UAE School Admission Age Limit 2026:കുട്ടികളുടെ സ്കൂൾ അഡ്മിഷൻ: രക്ഷിതാക്കൾ കാത്തിരുന്ന ആ തീരുമാനം വന്നു! യുഎഇയിൽ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം

UAE School Admission Age Limit 2026:യുഎഇയിൽ സ്‌കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം; കട്ട്-ഓഫ് തീയതി ഡിസംബർ 31 ആക്കി

Apply for the latest job

ദുബായ്: യുഎഇയിലെ സ്‌കൂളുകളിൽ കിന്റർഗാർട്ടൻ (KG), ഗ്രേഡ് 1 പ്രവേശനത്തിനുള്ള പ്രായപരിധി കണക്കാക്കുന്ന തീയതിയിൽ (Cut-off date) സുപ്രധാന മാറ്റം. 2026-2027 അക്കാദമിക് വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

എഡ്യൂക്കേഷൻ, ഹ്യൂമൻ ഡെവലപ്‌മെന്റ് കൗൺസിലിന്റെ അംഗീകാരത്തോടെയാണ് പുതിയ തീരുമാനം.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • പുതിയ കട്ട്-ഓഫ് തീയതി: അഡ്മിഷൻ എടുക്കുന്ന വർഷത്തെ ഡിസംബർ 31 ആയിരിക്കും ഇനി മുതൽ പ്രായം കണക്കാക്കാനുള്ള കട്ട്-ഓഫ് തീയതി. (നേരത്തെ ഇത് ഓഗസ്റ്റ് 31 ആയിരുന്നു).
  • ആർക്കൊക്കെ ബാധകം?: ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്കാണ് (ബ്രിട്ടീഷ്, അമേരിക്കൻ, ഇന്റർനാഷണൽ കരിക്കുലം) ഈ മാറ്റം ബാധകമാവുക.
  • ഏപ്രിൽ ബാച്ച്: ഏപ്രിൽ മാസത്തിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് (ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ) കട്ട്-ഓഫ് തീയതി മാർച്ച് 31 ആയി തന്നെ തുടരും.
  • നിലവിലെ വിദ്യാർത്ഥികൾ: ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഈ മാറ്റം ബാധിക്കില്ല. പുതിയ അഡ്മിഷനുകൾക്ക് മാത്രമാണ് ഈ നിയമം.

പുതിയ പ്രായപരിധി (ഓഗസ്റ്റ്/സെപ്റ്റംബർ സ്കൂളുകൾക്ക്):

  • Pre-KG / FS1: അഡ്മിഷൻ വർഷത്തെ ഡിസംബർ 31-ന് 3 വയസ്സ് തികഞ്ഞിരിക്കണം.
  • KG 1 / FS2: ഡിസംബർ 31-ന് 4 വയസ്സ്.
  • KG 2 / Year 1: ഡിസംബർ 31-ന് 5 വയസ്സ്.
  • Grade 1 / Year 2: ഡിസംബർ 31-ന് 6 വയസ്സ്.

സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും. രക്ഷിതാക്കളുടെയും ഫെഡറൽ നാഷണൽ കൗൺസിലിന്റെയും (FNC) നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ഈ മാറ്റം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *