Kuwait Ministry of Health:കുവൈറ്റിൽ 15 സ്വകാര്യ ഫാർമസികൾ അടച്ചുപൂട്ടി; ലൈസൻസുകൾ റദ്ദാക്കി ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ 15 സ്വകാര്യ ഫാർമസികൾ അടച്ചുപൂട്ടി; ലൈസൻസുകൾ റദ്ദാക്കി ആരോഗ്യമന്ത്രാലയം

Kuwait Ministry of Health:കുവൈറ്റ് സിറ്റി: നിയമലംഘനം നടത്തിയ 15 സ്വകാര്യ ഫാർമസികൾ അടച്ചുപൂട്ടാനും അവയുടെ ലൈസൻസുകൾ റദ്ദാക്കാനും കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ ഉത്തരവ്. ഫാർമസി പ്രാക്ടീസ്, മരുന്ന് വിതരണം എന്നിവ സംബന്ധിച്ച നിയമങ്ങൾ (Law No. 28 of 1996) ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കുവൈറ്റിലെ വാർത്തകൾ അറിയാൻ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്: സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ദേശീയ മുൻഗണനയാണെന്നും അതിൽ വീഴ്ച വരുത്താൻ അനുവദിക്കില്ലെന്നും മന്ത്രാലയം ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലോ പ്രൊഫഷണൽ ലൈസൻസുകൾ ദുരുപയോഗം ചെയ്യുന്ന തരത്തിലോ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരും. മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *