Indian influencer UAE Golden Visa death : ദുബായ്: പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ളുവൻസറും യുഎഇ ഗോൾഡൻ വിസ ഉടമയുമായ അനുനയ് സൂദ് ഹോട്ടൽ മുറിയിൽ മരിച്ച സംഭവത്തിൽ മരണകാരണം സ്ഥിരീകരിച്ചു. മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം, അമിതമായി ലഹരിമരുന്നായ ഫെന്റനൈലും മദ്യവും ഉപയോഗിച്ചതാണ് മരണകാരണം എന്ന് ലാസ് വേഗസിലെ ക്ലർക്ക് കൗണ്ടി അധികൃതർ അറിയിച്ചു.
ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ലാസ് വേഗസിലെത്തിയിരുന്ന അനുനയ്, നവംബർ 4നാണ് ലാസ് വേഗസ് സ്ട്രിപ്പിലെ വിൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. പ്രമുഖ വാഹന നിർമാതാക്കളായ ഹൊറാസിയോ പഗാനിയും ക്രിസ്റ്റ്യൻ വോൺ കൊയിനിഗ്‌സെഗും പങ്കെടുത്ത ‘സ്ട്രിപ്പ് ഷട്ട്ഡൗൺ’ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം അവിടെ എത്തിയത്.
ഹോട്ടൽ മുറിയിൽ മൃതദേഹത്തിനൊപ്പം ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായും പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നും, മരണം അബദ്ധവശാൽ സംഭവിച്ചതാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
ദീർഘകാലമായി ദുബായിൽ താമസിച്ചിരുന്ന അനുനയ് സൂദിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. മരണവാർത്ത പുറത്ത് വന്നതോടെ ആരാധകർ ഞെട്ടലിലാണ്.
യുഎഇയിൽ സ്വന്തമായി വീടുവാങ്ങുന്ന യുവ പ്രവാസികളുടെ എണ്ണം കൂടുന്നു ; റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ മാറ്റം
UAE Greeshma Staff Editor — December 24, 2025 · 0 Comment

UAE property market trends യുഎഇ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 25 മുതൽ 35 വയസ്സ് വരെയുള്ള യുവ പ്രൊഫഷണലുകളുടെ പങ്കാളിത്തം ഗണ്യമായി വർധിക്കുന്നു. ഉയർന്ന വാടക, ലോൺ തിരിച്ചടവുകൾ വാടകയ്ക്ക് സമാനമാകുന്നത്, ഗോൾഡൻ വിസ പോലുള്ള ദീർഘകാല താമസ സൗകര്യങ്ങൾ, വീടുടമസ്ഥാവകാശത്തെ ഒരു നിക്ഷേപ മാർഗമായി കാണുന്ന സമീപനം എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.
IAH ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഇസ്മായിൽ അൽ ഹമ്മാദിയുടെ അഭിപ്രായത്തിൽ, പ്രത്യേകിച്ച് ദുബായിൽ 35 വയസ്സിന് താഴെയുള്ളവരുടെ വീടുവാങ്ങൽ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. വീടുടമസ്ഥാവകാശം ഇനി യുവതലമുറയുടെ ദീർഘകാല സാമ്പത്തിക പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു.
സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങളും ഇതിന് സഹായകമായിട്ടുണ്ട്. പ്രക്രിയകൾ കൂടുതൽ സുതാര്യമായതും ഡിജിറ്റൽ സംവിധാനങ്ങൾ ലളിതമായതും താമസാനുമതിയുമായി ബന്ധിപ്പിച്ചുള്ള പ്രോപ്പർട്ടി വാങ്ങൽ സൗകര്യങ്ങളും യുവാക്കളെ വീടുവാങ്ങലിലേക്ക് ആകർഷിക്കുന്നു. വീടുവാങ്ങുന്നവരിൽ പലരും ഉയർന്ന വിദ്യാഭ്യാസമുള്ളവരായതിനാൽ, പ്രത്യേകിച്ച് ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയെക്കുറിച്ച് നല്ല ധാരണയുണ്ട്.
വാടക വർധനവാണ് പലരെയും സ്വന്തമായി വീട് വാങ്ങാൻ പ്രേരിപ്പിച്ചത്. ദുബായിലെ പല പ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുന്നതിനെക്കാൾ വീട് വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് യുവാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്തിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ദുബായിൽ വീടുവാങ്ങൽ ഇപ്പോഴും ആകർഷകമാണെന്നാണ് വിലയിരുത്തൽ.
പലരും താമസിക്കാനല്ല, നിക്ഷേപ ലക്ഷ്യത്തോടെ ആണ് പ്രോപ്പർട്ടി വാങ്ങുന്നത്. ഭാവിയിൽ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ വാങ്ങൽ. റിയൽ എസ്റ്റേറ്റിൽ നടത്തിയ നിക്ഷേപം പിന്നീട് വലിയ സാമ്പത്തിക നേട്ടമാകുമെന്ന വിശ്വാസവും വർധിച്ചുവരുന്നു.
സ്ഥിരമായി യുഎഇയിൽ താമസിക്കാൻ യുവ പ്രൊഫഷണലുകൾ കൂടുതൽ താത്പര്യം കാണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചെലവ് നിയന്ത്രിച്ച് ജീവിക്കാൻ കഴിയുന്ന നഗരമായി ദുബായ് മാറിയതും ഇതിന് സഹായകമാണ്. സ്റ്റുഡിയോയും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകളും, നല്ല ഗതാഗത സൗകര്യമുള്ള നഗരപരിധിയിലെ പ്രദേശങ്ങളുമാണ് ഇവർ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
വ്യവസായ രംഗത്തെ വിദഗ്ധർ പറയുന്നത്, 25–35 വയസ്സ് പ്രായമുള്ളവർ റിയൽ എസ്റ്റേറ്റ് വിപണിയുടെ അടുത്ത വളർച്ചാ ഘട്ടത്തിന് നേതൃത്വം നൽകുമെന്നും, ഭാവിയിലെ ഹൗസിംഗ് പ്രോജക്റ്റുകൾ എങ്ങനെ രൂപപ്പെടുത്തണം എന്നതിൽ ഇവരുടെ മുൻഗണനകൾ വലിയ സ്വാധീനം ചെലുത്തുമെന്നും ആണ്.
യുഎഇയിലെ മഴക്കെടുതി, നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ, ഇൻഷുറൻസ് ക്ലെയിമിനായി പോലീസിന്റെ പുതിയ സംവിധാനം
Latest Greeshma Staff Editor — December 24, 2025 · 0 Comment
UAE Rain Damage :ദുബായ്: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ഇനി കേടുപാടുകൾ സംഭവിക്കുന്ന വാഹനങ്ങൾ ക്ലെയിം ചെയ്യാനായി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകേണ്ടതില്ല, ഇതിന് ആവശ്യമായ പുതിയ ഓൺലൈൻ സേവനം ദുബായ് പോലീസ് ആരംഭിച്ചു.
കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ ‘ടു വാം ഇറ്റ് മെയ് കൺസേൺ’ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഇതോടെ എളുപ്പമാകുന്നു. നേരത്തെ ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വാഹനങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഉദ്യോഗസ്ഥരെ കാണിക്കണമായിരുന്നു.
എന്നാൽ പുതിയ സംവിധാനത്തിലൂടെ വീട്ടിലിരുന്ന് തന്നെ അപേക്ഷ നൽകാൻ സാധിക്കും. ഇത് വാഹന ഉടമകളുടെ സമയവും ദീർഘ നേരം കാത്തിരിക്കേണ്ട ബുദ്ധിമുട്ടും ഇല്ലാതാക്കുന്നു. കൂടാതെ ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.dubaipolice.gov.in ൽ ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്.
കൂടാതെ ഈ വെബിസൈറ് തുറന്നാൽ കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെ ഫോട്ടോകൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഭാഗത്ത് അപ്‌ലോഡ് ചെയ്യണം ശേഷം അപേക്ഷയോടൊപ്പം 95 ദിർഹം ഫീസായും അടയ്ക്കണം. അപേക്ഷ നൽകി ഒന്നു മുതൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് നിങ്ങളുടെ ഇമെയിലിലോ ഫോണിലോ ലഭിക്കും.
ദുബൈയില്‍ ചെറിയ ലാഭം നോക്കി അനധികൃത വിസാ ഇടപാടുകൾ നടത്തിയ യുവതി പെട്ടു ; പത്തിരട്ടി തുക പിഴ ചുമത്തി കോടതി
Dubai illegal visa services ദുബൈ: യുഎഇയിൽ അനധികൃത താമസ വിസാ ഇടപാടുകളിൽ ഏർപ്പെട്ട യുവതിക്ക് ദുബായിലെ കോടതി 50,000 ദിർഹം പിഴ ചുമത്തി. ചെറിയ വരുമാനത്തിനായി നടത്തിയ പ്രവർത്തനം ഗുരുതരമായ നിയമലംഘനമായി മാറിയതോടെയാണ് നടപടി. റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ചാണ് യുവതി അനധികൃതമായി സേവനങ്ങൾ നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സമൂഹമാധ്യമങ്ങളിലൂടെ റെസിഡൻസി സംബന്ധമായ സഹായം വാഗ്ധാനം ചെയ്തതായിരുന്നു യുവതിയുടെ പ്രവർത്തനം. നിലവിലുണ്ടായിരുന്നൊരു കൊമേഴ്ഷ്യൽ ലൈസൻസ് ഉപയോഗിച്ച്, അധികൃതരുടെ അനുമതിയില്ലാതെ ആളുകൾക്ക് താമസ വിസാ നടപടികൾ പൂർത്തിയാക്കാമെന്നായിരുന്നു അവകാശവാദം. ഓരോ ഇടപാടിനും ഏകദേശം 500 ദിർഹം വീതം ഈടാക്കിയതായും, ഇത്തരത്തിൽ 39 ഇടപാടുകൾ നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
എന്നാൽ യുഎഇയിൽ റെസിഡൻസി വിസാ സേവനങ്ങൾ കൈകാര്യം ചെയ്യാൻ വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്. അംഗീകൃത സ്ഥാപനങ്ങൾക്കും ൈലൈസൻസുളള ഏജൻസികൾക്കും മാത്രമാണ് ഇത്തരം സേവനങ്ങൾ നടത്താൻ അനുമതി. ഇത് ലംഘിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നതാണ് നിയമവ്യവസ്ഥ. യുവതിയുടെ പ്രവർത്തനം ഫെഡറൽ ലേബർ നിയമത്തിൻ്റെയും ഇമിഗ്രേഷൻ നിയമത്തിൻ്റെയും ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
അന്വേഷണത്തിന് പിന്നാലെ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. പിന്നീട് കേസ് കോടതിയിലെത്തുകയും,കുറ്റം തെളിഞ്ഞതിനെ തുടർന്ന് 50,000 ദിർഹം പിഴ ശിക്ഷയായി വിധിക്കപ്പെടുകയും ചെയ്‌തു. നിയമപ്രകാരം ഓരോ ലംഘനത്തിനും പ്രത്യേകം ശിക്ഷ ചുമത്താൻ സാധിക്കുന്നതിനാൽ, ചെറിയ ലാഭത്തിനായി നടത്തിയ പ്രവർത്തനം വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് നയിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഈ കേസിനെ തുടർന്നാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനധികൃത വഴികളിലൂടെ റെസിഡൻസി അല്ലെങ്കിൽ വിസാ സേവനങ്ങൾക്ക് നേടാൻ ശ്രമിക്കുന്നത് നിയമപരമായ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വാഗ്ദാനങ്ങളിൽ വീഴരുതെന്നും, സർക്കാർ അംഗീകൃത വഴികളിലൂടെ മാത്രമേ എല്ലാ നടപടികളും പൂർത്തിയാക്കാവൂ എന്നും നിർദേശം നൽകി.
യുഎഇയിൽ താമസിക്കുന്നവരും ജോലി അന്വേഷിക്കുന്നവരും ചെറിയ വരുമാന മാർഗങ്ങൾ തേടുമ്പോൾ നിയമപരമായ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും, അനധികൃത ഇടപാടുകൾ വ്യക്തപരമായും സാമുഹികമായും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ദുബൈ: 2026 യാത്രകൾക്കായി നേരത്തെ തന്നെ ഒരുക്കം; പുതിയ റൂട്ടുകളുമായി യുഎഇ എയർലൈനുകൾ
UAE Greeshma Staff Editor — December 23, 2025 · 0 Comment
Global travel demand ആഗോളതലത്തിൽ യാത്രാ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവധിക്കാല ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ 2026 ലെ യാത്രകൾ നേരത്തെ തന്നെ ആസൂത്രണം ചെയ്യാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. വിമാനക്കമ്പനികളും തിരക്കേറിയ ഒരു വർഷത്തിനായി തയ്യാറെടുക്കുകയാണ്.
എയർപോർട്സ് കൗൺസിൽ ഇന്റർനാഷണൽ (ACI) കണക്കുകൾ പ്രകാരം, 2025 അവസാനത്തോടെ ആഗോള യാത്രക്കാരുടെ എണ്ണം 9.8 ബില്യണിലെത്തും. മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രാ ആവശ്യം 466 ദശലക്ഷം യാത്രക്കാരായി ഉയരുമെന്നും പ്രവചിക്കുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) റിപ്പോർട്ട് അനുസരിച്ച്, 2025 ഓഗസ്റ്റിൽ മിഡിൽ ഈസ്റ്റേൺ എയർലൈനുകൾക്ക് യാത്രക്കാരുടെ എണ്ണത്തിൽ 8.2 ശതമാനം വളർച്ച ഉണ്ടായി.
ഈ വർധിച്ച ആവശ്യത്തെ നേരിടാൻ യുഎഇ എയർലൈനുകൾ പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുകയും നിലവിലുള്ള സർവീസുകളുടെ ശേഷി കൂട്ടുകയും ചെയ്യുന്നു. എത്തിഹാദ് എയർവേയ്‌സ് 2026-ന്റെ ആദ്യ പകുതിയിൽ എട്ട് പുതിയ റൂട്ടുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അസർബൈജാനിലെ ബാക്കു, അർമേനിയയിലെ യെരേവൻ, ജോർജിയയിലെ ടിബിലിസി, കസാക്കിസ്ഥാനിലെ അൽമാറ്റി, റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഒമാനിലെ സലാല, പോളണ്ടിലെ ക്രാക്കോവ്, യുഎസിലെ ഷാർലറ്റ് എന്നിവയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ.
അതേസമയം, എമിറേറ്റ്‌സ് എയർലൈൻസ് ദുബൈ–ലണ്ടൻ ഗാറ്റ്‌വിക് റൂട്ടിലെ സർവീസ് 2026 ഫെബ്രുവരി മുതൽ ദിവസേന നാല് റൗണ്ട് ട്രിപ്പുകളാക്കി വർധിപ്പിക്കും.
യുഎഇയിലെ യാത്രക്കാർ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കാൾ പ്രകൃതി കേന്ദ്രീകൃതവും സാംസ്കാരിക മൂല്യമുള്ളതുമായ യാത്രകൾക്കാണ് കൂടുതൽ താൽപ്പര്യം കാണിക്കുന്നതെന്ന് ട്രാവൽ പ്ലാറ്റ്‌ഫോം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫാം സ്റ്റേകൾ, പ്രാദേശിക അനുഭവങ്ങൾ, കുറച്ച് ആളുകൾ മാത്രം എത്തുന്ന സ്ഥലങ്ങൾ എന്നിവയാണ് ഇപ്പോൾ കൂടുതൽ ട്രെൻഡാകുന്നത്.
2026 അടുത്തുവരുമ്പോൾ, ഈ പുതിയ വിമാന സർവീസുകൾ യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും സൗകര്യങ്ങളും നൽകുമെന്ന് വ്യോമയാന രംഗത്തെ വിദഗ്ധർ പറയുന്നു.
ദുബൈയിലെ ജ്വല്ലറിയിൽനിന്ന് 10 കിലോയിലധികം സ്വർണ്ണം മോഷ്ട്ടിച്ച് മലയാളികൾ, കോട്ടയം സ്വദേശികൾക്ക് കടുത്ത ശിക്ഷ നൽകി കോടതി
UAE Greeshma Staff Editor — December 23, 2025 · 0 Comment

Dubai gold theft case ദേര ഗോൾഡ് സൂക്കിലെ റിച്ച് ഗോൾഡ് ജ്വല്ലറിയിൽനിന്ന് 10 കിലോഗ്രാമിലധികം സ്വർണം കവർന്ന കേസിൽ മലയാളികളായ രണ്ട് ജീവനക്കാർക്ക് ദുബൈ കോടതി കർശന ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അജ്മൽ കബീർ, മുഹമ്മദ് അജാസ് എന്നിവർക്കാണ് ഒരുവർഷം തടവും 14 ലക്ഷം ദിർഹം പിഴയും ശിക്ഷയായി നൽകിയത്. ഇതിൽ അജ്മൽ കബീറിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ, മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ ആറുവർഷത്തോളം മാനേജറായി ജോലി ചെയ്തിരുന്ന മുഹമ്മദ് അജാസ് മോഷണക്കേസിലെ മുഖ്യ ആസൂത്രകനാണെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജ്വല്ലറിയിലെ സൂപ്പർവൈസർ സെയിൽസ്മാനായ അജ്മൽ കബീറുമായി ചേർന്ന് 2022-23 കാലഘട്ടത്തിലാണ് മോഷണം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇരുവരും സ്വർണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
ദുബൈയിലെ ചിറ്റിലപ്പള്ളി ജ്വല്ലേഴ്സിൽനിന്ന് വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് അജ്മൽ കബീർ വാങ്ങിയ 120 ഗ്രാം സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംശയം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട വിവരം റിച്ച് ഗോൾഡ് ജ്വല്ലറി ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന സ്വർണം നഷ്ടമായതായി കണ്ടെത്തിയത്.
നാട്ടിലുണ്ടായിരുന്ന അജ്മൽ കബീറിനെ വിവാഹത്തിന് ശേഷം ദുബൈയിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും അപ്പീൽ കോടതി ശിക്ഷ ശരിവച്ചു. അതേസമയം, നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലേക്ക് കടന്നുകളഞ്ഞ മുഹമ്മദ് അജാസിനെതിരെ ജ്വല്ലറി ഉടമ മുഹമ്മദ് സലിം കേരളത്തിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനായി കോടതിയുടെ അനുമതിയോടെ ഇൻറർപോളിനെ സമീപിക്കാനുള്ള നടപടികളിലാണ് ഉടമ. സംഭവത്തെ തുടർന്ന് സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ട് ജ്വല്ലറി താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കനത്ത മഴ: ജബൽ ജൈസ് താൽക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നിയന്ത്രണം
UAE admin — December 23, 2025 · 0 Comment
റാസൽഖൈമ: കനത്ത മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരയായ ജബൽ ജൈസിലെ (Jebel Jais) എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നത് വരെ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകൾ ഏറ്റവും ആദ്യം നിങ്ങളുടെ വിരൽത്തുമ്പിൽചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
മഴയെത്തുടർന്നുണ്ടായ മാറ്റങ്ങൾ വിലയിരുത്തുന്നതിനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്പെഷ്യലിസ്റ്റ് ടീമുകൾ പരിശോധന നടത്തിവരികയാണ്. താഴെ പറയുന്ന പ്രധാന ആകർഷണങ്ങളെല്ലാം അടച്ചിടും:
- ജൈസ് ഫ്ലൈറ്റ് സിപ്‌ലൈൻ (Jais Flight Zipline)
- 1484 ബൈ പുരോ (1484 by Puro)
- റെഡ് റോക്ക് ബാർബിക്യൂ (Red Rock BBQ)
- വിയ ഫെറാറ്റ (Via Ferrata)
- ബെയർ ഗ്രിൽസ് എക്സ്പ്ലോറേഴ്സ് ക്യാമ്പ് (Bear Grylls Explorers Camp)
- ജൈസ് വ്യൂവിങ് ഡെക്ക് പാർക്കിലെ യോഗ സെഷനുകൾ
ജാഗ്രതാ നിർദ്ദേശം: അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ വാദികളിൽ (Wadis) ക്യാമ്പ് ചെയ്യരുതെന്ന് സന്ദർശകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം പാറകൾ തെന്നിമാറാനും വഴികൾ വഴുക്കാനും സാധ്യതയുണ്ട്. ഹൈക്കിംഗ്, ക്ലൈംബിംഗ് ഏരിയകൾ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും, സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്നും അപകടകരമായ റൂട്ടുകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി മാത്രമേ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുകയുള്ളൂ എന്ന് മർജാൻ ലൈഫ്‌സ്റ്റൈൽ സിഇഒ ഡൊണാൾഡ് ബ്രെംനർ അറിയിച്ചു.
Big Ticket Abu Dhabi: മലയാളി ഡ്രൈവർ ഉൾപ്പെടെ 5 പ്രവാസികൾക്ക് 1 ലക്ഷം ദിർഹം സമ്മാനം; മെഗാ നറുക്കെടുപ്പ് ജനുവരി 3-ന്
Big Ticket Abu Dhabi: യുഎഇയിലെ പ്രശസ്തമായ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും പ്രവാസികളെത്തേടി ഭാഗ്യമെത്തി. ഡിസംബർ മാസത്തെ രണ്ടാം വാരത്തിലെ ഇ-ഡ്രോ നറുക്കെടുപ്പിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് 1,00,000 ദിർഹം (ഏകദേശം 23 ലക്ഷം രൂപ) വീതം സമ്മാനം ലഭിച്ചു. ഇതോടെ ഡിസംബർ മാസത്തിൽ ഇതുവരെ സമ്മാനമായി നൽകിയ തുക 10 ലക്ഷം ദിർഹമായി.
യുഎഇയിലെ വാർത്തകൾ ഏറ്റവും ആദ്യം നിങ്ങളുടെ വിരൽത്തുമ്പിൽചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
ഭാഗ്യവാൻമാരിൽ മലയാളിയും വിജയികളിൽ ഒരാളായ ബഷീർ കൈപ്പുറത്ത് (57) കഴിഞ്ഞ 25 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. കേരള സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. “സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി,” ബഷീർ പറഞ്ഞു. ലഭിച്ച തുകയിൽ ഒരു ഭാഗം നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും, ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷമയോടെ കാത്തിരുന്നാൽ ഭാഗ്യം ഉറപ്പായും തേടിയെത്തുമെന്നതിന്റെ തെളിവാണ് ഈ സമ്മാനമെന്നും ബഷീർ പറയുന്നു.

മറ്റ് വിജയികൾ ഇവരാണ്
- വിനായഗ മൂർത്തി (ഇന്ത്യ): ഈ ആഴ്ചത്തെ ആദ്യ വിജയിയാണ് ഇദ്ദേഹം. കഴിഞ്ഞ ഒരു വർഷമായി മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റെടുക്കുന്നത്.
- ശോഭരാജ് ഖ (ബംഗ്ലാദേശ്): 33-കാരനായ ഇദ്ദേഹം കഴിഞ്ഞ 15 വർഷമായി അൽ ഐനിലാണ് താമസം. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. “എനിക്ക് ഈ തുക അത്യാവശ്യമായിരുന്നു, ദൈവത്തിന് നന്ദി,” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
- മിന്നലേശ്വരൻ ശക്തി വിനായകം (ഇന്ത്യ – ചെന്നൈ): 40-കാരനായ ഇദ്ദേഹം ദുബായിൽ അക്കോമഡേഷൻ ഇൻ-ചാർജായി ജോലി ചെയ്യുന്നു. കഴിഞ്ഞ 5 വർഷമായി എല്ലാ മാസവും ടിക്കറ്റെടുക്കുന്ന ഇദ്ദേഹത്തെ ഒടുവിൽ ഭാഗ്യം തുണച്ചു.
- മുഹമ്മദ് ജാവേദ് (ഇന്ത്യ): റാസൽഖൈമയിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന 45-കാരനായ ജാവേദ്, കഴിഞ്ഞ 19 വർഷമായി യുഎഇയിലുണ്ട്. 7 വർഷമായി ടിക്കറ്റെടുക്കുന്ന ഇദ്ദേഹത്തിന് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ആദ്യം ഇതൊരു തമാശയാണെന്നാണ് കരുതിയതെന്നും, പിന്നീട് യൂട്യൂബ് ചാനൽ നോക്കിയപ്പോഴാണ് വിശ്വസിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക ഭാര്യയുമായി ചേർന്ന് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാണ് തീരുമാനം.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
കാത്തിരിക്കുന്നത് 30 മില്യൺ ദിർഹം ഈ വർഷത്തെ ഗ്രാൻഡ് പ്രൈസായ 30 മില്യൺ ദിർഹത്തിന്റെ (ഏകദേശം 68 കോടി രൂപ) നറുക്കെടുപ്പ് ജനുവരി 3-ന് നടക്കും. അന്നേദിവസം തന്നെ 5 പേർക്ക് 50,000 ദിർഹം വീതം കൺസൊലേഷൻ സമ്മാനങ്ങളും ലഭിക്കും. കൂടാതെ, ഡിസംബർ 1 മുതൽ 24 വരെ രണ്ട് ടിക്കറ്റുകൾ ഒരുമിച്ച് എടുക്കുന്നവർക്ക് ‘ദി ബിഗ് വിൻ കോണ്ടസ്റ്റിൽ’ പങ്കെടുക്കാനും അവസരമുണ്ട്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന 4 പേർക്ക് ജനുവരി 3-ന് നടക്കുന്ന നറുക്കെടുപ്പിൽ 50,000 മുതൽ 1,50,000 ദിർഹം വരെ നേടാൻ അവസരമൊരുങ്ങും.
ഡ്രീം കാർ സീരീസിൽ ജനുവരി 3-ന് ബിഎംഡബ്ല്യു 430i കാറും, ഫെബ്രുവരി 3-ന് ബിഎംഡബ്ല്യു X5 കാറും സമ്മാനമായി നൽകും.