UAE Public Holidays 2026-ദുബായ്: 2026-ൽ യുഎഇ നിവാസികളെ കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യ അവധികളാണ്. യുഎഇയിലെ ഗോളശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈദ് അൽ ഫിത്തറിനും ഈദ് അൽ അദ്ഹയ്ക്കും ലഭിക്കാൻ സാധ്യതയുള്ള അവധി ദിനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു.
ഈദ് അൽ ഫിത്തർ 2026 (ചെറിയ പെരുന്നാൾ): 4 ദിവസം അവധി? എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രവചനപ്രകാരം 2026-ൽ റംസാൻ വ്രതം ഫെബ്രുവരി 19, വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ട്. 30 ദിവസത്തെ വ്രതത്തിന് ശേഷം മാർച്ച് 20, വെള്ളിയാഴ്ച ഈദ് അൽ ഫിത്തർ പ്രതീക്ഷിക്കുന്നു. ഇതനുസരിച്ച്, റംസാനിലെ അവസാന ദിവസം കൂടി ചേർത്ത് മാർച്ച് 19 വ്യാഴം മുതൽ മാർച്ച് 22 ഞായർ വരെ 4 ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്.
ഈദ് അൽ അദ്ഹ 2026 (ബലി പെരുന്നാൾ): 6 ദിവസം അവധി! വർഷത്തെ ഏറ്റവും വലിയ അവധിക്കാലം ലഭിക്കുക ഈദ് അൽ അദ്ഹയ്ക്കായിരിക്കും. ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പിന്റെ കലണ്ടർ പ്രകാരം, അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും, പെരുന്നാൾ മെയ് 27 ബുധനാഴ്ചയുമായിരിക്കും. ഇതനുസരിച്ച്, മെയ് 26 ചൊവ്വാഴ്ച മുതൽ വാരാന്ത്യ അവധിയടക്കം മെയ് 31 ഞായറാഴ്ച വരെ തുടർച്ചയായ 6 ദിവസത്തെ അവധി യുഎഇ നിവാസികൾക്ക് ലഭിച്ചേക്കാം..പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV