.ഇയിലുടനീളമുള്ള മസ്‌ജിദുകളിൽ ജുമുഅ ഖുതുബയും നിസ്കാരവും ഉച്ച 12.45ന് എന്ന നിർദേശം ഇന്ന് മുതൽ നടപ്പാകും. കഴിഞ്ഞമാസം യു.എ.ഇ ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് ജനറൽ അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും രാജ്യ വ്യാപക ഷെഡ്യൂൾ നിർദേശിച്ചതും. ഇത് വരെ ഉച്ച 1.15നായിരുന്നു ജുമുഅ പ്രാർഥനാ സമയം. അതിനാണിപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം എല്ലാ എമിറേറ്റുകളിലെയും പള്ളികളിൽ ഏകീകൃത പ്രാർഥനാ സമയം സ്ഥാപിക്കുന്നു. ജുമുഅ ഖുതുബ നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വിശ്വാസികൾ നേരത്തെ എത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
യു.എ.ഇയിലുടനീളം ജുമുഅ പ്രാർഥന സാധാരണമാക്കുക, ആളുകൾ പൂർണ പ്രഭാഷണത്തിൽ പങ്കെടുത്ത് സ്ഥിരമായ മത മാർഗനിർദേശം ലഭിക്കുന്നവരാകുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മതപരമായ പരിഗണനകൾക്കപ്പുറം, സമൂഹങ്ങളിലുടനീളം ഏകോപനം എളുപ്പമാക്കാനാണ് ഈ ക്രമീകരണം കൊണ്ടുദ്ദേശിക്കുന്നത്. ദേശീയ ഷെഡ്യൂൾ നിലവിൽ വരുന്നതോടെ, കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ജുമുഅ പ്രാർഥനയിൽ പങ്കെടുക്കാനുള്ള സാഹചര്യമാകും. വിശേഷിച്ചും, 7 എമിറേറ്റുകളും ആയിരക്കണക്കിന് പള്ളികളുമുള്ള രാജ്യത്ത് ഇതേറെ ഫലപ്രദമാകും. ഏകീകൃത ദേശീയ നയങ്ങളിലൂടെ ദൈനംദിന ജീവിതം ലളിതമാക്കാനുള്ള വിശാലമായ സർക്കാർ ശ്രമങ്ങളുമായി ഈ നടപടി യോജിക്കുന്നു.
2026നെ യു.എ.ഇയുടെ ‘കുടുംബ വർഷം’ ആയി പ്രഖ്യാപിച്ചതിനോട് പുതിയ സമയ ക്രമീകരണ മാറ്റവും യോജിക്കുന്നു. ക്രമീകൃത ഷെഡ്യൂൾ, കുടുംബവുമൊത്തുള്ള സമയം, സന്തുലിത ദിനചര്യകൾ, വെള്ളിയാഴ്ചകളിൽ കൂടുതൽ സൗകര്യപ്രദം എന്നിവയെ ഈ പരിഷ്കരണം പിന്തുണയ്ക്കുന്നുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Jumuah prayer times in all mosques;
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായത്തിൽ മാറ്റം; പുതിയ നിയമം പ്രഖ്യാപിച്ചു
UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസ് ജനുവരി ഒന്നിന് പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.പുതിയ നിയമപ്രകാരം, രാജ്യത്തെ പ്രായപൂർത്തിയാകൽ പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയാകുന്നവർ നിയമപരമായി പ്രായപൂർത്തിയാകുന്നവരായി കണക്കാക്കപ്പെടും.
അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി തേടാവുന്ന പ്രായത്തിലും മാറ്റം വരുത്തി. ഇത് 18 ഹിജ്‌റി വർഷത്തിൽ നിന്ന് 15 ഗ്രിഗോറിയൻ വർഷമായി കുറച്ചിട്ടുണ്ട്.ഈ ഭേദഗതികൾ വ്യക്തിഗത അവകാശങ്ങളും നിയമ നടപടികളും കൂടുതൽ വ്യക്തതയോടെയും ലളിതമായ രീതിയിലും നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
യുഎഇയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന 8 പുതിയ മാറ്റങ്ങള്‍
ദുബൈ: പുതുവര്‍ഷം 2026 ആരംഭിക്കുമ്പോള്‍ യുഎഇയില്‍ നിരവധി പ്രധാന നയമാറ്റങ്ങള്‍ നടപ്പിലാകുകയാണ്. സ്‌കൂളുകള്‍, വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാര സമയം സമയം, സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍, പ്ലാസ്റ്റിക് നിരോധനം, പാര്‍ക്കിങ് തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ ആണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. താമസക്കാര്‍ക്ക് ബാധകമാകുന്ന പ്രധാന അപ്‌ഡേറ്റുകള്‍ ഇവയാണ്:
1. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകള്‍ നേരത്തെ അവസാനിക്കും, ജുമുഅ സമയ മാറ്റം
രാജ്യവ്യാപകമായി വെള്ളി പ്രാര്‍ഥന 12:45ന് നിശ്ചയിച്ചതിനാല്‍ ദുബൈയിലെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വെള്ളിയാഴ്ചകളില്‍ 11:30ന് മുമ്പ് ക്ലാസുകള്‍ അവസാനിപ്പിക്കും (ജനുവരി 9 മുതല്‍). മുസ്ലിം വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും പ്രാര്‍ഥനയ്ക്ക് മടങ്ങിയെത്താന്‍ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം.
2. വെള്ളി ഖുതുബയും പ്രാര്‍ഥനയും രാജ്യവ്യാപകമായി ഏകോപിതം
നാളെ മുതല്‍ (2026 ജനുവരി 2) വെള്ളിയാഴ്ച ഖുതുബയും പ്രാര്‍ഥനയും 12:45ന് ആരംഭിക്കും. ഇസ്ലാമിക് അഫയേഴ്‌സ് അതോറിറ്റി പ്രഖ്യാപിച്ച ഈ മാറ്റം രാജ്യത്ത് ഏകീകൃത പ്രാര്‍ഥനാ സമയം ഉറപ്പാക്കാനും സംഘടന മെച്ചപ്പെടുത്താനുമാണ്. പള്ളികളില്‍ നേരത്തെ എത്താന്‍ വിശ്വാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
3. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക്
പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി ഫ്‌ലാറ്റ് 50%ല്‍ നിന്ന് ടയേര്‍ഡ് സിസ്റ്റത്തിലേക്ക് മാറും. പാനീയത്തിലെ പഞ്ചസാര/സ്വീറ്റ്‌നര്‍ അളവിനനുസരിച്ച് നികുതി വ്യത്യാസപ്പെടും. ജിസിസി ഏകോപിത മോഡലുമായി ചേര്‍ന്ന് പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്.
4. ദുബൈ എയര്‍പോര്‍ട്ടില്‍ റെഡ് കാര്‍പെറ്റ് സര്‍വീസ് എത്തുന്ന യാത്രികര്‍ക്കും
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തുന്ന യാത്രികര്‍ക്ക് റെഡ് കാര്‍പെറ്റ് ബയോമെട്രിക് സര്‍വീസ് ഈ മാസം മുതല്‍ ലഭ്യമാകും. ഒരു തവണ രജിസ്‌ട്രേഷന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് കാണിക്കാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് വേഗത്തില്‍ പാസഞ്ജര്‍ പ്രോസസിങ്.
5. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം
ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇറക്കുമതി, നിര്‍മാണം, വ്യാപാരം നിരോധിക്കുന്ന ഇനങ്ങള്‍: പാനീയ കപ്പുകളും ലിഡുകളും, കട്ട്‌ലറി (ഫോര്‍ക്ക്, സ്പൂണ്‍, നൈഫ്, ചോപ്സ്റ്റിക്), പ്ലേറ്റുകള്‍, സ്‌ട്രോകളും സ്റ്റിററുകളും, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നറുകള്‍.
6. പ്ലാസ്റ്റിക് നിരോധനത്തിന്റെ അവസാന ഘട്ടം
ഇന്ന് മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കട്ട്‌ലറി (ചോപ്സ്റ്റിക് ഉള്‍പ്പെടെ), പാനീയ കപ്പുകളും ലിഡുകളും നിരോധിക്കും. ദുബായ് മുനിസിപ്പാലിറ്റി ബിസിനസുകള്‍ക്ക് അവബോധ ഗൈഡ് നല്‍കി. മുന്‍ ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, പോളിസ്‌റ്റൈറീന്‍ ഇനങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.
7. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പെയ്ഡ് പാര്‍ക്കിങ്
ജനുവരി 15 മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പാര്‍ക്കിങ് നിയന്ത്രിതമാകും. പാര്‍ക്കോണിക് നടപ്പാക്കുന്ന സംവിധാനത്തില്‍ പാര്‍ക്കിങ് ഇല്ലാത്ത റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഒരു ഫ്രീ പെര്‍മിറ്റ്, അധിക വാഹനങ്ങള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍.
വിശദാംശങ്ങള്‍ക്ക് പാര്‍ക്കോണിക് വെബ്‌സൈറ്റോ 800 PARKONIC (72756642) ഹെല്‍പ്പ്‌ലൈനോ സന്ദര്‍ശിക്കാം.
8. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഡെഡ്‌ലൈന്‍
പ്രൊമോഷണല്‍ പോസ്റ്റുകളിലൂടെ വരുമാനം നേടുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ 2026 ജനുവരി 31നകം യുഎഇ മീഡിയ കൗണ്‍സിലിന്റെ അഡ്വര്‍ടൈസര്‍ ലൈസന്‍സ് നേടണം. ഒക്ടോബറില്‍ പ്രഖ്യാപിച്ച രജിസ്‌ട്രേഷനുള്ള സമയപരി നീട്ടിയിരുന്നു. ഇതാണ് 31ന് അവസാനിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കായിരിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആദ്യ മൂന്ന് വര്‍ഷം ഫ്രീ.
അപേക്ഷ www.uaemc.gov.ae വഴി.
ആരെല്ലാം രജിസ്റ്റര്‍ ചെയ്യണം:18 വയസ്സിന് മുകളില്‍, മീഡിയ ലംഘനങ്ങള്‍ ഇല്ലാത്തവര്‍, വാലിഡ് ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉള്ളവര്‍.
ആര്‍ക്ക് വേണ്ട?: സ്വന്തം പ്രൊഡക്ട്/സര്‍വീസ് പ്രൊമോട്ട് ചെയ്യുന്നവര്‍, 18ന് താഴെയുള്ളവര്‍ (വിദ്യാഭ്യാസ/സാംസ്‌കാരിക കണ്ടന്റ്).
Pay Day Sale, Air India Express;പേ ഡേ സെയിൽ : ഏറ്റവും കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാനടിക്കറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; വിട്ടുകളയരുത് ഈ അവസരം
Pay Day Sale: Air India Express;കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിലുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.
ആഭ്യന്തര യാത്രയ്ക്ക് 1950 രൂപ (80 ദിർഹം), രാജ്യാന്തര യാത്രയ്ക്ക് 5355 രൂപ (240 ദിർഹം) മുതലാണ് കുറഞ്ഞ നിരക്ക്. ജനുവരി ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം
ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.