black points discount traffic initiative;ഡ്രൈവർമാർക്ക് സുവർണ്ണാവസരം; ബ്ലാക്ക് പോയിന്റുകളിൽ ഇളവുമായി അബൂദബി പൊലിസ്

black points discount traffic initiative+അബൂദബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിനോടനുബന്ധിച്ച് വാഹന ഉടമകൾക്ക് വലിയ ആശ്വാസവുമായി അബൂദബി പൊലിസ്. ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനും റദ്ദായ ലൈസൻസുകൾ പുനഃസ്ഥാപിക്കുന്നതിനും അവസരം നൽകുന്ന പ്രത്യേക ഇളവാണ് പൊലിസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അൽ ദഫ്ര മേഖലയിൽ നടക്കുന്ന ലിവ ഫെസ്റ്റിവലിന്റെ (LIWA 2026) ഭാഗമായാണ് ഡ്രൈവർമാരെ സഹായിക്കുന്നതിനായുള്ള ഈ കമ്മ്യൂണിറ്റി സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്.

2025 ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം 4:00 മണി മുതൽ ആരംഭിക്കുന്ന ഈ പ്രത്യേക സംരംഭം 2026 ജനുവരി 2 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. ലിവ ഫെസ്റ്റിവൽ നഗരിയിൽ സജ്ജീകരിച്ചിരിക്കുന്ന അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി ക്യാമ്പിലെത്തി വാഹന ഉടമകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ

ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം: ട്രാഫിക് നിയമലംഘനങ്ങളിലൂടെ ലൈസൻസിൽ രേഖപ്പെടുത്തിയ പോയിന്റുകൾ കുറയ്ക്കാൻ സാധിക്കും.

ലൈസൻസ് പുനഃസ്ഥാപിക്കൽ: ട്രാഫിക് പോയിന്റുകൾ പരിധി കടന്നതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ലൈസൻസുകൾ പുനഃസ്ഥാപിക്കാൻ അവസരം ലഭിക്കും.

ബോധവൽക്കരണ ക്ലാസുകൾ: അംഗീകൃത പ്രോഗ്രാമുകളിലൂടെ ഡ്രൈവർമാർക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നൽകും.

റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുകയും ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് ശീലം വളർത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അബൂദബി പൊലിസ് വ്യക്തമാക്കി. പിഴവുകൾ തിരുത്തി സുരക്ഷിതമായി വാഹനമോടിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലിസ് വാഹന ഉടമകളോട് അഭ്യർത്ഥിച്ചു.

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിലെ വിവിധ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിപുലമായ ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

uae changes friday prayer timing;യുഎഇയിൽ ഇന്ന് മുതൽ ജുമുഅ നിസ്കാരത്തിന് പുതിയ സമയക്രമം; അറിയാം മാറ്റിയ സമയ രീതി

uae changes friday prayer timing:ദുബൈ: യുഎഇയിലെ പള്ളികളിൽ ഇന്ന് മുതൽ ജുമുഅ നിസ്കാരത്തിന്റെ സമയത്തിൽ മാറ്റം. ഇസ്‌ലാമിക്‌ അഫയേഴ്‌സ് ആന്റ് ഔഖാഫ് അതോറിറ്റിയാണ് സമയ മാറ്റം പ്രഖ്യാപിച്ചത്.

ഇന്ന് മുതലാണ് പുതിയ സമയം നിലവിൽ വരുന്നത്. ഇനി മുതൽ ജുമുഅ നിസ്കാരം ഉച്ചയ്ക്ക് 12.45-നായിരിക്കും നടക്കുക. നിലവിലെ സമയത്തേക്കാൾ 30 മിനിറ്റ് മുൻപേ നിസ്കാരം ആരംഭിക്കും. വിശ്വാസികൾ കൃത്യസമയത്ത് പള്ളികളിൽ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക പേജിലൂടെയാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്.

നേരത്തെ 2022-ലാണ് ജുമുഅ നിസ്കാരം സമയം 1.15-ലേക്ക് മാറ്റിയത്. സർക്കാർ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വന്നപ്പോഴായിരുന്നു ഈ പരിഷ്കാരം. അന്ന് വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച പകുതി ദിവസം ജോലി നൽകിയിരുന്നു. പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കാനായിരുന്നു ഈ നടപടി. പല സ്വകാര്യ കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ട്.

ചില സ്ഥാപനങ്ങൾ വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം അനുവദിക്കാറുണ്ട്. ജീവനക്കാർക്ക് ജുമുഅ നിസ്കാരത്തിനായി ഉച്ചയ്ക്ക് ശേഷം അവധിയെടുക്കാനും അനുവാദമുണ്ട്. ഇത് വിശ്വാസികൾക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നാണ്.

കഴിഞ്ഞ വേനൽക്കാലത്ത് പ്രാർത്ഥനാ സമയം 10 മിനിറ്റായി കുറച്ചിരുന്നു. കടുത്ത ചൂടിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കാനായിരുന്നു ഈ നീക്കം. ഇത്തരത്തിൽ കാലാവസ്ഥാ മാറ്റങ്ങളും അധികൃതർ പരിഗണിക്കാറുണ്ട്. മുസ് ലിംകൾ ആഴ്ചയിലെ ഏറ്റവും പുണ്യദിനമായാണ് വെള്ളിയാഴ്ചയെ കാണുന്നത്. 

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായത്തിൽ മാറ്റം; പുതിയ നിയമം പ്രഖ്യാപിച്ചു

UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസ് ജനുവരി ഒന്നിന് പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.പുതിയ നിയമപ്രകാരം, രാജ്യത്തെ പ്രായപൂർത്തിയാകൽ പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയാകുന്നവർ നിയമപരമായി പ്രായപൂർത്തിയാകുന്നവരായി കണക്കാക്കപ്പെടും.

അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി തേടാവുന്ന പ്രായത്തിലും മാറ്റം വരുത്തി. ഇത് 18 ഹിജ്‌റി വർഷത്തിൽ നിന്ന് 15 ഗ്രിഗോറിയൻ വർഷമായി കുറച്ചിട്ടുണ്ട്.ഈ ഭേദഗതികൾ വ്യക്തിഗത അവകാശങ്ങളും നിയമ നടപടികളും കൂടുതൽ വ്യക്തതയോടെയും ലളിതമായ രീതിയിലും നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

യുഎഇയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന 8 പുതിയ മാറ്റങ്ങള്‍

ദുബൈ: പുതുവര്‍ഷം 2026 ആരംഭിക്കുമ്പോള്‍ യുഎഇയില്‍ നിരവധി പ്രധാന നയമാറ്റങ്ങള്‍ നടപ്പിലാകുകയാണ്. സ്‌കൂളുകള്‍, വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാര സമയം സമയം, സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍, പ്ലാസ്റ്റിക് നിരോധനം, പാര്‍ക്കിങ് തുടങ്ങിയ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങള്‍ ആണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. താമസക്കാര്‍ക്ക് ബാധകമാകുന്ന പ്രധാന അപ്‌ഡേറ്റുകള്‍ ഇവയാണ്:

1. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകള്‍ നേരത്തെ അവസാനിക്കും, ജുമുഅ സമയ മാറ്റം
 രാജ്യവ്യാപകമായി വെള്ളി പ്രാര്‍ഥന 12:45ന് നിശ്ചയിച്ചതിനാല്‍ ദുബൈയിലെ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും വെള്ളിയാഴ്ചകളില്‍ 11:30ന് മുമ്പ് ക്ലാസുകള്‍ അവസാനിപ്പിക്കും (ജനുവരി 9 മുതല്‍). മുസ്ലിം വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും പ്രാര്‍ഥനയ്ക്ക് മടങ്ങിയെത്താന്‍ സമയം ലഭിക്കുന്നതിനാണ് ഈ തീരുമാനം.

2. വെള്ളി ഖുതുബയും പ്രാര്‍ഥനയും രാജ്യവ്യാപകമായി ഏകോപിതം
നാളെ മുതല്‍ (2026 ജനുവരി 2) വെള്ളിയാഴ്ച ഖുതുബയും പ്രാര്‍ഥനയും 12:45ന് ആരംഭിക്കും. ഇസ്ലാമിക് അഫയേഴ്‌സ് അതോറിറ്റി പ്രഖ്യാപിച്ച ഈ മാറ്റം രാജ്യത്ത് ഏകീകൃത പ്രാര്‍ഥനാ സമയം ഉറപ്പാക്കാനും സംഘടന മെച്ചപ്പെടുത്താനുമാണ്. പള്ളികളില്‍ നേരത്തെ എത്താന്‍ വിശ്വാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

3. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക് പുതിയ നികുതി 
പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്കുള്ള എക്‌സൈസ് നികുതി ഫ്‌ലാറ്റ് 50%ല്‍ നിന്ന് ടയേര്‍ഡ് സിസ്റ്റത്തിലേക്ക് മാറും. പാനീയത്തിലെ പഞ്ചസാര/സ്വീറ്റ്‌നര്‍ അളവിനനുസരിച്ച് നികുതി വ്യത്യാസപ്പെടും. ജിസിസി ഏകോപിത മോഡലുമായി ചേര്‍ന്ന് പൊതുജനാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണിത്.

4. ദുബൈ എയര്‍പോര്‍ട്ടില്‍ റെഡ് കാര്‍പെറ്റ് സര്‍വീസ് എത്തുന്ന യാത്രികര്‍ക്കും
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3ല്‍ എത്തുന്ന യാത്രികര്‍ക്ക് റെഡ് കാര്‍പെറ്റ് ബയോമെട്രിക് സര്‍വീസ് ഈ മാസം മുതല്‍ ലഭ്യമാകും. ഒരു തവണ രജിസ്‌ട്രേഷന്‍ ചെയ്താല്‍ പാസ്‌പോര്‍ട്ട് കാണിക്കാതെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് വേഗത്തില്‍ പാസഞ്ജര്‍ പ്രോസസിങ്.

5. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം
ജനുവരി ഒന്ന് മുതല്‍ രാജ്യവ്യാപകമായി ഇറക്കുമതി, നിര്‍മാണം, വ്യാപാരം നിരോധിക്കുന്ന ഇനങ്ങള്‍: പാനീയ കപ്പുകളും ലിഡുകളും, കട്ട്‌ലറി (ഫോര്‍ക്ക്, സ്പൂണ്‍, നൈഫ്, ചോപ്സ്റ്റിക്), പ്ലേറ്റുകള്‍, സ്‌ട്രോകളും സ്റ്റിററുകളും, സ്‌റ്റൈറോഫോം ഫുഡ് കണ്ടെയ്‌നറുകള്‍. 

6. പ്ലാസ്റ്റിക് നിരോധനത്തിന്റെ അവസാന ഘട്ടം
ഇന്ന് മുതല്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കട്ട്‌ലറി (ചോപ്സ്റ്റിക് ഉള്‍പ്പെടെ), പാനീയ കപ്പുകളും ലിഡുകളും നിരോധിക്കും. ദുബായ് മുനിസിപ്പാലിറ്റി ബിസിനസുകള്‍ക്ക് അവബോധ ഗൈഡ് നല്‍കി. മുന്‍ ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, പോളിസ്‌റ്റൈറീന്‍ ഇനങ്ങള്‍ എന്നിവ നിരോധിച്ചിരുന്നു.

7. ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പെയ്ഡ് പാര്‍ക്കിങ്
ജനുവരി 15 മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സില്‍ പാര്‍ക്കിങ് നിയന്ത്രിതമാകും. പാര്‍ക്കോണിക് നടപ്പാക്കുന്ന സംവിധാനത്തില്‍ പാര്‍ക്കിങ് ഇല്ലാത്ത റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഒരു ഫ്രീ പെര്‍മിറ്റ്, അധിക വാഹനങ്ങള്‍ക്ക് പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍. 
വിശദാംശങ്ങള്‍ക്ക് പാര്‍ക്കോണിക് വെബ്‌സൈറ്റോ 800 PARKONIC (72756642) ഹെല്‍പ്പ്‌ലൈനോ സന്ദര്‍ശിക്കാം.

8. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഡെഡ്‌ലൈന്‍
പ്രൊമോഷണല്‍ പോസ്റ്റുകളിലൂടെ വരുമാനം നേടുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ 2026 ജനുവരി 31നകം യുഎഇ മീഡിയ കൗണ്‍സിലിന്റെ അഡ്വര്‍ടൈസര്‍ ലൈസന്‍സ് നേടണം. ഒക്ടോബറില്‍ പ്രഖ്യാപിച്ച രജിസ്‌ട്രേഷനുള്ള സമയപരി നീട്ടിയിരുന്നു. ഇതാണ് 31ന് അവസാനിക്കുന്നത്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കായിരിക്കും. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആദ്യ മൂന്ന് വര്‍ഷം ഫ്രീ. 
അപേക്ഷ www.uaemc.gov.ae വഴി.
ആരെല്ലാം രജിസ്റ്റര്‍ ചെയ്യണം:18 വയസ്സിന് മുകളില്‍, മീഡിയ ലംഘനങ്ങള്‍ ഇല്ലാത്തവര്‍, വാലിഡ് ഇലക്ട്രോണിക് മീഡിയ ട്രേഡ് ലൈസന്‍സ് ഉള്ളവര്‍.
ആര്‍ക്ക് വേണ്ട?: സ്വന്തം പ്രൊഡക്ട്/സര്‍വീസ് പ്രൊമോട്ട് ചെയ്യുന്നവര്‍, 18ന് താഴെയുള്ളവര്‍ (വിദ്യാഭ്യാസ/സാംസ്‌കാരിക കണ്ടന്റ്).

Pay Day Sale, Air India Express;പേ ഡേ സെയിൽ : ഏറ്റവും കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാനടിക്കറ്റുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; വിട്ടുകളയരുത് ഈ അവസരം

Pay Day Sale: Air India Express;കുറഞ്ഞ നിരക്കിൽ ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന പേ ഡേ സെയിലുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.

ആഭ്യന്തര യാത്രയ്ക്ക് 1950 രൂപ (80 ദിർഹം), രാജ്യാന്തര യാത്രയ്ക്ക് 5355 രൂപ (240 ദിർഹം) മുതലാണ് കുറഞ്ഞ നിരക്ക്. ജനുവരി ഒന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം

ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ യുഎഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്‌ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യാം. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *