Dubai global village;ദുബായിൽ 30,000 ദിർഹം സ്വന്തമാക്കാൻ ഇതാ ഒരു അവസരം; ഭാഗ്യം നിങ്ങളെ തേടിയെത്താം;ചെയ്യേണ്ടത് ഇത്ര മാത്രം

Dubai global village:യുഎഇ: ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി വീണ്ടും ഒരു സുവർണ്ണാവസരം ഒരുക്കുന്നു. പാർക്കിലെ പുതിയ വിനോദമായ ‘ദി വണ്ടർ‌വേഴ്‌സിൽ കയറുന്നവർക്ക് 30,000 ദിർഹം അതായത് ഏകദേശം 6.8 ലക്ഷം രൂപ വിലമതിക്കുന്ന ബമ്പർ സമ്മാനം നേടാനുള്ള അവസരമാണ് സന്ദർശകർക്കായി നൽകുന്നത്.വെറുമൊരു കാഴ്ച എന്നതിനപ്പുറം സന്ദർശകരെ ഒരു ഡിജിറ്റൽ ലോകത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഇതാണ് പ്രത്യേകത. ഗ്ലോബൽ വില്ലേജിന്റെ നിറവിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന ഒരു നിഗൂഢ ലോകം തന്നെയാണിത്. നിങ്ങളുടെ മൊബൈൽ ഫോണിലൂടെ മാത്രം കാണാൻ കഴിയുന്ന ഒരു ഡിജിറ്റൽ ലോകം ഇവിടെ കാണാം.

ഇനി 30,000 ദിർഹം ലഭിക്കാനായി നിങ്ങൾ പാർക്കിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന സൂചനകൾ കണ്ടെത്തുകയും പസിലുകൾ സോൾവ് ചെയ്യുകയും വേണം. കൂടാതെ പാർക്കിലുടനീളം വ്യാപിച്ചുകിടക്കുന്ന നാല് വ്യത്യസ്ത ഡിജിറ്റൽ ലോകങ്ങളെ ബന്ധിപ്പിക്കുന്ന മറ്റ് വെല്ലുവിളികളും ഇതിലുണ്ട്. അതിനാൽ പാർക്കിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന സൂചനകൾ ഉപയോഗിച്ച് കാണാതായ മാപ്പ് കഷണങ്ങൾ കണ്ടെത്തുക.

ശേഷം രഹസ്യ പോർട്ടലുകൾ അൺലോക്ക് ചെയ്യുകയും വേണം. ഇങ്ങനെയാണ് ഗെയിം. ഓരോ ടാസ്ക്കുകളും പൂർത്തിയാക്കുന്നവർക്ക് ആകർഷകമായ റിവാർഡുകൾ കൂടെ ലഭിക്കും. എല്ലാ ടാസ്‌കും വിജയകരമായി പൂർത്തിയാക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്കാണ് 30,000 ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കാൻ സാധിക്കുക.

അതേസമയം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് വണ്ടർ‌വേഴ്‌സ് ഒരുക്കിയിട്ടുള്ളത്. മെറ്റാവേഴ്‌സ് എന്ന അത്യാധുനിക സങ്കൽപ്പത്തെ ഗ്ലോബൽ വില്ലേജിന്റെ തനതായ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർത്തുവെക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതായും അധികൃതർ അറിയിച്ചു.

വൈകുന്നേരങ്ങളിലാണ് പാർക്ക് സജീവമാകുക. കൂടാതെ ഈ സമയങ്ങളിലാണ് വണ്ടർ‌വേഴ്‌സ് അതിന്റെ പൂർണ്ണരൂപത്തിൽ ആസ്വദിക്കാൻ കഴിയുക എന്നും അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജ് ആസ്വദിക്കുന്നതിനൊപ്പം തന്നെ ഈ അഡ്വെഞ്ചറിൽ പങ്കെടുത്ത് സന്ദർശകർക്ക് ഭാഗ്യം പരീക്ഷിക്കാം

ക്യാമ്പിംഗ് സീസണിൽ സുരക്ഷ നിർബന്ധം; ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് അഗ്നിശമന സേന

Latest Greeshma Staff Editor — December 17, 2025 · 0 Comment

camp

Kuwait camping safety ക്യാമ്പിംഗ് സീസണിൽ ജീവനും സ്വത്തും സംരക്ഷിക്കാൻ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് അഗ്നിശമന സേന (ഫയർ ഫോഴ്‌സ്) മുന്നറിയിപ്പ് നൽകി.

അഗ്നിശമന സേനയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ ഘരീബ്, സുരക്ഷിതമായ ക്യാമ്പിംഗ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു. വെള്ളപ്പാച്ചിലുകൾ ഉണ്ടാകുന്ന വഴികളിൽ നിന്ന് അകലെയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ക്യാമ്പുകളിൽ ഉപയോഗിക്കുന്ന വൈദ്യുത വയറുകളും ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. പുറംപ്രയോഗത്തിനായി രൂപകൽപ്പന ചെയ്ത ലൈറ്റുകളും ഹീറ്ററുകളും മാത്രമേ ഉപയോഗിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.

തീ കത്തിക്കുന്നത് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാകണം. ഉറങ്ങുന്നതിന് മുൻപോ ക്യാമ്പ് വിടുന്നതിന് മുൻപോ തീ പൂർണ്ണമായും അണയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്. അടച്ച ഇടങ്ങളിലോ കൂടാരത്തിനുള്ളിലോ അടുപ്പുകൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും, വിഷവായുവായ കാർബൺ മോണോക്‌സൈഡ് പുറപ്പെടുന്നതിനാൽ ശ്വാസംമുട്ടലും മരണവും വരെ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ നിരീക്ഷിക്കാതെ തീയുടെ സമീപത്ത് വിട്ടേക്കരുതെന്നും, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം തീപിടിത്ത സാധ്യത വർധിക്കാനിടയുണ്ടെന്നും അഗ്നിശമന സേന അറിയിച്ചു.

വിഷമുള്ള കീടങ്ങൾക്കും പാമ്പുകൾക്കും ഒളിയിടമാകാവുന്ന മണ്ണിലെ വിള്ളലുകളും കുഴികളും ഒഴിവാക്കണം. ക്യാമ്പ് സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുകയും ഉണങ്ങിയ പുല്ലുകൾ നീക്കം ചെയ്യുകയും വേണം. വൈദ്യുതി ടവറുകളിൽ നിന്ന് അകലെ ക്യാമ്പ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

കഴിഞ്ഞ 2024-ലെ ക്യാമ്പിംഗ് സീസണിൽ 61 തീപിടിത്ത കേസുകൾ കൈകാര്യം ചെയ്തതായും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമായതെന്നും അഗ്നിശമന സേന അറിയിച്ചു.

ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി “ഖൈം ബിഅമാൻ” (സുരക്ഷിതമായി ക്യാമ്പ് ചെയ്യുക) എന്ന പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ടെന്നും, ക്യാമ്പിംഗ് മേഖലകളിൽ ബോധവൽക്കരണ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

അടിയന്തര സംഭവങ്ങളിൽ 24 മണിക്കൂറും സേവനത്തിന് തയ്യാറാണെന്നും, എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടൻ 112 എന്ന എമർജൻസി നമ്പറിൽ വിവരം അറിയിക്കണമെന്നും ബ്രിഗേഡിയർ മുഹമ്മദ് അൽ ഘരീബ് അറിയിച്ചു.

കുവൈത്തിൽ മഴയും മൂടൽമഞ്ഞും സാധ്യത; ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്

Kuwait Greeshma Staff Editor — December 17, 2025 · 0 Comment

kuwait saved 5

Kuwait Weather Alert: ഇന്ന് ബുധനാഴ്ച വൈകുന്നേരം മുതൽ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകുമെന്നും മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ മാപ്പുകളും കണക്കുകൂട്ടൽ മോഡലുകളും പ്രകാരം, തെക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്നുള്ള താഴ്ന്ന മർദ്ദം ക്രമാതീതമായി ശക്തമാകുകയാണ്. ഇതോടൊപ്പം മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു താഴ്ന്ന മർദ്ദവും ചേർന്ന് തണുത്തതും ഈർപ്പമുള്ളതുമായ വായു രാജ്യത്തെ ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ താഴ്ന്നതും മധ്യനിലയിലുമുള്ള മേഘങ്ങൾ രൂപപ്പെടുകയും ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ട്.

ഇന്ന് മഴ ചെറുതോ ഇടത്തരമോ ആയിരിക്കുമെങ്കിലും, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കൻ പ്രദേശങ്ങളിലും കടൽ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. മഴ വെള്ളിയാഴ്ച രാവിലെ വരെ തുടരാനിടയുണ്ട്.

മഴ സമയങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുന്ന രാത്രിയിലും പുലർച്ചെയിലും ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുകയും ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യുന്നതിനാൽ കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്.

പരമാവധി താപനില 15 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 7 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രവചനം.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ ക്രമേണ മെച്ചപ്പെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റും മൊബൈൽ ആപ്പും സാമൂഹിക മാധ്യമ അക്കൗണ്ടുകളും പിന്തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ 

മഴയും ശക്തമായ കാറ്റും: ദുബായ് മുനിസിപ്പാലിറ്റിയുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണേ

Uncategorized Greeshma Staff Editor — December 17, 2025 · 0 Comment

rain

Dubai Municipality safety guidelines ദുബായ്: കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി പ്രധാന നിർദേശങ്ങൾ പുറത്തിറക്കി.

ജീവനും സ്വത്തിനും ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ പാലിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. “ഈ നിർദേശങ്ങൾ പാലിച്ചാൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാം,” മുനിസിപ്പാലിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

മഴയും കാറ്റും ഉള്ള സമയങ്ങളിൽ പാലിക്കേണ്ട പ്രധാന നിർദേശങ്ങൾ:

  • വീടുകളിലെയും കെട്ടിടങ്ങളിലെയും എല്ലാ വൈദ്യുതി ബന്ധങ്ങളും സുരക്ഷിതമാണെന്നും ശരിയായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.
  • വീടുകളിലെയും കെട്ടിടങ്ങളിലെയും മഴവെള്ള ചാലുകൾ തടസ്സമില്ലാതെ വൃത്തിയാക്കി സൂക്ഷിക്കണം.
  • മഴവെള്ളം ഒഴുക്കാൻ പ്രത്യേകമായി ഒരുക്കിയ ഡ്രെയിനുകൾ മാത്രം ഉപയോഗിക്കണം.
  • മഴവെള്ളം ഒഴുക്കാൻ മലിനജല ഡ്രെയിനുകൾ തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
  • വീടുകളിലും കെട്ടിടങ്ങളിലും പുറത്തുള്ള ഫർണിച്ചറുകൾ ഉറപ്പിച്ച് കെട്ടിവെക്കണം.
  • ബാൽക്കണികളിലോ മേൽക്കൂരകളിലോ കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള ഉപകരണങ്ങൾ മാറ്റി വയ്ക്കണം.
  • മരങ്ങൾ, സ്ഥിരതയില്ലാത്ത ബോർഡുകൾ, താൽക്കാലിക വേലികൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവയ്ക്ക് സമീപം നടക്കുന്നത് ഒഴിവാക്കണം.
  • വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കുകയും അവയിലൂടെ നടക്കാതിരിക്കുകയും വേണം.
  • വെള്ളക്കെട്ടോ വീണു കിടക്കുന്ന മരങ്ങളോ കണ്ടാൽ 800900 എന്ന നമ്പറിലോ വാട്സ്ആപ്പിലൂടെയോ അറിയിക്കണം.

യുഎഇയിൽ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും കനത്ത മഴ, പൊടിക്കാറ്റ്, കാറ്റിന്റെ ദിശമാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യാത്രകളും പുറത്തുള്ള പ്രവർത്തനങ്ങളും ദിനചര്യയും ബാധിക്കാവുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സ്കൂൾ അഡ്മിഷൻ: രക്ഷിതാക്കൾ കാത്തിരുന്ന ആ തീരുമാനം വന്നു! യുഎഇയിൽ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം

UAE admin — December 17, 2025 · 0 Comment

UAE School Admission Age Limit 2026:യുഎഇയിൽ സ്‌കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം; കട്ട്-ഓഫ് തീയതി ഡിസംബർ 31 ആക്കി

Apply for the latest job

ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ കിന്റർഗാർട്ടൻ (KG), ഗ്രേഡ് 1 പ്രവേശനത്തിനുള്ള പ്രായപരിധി കണക്കാക്കുന്ന തീയതിയിൽ (Cut-off date) സുപ്രധാന മാറ്റം. 2026-2027 അക്കാദമിക് വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

എഡ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ് കൗൺസിലിന്റെ അംഗീകാരത്തോടെയാണ് പുതിയ തീരുമാനം.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • പുതിയ കട്ട്-ഓഫ് തീയതി: അഡ്മിഷൻ എടുക്കുന്ന വർഷത്തെ ഡിസംബർ 31 ആയിരിക്കും ഇനി മുതൽ പ്രായം കണക്കാക്കാനുള്ള കട്ട്-ഓഫ് തീയതി. (നേരത്തെ ഇത് ഓഗസ്റ്റ് 31 ആയിരുന്നു).
  • ആർക്കൊക്കെ ബാധകം?: ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്കാണ് (ബ്രിട്ടീഷ്, അമേരിക്കൻ, ഇന്റർനാഷണൽ കരിക്കുലം) ഈ മാറ്റം ബാധകമാവുക.
  • ഏപ്രിൽ ബാച്ച്: ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് (ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ) കട്ട്-ഓഫ് തീയതി മാർച്ച് 31 ആയി തന്നെ തുടരും.
  • നിലവിലെ വിദ്യാർത്ഥികൾ: ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഈ മാറ്റം ബാധിക്കില്ല. പുതിയ അഡ്മിഷനുകൾക്ക് മാത്രമാണ് ഈ നിയമം.

പുതിയ പ്രായപരിധി (ഓഗസ്റ്റ്/സെപ്റ്റംബർ സ്കൂളുകൾക്ക്):

  • Pre-KG / FS1: അഡ്മിഷൻ വർഷത്തെ ഡിസംബർ 31-ന് 3 വയസ്സ് തികഞ്ഞിരിക്കണം.
  • KG 1 / FS2: ഡിസംബർ 31-ന് 4 വയസ്സ്.
  • KG 2 / Year 1: ഡിസംബർ 31-ന് 5 വയസ്സ്.
  • Grade 1 / Year 2: ഡിസംബർ 31-ന് 6 വയസ്സ്.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും. രക്ഷിതാക്കളുടെയും ഫെഡറൽ നാഷണൽ കൗൺസിലിന്റെയും (FNC) നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ഈ മാറ്റം.

പൊടിക്കാറ്റ്; ഷാർജയിൽ കാഴ്ച പരിധി കുറഞ്ഞു, ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

Latest Greeshma Staff Editor — December 17, 2025 · 0 Comment

Sharjah Police alert ഷാർജ: ഷാർജയിലെ ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു.
അസ്ഥിരമായ കാലാവസ്ഥ കാരണം കാഴ്ച പരിധി കുറഞ്ഞു.ഇതിനെ തുടർന്ന് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ട്രാഫിക് മുന്നറിയിപ്പ് നൽകിയത്.വേഗം കുറച്ച് വാഹനമോടിക്കണം. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ഡ്രൈവിങ്ങിനിടെ ശ്രദ്ധ ചിതറുന്ന കാര്യങ്ങൾ ഒഴിവാക്കണം.

ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം

Related Posts

Leave a Reply

Your email address will not be published. Required fields are marked *