buying gold from UAE യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് ലാഭകരമാണോ? പ്രവാസികൾ ഈക്കാര്യങ്ങൾ അറിയണം

, buying gold from UAE ദുബായ്: കേരളത്തിലെ സ്വർണ്ണവില പവന് റെക്കോർഡ് നിരക്കുകളിലേക്ക് ഉയരുമ്പോൾ പ്രവാസി മലയാളികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യമാണ് “യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് ലാഭമാണോ?” എന്നത്. വിലയിലെ വ്യത്യാസം മാത്രമല്ല, ഗുണനിലവാരവും ഡിസൈനുകളിലെ വൈവിധ്യവും യുഎഇയെ സ്വർണ്ണപ്രേമികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു.
എന്നാൽ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്ങിൽ പണി കിട്ടും. കണക്കുകൾ നോക്കുമ്പോൾ കേരളത്തിലെ വിലയുമായി താരതമ്യം ചെയ്‌താൽ യുഎഇയിൽ ഗ്രാമിന് ഏകദേശം 300 മുതൽ 500 രൂപ വരെ കുറവ് ലഭിക്കാറുണ്ട്.

കൂടാതെ ഇന്ത്യയിൽ സ്വർണ്ണം വാങ്ങുമ്പോൾ നൽകേണ്ട 3% ജിഎസ്ടി യുഎഇയിൽ ഇല്ല. ഒപ്പം സന്ദർശക വിസയിൽ എത്തുന്നവർക്ക് അവർ വാങ്ങുന്ന സ്വർണ്ണത്തിന് നൽകിയ 5% വാറ്റ് തുക എയർപോർട്ടിൽ നിന്ന് തിരികെ ലഭിക്കുകയും ചെയ്യും. എന്നാൽ റെസിഡന്റ് വിസക്കാർക്ക് ഈ ആനുകൂല്യം ഒരിക്കലും ലഭിക്കില്ല.

അതേസമയം 2026 ൽ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഇന്ത്യൻ കസ്റ്റംസ് നിയമപ്രകാരം വിദേശത്ത് നിന്ന് സ്വർണ്ണം കൊണ്ടുപോകുന്നതിന് കൃത്യമായ പരിധികളുണ്ട്. അതിനാൽ ഇത് ലംഘിച്ചാൽ കനത്ത പിഴയോ ചിലപ്പോൾ നിയമനടപടികളോ നേരിടേണ്ടി വരും.
പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്ത്രീകൾക്ക്: 40 ഗ്രാം വരെയും കൊണ്ട് പോകാം. അതേസമയം കുട്ടികളുടെ കാര്യത്തിൽ ആണെങ്കിൽ ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച കുട്ടികൾക്കും ഈ ആനുകൂല്യം ലഭിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ആഭരണങ്ങളായി മാത്രമേ ഈ ആനുകൂല്യം ലഭിക്കൂകയുള്ളു. ഇനി സ്വർണ്ണ നാണയങ്ങളോ ബിസ്കറ്റോ ആയി കൊണ്ടു പോകണമെങ്കിൽ അതിന് നികുതി നൽകേണ്ടി വരും.

അതേസമയം യുഎഇയിൽ ഒരു വർഷത്തിൽ കൂടുതൽ താമസിച്ച പ്രവാസികൾക്ക് ഡ്യൂട്ടി നൽകിക്കൊണ്ട് കൂടുതൽ സ്വർണ്ണം കൊണ്ടുപോകാ നുള്ള അനുമതിയുണ്ട്. ഈ രീതിയിൽ ഒരു വ്യക്തിക്ക് പരമാവധി ഒരു കിലോഗ്രാം സ്വർണ്ണം വരെ കൊണ്ടുപോകാം. എന്നാൽ ഇതിന് നിശ്ചിത ശതമാനം കസ്റ്റംസ് ഡ്യൂട്ടി വിദേശ നാണയത്തിൽ അടയ്ക്കേണ്ടി വരും. ഇത് നിർബന്ധമാണ്.കൂടാതെ യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ലഭിക്കുന്ന ഒറിജിനൽ ഇൻവോയ്സ് തീർച്ചയായും കൈയ്യിൽ കരുതണം. ഇത് കസ്റ്റംസ് പരിശോധനയിൽ നിർബന്ധമായും കാണിക്കണം. അല്ലാത്തപക്ഷം കനത്ത നടപടികൾ നേരിടേണ്ടി വന്നേക്കാം. ഇനി എയർപോർട്ടിൽ എത്തുമ്പോൾ സ്വർണ്ണം ഉണ്ടെങ്കിൽ അത് കസ്റ്റംസ് അധികൃതരെ അറിയിക്കുന്നതാണ് കൂടുതൽ നല്ലത്.

കാരണം ചിലപ്പോൾ മറച്ചുവെച്ച് പിടിക്കപ്പെട്ടാൽ സ്വർണ്ണം കണ്ടുകെട്ടാനും പാസ്‌പോർട്ട് റദ്ദാക്കാനും വരെ സാധ്യതയുണ്ട്. നേരത്തെ ഈക്കാര്യം പറയുന്നത് വഴി ഇത്തരത്തിലുള്ള കാര്യങ്ങൾ ഇല്ലാതാകുന്നു. അതേസമയം പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുണ്ട്. അതായത് ആഭരണങ്ങളല്ലാത്ത സ്വർണ്ണത്തിന് നികുതി ഇളവ് ലഭിക്കില്ലെന്നത് പ്രത്യേകം ഓർക്കണം. പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Rajab Moon Sighted in UAE യുഎഇയിൽ റജബ് മാസപ്പിറവി ദൃശ്യമായി; റമദാനിലേക്ക് ഇനി രണ്ട് മാസം

UAE Greeshma Staff Editor — December 21, 2025 · 0 Comment

Rajab Moon Sighted in UAE അബുദാബി: യുഎഇയിൽ റജബ് മാസത്തിലെ ചന്ദ്രക്കല ദൃശ്യമായി. അബുദാബിയിലെ അൽ ഖത്തീം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. ഇതോടെ പുണ്യമാസമായ റമദാനിലേക്ക് ഇനി രണ്ട് മാസം മാത്രമാണുള്ളതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

മേഘാവൃതമായ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും അത്യാധുനിക ടെലിസ്കോപ്പുകളുടെ സഹായത്തോടെയാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചന്ദ്രക്കല കണ്ടത്. ഹിജ്റ കലണ്ടർ പ്രകാരം റജബ്, ശഅ്ബാൻ മാസങ്ങൾക്ക് ശേഷമാണ് റമദാൻ ആരംഭിക്കുന്നത്.

ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2025-ലെ റമദാൻ മാസം മാർച്ച് 1-ന് ആരംഭിക്കാനാണ് സാധ്യത. എന്നാൽ ഔദ്യോഗിക മാസപ്പിറവി കമ്മിറ്റി പ്രഖ്യാപനം നടത്തിയ ശേഷമേ അന്തിമ തീയതി ഉറപ്പിക്കൂ. 2026-ൽ റമദാൻ ഫെബ്രുവരി 18-ഓടെ ആരംഭിക്കാനാണ് സാധ്യതയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഈ വർഷം ശൈത്യകാലത്താണ് റമദാൻ വരുന്നത് എന്നത് വിശ്വാസികൾക്ക് ആശ്വാസകരമാണ്. നോമ്പുകാലത്ത് കടുത്ത ചൂടിൽ നിന്ന് ഒഴിവാകാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

യുഎഇയിൽ 2026 മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം; പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ

Uncategorized Greeshma Staff Editor — December 21, 2025 · 0 Comment

UAE plastic ban 2026 ദുബായ്: യുഎഇയിലെ മലയാളി പ്രവാസികളായ വീട്ടമ്മമാരും ചെറുകിട സംരംഭകരും ശ്രദ്ധിക്കേണ്ട വലിയ മാറ്റങ്ങൾ വരുന്നു. 2026 ജനുവരി 1 മുതൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം കുറയ്ക്കുന്നതിനായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഈ നിയമം നടപ്പിലാക്കുന്നത്.

പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും വരുംതലമുറയ്ക്ക് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കാനുമുള്ള യുഎഇ സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗം കൂടിയാണിത്. ഈ മാറ്റം പ്രവാസി കുടുംബങ്ങളെയും പ്രത്യേകിച്ച് വീട്ടിലിരുന്ന് ബിസിനസ് ചെയ്യുന്ന ഹോം ബേക്കേഴ്സിനെയും എങ്ങനെ ബാധിക്കുമെന്നും എങ്ങനെയൊക്കെ തയ്യാറെടുക്കണമെന്നും അറിയാം.

ഈ മാറ്റങ്ങൾ യുഎഇയിലെ ദൈനംദിന ശീലങ്ങളെ മാറ്റിമറിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കടകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, പ്ലേറ്റുകൾ എന്നിവ മുതൽ പ്ലാസ്റ്റിക് മൂടികൾ വരെ ഈ നിരോധന പട്ടികയിലുണ്ട്. അതിനാൽ ഇനി മുതൽ പുറത്തുനിന്നുള്ള ഭക്ഷണപ്പൊതികളിലോ ആഘോഷങ്ങളിലോ പ്ലാസ്റ്റിക് വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല.

ഒപ്പം ഗുണനിലവാരം കുറഞ്ഞ 50 മൈക്രോണിൽ താഴെയുള്ള പേപ്പർ ബാഗുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ കരുതുന്നത് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാവരും ശീലമാക്കണമെന്നും അധികൃതർ അറിയിച്ചു. മലയാളികളിൽ വലിയൊരു വിഭാഗം സ്ത്രീകൾ ഇന്ന് ഹോം ബേക്കിംഗ് രംഗത്ത് സജീവമാണ്. കേക്കുകളും മധുരപലഹാരങ്ങളും പാക്ക് ചെയ്യാൻ പ്ലാസ്റ്റിക് കണ്ടെയ്നറുകളെയും കവറുകളെയും ആശ്രയിക്കുന്നവർക്ക് 2026 മുതൽ ചില വെല്ലുവിളികൾ നേരിടേണ്ടി വരും. അതേസമയം ഹോം ബേക്കേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ നിയമം പാക്കേജിംഗിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ആവശ്യപ്പെടുന്നു.

കേക്ക് ബോക്സുകളുടെ മുകളിലുള്ള പ്ലാസ്റ്റിക് വിൻഡോകൾ ഒഴിവാക്കി പൂർണ്ണമായും കാർഡ്ബോർഡ് കൊണ്ടുള്ള പാക്കേജിംഗിലേക്ക് മാറുന്നത് കൂടെ ശ്രദ്ധിക്കണം. ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ട്രാേകൾക്ക് പകരം മുള അല്ലെങ്കിൽ മരം കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

മലയാളി വീടുകളിൽ ആഘോഷങ്ങളും ഒത്തുചേരലുകളും സാധാരണമാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ശീലമാണ്. എന്നാൽ ഇനി മുതൽ ഈ രീതി മാറ്റേണ്ടി വരും. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും.

അതേസമയം ഇനി ഷോപ്പിംഗിന് പോകുമ്പോൾ കാറിൽ എപ്പോഴും തുണിസഞ്ചികളോ ഈടുള്ള വലിയ ബാഗുകളോ കരുതുന്നത് ശീലമാക്കണം. കൂടാതെ അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നത് വഴി വീട്ടിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും സാധിക്കും. ഇത് പരിസ്ഥിതിക്ക് മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണ്.

യുഎഇയിലെ സർക്കാർ ലക്ഷ്യമിടുന്നത് മാലിന്യങ്ങൾ കുറയ്ക്കുക മാത്രമല്ല, മറിച്ച് പുനരുപയോഗികുക എന്നത് കൂടിയാണ്. അതിനാൽ പ്രവാസി കൾ ഈ നിയമങ്ങൾ കൃത്യമായി തന്നെ പാലിക്കണം. അല്ലാത്തപക്ഷം ഇത് അധികൃതരുടെ ശ്രദ്ധയിൽപെട്ടാൽ കനത്ത പിഴകൾ ഉൾപ്പെടെയുള്ള നടപടികൾക്ക് കാരണമായേക്കാം

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

ഈ ക്രിസ്മസിന് നാടണയാൻ പ്രവാസി കുറച്ച് അധികം പണം ചെലവാക്കേണ്ടിവരും, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ, പകരം പ്രവാസികളുടെ പുതിയ പ്ലാൻ ഇതാണ്

Latest Greeshma Staff Editor — December 21, 2025 · 0 Comment

Christmas flight ticket price hike ദുബൈ: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതോടെ ഈ വർഷം ക്രിസ്‌മസിന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസികളിൽ പലരും തങ്ങളുടെ പദ്ധതി മാറ്റുകയാണ്. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വൻ തുക ചിലവാകുന്നതാണ് പ്രവാസികളുടെ മനം മാറ്റത്തിന് പ്രധാന കാരണം. ഈ സാഹചര്യത്തിൽ, നാട്ടിൽ പോകുന്നതിന് പകരം കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന മറ്റ് വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകാനാണ് പ്രവാസികളധികവും താല്പര്യപ്പെടുന്നത്.
നാട്ടിലേക്കുള്ള യാത്ര ചെലവേറുന്നു

ക്രിസ്മസ് സീസണിൽ കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ഒരു നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരണമെങ്കിൽ ടിക്കറ്റ് നിരക്ക് മാത്രം ഏകദേശം 14,000 ദിർഹത്തിന് മുകളിൽ വരും. മറ്റ് ചെലവുകൾ കൂടി കൂട്ടുമ്പോൾ ഇത് വലിയൊരു തുകയാകും.

അതേസമയം, വലിയ തുക മുടക്കി നാട്ടിൽ പോകുന്നതിന് പകരം, കുറഞ്ഞ ചെലവിൽ പോകാൻ കഴിയുന്ന വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പലരും തിരഞ്ഞെടുക്കുന്നത്. കെയ്റോ (ഈജിപ്‌ത്), ഇസ്‌താംബുൾ (തുർക്കി), മാലെ (മാലിദ്വീപ്) തുടങ്ങിയ സ്ഥലങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടവ. 1,200 – 1,300 ദിർഹം നിരക്കിൽ ഇവിടങ്ങളിലേക്ക് ടിക്കറ്റുകൾ ലഭ്യമാണ്.

നാട്ടിൽ പോകുന്നതിൻ്റെ പകുതി പണം മുടക്കിയാൽ ക്രിസ്‌മസ് അവധിക്ക് ഈ രാജ്യങ്ങളിലേക്ക് വിനോദ യാത്ര പോകാമെന്നാണ് പ്രവാസികൾ പറയുന്നത്. ഉദാഹരണത്തിന്, നാട്ടിൽ പോകാൻ 17,000 ദിർഹം വേണ്ടിവരുന്ന സ്ഥാനത്ത് 8,500 ദിർഹത്തിന് ഇത്തരം യാത്രകൾ ചെയ്യാം.

എന്തുകൊണ്ട് ഈ മാറ്റം?

ഡിസംബർ മാസത്തിൽ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് സാധാരണയേക്കാൾ വളരെ കൂടുതലാണ്. മാത്രമല്ല, ജോർജിയ, ഈജിപ്‌ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ലളിതമായ വിസ നടപടികളും പ്രവാസികളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നു.
കൂടാതെ, സാമ്പത്തിക ലാഭത്തിനൊപ്പം ഒരു പുതിയ രാജ്യം കാണാനുള്ള അവസരമായും പ്രവാസികൾ ഇതിനെ കാണുന്നു. ചുരുക്കത്തിൽ, അമിതമായ വിമാനക്കൂലി കാരണം കുടുംബത്തോടൊപ്പം നാട്ടിൽ പോകുന്നതിന് പകരം ഇത്തരം കുറഞ്ഞ ചെലവിലുള്ള വിനോദ യാത്രകൾക്ക് മുൻഗണന നൽകുകയാണ് പലരും.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

OTP തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ്: OTP ചോദിക്കുന്നവരെ വിശ്വസിക്കരുത്, ജാഗ്രത വേണമെന്ന് ദുബായ് പോലീസ്

Latest Greeshma Staff Editor — December 21, 2025 · 0 Comment

Dubai Police OTP fraud warning ദുബായ്: ഡിജിറ്റൽ കാലഘട്ടത്തിൽ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ബാങ്കുകളുടെയോ ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പേരിൽ ഫോൺ ചെയ്ത് OTP (ഒറ്റത്തവണ പാസ്‌വേഡ്) ചോദിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുതെന്ന് പോലീസ് അറിയിച്ചു.

ബാങ്കുകളോ സർക്കാർ സ്ഥാപനങ്ങളോ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ OTP ആവശ്യപ്പെടില്ലെന്ന് ദുബായ് പോലീസ് ഒരു ട്വീറ്റിലൂടെ വ്യക്തമാക്കി. “ജാഗ്രത പാലിക്കുക, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക,” എന്നതാണ് പോലീസിന്റെ നിർദേശം.

ഇതിന് മുമ്പ്, തത്സമയ വീഡിയോ കോളുകൾ വഴി പോലീസ് ഉദ്യോഗസ്ഥരെ അനുകരിച്ച് നടക്കുന്ന സങ്കീർണ്ണമായ തട്ടിപ്പുകളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സംശയകരമായ ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടൻ ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് സംഘങ്ങളിലായി 13 പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

അതേസമയം, യാഥാർത്ഥ്യബോധമില്ലാത്ത ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ആന്റി-ഫ്രോഡ് സെന്റർ വഴിയാണ് ഈ മുന്നറിയിപ്പ്.

“സത്യമായിരിക്കാൻ പാടില്ലാത്ത” നിക്ഷേപ വാഗ്ദാനങ്ങൾ നൽകുന്ന കമ്പനികളെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെയും ഒഴിവാക്കണമെന്ന് പോലീസ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെയോ പണമടച്ചുള്ള ഓൺലൈൻ പരസ്യങ്ങളിലൂടെയോ സ്വയം പ്രമോട്ട് ചെയ്യുകയും, പ്രശസ്ത ധനകാര്യ സ്ഥാപനങ്ങളുടെ പേരുകളും ലോഗോകളും ദുരുപയോഗം ചെയ്ത് വിശ്വാസം നേടാൻ ശ്രമിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സാരാംശം ഇതാണ് — നിങ്ങൾ ആരുമായി ഇടപെടുന്നു എന്നതിൽ എല്ലായ്പ്പോഴും ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് വീണ്ടും ഓർമിപ്പിച്ചു.

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും: ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത, താപനിലയിൽ ചെറിയ വർധന

Uncategorized Greeshma Staff Editor — December 21, 2025 · 0 Comment

UAE weather update : ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ തീരദേശ, ദ്വീപ്, പടിഞ്ഞാറൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

കേന്ദ്രം പുറത്തിറക്കിയ പ്രതിദിന ബുള്ളറ്റിനിൽ, ഉപരിതല ന്യൂനമർദ്ദവും മുകളിലെ വായു ന്യൂനമർദ്ദവും ചേർന്ന് കാലാവസ്ഥയെ ബാധിക്കുന്നതായി വ്യക്തമാക്കി. ഇതുമൂലം ചില പ്രദേശങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ ഉണ്ടാകും. ദ്വീപുകളിലും തീരദേശത്തും പടിഞ്ഞാറൻ ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും പകൽ സമയങ്ങളിൽ വരെ മഴ തുടരാനും സാധ്യതയുണ്ട്.

താപനില ക്രമേണ അല്പം ഉയരുമെന്നാണ് പ്രവചനം. രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയിലും ഈർപ്പം കൂടാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് തീരദേശവും പടിഞ്ഞാറൻ പ്രദേശങ്ങളും.

പകൽ സമയങ്ങളിൽ കാലാവസ്ഥ പൊതുവെ സൗമ്യമായിരിക്കും. തീരദേശവും ഉൾപ്രദേശങ്ങളും ഉൾപ്പെടെ പരമാവധി താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. പർവതപ്രദേശങ്ങളിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും; അവിടെ പരമാവധി താപനില 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാകും.

കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം കൂടാനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ചിലപ്പോൾ ഇത് 40 കിലോമീറ്റർ വരെ എത്താം. പൊടിക്കാറ്റ് കാരണം തുറസ്സായ സ്ഥലങ്ങളിൽ ദൃശ്യപരത കുറയാൻ സാധ്യതയുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. ഒമാൻ കടൽ പൊതുവെ മിതമായിരിക്കും. കടൽ സ്ഥിതിഗതികൾ അസ്ഥിരമായി തുടരാനാണ് സാധ്യത.അടുത്ത ദിവസങ്ങളിലേക്ക് നോക്കുമ്പോൾ, ആഴ്ചയുടെ മധ്യത്തോടെ കാലാവസ്ഥ പൊതുവെ സ്ഥിരതയിലേക്കു മാറുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ദ്വീപുകളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ഇടയ്ക്കിടെ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാം.മഴയ്ക്ക് സാധ്യത കുറയുമെങ്കിലും, രാത്രിയും പുലർച്ചെയും ഈർപ്പം കൂടാൻ സാധ്യതയുണ്ട്. ഇതുമൂലം ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് അല്ലെങ്കിൽ മഞ്ഞുവീഴ്ച പോലുള്ള അവസ്ഥകൾ ഉണ്ടാകാം.

വരും ദിവസങ്ങളിൽ കാറ്റ് വടക്കുകിഴക്കൻ, തെക്കുകിഴക്കൻ ദിശകളിലേക്ക് മാറുമെന്നാണ് പ്രവചനം. പകൽ സമയങ്ങളിൽ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ആഴ്ചയുടെ അവസാനം രാത്രിയിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *